ആകെ പേജ്‌കാഴ്‌ചകള്‍

2013 ഡിസംബർ 30, തിങ്കളാഴ്‌ച

പുതുവത്സരാശംസകൾ

പുത്തനാണ്ട് പിറകുമ്പോൾ
--------------------------------------
അനവരതം മന്ത്രങ്ങൾ
മൊഴിഞ്ഞിടാം ഞാൻ
നിന്നനുഗ്രഹ പൂമഴ നനഞ്ഞിടുവാൻ
തിന്മതൻ മാറാപ്പ് വലിച്ചെറിഞ്ഞു
ഖിന്നനായ്  മുന്നിൽ ഞാൻ വന്നു നില്പൂ

പാന പാത്രങ്ങൾ നിരത്തി വെച്ച്
ഇഛകൾ ചെലാൽ ചുവടു വെച്ച്
വെഞ്ചാമരത്തിൻ കാറ്റ് വീശി
മരണം മറന്നോരാ യൗവനവും

മാറാല ചുറ്റിയ പ്രഭാതങ്ങളും
മദ്ധ്യാഹ്നത്തിന്റെ അശ്വമേധവും
സന്ധ്യതൻ കണ്ണിലെ നീരാഴിയും
ആയുസ്സിന്നിതളുകൾ പറിച്ചെടുത്തു

അനീതികൾ തേച്ചു മിനുക്കിയ ചുവരുകൾ
രുധിരം പൊടിഞ്ഞു നിലവിളിപ്പൂ
ആയിരം നാവുകളവകാശ മോതുന്നു
ആരെ തിരഞ്ഞു ഞാൻ കടം നികത്തും

അനവരതം മാപ്പുകൾ മൊഴിഞ്ഞിടാം ഞാൻ
നിൻ കാരുണ്യ തേൻമഴ നനഞ്ഞിടുവാൻ .
തെറ്റിലേക്കിനിയും വഴി നടത്തീടാതെ
ഹക്കിന്റെ വഴിയിൽ നയിചീടണേ

അഷ്‌റഫ്‌ എസ്സം വരിക്കോളി .

2013 ഡിസംബർ 20, വെള്ളിയാഴ്‌ച

ഹുബ്ബു റസൂൽ

ഹുബ്ബു റസൂൽ ...........
---------------------------------
റബീഇൻ നിലാവേറ്റെൻ മനസ്സ്
ഭക്ത വൃന്ദാവന മായെങ്കിൽ..
പുണ്യ റസൂലിന്റെ സ്നേഹം നുകരുവാൻ
പൂക്കാലമെന്നിൽ വിരിഞ്ഞു വെങ്കിൽ
ആ പാദ സ്പർഷമേറ്റ്
പുളകിതമാം മണൽ തരിയിൽ
എന്നുടൽ ചേർത്ത് കിടന്നെങ്കിൽ
ആ തിരു മേനിയിൽ ശീതം പരത്തിയ
തെന്നലായ് ഞാനന്ന് മാറിയെങ്കിൽ
അവിടുത്തെ കരമേറ്റ് മുത്തി മണത്ത
കറുത്ത ബിലാലായി പിറന്നുവെങ്കിൽ
തിരുമൊഴി മുത്തുകൾ ജീവനിൽ ചാലിച്ച
അഹല് ബദറിന്റെ നിഴലായി തീർന്നെങ്കിൽ
ലോകം ഹബീബെന്നോതിയ
തിരുവുടലിൽ തട്ടിത്തെറിച്ച
ഒരു തുള്ളി വെള്ളമെങ്കിലുമെ-
ന്നകതാരിൽ പുണ്യം തളിചെങ്കിൽ
കത്തിയാളുന്ന തീ ജ്വാലകൾ കണ്ടു
ഞെട്ടിയുണരുന്നെൻ മനസ്സിൽ
ശാന്തിയുടെ ശീതള കാറ്റ് വിരിച്ചേനെ
ഖൗസറിൻ ചാരത്ത് തിരുമുഖം കണ്ടന്നു
പുളകിത മാകുവാൻ തൌഫീക്ക് നൽകണേ
നഫ്സിനായ് കേഴുന്ന മഅഷറ നേരത്ത്
ശഫാഅത്തിനർഹരിലെന്നയും ചേർക്കണേ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഡിസംബർ 18, ബുധനാഴ്‌ച

ഒരു അമ്മയുടെ വിലാപം

ഒരു അമ്മയുടെ വിലാപം (മുസാഫർ നഗർ കലാപം )
---------------------------------------------
കുളിരുകൾ വാരിയെറിയുന്നെന്റെ
കുഞ്ഞു പിടഞ്ഞു കരയുന്നു
മരണം ആർത്തു വിളിച്ചു വരുന്നു
കുഞ്ഞു ജഡങ്ങൾ കുമിയുന്നു

പനിയാലുടല് വിറയ്ക്കും കുഞ്ഞിനു
മേനി പുതകാൻ തുണിയില്ല
ആയിരമാളുകളന്തിയുറങ്ങും ക്യാമ്പിൽ
മാറിയുടുക്കാൻ തുണിയില്ല

വോട്ടുകൾ തേടി സമരം ചെയ്തവർ
പട്ടിണിയൊന്നും കണ്ടില്ല
സ്വന്തം മണ്ണിലുമടിമകളായ്
നോവുകൾ തിന്നു കഴിയുന്നു

കോടികൾ നീട്ടിയ ഭരണ രഥങ്ങൾ
തമ്മിലടിച്ചു പിരിയുന്നു
കോടതി വാക്കുകളങ്ങിങ്ങായ്
ചിന്നിചിതറിയിരിക്കുന്നു

അഴിമതി തീർക്കാൻ ഓട്ട കാസിൽ
പൊയ് വെടി വെച്ച് കളിക്കുന്നോർ
ഒരു കാതെങ്കിലുമെന്നുടെ നോവിൽ
കനിവാൽ ചേർത്ത് പിടിചെങ്കിൽ

പാലും തെനുമോഴുക്കാനല്ല
മരണം കൊത്തിയെടുകും മുമ്പെൻ
കുഞ്ഞിൻ പ്രാണൻ കാത്തിടാൻ  ..!

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഡിസംബർ 16, തിങ്കളാഴ്‌ച

പറയാതെ വയ്യ

പറയാൻ ബാക്കി വെച്ചത്
-------------------------------------
ഒരു സദ്യയുണ്ണാനുള്ള
വിശപ്പുണ്ടെനിക്ക്
ഒരു കടൽ കുടിക്കാനുള്ള ദാഹവും
കൊതിയൂറും കാഴ്ചകൾ ച്ചുറ്റപെട്ട
ഭോജനശാലയിലും
ഒരു ബാങ്കൊലിക്കായ്
കാത്തിരിക്കയാണ് ഞാൻ

എച്ചിലുകൾ കൊത്തിപ്പെറുക്കുന്ന
പക്ഷികളാവാതെ
വഴിയോരങ്ങളിൽ ഇണചേരുന്ന
മൃഗങ്ങളാവാതെ
വെറുമൊരു മനുഷ്യനാവാൻ

നന്മയുടെ നാട്ടുമ്പുറങ്ങളിൽ
മഹാരഥ വേഷ ധാരികളുടെ
കള്ളകച്ചവടം കണ്ടു പതയുന്ന
രോഷാഗ്നിയിൽ
ഒരു വരി കവിത എഴുതി
എന്നിലേക്ക് മടങ്ങട്ടെ ഞാനും

തപസ്സിളക്കുന്ന നൃത്തവും
നന്മകൾ പണയം വെക്കുന്ന ചൂതാട്ടവും
കാണേണ്ടെനിക്ക്
കണ്ണുകൾ ചിമ്മിയടച്ചു യാത്രയാവുന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഡിസംബർ 9, തിങ്കളാഴ്‌ച

ഫ്രീക് .....

ഫ്രീക്ക് :
----------------------------
കുതിരയെപ്പോലെ ശക്തനാം നിന്നുടെ
ലക്ഷ്യ ബോധങ്ങൾ നശിച്ചതെന്നു
പാറപോലുള്ള നിൻ തീരുമാനങ്ങളെ
വെണ്ണയായി തീർത്ത വികാര മെന്ത്

കഴുകനെപ്പോലുള്ള കൌശല കണ്ണിൽ
കരിനിഴൽ വീഴ്ത്തിയ ശക്തിയേത്
കാരുണ്യ വാക്കുകൾ പാടെ മറന്നു നീ
ലഹരിയിൽ മുങ്ങി കുളിച്ചതെന്നു

സ്നേഹമാം അമ്മയെ കണ്ടു പഠിക്കാതെ
നഗ്നയാം സ്ത്രീയിൽ ലയിച്ചു പോയോ
ദാനമായ്‌ കിട്ടിയ പ്രാണന്റെ വീർപ്പുകൾ
ഒരു നാൾ നിലച്ചാൽ തീർന്നു നിന്റെ
തിടമ്പു കുലുക്കിയ ഛിന്നംവിളി

അന്നവുമർത്ഥവും  തന്നവനൊരുന്നാൾ
വരുതിയിൽ നിർത്തി കണക്കെടുക്കും
കൈകാല് സാക്ഷിയായ് വന്നു നിൽകും
നാവുകൾ സത്യം മൊഴിഞ്ഞിരിക്കും

ജീവനും മരണവും ധന്യമാക്കാൻ
ഫ്രീക്കിന്റെ* വഴികൾക്കറുതി നൽകി
ഹക്കിന്റെ* വഴിയിൽ തിരിച്ചു പോകാം

അഷ്‌റഫ്‌ എസ്സം വരിക്കോളി

*ഫ്രീക്ക് = അസാധാരണവും വിചിത്രവുമായ രീതിയില്‍ ജീവിക്കുക
*ഹക്ക്  =  സത്യത്തിന്റെ വഴി 

2013 ഡിസംബർ 5, വ്യാഴാഴ്‌ച

കഥയല്ല ജീവിതം

കഥയല്ല ജീവിതം .............
----------------------------------

    അയാൾ നല്ലൊരു എഴുത്തുകാരനായിരുന്നു കഥയും കവിതയും ധാരാളം എഴുതാറുണ്ട് ആ ഇടക്കാണ് അയാളുടെ ഇൻബോക്സിൽ ഇങ്ങനെ ഒരെഴുത്ത് വരുന്നത് ..

പ്രിപെട്ട ഇക്ക
            ഞാൻ ജീവിതം മടുത്ത് ആത്മഹത്യക്ക് ഒരുങ്ങിയ ഒരു പെണ്‍കുട്ടിയാണ് എന്റെ ഭർത്താവിന്റെ വഴിവിട്ട ബന്ധമാണ് എന്നെ ആത്മഹത്യയിലേക്ക് നയിച്ചത്. അങ്ങിനെ ഒരു ദിവസം ഞാൻ ഭാർതാവിന്റെ മുഖപുസ്തകത്തിലേക്ക് എന്റെ ആത്മഹത്യാ വിവരം കുറിച്ച് വെക്കാനായിരുന്നു മുഖ പുസ്തകം തുറന്നതും നിങ്ങളുടെ കഥ കാണാൻ ഇടയായതും, അതിലെ നിങ്ങളുടെ കഥാപാത്രമായ സഞ്ചുവും പ്രതീപും തമ്മിലുള്ള ബന്ധം വെറും ഫേസ് ബുക്ക്‌ സൌഹൃതം ആണെന്നും അതിൽ തെറ്റ് കണ്ടു ഭർത്താവിനെ കുറ്റപ്പെടുത്തുന്ന ഭാര്യുടെ ദാരുണ അന്ത്യവം കണ്ടപ്പോൾ എനിക്ക് മനം മാറ്റമുണ്ടായി എന്റെ ഭർത്താവും രമണിയും തമ്മിലുള്ള ബന്ധവും അത്തരതിലുള്ളതായിരിക്കുമോ എന്ന ചിന്ത എന്നെ ജീവിതത്തിലേക്ക് വഴി നടത്തി ഒരു മാസത്തെ എന്റെ നിരീഷണത്തിൽ താങ്കളുടെ കഥാപാത്രം മാത്രമായിരുന്നു രമണി. അങ്ങിനെ ഞാൻ എന്റെ കുറ്റബോധം കാരണം ഉള്ള ജോലി രാജി വെച്ച് ഭർത്താവിനെ കൂടുതൽ സ്നേഹിക്കാനും അദ്ധേഹത്തിന്റെ ആവശ്യങ്ങൾക്ക് പൂർണ സഹകരണം നൽകുകയും ചെയ്തു , അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് എന്റെ സമ്പാദ്യങ്ങളും ആഭരണങ്ങളും പലപ്പോളായി ഞാൻ അദ്ദേഹത്തിന് കൊടുത്തു ഞാൻ ആ നല്ല മനുഷ്യനെ തെറ്റിദ്ധരിച്ചതിലെ  കുറ്റബോധമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത് . രമണിയുടെ ചാറ്റ് ഫോണ്‍ വിളിവരെ എത്തിയെങ്കിലും എനിക്കപ്പോളും നിങ്ങളുടെ കഥാ പാത്രമായിരുന്നു മനസ്സിൽ. ഭർത്താവ് എന്നോട് കാണിക്കുന്ന സ്നേഹത്തിനു എന്നും ഞാൻ നിങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടിരുന്നു .


       എന്നാൽ  എന്റെ സമ്പാദ്യവും ആഭരണവും കഴിഞ്ഞപ്പോൾ ഇന്നലെ അയാൾ എന്റെ ഇൻബോക്സിൽ ഒരു മെയിൽ അയച്ചു

"പ്രിയ ഭാര്യേ നീ ഇതുവരെ സഹകരിച്ചതിന് നന്ദി ഞാനും രമണിയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു ഇനിമുതൽ ഞങ്ങൾകിടയിൽ നീ ഉണ്ടാവരുത് എന്നാണ് രമണിയുടെ ആഗ്രഹം അത് കൊണ്ട് ...."

         ആയതിനാൽ എനിക്കിനി ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല ഈ കുറിപ്പ് നിങ്ങൾ വായിച്ചു തീരുന്നതിനു മുമ്പ് ഒരു പക്ഷെ ഞാൻ .......
                                                                       എന്ന് വിനീത

കഥയിൽ നിന്നും കഥാപാത്രം ഇറങ്ങി വന്നു ജീവിതത്തിനു മുന്നിൽ വാളോങ്ങി നിൽകുന്ന കാഴ്ച കണ്ടു അയാൾ മുഖപുസ്തകം അടച്ചു വെച്ച് ഇനിയൊരിക്കലും .......


അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 നവംബർ 21, വ്യാഴാഴ്‌ച

ഘോഷ യാത്ര ..

ഘോഷയാത്ര ......
--------------------------------
ചുണ്ടിൽ ലഹരിയും 
കയ്യിൽ പാനപാത്രവും 
നാവിൽ അശ്ലീലതയും 
കടമെടുത്ത വസ്ത്രവും ധരിച്ചു 
ആഗോള പൂത്തിരികളും
മാഫിയാ തോരണങ്ങളും
തൂക്കിയ നഗരത്തിലൂടെ  
കടന്നു പോകുന്നുണ്ട്  
ഇന്നിന്റെ ഘോഷയാത്രക്കാർ 
പാതയോരത്ത് നിൽക്കുന്നുണ്ട്  
തല നരച്ച പിതാമഹന്മാർ 
വരണ്ട തിടമ്പുകൾ കുലുക്കി 
തഴമ്പിച്ച ചുമലുകൾ കാട്ടി 
ഇന്നലയുടെ വീര്യം വിളമ്പുന്നു 
കുതിച്ചു പായുന്ന കാലടികൾ പറത്തിയ 
പൊടിപടലം ശ്വസിച്ചു 
വലിമുട്ടി കിടക്കുന്നുണ്ട് 
നാളയുടെ പൈതങ്ങൾ 
നെഞ്ചിൽ കുത്തിയിറക്കിയ
ആര്‍ത്തിയുടെ തോട്ടകള്‍ പൊട്ടി
ചിതറിത്തെറിക്കുന്ന
അവകാശ ചീളുകള്‍ നോക്കി 
വിറങ്ങലിച്ചു നില്‍കുന്ന തലമുറക്കണ്ണികള്‍ 
നിഷ്കളങ്കത വറ്റിയ മുഖങ്ങളിൽ 
ചിരി മറന്നിരിക്കുന്നു 

 അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 നവംബർ 19, ചൊവ്വാഴ്ച

യാത്ര .......

യാത്ര ...................
--------------------------

ജനി മൃതികൾക്കിടയിലൊരു നൂൽപാലം
അതിന്റെ മേലാണെന്റെ സഞ്ചാരം
പ്രതീക്ഷ കളാണെന്റെ കൈതാങ്ങ്
ദുരിതങ്ങളാണേന്റെ തുകൽ സഞ്ചിയിൽ

ആത്മവിശ്വാസത്തിന്റെ തിരിവെളിച്ചം
യാത്രയിൽ തപ്പി തടഞ്ഞിടുന്നു
പോക്കുവേയിലേറ്റ പാദങ്ങളിൽ
വ്രണിത മുറിവുകൾ നീറിടുന്നു

സത്യങ്ങൾ കേൾകാതെ
നന്മകൾ കാണാതെ
കാതങ്ങളേറെ നടന്നു പോയി
ഓടി കിതച്ച യെൻ യാത്രകൾ
ഇന്നൊച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി
പോയ കാലത്തിന്റെ കർമ്മങ്ങളിന്നു
ദുരിതങ്ങളായ് വന്നു നൃത്തമാടി

അരനാഴി ദൂരത്തെ യാത്ര തീരാൻ
ഇനിയുമേതേതു പാദങ്ങൾ
നമിചീടണം ................?

അഷ്‌റഫ്‌ എസ്സം വരിക്കോളി
 —

2013 നവംബർ 17, ഞായറാഴ്‌ച

ഇടവഴികൾ



ഇടവഴികൾ
-------------------------------------
ചളി പിരണ്ട വഴിയിലാണ് യാത്ര
മറുകരയിലെയഭയമാണ് ലക്ഷ്യം
ചെറു തവളകളൊളിയിരിക്കും പാടം
നീർകൊലികൽ വഴിമുടക്കും കാലം

ഉടുതുണിയിലെ വരകളല്ല കാര്യം അല്ല
തുണി മറയാത്തുടലിലാണ് നോട്ടം
കരുണയുള്ള വാക്കിലില്ല നേട്ടം
ചതിയൊരുക്കും നർമ്മമാണ് മേളം

നന്മയുടെ വഴിവിളക്കണഞ്ഞു
തിന്മയുടെ കുറുനരികൾ വഴിയെ
ആശ മൂത്ത ജീവിതത്തിനൊടുവിൽ
ആറ്റിലൊഴുകി തീർന്നിടുന്നു ജീവൻ

ചിന്തയുള്ള കാലടികൾ വേണം
കണ്ണുകളിൽ കാതു ചേർത്ത് വെക്കണം
ഗഗന മോഹം പൂവണിഞ്ഞു കാണാൻ
മഴ നനഞ്ഞു കുളിരണിഞ്ഞു നില്കാൻ

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 നവംബർ 15, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ചതി കുഴികൾ

പ്രണയത്തിന്റെ ചതി കുഴികൾ
-------------------------------------
ചതിയിൽ പൊതിഞ്ഞൊരാ
പ്രണയ വാക്യങ്ങളെ
കരളിലെ കുളിരായ് കൊണ്ട് നടന്നു നീ
അച്ഛന്റെ മോഹവും അമ്മതൻ ആധിയും
പാടെ മറന്നു നീ പ്രണയി യായി
അരുതാത്ത ഖനിയുടെ മധുരം നുണഞ്ഞു
നഗ്നയായി ലജ്ജയായ് ആപതിച്ചു
അതിരുകൾ ചൊല്ലിയ ആപ്ത വാക്യങ്ങളെ
എതിരു പറഞ്ഞു നീ ഖിന്നയാക്കി
ആഴമറിയാതെ ഓട മിറക്കി
ആഴക്കടലിൽ ഏകയായി
ആരാരുമറിയാതെ നിദ്രയെ തൊട്ടു
കഥകൾ പറഞ്ഞു മടങ്ങിടുമ്പോൾ
വീണുടഞ്ഞ പളുങ്കു പാത്ര ചീളിൽ
ഇനിയുമുണരാത്ത യവ്വനങ്ങൾ
ആയിരം മുഖങ്ങളായ് മിന്നി നിൽപ്പൂ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 നവംബർ 9, ശനിയാഴ്‌ച

വഴിതെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം

വഴിതെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം ...
---------------------------------------------

    മുമ്പ് തോറ്റവരെ തോറ്റവരാൽ പഠിപ്പിക്കുന്ന സ്ഥലമായിരുന്നു "ടുടോരിയൽ കോളേജ്".. ഇന്ന് അതിന്റെ ചേരുവകൾ ഒരുപാട് ഉയർന്നു റഗുലർ കോളേജിനെ വെല്ലുന്ന രീതിയിൽ സൌകര്യങ്ങൾ ഏർപ്പെടുത്തിയാണ് പല പാരലൽ കോളെജുകളും നടന്നു വരുന്നത് .. ഈ മേഘലയിൽ വമ്പിച്ച മത്സരമാണ് ഇന്നു കാണാൻ കഴിയുന്നത്.. മറ്റെല്ലാം പോലെ വിദ്യാഭ്യാസവും കച്ചവട വൽകരിക്കപെട്ടപ്പോൾ മത്സരങ്ങളിൽ വിജയിക്കാൻ പുതിയ തന്ത്രങ്ങളും  ഉപയോഗിച്ച് തുടങ്ങി അതിൽ ഒന്നാണ് "മിഗ്ലിംഗ് സൗകര്യം" ടീനേജ് ചാപല്യം മനസ്സിലാക്കി കൂടുതൽ കുട്ടികളേ തങ്ങളുടെ കോളെജിലേക്ക് എത്തിക്കാൻ പാരലൽ കൊലെജുകാർ കണ്ട വഴിയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികൾക്കും സ്വകാര്യമായി ഇരുന്നു മനസ്സ് തുറക്കാനും തഴുകാനും കോളേജിൽ തന്നെ ഒഴിഞ്ഞ ഭാഗങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നു. അശ്രദ്ധമായി അദ്ധ്യാപകർ ഈ വഴി കടന്നു പോകുന്നു.. നമ്മുടെ പ്രദേശമായ കല്ലാചിയിലും ഇത്തരം സൌകര്യങ്ങൾ ഉള്ള പാരലൽ കോളേജ് ഉണ്ടെന്നു അവിടെ പഠിച്ചിറങ്ങിയ ഒരു സുഹൃത്ത് പറയുന്നു.. ക്ലാസ് തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഈ ഭാഗങ്ങളിൽ വല്ല ആവശ്യങ്ങൾക്കും പോകേണ്ടി വന്നാൽ  ഇണക്കുരുവികളുടെ പ്രേമ സല്ലാപങ്ങൾ കണ്ടു തലതാഴ്ത്തി പെരേണ്ടി വരും.. ബസ്സ്‌ സ്റ്റൊപ്പ് കളിലും കഫെ കളിലും ഇത്തരം കൂട്ടങ്ങൾ പരിസരം മറന്നു സല്ലപിക്കുന്നത് കാണാം നാണം എന്നത് കാലം ചെയ്ത് ഒന്നായ് മാറിയിരിക്കുന്നു ..
കലാലയങ്ങളിൽ കോളേജ് ഡേ എന്നപ്പെരിൽ അരങ്ങേറുന്നത് ഇതിലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് .. ആഘോഷ ദിവസങ്ങളിൽ മദ്യ പാനവും , പ്രേമ സല്ലാപങ്ങളും എന്തിനു അവിഹിത വെഴ്ചവരെ നടക്കുന്നു എന്നാണു റിപ്പോർടുകൾ സൂചിപ്പികുന്നത്...
മക്കൾ ഉന്നത വിദ്യാഭ്യാസം നൽകണം എന്ന് ആശിക്കുന്ന രക്ഷിതാക്കൾക്ക് വഴിതെറ്റിയ ഒരു സമൂഹത്തെയാണ് ഇന്നത്തെ കലാലയങ്ങൾ സമ്മാനിക്കുന്നത്.. പഠന കാലത്തെ തൊട്ടു തലോടലും ഡാറ്റിങ്ങും ചാറ്റിങ്ങും ഒരു പാപമാല്ലാതായി തീർന്നപ്പോൾ ജാനകീ കാട്ടിലും പെരുവണ്ണാ മുഴിയിലും  യൂണിഫോം ധരിച്ച കുട്ടികൾ വിൽക്കപ്പെടാൻ തുടങ്ങി ..  

വിദ്യാര്‍ത്ഥിനി കളുടെ ചാപല്യങ്ങൾ മനസ്സിലാക്കി അതിലൂടെ കാമ പൂർത്തീകരണം നടത്തുന്ന അദ്ധ്യാപകൻ മാരാണ് മറ്റൊരു വിഷയം .. പഠന നിലവാരം ഉയർത്താൻ ചില അദ്ധ്യാപകരുടെ സഹായം തേടുമ്പോൾ അവസരം മുതലാകി തെറ്റിലേക്ക് ക്ഷണിക്കുകയും പിന്നീട് ബ്ലാക്ക്‌ മെയിൽ ചെയ്ത കീഴ്പ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങളും പുറത്തു വരുന്നു 

നന്മകൾ പഠിച്ചിറങ്ങേണ്ട വിദ്യാലയങ്ങളിൽ നിന്നും മദ്യ പാനവും അവിഹിത ബന്ധങ്ങളുമാണ് കൈവശ മാക്കുന്നത് പഠന കാലത്തെ കയ്യബദ്ധതിന്റെ പാപഭാരവും പേറി  മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞു കൂടേണ്ടി വന്നവരും വിരളമല്ല  .. ചളി കണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും ചെയ്യുക എന്ന വെറുക്കപെട്ട ആണ്‍ സ്വഭാവത്തിലേക്ക് പെണ്ണും അടുക്കുകയാണോ ..?

നമ്മുടെ മക്കളെ പഠിക്കാൻ അയക്കുന്ന സ്ഥലങ്ങളിലെ ചുറ്റുപാടുകൾ മനസ്സിലാകെണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്.. താൻ പഠിക്കുന്ന വിദ്യാലയത്തിലെ കൊള്ളരുതായ്മകൾ എതിർക്കുകയും ബന്ധപെട്ടവരെ അറീക്കുകയും ചെയ്യേണ്ടത് വിദ്യാര്‍ത്ഥിയുടെയും..
മക്കളെ പഠിക്കാൻ അയക്കുകയും അവരുടെ കാര്യങ്ങൾ അന്വഷിക്കാതിരിക്കുയും ചെയ്തിട്ട് കൈ വിട്ടുപോയ മക്കളെ കുറിച്ച വിലപിചിട്ടെന്തു കാര്യം ..?

സർവ്വ ശക്തനായ നാഥൻ നമ്മുടെ മക്കളേ കാത്തു രക്ഷിക്കട്ടെ ......................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 നവംബർ 8, വെള്ളിയാഴ്‌ച

തിരിച്ചറിവ്

തിരിച്ചറിവ് ...........
------------------------------
വാങ്ങാനുറച്ച സാധനത്തിന്റെ 
വിലയോളം വരില്ലെന്റെ 
മടിശീല യെന്നറിഞ്ഞപ്പോളാണ് 
ഞാൻ തോൽവി സമ്മതിച്ചത് 

നിഴലുകൾ നീളുന്നത് 
ഇല്ലായ്മയിലേക്കെന്ന സത്യം 
അറിഞ്ഞപ്പോളാണ് 
ഞാൻ തിരിച്ചു പോന്നത് 

എന്നിട്ടും വെറുതെ .......
എനിക്കായ് ഉദിക്കുന്ന നിലാവ് കാത്ത് 
നിശബ്ദത യിലേക്ക് കണ്ണ് നട്ടിരിക്കുന്നു 
പ്രതീക്ഷയുടെ ഉൾവിളിയുമായ്‌  .....

അഷ്‌റഫ്‌ എസ്സം വരിക്കോളി




2013 നവംബർ 7, വ്യാഴാഴ്‌ച

പിതാവ്

പിതാവ് .................
--------------------------------
          ബങ്കെർ ബെഡിന്റെ താഴെ തട്ടിൽ ഇരുന്നു ഇടമുറിയാതെ സിഗരറ്റ് വലിക്കുകയാണ്‌ അമ്മദ്ക്ക കൂടെ ഉള്ളവർ വിളക്ക് കെടുത്തി ഉറങ്ങാൻ കിടന്നിട്ടും നിഡോ പാലിന്റെ കാലി ടിന്നിൽ സിഗരറ്റ് കുറ്റികൾ ഒന്നിന് പുറകെ ഒന്നായി നിക്ഷേപിക്കുന്നു

"എന്താ അമ്മദ്ക്കാ ഇന്ന് ഒറങ്ങുന്നില്ലേ ....."
എന്റെ ചോദ്യം കേട്ട് അമ്മദ്ക്ക മുകളിലേക്ക് നോക്കി

അദ്ദേഹത്തിന്റെ ഇരിപ്പിൽ എന്തോ പന്തികേട്‌ ഉണ്ടെന്നു തോന്നിയ ഞാൻ താഴെ ഇറങ്ങി റൂമിൽ ലൈറ്റിട്ടു .. വെളിച്ചം കണ്ടു മറ്റുള്ളവരും ഉണര്ന്നു ..

"എന്താ ഞങ്ങളോട് പറ ....."

"എന്റെ മോൻ ബഷീർ ഇന്നലെ കല്യാണം കഴിച്ചു ....."

"അവനല്ലേ എന്ജിനിയരിങ്ങിനു പടികുന്നെ ..?"

"ഓൻ തന്നെ അവൻ അവന്റെ കൂടെ പഠിക്കുന്ന ഒരു പെണ്ണിനെ ഇന്നലെ കേട്ടിയോലോ ...."

ഗദ് ഗതത്തൊദും നെഞ്ചു തടവിയുമാണ് അമ്മദ്ക്ക ആ വിവരം പറഞ്ഞത്
40 വർഷത്തെ പ്രവാസത്തിന്റെ കഥ പറയാനുണ്ട് അമ്മദ്ക്കാക് ഇത്രയൊന്നും പത്രാസും തലയെടുപ്പും ഒന്നുമില്ലാത്ത കാലത്ത് മുങ്ങി കപ്പലിന് വന്നതാണ് അദ്ദേഹം. മണൽ പുറത്ത് കിടന്നും ഉപ്പ് വെള്ളം കുടിച്ചു ജീവിച്ചിരുന്നത്..

പിന്നീട് വിസയും പാസ്പോർട്ടും സമ്പാദിച്ചു . എതങ്കിലും ഒരു ബദുവിനു (അറബി ) ഒരു മൌലാന മുണ്ടും ഒരു കുപ്പി തേനും കാഴ്ച വെച്ച് .. "അന മിസ്കീൻ" "ഇക്കാമ .."എന്ന് അറിയാവുന്ന രണ്ടു വാക്കും പറഞ്ഞു അടിപ്പികുന്നതായിരുന്നു വിസ .. ഇന്നത്തെ പോലെ ബത്താക്ക വേറെ വിസ മെഡിക്കൽ എന്നിങ്ങനെ വിവിധങ്ങളായ ചിലവുകളൊന്നും അന്നില്ല . അറബി ഒപ്പിട്ട ഒരു കടലാസ് കൊടുത്താൽ പാസ്പോർട്ട്ൽ പച്ച നിറമുള്ള ഒരു പക്ഷിയുടെ ഫോട്ടോ ഒട്ടിച്ചു തരും അത് തന്നെ വിസ. അങ്ങിനെ കടല വിറ്റും , കാറ് കഴുകിയും വെത്തില പാക്ക് വിറ്റും പണം സംബാധിക്കും . രണ്ടു വർഷത്തിൽ ഒരിക്കൽ എടുത്താൻ പൊങ്ങാത്ത ഫോറിൻ സാധനങ്ങളുമായി ബൊംബായ്ക്ക് വിമാനം കയറും അല്ലറ ചില്ലറ സാധങ്ങൾ അവിടെ വിറ്റു ബോംബെ ചായപൊടിയും ടിന്ന് ബിസ്കറ്റും വാങ്ങി നാട്ടിലേക്ക് ബസ്സ്‌ കയറും ഒന്നര ദിവസത്തെ യാത്ര കഴിഞ്ഞാണ് വീട്ടിൽ എത്തുന്നത് ..അമ്മദ്ക്കയുടെ  കഷടതകൾ നിറഞ്ഞ ഇന്നലയുടെ കഥകൾ  ഓർമ്മയിൽ ഓടിവന്നു ..ജോലിയില്ലാതെ പട്ടിണി കിടന്നും അദ്ദേഹം കടം വാങ്ങിയെങ്കിലും  മക്കളുടെ സന്തോഷങ്ങൾ നിറവേറ്റി യിരുന്നു ..

വിവാഹം വളരെ വൈകിയാണ് കഴിച്ചത് കുട്ടികൾ മൂന്ന് മൂത്ത മകനെ എന്ജിനിയറിങ്ങ് പഠിപ്പികണമെന്നു ഭാര്യക്കായിരുന്നു നിർബന്ധം. പ്രവേശന പരീക്ഷയിൽ നല്ല മാർക്ക് കിട്ടാത്ത അവനെ വലിയ തുക കൊടുത്ത് പടിപ്പികണോ എന്നായിരുന്നു അമ്മദ്ക്ക ചിന്തിച്ചത് എന്നാൽ അടുത്ത വീട്ടിലെ ഖൈസും ജേഷ്ടന്റെ മകൻ ഫിരോസുമൊക്കെ എൻജിനിയർ ആവുമ്പോൾ അമ്മളെ മോനും എൻജിനിയർ ആവണം എന്നായിരുന്നു ഭാര്യയുടെ വാശി . വിദ്യാഭ്യാസ ലോണ്‍ കിട്ടുമെന്ന് ആരോ പറഞ്ഞ അറിവും..

അങ്ങിനെ ലോണ്‍ എടുത്താണ് മകനെ പഠിപ്പിച്ചത് .അതിനു പുറമേ  വീട് പണിയിലെ മരാമാത്തുകൾ പോകുന്നിടത്ത് കാണുന്ന പരിഷക്കാരങ്ങൾ തന്റെ വീട്ടിലും കൊണ്ടുവരാൻ ഭാര്യ കാണിക്കുന്ന മിടുക്കും അയാളെ സാമ്പത്തികമായി ചില്ലറയൊന്നുമല്ല തളര്തിയത്ത്..

ഇളയ പെണ്‍കുട്ടിയെ ഡോക്ടർ ആക്കണം എന്നാണു അയാളുടെ ഭാര്യയുടെ മോഹം  ഒരു എൻജിനിയറും ഡോക്ടറും മക്കളായാൽ അതിന്റെ ഗമ അയാളുടെ ഭാര്യയെ മത്തു പിടിപ്പിച്ചു .. പഠിക്കാൻ തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും മകളെ വേദം ഓതി എന്ട്രെന്സിനു വിട്ടു ആ വകയിലും കടം കയറി വരുന്നു ..

മകൻ പഠിച്ചു ഒരു ജോലി കിട്ടിയാൽ കടങ്ങൾ വീട്ടാമെന്നും മകളുടെ പഠനം അവനെ എല്പിക്കാമെന്നും അയാള് സ്വപ്നം കണ്ടു. എന്റെ കഷ്ടപാടുകൾ മകന്റെ വിജയത്തിലൂടെ കണ്ടു സന്തോഷിക്കണം അത് വരെ തന്റെ ജീവിതം പ്രവാസത്തിനു തീറെഴുതി വെളുത്ത മുടിയിൽ ചായം തേച്ചും വാർദക്യം തീർത്ത കാൽമുട്ട് വേദന ബാമിൽ തേച്ചു നിർത്തിയും അയാൾ കഴിഞ്ഞു പോരുകയായിരുന്നു ആ ഇടക്കാണ് പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റത്...

"ബഷീർ കല്ല്യാണം കഴിച്ചതിൽ എന്താ തെറ്റ് അമ്മദ്ക്കാ ... "അയാളെ  സമാധാനിപ്പിക്കാൻ യാസർ ചോദിച്ചു ..

"അവൻ കേട്ടിയെനു എയില്ലെനു മനേ ഞമ്മളെ ജാതി ആണെങ്കില് ഇത് ഏതോ .......പോരേറ്റ് ഓല് ബേറെതോ നാട്ടിലേക്ക് പോന്നാലോ ഞാക്ക് കൊറവ് മാണ്ടാന്നു"

"നിങ്ങൾ എന്നിറ്റ് അവനെ വിളിചില്ലേ ..?"

"വിളിചിക്ക് ഓന്റെ ജീവിതത്തിൽ ഞാൻ കയ്യിണ്ടാന്നു ....... ഒനിക് അയിനുള്ള പക്വത ഉണ്ടോലോ .."

"അത് സാരമില്ല ലോണോക്കെ ഓനങ്ങ് അടക്കൂലെ ..?"

"ബാങ്കിലെ പൈസ ഓൻ കൊടുകുവാരിക്കും എന്നാലും ഞാൻ ഇത്തിരയും നാളും കെനാക്കണ്ട എന്റെ ആശ ആരാ നെറവേറ്റ്വാ....?
അവനു താഴെ ഉള്ളവരെ ഞാൻ ആരെയാണ് ഏല്പിക്കുക ...?"

അയാൾ ബെഡിൽ നിന്നും താഴെ ഇറങ്ങി തറയിൽ ഇരുന്നു  മുഷിഞ്ഞ കുപ്പിയിലെ അവസാനത്തെ തുള്ളി വെള്ളവും ആർത്തിയോടെ കുടിച്ചു, പള്ളിയിലെ കൂളറിൽ നിന്നും പതിവായി പിടിച്ച വെക്കുന്നതാണ് കുടി വെള്ളം പാതി രാത്രിയിൽ പുറത്തിരങ്ങണ്ട എന്ന് പറഞ്ഞു  ഞാൻ കരുതി വെച്ച വെള്ള കുപ്പി അയാൾക് നീട്ടി .. അയാളുടെ തൊണ്ട വരളുന്നുണ്ടായിരുന്നു സങ്കടങ്ങൾ അയാളുടെ ശ്വാസത്തെ വരിഞ്ഞു മുറുക്കുന്നത് പോലെ തോന്നി ....

ഒരുപാട് പ്രതീക്ഷയിൽ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക് വേണ്ടി അയാള് പ്രാർഥികുന്നുണ്ടായിരുന്നു.. ഒപ്പം
വിദ്യ നേടുമ്പോൾ സ്നേഹം മറക്കുന്ന മക്കൾക് വേണ്ടിയും .....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 നവംബർ 5, ചൊവ്വാഴ്ച

ജീവിതം

ജീവിതം .....

ചിന്തേരിട്ടു മിനുക്കിയ ചിന്തകൾ 
ഉമ്മിണി വെട്ടം കണ്ടില്ല 
മോഹപ്പൂവുകളങ്ങിങ്ങായി 
മങ്ങിയ ചിത്രം കുറിയിട്ടു 

വളഞ്ഞു പുളഞ്ഞ വരകളിലാശാൻ 
ഗജകേസരിയെ കണ്ടെത്തി 
സ്വപ്ന വിളക്കുകളോരോന്നായി 
കരിന്തിരി കത്തിയോടുങ്ങുന്നു 

ആശകളോരോ മൂശയിലാക്കി 
പട്ടണ നടുവിൽ വിലയിട്ടു 
പേക്കോലങ്ങൾ പിറവിയെടുത്തു 
ലജ്ജയിലാണ്ട് കിടക്കുന്നു 

അരുതരുതെന്നരുൾ കേട്ടീടാതെ 
മോഹപക്ഷികൾ കുറുകുന്നു 
ചിന്ത നരച്ചൊരു ഓട്ട തലയിൽ 
മരണം കലപില കൂട്ടുന്നു 


അഷ്‌റഫ്‌ എസ്സം വരിക്കോളി 


2013 നവംബർ 3, ഞായറാഴ്‌ച

ഹാജറ

ഹാജറ .......
========================
      ഹാജറ അഞ്ചു നേരം കൃത്യമായി നമസ്കരിക്കുകയും മഗ്രിബ് നിസ്കാരം കഴിഞ്ഞു ഇഷാവരെ ഖുറാൻ ഒതുകയും ചെയ്യും അവളുടെ ഉമ്മ എന്നും ഹാജരയുടെ പ്രവർത്തിയിൽ ഊറ്റം കൊള്ളുമായിരുന്നു അത്യാവശ്യ ദീനി ബോധവും തഖവയും ഉള്ള കുട്ടി..അവളെ കണ്ടു പഠിച്ചാണ് ആമുവിന്റെ  കൊച്ചു മോൾ നിസ്കാരം  ശീലമാക്കിയത് .. ഫാത്തിമാ ബീവിയെ കുറിച്ചും, ആയിഷാ ബീവിയെ കുറിച്ചും ഹാജറ കൂട്ടുകാരോട് പറഞ്ഞു ആവേശം കൊള്ളിക്കുമായിരുന്നു ഖുരആനിലെ വാക്കുകളുടെ അർത്ഥം പറഞ്ഞു പാരായാണം ചെയ്യാൻ അവൾ മിടുക്കിയായിരുന്നു ..വിവാഹ പ്രായ മായപ്പോൾ ഒരുപാട് ആലോചനകൾ വന്നു. ഹസ്സനിക്ക അതൊന്നു അത്ര കണക്കിലെടുത്തില്ല... അങ്ങിനെയാണ് നാട്ടിലെ പുത്തൻ പണക്കാരൻ സുബൈർ വിവാഹ ആലോചനയുമായി ആളെ അയച്ചത്. കേട്ടപ്പോൾ ഹസ്സനിക്കാക് നന്നായി ബോധിച്ചു നല്ല വീട്, കാർ, നല്ല മുതലുള്ള ചെക്കൻ
അദ്ദേഹം വിവാഹത്തിന് സമ്മതം മൂളി..

"എല്ലക്കളെ ഓല് ബെലിയ ആൾകാരാന്നങ്കിലും പോരെന്റെ ഉള്ളിലെ ഉള്ളു കള്ളി അമ്മക്ക് തിരിഞ്ഞിക്കില്ലാലോ " ഹസ്സനിക്കാന്റെ  ഭാര്യ ചോദിച്ചു

"ഞി മ്ണ്ടാണ്ടാട നിന്നോ ഇത്തിര ബെലിയ ഒരു ബന്ധം മന്നെരാ ഓളെ ഒരി .............."

അങ്ങിനെ വളരെ ആഘോഷത്തോടെ വിവാഹം കഴിഞ്ഞു . പട്ടുപുടവയും മുല്ല മാലയും പാട്ട് കച്ചേരിയും കഥിന വെടിയുമൊക്കെ ഉള്ള കല്ല്യാണം.. പാർടി കഴിഞ്ഞു എല്ലാരും പിരിഞ്ഞു

എങ്ങും സന്ധ്യാ ദീപങ്ങൾ തെളിഞ്ഞു പതിവുപോലെ  സുബൈറിന്റെ വീട്ടിലും, ഉമ്മയും പെങ്ങളും വിഡ്ഢി പെട്ടിക്കുമുന്നിൽ....  ഹാജറ മഗ്രിബ് നിസ്കരിക്കാൻ വേണ്ടി വുദു എടുത്ത് നിസ്കാരം കുപ്പായം എവിടെയും കാണാത്തത് കൊണ്ട് സുബൈറിന്റെ  പെങ്ങളോട് ചോദിച്ചു

"ഇച്ചാ.. ഇങ്ങളെ നിസ്കാര കുപ്പായം ഒന്ന് തരുവോ ..?"

അവൾ വെറുതെ ഒന്ന് ചിരിച്ചു ..പിന്നെ ഇങ്ങനെ ചോദിച്ചു

"ഉമ്മാ ഇങ്ങളെ നിക്കാര കുപ്പായം എട്യാ ഉള്ളെ ..?

സ്വീകരണ മുറിയിലെ ടി വിക്ക് മുന്നിലിരുന്ന് നഫീസ ഉറക്കെ പറഞ്ഞു
എന്റെ നിക്കാര കുപ്പായം .................. ഇഞ്ഞൊരു കാര്യം ചെയ്യ്‌.. ഇന്റാങ്ങ് കൊടുക്കാറോ ...?"

"അതായിപ്പം നന്നായെ എന്റെലുണ്ടെ ഇങ്ങളോട് ചോയിക്കോ ............."

രണ്ടുപേരുടെയും "വയനാടൻ മൌലിദ്"കേട്ടപ്പോൾ ഹാജരക്ക് വിഷയം മനസ്സിലായി അവൾ പറഞ്ഞു

"എല്ലെ മാണ്ട ഞാന് പർദ്ദ ഇട്ടു നിക്കരിക്കും ....."

അവൾ അകത്ത് പോയി നിസ്കരിച്ചു ഖുറാനും ഓതി താഴെ വരുമ്പോൾ പെങ്ങളും ഉമ്മയും
അടുത്ത സീരിയലിനുള്ള കാത്തിരിപ്പിലായിരുന്നു

അടുത്ത ദിവസം  നഫീസ സുബൈരിനോട് പറഞ്ഞു

"ഇഞ്ഞി അങ്ങാടീന്നു ബെരുംമം ഒരു നിക്കാര കുപ്പായം ഇങ്ങു മാങ്ങിക്കോളേ .... ഇന്നലത്തന്നെ ..."

പിറ്റേ ദിവസം സുബൈര് നിസ്കാര കുപ്പായം വാങ്ങി കൊടുത്തു ഹാജറ വളരെ സന്തോഷിച്ചു
വീടുകാർ എല്ലാരും സീരിയല് കാണുമ്പോൾ അവളും വന്നിരുന്നു കാണും. ആദ്യമായി കാണുന്നത് കൊണ്ടാവാം അവൾക് വളരെ കൗതുകം തോന്നി .. കഴിഞ്ഞ കഥകളും വരാനിരിക്കുന്ന സംഭവങ്ങൾ വരെ നഫീസക്ക് അറിയാം . ചില വിഷയങ്ങളിൽ ഉമ്മയും പെങ്ങളും തർക്കികുന്നത് കാണാം . ആനിയുടെ കുട്ടി ശിവന്റെതാണെന്നും അല്ല അത് ജഗന്റെതാണെന്നും അവർ വാശി പിടിക്കും ആരാണ് ജഗേനെന്നും , ആനിയെന്നും അറിയാൻ ഹാജറാക്കും കൊതിയായി ...

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു ..

ഒരു ദിവസം ഹാജരയുറെ ഉമ്മ അവിടെ താമസിക്കാൻ വന്നു
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സീരിയലിനു സമയം ആയി ഉമ്മയും പെങ്ങളും സോഫയിൽ ഉപവിഷ്ടരായി . മഗ്രിബ് ബാങ്ക് കൊടുത്തു , ഹാജറയുടെ ഉമ്മ വുദു ഉണ്ടാക്കി വന്നു നിസ്കാര പായ തിരയുകയാണ് ഇത് മനസ്സിലാക്കിയ നഫീസ ഹാജറയേ വിളിച്ചു

"മോളെ ഉമ്മാക്ക് നിക്കാര കുപ്പായം കൊടുക്ക് ..."

ഹാജറ നിന്ന് പരുങ്ങുകയാണ് .. അത് കൊണ്ട് നഫീസ ചോദിച്ചു

"ആന്താളെ ഇഞ്ഞി കേട്ടിക്കില്ലേ ...............?"

"കേക്കാഞ്ഞിറ്റല്ലുമ്മാ നിക്കാര കുപ്പായം എടിയെനോളീ ബെച്ചേന്നു ഓർമ്മയാവുന്നില്ല ..........!!!!!!!

ഇത് കേട്ട് പൊട്ടികരഞ്ഞു കൊണ്ട് ഹാജരയുടെ ഉമ്മ പറഞ്ഞു

"പടച്ച തമ്പുരാനേ എന്റെ മോളെ സ്വർഗം ദുനിയാവില് മാത്രം ആയിപ്പോയല്ലോ ...........അല്ലാഹ് .."

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി ആർഭാട ജീവിതത്തിന്റെ ആലസ്യത്തിൽ പ്രാർഥനയും വിശുദ്ധ വായനയും ഹാജറയിൽ നിന്നും അകന്നു പോയി .. സീരിയലുകളിലെ കഥയെ കുറിച്ച് കഥാപാത്രത്തെ കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു ...

ഒരു ദിവസം ..
സീരിയലിന്റെ ഇടവേളയിൽ നഫീസ എഴുനേറ്റു അപ്പോളാണ് ഫോണ്‍ വന്നത്

"ഹലോ ആരാ .........."

"ഇത് സുബേറിന്റെ വീടല്ലേ ..?"

"ങാ ഇങ്ങളാരാ ....?"

"അത് സുബെറിന് ചെറിയ ഒരു അക്സിടെന്റ്റ് പറ്റി മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയിടുണ്ട് ...."

പിന്നീട് അവിടെ ഒരു നിലവിളിയായിരുന്നു . എല്ലാ മൊബൈലും ഒന്നിച്ചു അടിയാൻ തുടങ്ങി "കുങ്കുമ പൂവിന്റെ" ഭാക്കിബാഗം ആരും കാണാതെ ആടി തീർന്നു ..
സുബൈറിന്റെ കാർ ബസ്സുമായി ഇടിച്ചതാണ് അവന് സാരമായ പരുക്കുണ്ടായിരുന്നു

നട്ടെല്ലിനു  ക്ഷതമേറ്റ സുബൈര് കിടപ്പിലാണ്.. പ്രാഥമിക ആവശ്യങ്ങള്ക്ക് പോലും ഒരാളിന്റെ സഹായം വേണം ... പണവും പത്രാസും താഴോട്ടിറങ്ങാൻ തുടങ്ങി ...
ദുരിതം തന്നെ  തേടി എത്തിയപ്പോൾ താൻ മടക്കി വെച്ച മുസല്ലയും ഖുറാനും നോക്കി നെടുവീർപ്പിടുകായാണ് ഹാജറ.. തുറന്നു നോക്കാൻ ധൈര്യമില്ലാതെ ........

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മരണ വേദന

മരണ വേദന .........
------------------------------
ശുഭ്ര വസ്ത്ര മാലാഖ
കുത്തിയിറക്കിയ
സാന്ത്വന തുള്ളികൾ
സിരകളിൽ നിറഞ്ഞിട്ടും
വേദനകൾ കൂട്ടാകാതെ
മസ്തിഷ്കത്തിൽ
പ്രകമ്പനം കൊള്ളിക്കുന്നു

ആർത്തിയോടെ കഴിച്ച
ഭക്ഷണങ്ങൾ
ചെരിഞ്ഞ കുപ്പിയിലെ
തുള്ളികളായതും
വെട്ടിപിടിച്ച സാമ്രാജ്യം
മരുന്ന് മണക്കുന്ന
മുറിയായ് തീർന്നതും
എത്ര പെട്ടന്നായിരുന്നു

നോവുകൾ നൽകിയ
ഇടവേളയിൽ
അയാൾ മയക്കത്തെ
പുൽകിയപ്പോൾ
നിഷേധങ്ങൾ തലയുയർത്തി നിന്ന
യവ്വന നാളുകൾ
ഓർമ്മയുടെ താളുകളിൽ ചുവപ്പ് വരയിട്ടു
നൃത്തം ചവിട്ടി

തിരുത്താനോരല്പം ആയുസ്സിനായ്
കെഞ്ചിയ വാക്കുകൾ
കൊട്ടിയടക്കപെട്ട വാതിലിൽ
തട്ടി പ്രതിധ്വനിച്ചു

നീരുണങ്ങിയ നാവിൽ ഒരിറ്റു
നനവ്‌ നൽകാൻ മക്കളില്ല
അവർ അയാൾ വിട്ടേച്ചു പോയ
കളിപ്പാട്ടത്തിൽ വ്യാപ്രിതരാണ്

തക്കീതുകാരന്റെ വാക്കുകൾ
അയാൾ വീണ്ടും ഓർത്തെടുത്തു
പ്രായമില്ലാത്ത മരണ വിളിക്ക്
കാലമില്ലാതൊരുക്കം വേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

സർജൻ ...

സർജൻ ............
-------------------------------------

വൃഷ്ണ സഞ്ചിയിലെ നിറം മാറ്റം മുജീബിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു അങ്ങിനെയാണ് മുജീബ് ഒരു സർജനെ കണ്ടത് പരിശോധനയിൽ വൃഷ്ണ സഞ്ചിക്ക് നിറം മാറ്റം ഉണ്ടെന്നു മനസ്സിലായി അദ്ദേഹം ഒരാഴ്ചത്തെ മരുന്ന് കുറിച്ച് കൊടുത്ത് പറഞ്ഞു 

"പേടിക്കാനില്ല ഇതുകൊണ്ട് സുഖമാവും"

ഒന്ന് രണ്ടു ദിവസം നീല നിറം കാണാനില്ല അയാൾ സന്തോഷിച്ചു പക്ഷെ അടുത്ത ആഴ്ച വീണ്ടും നീല നിറം പ്രത്യക്ഷപ്പെട്ടു വളരെ സങ്കടത്തോടെ മുജീബ് വീണ്ടും സർജനെ സമീപിച്ചു

"Sorry I think it is little bid complicated
വൃഷ്ണത്തിലെ അണുബാധയാണ് ഇതിനു കാരണം
ഓക്കെ നമുക്ക് വിശദമായി ഒന്നു പരിശോധിക്കാം" ഡോക്ടർ പറഞ്ഞു ,

സ്കാനിങ്ങും എക്സറയും രക്ത പരിശോധനയും നടത്തി കാലിയായ കീസയുമായി മുജീബ് വീണ്ടും സര്ജന്റെ മുറിക്കു മുന്നിൽ കാത്തിരുന്നു.. റിപ്പോർട്ട്‌ വിശദമായി നോക്കുമ്പോൾ ഡോക്ടർ മുജീബിനെ തന്നെ നോകുന്നുണ്ടായിരുന്നു ഉള്ളിലെ ഭയം അടക്കി അയാൾ ചോദിച്ചു

"ഡോക്ടർ വിശേഷിച്ചു എന്തങ്കിലും ...."

"നിങ്ങളുടെ ഒരു വൃഷ്ണം ഉടനെ നീക്കം ചെയ്യണം അല്ലങ്കിൽ രോഗം മാറിപ്പോവാൻ സാദ്യതയുണ്ട്"

തനിക്ക് മുമ്പിലുള്ളതൊക്കെ കറങ്ങുന്നതായും കണ്ണിൽ പൊന്നീച്ച പറകുന്നതായും അയാൾക് അനുഭവപെട്ടു

"ഹേ പേടിക്കനോന്നുമില്ലേ ഇതൊരു നിസ്സാര ഓപറേഷനാണ്. ഞാൻ തന്നെ ഒരുപാട് പേർക്ക് ചെയ്തിടുണ്ട്. 24 മണിക്കൂർ കൊണ്ട് നിങ്ങള്ക്ക് വീട്ടിലേക്ക് പോകാൻ 6 ആഴ്ച കൊണ്ട് നോർമൽ ആവും "

ഡോക്ടർ "രോഗം മാറിപ്പോകും" എന്ന് പറഞ്ഞതിന്റെ പൊരുൾ അയാൾ മനസ്സിലാകിയത് കൊണ്ട് വേറെ വഴിയൊന്നും ആലോചിച്ചില്ല ഒപറെഷന് തയ്യാറായി..
മുറിവ് ചെറുതാണെങ്കിലും ചെലവ് വളരെ കൂടുതലായിരുന്നു. പല ആവശ്യങ്ങൾക്കും എടുകാതെ വെച്ച നോട്ടു കെട്ടുകൾ അയാൾ അതിനു വേണ്ടി ചിലവഴിച്ചു

ഓപറേഷൻ കഴിഞ്ഞു ഒന്ന് രണ്ടു മാസം ഒരു പ്രയാസവും ഇല്ല ഒറ്റ വൃഷ്ണവുമായി അയാൾ ജീവിച്ചു പോന്നു . അങ്ങിനെ ഒരു ദിവസം വീണ്ടും അടുത്ത വൃഷ്ണവും നിറ മാറ്റം വന്നു നേരത്തെ വന്ന അതെ നീല നിറം. അയാൾ വല്ലാതെ പേടിച്ചു തന്റെ കയ്യിലെ പണം തീരുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങിനെയാണ് അയാൾ നാട്ടിലെ പൊതു ചികിത്സ ചെയ്യുന്ന പപ്പു ഡോക്ടറെ കാണാൻ തീരുമാനിച്ചത്. രോഗികൾ രോഗ ലക്ഷണം അല്ലാതെ രോഗം പറയുന്നത് ഇഷ്ട പെടാത്ത ഡോക്ടർ ഇയാളുടെ മുൻ ചരിത്രം കേൾകാൻ നിൽകാതെ പരിശോധന തുടങ്ങി.

"ഹും ഇത് എല്ലാ ദിവസവും ഇങ്ങനെ കാണാറുണ്ടോ"

"ഇല്ല ഡോക്ടറെ ആഴ്ചക്ക് രണ്ടൂന്ന് ദെവസം കാണും പിന്നെ കുറച് ദെവസം കയിഞ്ഞാ പിന്നേ ബെരും"

"സൂസീ..... " അയാൾ സിസ്റ്റരെ വിളിച്ചു .

"കുറച്ചു സ്പിരിറ്റും അല്പം കോട്ടനും കൊണ്ടുവാ ... "

ഡോക്ടർ വൃഷ്ണ സഞ്ചി സ്പിരിറ്റ്‌ ഉപയോഗിച്ച് നന്നായി തുടച്ചു കളർ തുടച്ചെടുത്തു ശേഷം ഇങ്ങനെ പറഞ്ഞു

"ഒന്നുകിൽ നീ ഈ നീല ജീൻസ് ഒഴിവാക്കുക അല്ലങ്കിൽ ഒരു നല്ല ഷട്ടി ഇട്ടു ശീലമാകുക"

അന്താളിച്ചു നിന്ന മുജീബിന്റെ മുതുകിൽ തട്ടി ഡോക്ടർ പറഞ്ഞു.

"ഡോ പേടിക്കണ്ട നിന്റെ ജീൻസിനാണ് കുഴപ്പം"

അപ്പോൾ മുജീബ് ആ സർജനെ കുറിച്ചും നഷ്ടപെട്ട മണിയെ കുറിച്ചും ചിന്തിക്കുകയായിരുന്നു



അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

നടതള്ളൽ.....

നടതള്ളൽ ......
-------------------------------
അമ്മയെ തല്ലുന്നു മക്കൾ
അച്ഛനെ കൊല്ലുന്നു മക്കൾ
അമ്മയെ നടതള്ളി അച്ചിയോടപ്പം
വാഴാൻ കൊതിക്കുന്നു മക്കൾ

മുറിവേറ്റ് തേങ്ങുന്ന അമ്മക്കിളിയുടെ
സ്വരമേറ്റുണരുന്നു മർത്യൻ
നിത്യവും കാണുന്ന വേദന കാഴ്ചകൾ
അന്ധനായ്‌ തീർക്കുന്നു വീണ്ടും

നാവുണങ്ങുമ്പോൾ ജീവൻ നുണയിച്ച
പിച്ചവെക്കുമ്പോൾ താങ്ങായ് പിടിച്ച
കണ്ണുറങ്ങുമ്പോൾ മനസ്സുറങ്ങാതെ
ചിറകുവിരിച്ചു കാത്തോരമ്മ
വഴിയിൽ കിടന്നു കരഞ്ഞിടുന്നു

കഷ്ടം സഹിക്കാതിഷ്ടം ഭരിക്കുവാൻ
വ്യാമോഹിയായ് നടന്നിടല്ലേ
ഇഷ്ടങ്ങളൊക്കയും നഷ്ടമായ് തീരുന്ന
ശിഷ്ടായുസെന്നും നിനക്കുമുണ്ടേ



അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

വാത്സല്യം ...

വാത്സല്യം ......................

അമ്മ കുഴച്ച ചോറുരുളക്കായ്
അറിയാതെ ഞാനൊന്ന് നാവു നീട്ടി
അമ്മതൻ കയ്യിലെ ചോറിന്റെ മാധുര്യം
അമ്മിഞ്ഞ പാലായ് നിറഞ്ഞു നിന്നു

തൈലം മണക്കുന്ന തലയണ നീക്കി
ചാരത്തിരിക്കുവാൻ തലചെരിച്ചു
ഉരുളകളോരോന്നായ്
വായിൽ നുണയവേ
അക്ഷരമില്ലാത്ത കഥ പറഞ്ഞു

മാത്രകൾ കൂട്ടിയ കൂടുകൾ കാണിച്ചു
തൈലം വറ്റിയ കുപ്പികൾ കാണിച്ചു
വേദന പായുന്ന കാലുകൾ കാണിച്ചു
കുഞ്ഞിനെപ്പോലെ ചിരിച്ചു നിന്നു

ആദ്യവുമന്ത്യവും തെറ്റിപറയുമ്പോൾ
സ്വയമേ ചിരിച്ചു തലകുനിക്കും
മങ്ങിയ കണ്ണുകൾ കണ്ണിൽ തറപ്പിച്ചു
സ്നേഹം ചുരത്തി തുളുമ്പി നിന്നു

നാലു പത്താണ്ട് മറന്നൊരു കുഞ്ഞായ്
ഞാനമ്മതൻ മടിയിൽ ചാഞ്ഞുറങ്ങി
വിറയാർന്ന കൈകളെൻ
തലയിൽ തലോടുമ്പോൾ
ആകാശ ഭൂമികൾ സ്വന്തമായി

അമ്മതൻ വാത്സല്യമേറ്റു കിടക്കുവാൻ
നന്മകൾ ഹൃത്തിൽ ബാക്കിവേണം
കുഞ്ഞായിരുന്നപ്പോൾ നേടിയ കാരുണ്യം
തിരികേ കൊടുക്കാൻ മനസ്സ് വേണം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇരുളും വെളിച്ചവും ..

ഇരുളും വെളിച്ചവും
--------------------------
സൂര്യനുദിചു വരുന്നത് കണ്ടു
മുകിലുകളോടിയൊളിച്ചു
അന്ധത മുറ്റിയ നടവഴിയാകെ
വെള്ളി വെളിച്ചം തൂകി

സംസ്കാരങ്ങൾ കോട്ടകൾ കെട്ടി
മാനം മുട്ടെ വളർന്നു
വിദ്യ നടിച്ചു നടക്കും മർത്യൻ
കാലുകൾ നാലായ് കുത്തി
മുന്നോട്ടാഞ്ഞു വളർന്നത് പോലെ
പിന്നോട്ടോടി നശിച്ചു

റോഡിൽ കുടിലിൽ അമ്മത്തണലിൽ
കഴുകൻ പാറി നടന്നു
എല്ലും തോലുമതാണെന്നാലും
പെണ്ണിനു ശരണമസാദ്യം
മദ്യമിരുട്ടിയ കണ്ണുകളച്ഛന്‍
മാറിൽ കുത്തിയിറക്കി
സ്വന്തം ചോരയിൽ കാമം
തീർത്തിട്ടിടമുറിയാതെ കരഞ്ഞു

പലിശയിൽ മുങ്ങിയ സമ്പത്താകെ
ലഹരിയിൽ ശാന്തത തേടി
ആൾ ദൈവങ്ങൾ വിഹിതം പറ്റി
പ്രാർത്ഥന ചൊല്ലിയുറക്കി

ദുശ്ശീലങ്ങൾ വെട്ടിമുറിച്ച്
അഗ്നിക്കിരയായ് നൽകേണം
ആൾദൈവങ്ങളെ ചേർത്ത് പിടിച്ചു
നരക കുഴിയിലെറിയേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി





2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രവാസി .....

പ്രവാസി .....................
------------------------------------

സ്വപ്നവും മോഹവും വിറ്റു പെറുക്കി 
സ്വർണം വിളയുന്ന നാട്ടിലെത്തി  
ഒട്ടക കൂട്ടങ്ങള്‍കൊപ്പം നടന്നു ഞാന്‍ 
അത്തറിന്‍ മണമുള്ള പണ മയച്ചു 

തലയിലുമുടലിലും പ്രായം വരച്ചിട്ടു 
കീശയിൽ ശൂന്യത ബാക്കിയായി 
ഓടിട്ട വീടൊന്നു മാറ്റി പണിതു 
എങ്ങാന്നൊരുത്തിക്ക് താലിയും കെട്ടി 
ഇരുകര നിന്നുകൊണ്ടായുസ്സ് തീർത്തു 
സ്നേഹങ്ങളൊക്കയും വിതുമ്പി കഴിഞ്ഞു 

കൂടെ പിറപ്പിനു സന്തോഷ മേകുവാന്‍
കൂടും കുടുംബവും വിട്ടിറങ്ങി
കിട്ടുന്ന തൊക്കെയും നൊട്ടിപ്പെറുക്കി 
വീട്ടിലും നാട്ടിലും നന്മയേകി..

ഓര്‍ത്തില്ല യവരാരുമിതുവരെ 
വാടിക്കരിഞ്ഞയെൻ 
സ്വപ്നവും മോഹവും 
കണ്ടില്ലവരാരുമെന്റെ 
തലയണ നനഞ്ഞരാവുകൾ 
കെട്ടില്ലോരുത്തരുമെന്റെ 
മനസ്സിന്റെ തേങ്ങലുകൾ 

തിരികേ നടക്കുവാന്‍ 
മോഹമുണ്ടെന്നാലും
തിരിച്ചറിഞ്ഞീടുന്നു ഞാന്‍ 
സ്വര്‍ണം വിളയിച്ചോരാ ജന്മ ഭൂമിയില്‍
കാച്ചില്‍ മുളപ്പിക്കാനശക്തനെന്ന്‍


അഷ്‌റഫ്‌ എസ്സം.വരിക്കോളി

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഹജ്ജ്

ഹജ്ജ് ......................
--------------------------------------
കരയടിക്കാത്ത രണ്ടു തുണിയിൽ
ഉടൽ ഇഹറാമിൽ പൊതിഞ്ഞു
തുന്നികെട്ടാത്ത പാദ രക്ഷയും
തുറന്നിട്ട തലയുമായ്‌ ജനസാഗരം
പ്രഭുവിനും പ്രജക്കുമൊരെ വേഷം
ജന ലക്ഷങ്ങളിൽ ഒരേ മന്ത്രം
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്ക്
ലബ്ബാഇക ലാ ശരീക്ക ലക് ...
ദുനിയാവിന്റെ ആവലാധികൾ മറന്നു
സ്വർഗ്ഗത്തിനായ് കേഴുന്നവർ
കഅബാലയത്തിൽ പ്രദക്ഷിണം ചെയ്തു
ചുംബന മുദ്രകൾ കാട്ടുമ്പോൾ
ഹജറുൽ അസ് വദും ഹിജിര് ഇസ്മായിലും
പുളകിത മാവുന്നു
സഫാ മർവ്വകൽ തക്ബീര് ചൊല്ലുന്നു
ജബലുറഹമയിൽ നബി വചനങ്ങൾ
മാറ്റൊലി കൊള്ളുന്നു
അറഫയുടെ ശാന്തതയിൽ
സ്വര്ഗ്ഗത്തിനായുള്ള തേങ്ങലുകൾ
പാപമോചനത്തിന്റെ നിലവിളികൾ
രാവ് പാർക്കുന്ന മിനയിൽ
ഭക്തിയുടെ മന്ത്രോച്ചാരണങ്ങൾ
മുസ്തലിഫയുടെ കല്ല്‌ കുത്തുന്ന മലയിൽ
സാത്താന് കല്ലൊരുക്കുന്നു
അങ്ങകലെ ജമ്രയിൽ
ഭക്തർ എറിഞ്ഞു തീർത്ത
തിന്മയുടെ ശരമേറ്റ് സാത്താൻ
എരിപൊരികൊള്ളൂന്നു
ഒടുവിൽ
നിർമ്മല ഹൃദയനായ് "വിദാ" ചുറ്റുമ്പോൾ
പോയകാലത്തിന്റെ പാപക്കറകൾ
മഞ്ഞു മലകളായ് ഉരുകിയൊലിക്കുന്നു
ശിഷ്ട കാല മീ വിശുദ്ധി കാത്തുവെന്നാൽ
വിജയമവർക്ക് സ്വന്തം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഖുർബാനി

ഖുർബാനി .........
--------------------------------
ശീലങ്ങളൊക്കയും ശീലമായ് നിൽക്കവേ
ബലിമൃഗം വെറുതെ പിടഞ്ഞു മരിക്കുന്നു
വേദവാക്യങ്ങൾ ജീവനിൽ തട്ടാതെ
തക്ബീർ മുഴക്കി പള്ളികൾ നിറയുന്നു

നമ്രൂദ് നാട്ടിൽ തീകുണ്ഡം തീർക്കുന്നു
ഇബ്രാഹിം വീട്ടിൽ ഓടിയൊളിക്കുന്നു
മുതലുകളരുമയായ് താലോലിചീടുന്നു
കല്പനകളത്രയും തിരസ്കരിചീടുന്നു

ഹജ്ജുകൾ ടൂറുകളായിടുമ്പോൾ
ഹാജി നാമത്തിനായ് ഹാജത്ത് മൂത്തവൻ
വേഷങ്ങളൂരി തിരുനാട്ടിലെത്തുന്നു
ജീവിതം മാറാത്ത കർമ്മങ്ങളത്രയും
പെരിനായുള്ള ഗജസ്നാന മാവുന്നു

ബലിയർപ്പിചീടുക ശീലങ്ങളത്രയും
നന്മയുടെ വഴിയിൽ മുന്നേ നടക്കുക
പെരുന്നാൾ വെളിച്ചത്തിൽ
ചാർച്ചയെ ചേർക്കുക
ധർമ്മം കൊടുത്ത് നീ അധർമ്മം തടയുക

അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

വസീയത്ത്

വസീയത്ത് 
=======================
അച്ഛന്റെ മണമുള്ള മാവറുക്കുമ്പോൾ 
കൈ വിറച്ചില്ലല്ലോ  പോന്നു മോനെ 
റബ്ബറും തൈതോപ്പും വീതിച്ചെടുക്കുക 
സ്നേഹ ബന്ധങ്ങൾ മുറിച്ചിടല്ലേ 

അഞ്ചാളതഞ്ചിടത്ത്‌ വീട് വെച്ചീടുക 
അമ്മയുടെ കഞ്ഞിയെന്നും മാറ്റി വെക്കുക 
കൂടപ്പിറപ്പുകൾ കൂടെയുണ്ടാവണം 
ഉരിയരി വെച്ചാൽ കൂടി കഴിക്കണം 

ഭാഗങ്ങള്‍ ഭാഗമായ് തീരുന്നതിന്‍ മുമ്പ് 
ഈ മരക്കട്ടിലെനിക്ക് വേണം 

ആത്മാവുറങ്ങുന്ന  ഈ കൊച്ചു മുറിയിൽ 
അച്ഛന്റെ ശബ്ദങ്ങൾക്കൊപ്പം നടക്കുവാൻ 
ശാന്തമായ് എന്നെ ഉറക്കിക്കിടത്തുക 

വൃദ്ധാലയങ്ങൾ പേടിപ്പെടുന്നു 
പണത്തിന്റെ ചൂടിൽ കരുണ വറ്റുമ്പോൾ 
അച്ഛൻ കൊളുത്തിയ മണ്‍ചിരാതുകൾ
ഊതി ക്കെടുതരുതെൻ പൊന്നു മക്കൾ

അഷ്‌റഫ്‌ എസ്സം. വരിക്കോളി

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

കിഞ്ചന വർത്തമാനം

കിഞ്ചന വർത്തമാനം
-------------------------------
കുടയുണ്ടോ കൂട്ടരേ
തോരാത്ത മഴയിലെൻ
തലയൊന്നൊളിപ്പിക്കാൻ
വടിയുണ്ടോ കൂട്ടരേ 
ഓടകൾ പൊട്ടിയൊഴുകുന്ന
നടപ്പാതയിൽ പാദമിടറാതെ
യക്കരയെത്തുവാൻ
വിളക്കുണ്ടോ കൂട്ടരേ
വഴിവിളക്കുകളണഞ്ഞു പോയ കണ്ണിൽ
ഇത്തിരി വെട്ടം നൽകുവാൻ
ഒരു തുണ്ട് പഞ്ഞിയുണ്ടോ കൂട്ടരേ
ആർത്തിയുടെ ഇടിമുഴക്കങ്ങൾ കേട്ട്
കാതു പൊട്ടാതിരിക്കാൻ
വളയാത്ത നട്ടെല്ല് കിട്ടുമോ കൂട്ടരേ
ചുമരുകൾ തകർന്ന നാടിന്റെ 

മേൽകൂര താങ്ങുവാൻ ......?





അഷ്‌റഫ്‌ എസ്സം വരിക്കോളി
 —

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

സ്വപ്നം ...



നിദ്രയുടെ താഴ്വരയിൽ
ചിന്ത പുതച്ചുറങ്ങുന്നേരം
സ്വപ്നത്തിൻ മണി മുറ്റത്ത്
പിഞ്ചൊമന വിരുന്നു വന്നു

കൈകാലുകൾ ആംഗ്യം കാട്ടി
ഒരു പാട് കഥകൾ ചൊല്ലി
കളിപ്പാട്ടമൊളിക്കും കണ്ണിൽ
പുഞ്ചിരിയുടെ വർണ്ണംകണ്ടു

കാൽമുട്ടുകൾ തറയിൽ കുത്തി
നാലഞ്ചടി ദൂരം പോയി
ഒളികണ്ണാൽ തിരിഞ്ഞു നോക്കി
പാൽ പുഞ്ചിരി തറയിൽ വീണു

പിച്ച വെച്ചോടിപ്പോകാൻ
ആശകളുണ്ടെന്നാലും
വീഴാതെ നടക്കാനിനിയും
ഒരുപാട് പാഠം ബാക്കി

സമയമണി ബഹളം വെച്ചു
സ്വപ്നവും മുറിഞ്ഞു പോയ്
ഇരുൾമൂടിയ ചുവരുകൾക്കുള്ളിൽ
ഞാനുമെൻ ദുഖവും മാത്രം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

കൊച്ചു കൊച്ചു മോഹങ്ങൾ

കൊച്ചു കൊച്ചു മോഹങ്ങൾ
-----------------------------------
കാലത്തിറങ്ങാനൊരു ജോലി വേണം
കേറിക്കിടക്കാനൊരു കൂര വേണം
കൂരയിലൊരു പിടി ചോറ് വേണം
തെറ്റുകൾ ചൂണ്ടാനോരമ്മ വേണം

നോവുകൾ നുള്ളാനൊരു പെണ്ണ് വേണം
പെണ്ണിന്റെ കയ്യിലൊരു കുഞ്ഞു വേണം
കുഞ്ഞിനുടുക്കാൻ കോടി വേണം
കീശയിലതിനൊരു ഗാന്ധി വേണം

കൊല്ലാതെ കക്കാതെ നേടിടേണം
വല്ലായ്മ ചൊല്ലാതെ നിലനിൽക്കണം
മതിലുകളതിരുകൾ തീര്ത്തിടുമ്പോൾ
ആകാശം പോലൊരു മനസ്സ് വേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അമ്മ ..

അമ്മ ....
=====================
നിശ്ചല ദേഹത്തിനുടമായായിന്നമ്മ
വാര്‍ദ്ധക്യ വണ്ടിയില്‍ ദുഖിചിരിക്കുന്നു 
കാലന്റെ കാലൊച്ച കേട്ടെന്നുരിയാടി 
ശോഷിച്ച കണ്ണുകൾ നിറഞ്ഞിടുന്നു 

അന്നെന്റെ ബാല്യത്തിൽ
കീറോല കൂട്ടമിൽ നീരാട്ടിടുന്നേരം
മുള്ളിയും തുള്ളിയും അമ്മ തന്‍ കൈ കൊണ്ട്
പേട്ടടി വാങ്ങി കരഞ്ഞതും
തോളില്‍ പിടിച്ചെന്നെ പൊക്കിയെടുത്തതും
ചുംബന മുദ്രകള്‍ തുരു തുരെ തന്നതും
ഗദ്ഗദ ചിത്തനായ് ഒര്‍ത്തിടുന്നു

രാപ്പനി വന്നപ്പോള്‍ കണ്ണിമ ചിമ്മാതെ
കൂടെ യിരുന്നതാ ണീയമ്മ ...
ഇന്നലെ യന്തിക്കിരുട്ടില്‍ കിടന്നു
തൊണ്ട വരണ്ടു കരഞ്ഞമ്മ
ഈ കയ്യ് കൊണ്ടെന്റെ വായില്‍ നുണയിച്ച
അമ്മിഞ്ഞ പാലും കരിഞ്ഞു പോയി

തെക്കോട്ടെടുകുമ്പോള്‍ തീ തിരി വെക്കുവാന്‍
മക്കളെ നിങ്ങളെന്‍ കൂടെ വേണം
പ്രായം വരുന്നേരം ചണ്ടിയായ് തള്ളാതെ
സ്നേഹ പുതപ്പിനാല്‍ മൂടിടെണം ......

ശോഷിച്ച കൈകളാല്‍ തലയില്‍
തടവിക്കൊണ്ടമ്മ പറഞ്ഞതും
ഹൂം..കാര മുരുവിട്ടെൻ പെണ്ണ് പറഞ്ഞതും
ഇന്നിന്റെ ചിത്രമായ്‌ വരച്ചു വെക്കാം ...


അഷ്‌റഫ്‌ എസ്സം. വരിക്കോളി

2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ആരാമം ..

ആരാമം .................
--------------------------------
വാടിയ തളിരുകളാരമങ്ങളിൽ
കരുണയും തേടിയിരിപ്പുണ്ട്
വളവും നനയും കള്ളിചെടികൾ
ആർത്തിയിലൂറ്റിയെടുക്കുന്നു
കാവൽ നിൽകും വേലികളകിലം


വിളകൾ തിന്നു കൊഴുക്കുന്നു
കുടയും ചൂടി വരുന്നുണ്ടൊരുവൻ
ദയ യുടെ വാക്ക് നനച്ചീടാൻ
ഇലകളിലല്പം നനയും വെച്ച്
കോടികൾ മുക്കി നടന്നീടും
പാമ്പുകൾ തേളുകളാരാമത്തിൽ
സ്വൈര വിഹാരം ചെയ്യുന്നു
മരമറിയാതെ ചില്ലയിലെന്നും
പാമ്പിൻ പൂവ് പിറക്കുന്നു
ഉറ്റവരുടയവർ ആരാമങ്ങളിൽ
പാഴ്ച്ചെടിയായ് മരിക്കുന്നു
രുധിരം പൊടിയും കഥപറയുന്നുണ്ട-
ച്ഛനില്ലാ പൈതങ്ങൾ
ലഹരികൾ നുരയും പുഴയുണ്ടിവിടെ
കണ്ണീരുപ്പായ് ഒഴുകുന്നു
നോവുകൾ പൂവുകളായ് വിരിയുമ്പോൾ
ആരാമത്തിൽ പൊന്നോണം
കോലം കെട്ടി എഴുന്നെള്ളുന്നുണ്ട-
ധികാരത്തിൻ മേലാളർ ....

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ശ്രുതി മാറ്റം

ശ്രുതി മാറ്റം ..
--------------------------------
പ്രണയത്തിൻ നാളുകളിൽ
മധുവൂറും പല്ലവികൾ
ദാമ്പത്യ ചരണത്തിൽ
അപസ്വര സംഗതികൾ

താലിയുടെ വാക്കുറപ്പിൽ
അരുമകളൊഴുകിപ്പോയോ
സ്വപനങ്ങൾ ഉണർന്നപ്പോൾ
അനുപല്ലവി മാറിപ്പോയോ

അപശ്രുതി താളം തീർക്കും
തലയണ മന്ത്രമോതി
ജീവിത സോപാനത്തിൽ
കാളീയ നൃത്തം ചെയ്തു

കുടുംബത്തിൻ സ്വര മാധുര്യം
വാശിയാലറുത്ത് മാറ്റി
പൊട്ടിയ വീണ കമ്പികൾ
കരാള ശബ്ദം തീർത്തു

ഒരുമയുടെ താലീ ബന്ധം
പെരുമയുടെ ഇലത്താള മായ്
യവനിക താഴും മുമ്പേ
സ്വരങ്ങൾ നന്നായെങ്കിൽ
പിറക്കും തളിരുകളെങ്കിലും
ശ്രുതിയിൽ പാടിയേനെ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

തണൽ ..............

തണൽ ..................
-----------------------------------
ഭൂമി പിളർന്നു തളിരുണരുന്നു
മൂളിപ്പാട്ടായി കാറ്റ് വരുന്നു
ചാറ്റൽ മഴയിൽ കുളിരണിയുമ്പോൾ
അർക്കനുദിചിട്ടുഷ്ണം വീശി
ഇലയായ് പൂവായ് തണലായ്‌ തീർന്നവൾ
പാരിതിലെല്ലാം സ്നേഹം വിതറി

വഴിയോരത്തെ കുടയായി നിന്നവൾ
യാത്രികനെന്നും മുധുരം നൽകി
തണ്ടും തടിയും കണ്ടവർ കണ്ടവർ
ലാഭ കൊതിയാൽ കണ്ണെറിയുന്നു

ആർത്തികൾ മൂത്തോരരചൻ വന്നു
മുരട്‌ മുറിക്കാൻ അറവാളേന്തി
പൊത്തിലോളിച്ച തത്ത കുഞ്ഞും
ചില്ലയിലാടും കുരുവി പെണ്ണും
കരഞ്ഞു പറഞ്ഞിട്ടാരിത് കേൾക്കാൻ

പച്ച പ്രേമികൾ ആർത്തു വിളിച്ചു
കൊടികൾ കൊണ്ടൊരു മൌനം തീർത്തു
വെയിലും മഴയും ശത്രുവതായി
പുഴയും വയലും വറ്റി വരണ്ടു


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

ഞാനും പിന്നെ ഞാനും

ഞാനും പിന്നെ ഞാനും
---------------------------------------
ഞാനധിപനല്ലാത്ത മനസ്സിൽ
നീ എങ്ങിനെ വന്നു
എന്റെ ചോദ്യങ്ങളത്രയും കല്ലായിരിക്കെ
നിന്റെ ഉത്തരങ്ങൾ എന്നിൽ തേടുന്നുവോ
ഇരിക്കുമ്പോൾ കൂടെയിരിക്കാത്ത
കിടക്കുമ്പോൾ കൂടെകിടകാത്ത
ഉണർന്നിരിക്കുമ്പോൾ ഇക്കിളി കാഴ്ചയിലും
ഉറങ്ങിയാൽ പ്രേത ഭൂമിയിലും അലയുന്ന മനസ്സിൽ
ഞാൻ തേടുന്ന ചങ്ങല കെട്ടുകൾ
നീ അപഹരിച്ചുവോ ...?
നാവിൽ കാത്തുവെച്ച  ദേവ മന്ത്രങ്ങൾ
മനസ്സിനെ കാണാതെ തിരിച്ചു വരുമ്പോൾ
വൃഥാ വ്യായാമമായ് തീർന്ന എന്റെ കർമ്മങ്ങൾ
നീ അറിയുന്നുവോ
മനസ്സും ഞാനും ഒന്നാവും ദിനം
മരണം തേടി വന്നില്ലങ്കിൽ
നിന്റെ ഉത്തരങ്ങൾ ഞാൻ കരുതി വെക്കാം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ജീവിത യാത്ര ...

ജീവിത യാത്ര ........
-------------------------------
വിധിയുടെ പാളം കുലുക്കി
ആയുസ്സിൻ ചക്രങ്ങൾ പായുന്നു
മരണത്തിന്റെ താവളം തേടി
വിരിഞ്ഞു സപ്ത വർണങ്ങൾ
പരത്തുന്ന മോഹ പൂക്കളും
ചതഞ്ഞരഞ്ഞ പ്രതീക്ഷകളും
വേലിയിൽ കൊളുത്തി വലിക്കപെട്ട
പാഴ് വാക്കുകളും
ചങ്ങല വലിക്കുവാൻ മനം കൊതിക്കവേ
പ്രതീക്ഷയുടെ ചക്രവാളങ്ങളിൽ
പ്രത്യാശയുടെ അരുണ കിരണങ്ങൾ
മുന്നോട്ടയക്കുന്നു
പിന്നിട്ട വഴികൾ താണ്ടിയ
ഗ്രാമ കാഴ്ചകളും കൃഷിയിടങ്ങളും
ഓർമ്മയുടെ ആരാമങ്ങളിൽ
വിരിഞ്ഞു നിൽകുമ്പോൾ
അവസാന സ്റ്റെഷനിലെക്കുള്ള
ചൂളം വിളികൾ കാതടപ്പിക്കുന്നു
തിന്മയുടെ കരിതുപ്പുന്ന പുകച്ചുരുളിൽ
നന്മയുടെ നീലാകാശവും ഇരുണ്ടിരിക്കുന്നു
വാക്കുകൾ അടഞ്ഞ വാതിലിൽ തട്ടി
പ്രതിധ്വനിക്കുന്നു
നിസ്സഹായതയുടെ ചൂടേറ്റ്
മേലാകെ അഗ്നി പരക്കുന്നു ..
താകീതുകാരന്റെ വാക്കുകൾ കേൾകാതെ
വഴിതെറ്റിയ ഒരു യാത്രികനായ് .........!

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

കൌമാരം ...

കൗമാരം ..................
----------------------------------
പ്രണയങ്ങൾ പൂക്കുന്ന വയൽപൂവിലും
കരിവളകളൊരുപാട് കരയുന്നിന്നു
കിഞ്ചനം ചൊല്ലുന്ന വഞ്ചന പ്രേമങ്ങൾ
കൗമാര ചിന്തയെ പ്രണയാന്ധരാക്കുന്നു

മാതാ പിതാ ഗുരു വാക്കുകളത്രയും
ഒക്കാന വാക്കായി നെറ്റി ചുളിക്കുന്നു
സ്നേഹച്ചിറകുമായാകാശ യാത്രകൾ
ചതിഗർത്തങ്ങളിൽ ആപതിചീടുന്നു

കേമറകളൊപ്പുന്ന സ്നേഹ വിലാസങ്ങൾ
തെറ്റിന്റെ പായയിൽ വീണ്ടും കിടത്തുന്നു
പുഴയെ പ്രണയിച്ച കൈതപ്പൂവ് പോൽ
മൗനമായ് കരയുന്നു കരിവള പൊട്ടുകൾ

അരുതരുത് മക്കളെ നിങ്ങളെ നിങ്ങളായ്
കാത്തു കൊള്ളേണം യവ്വനത്തിൽ
മുറിവുണങ്ങാത്ത മനവുമായെത്രന്നാൾ
മനവിയായ് വാഴുമീ ഭൂമുഖത്ത് ..

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 17, ചൊവ്വാഴ്ച

മിസ്സ്‌ ലൗ ....

മിസ്സ്‌ ലൗ .................
-------------------------------
കാണുന്നതൊക്കയും വർണ്ണമായി തോന്നുന്ന
കൗമാര ചിന്തകൾ അന്ധയാക്കും കാലം
ഭൂമിയാകാശങ്ങളിൽ സ്നേഹ കൊടുങ്കാറ്റ്
പ്രണയത്തിന്റെ പൂത്തിരി പ്രഭക്ക്
വാഗ്ദാനങ്ങളുടെ പെരുമഴക്കാലം

പ്രണയം താലിയോടടുക്കുമ്പോൾ
പാലും തേനും ഒഴുക്കിയ വചസ്സുകളിൽ
പോരുത്തകെടിന്റെ അപസ്വരങ്ങൾ
അവളുടെ ചന്തവും കുടുംബവും അപര്യാപ്തം
അവനിലെ വികാരങ്ങൾക്ക് ചായം തേക്കാൻ
അവനൊരു ചാവേറിനെ വേണമായിരുന്നു

വഞ്ചകൻ എന്നു വിളിക്കാൻ പോലും
അവളുടെ നാവു പൊങ്ങിയില്ല കാരണം
അവളത്രമേൽ അവനെ .....................

കലാലയ പ്രണയങ്ങളുടെ ഞെരിപ്പോടുകൾ
മൗനമായി പേറുന്ന അഗ്നിചിന്തകൾ
കൗമാര പാപത്തിൽ ചേർത്ത് വെചെന്നാലും
മനസ്സിലെ മുറിവുകൾ മരണം വരേ .......

നന്മകൾ ചെമ്പിച്ച കാലത്ത്
പ്രണയവും ............................

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 സെപ്റ്റംബർ 15, ഞായറാഴ്‌ച

തിരുവോണാശംസകൾ

പ്രവാസിയുടെ തിരുവോണാശംസകൾ
--------------------------------------
മനസ്സിൽ നന്മയുടെ പൂക്കളമെഴുതി
ഹൃത്തിൽ കരുണയുടെ മത്താപ്പൂ കത്തിച്ചു
ജനിമൃതികൾക്കിടയിലെ ഉത്രാടപാച്ചലിൽ
ജനനിയുടെ ബന്ധം മറക്കാതെ
സ്നേഹപ്പുടവയണിഞ്ഞു ഞാനും ആകട്ടെ
ഒരു മലയാളി ...ഓണം പോലൊരു മലയാളി ....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

മടക്കയാത്ര ...................
--------------------------------------
പ്രവാസം സമ്മാനിച്ച കഷണ്ടി തലയും
മാത്രകൾ കാവലിരിക്കുന്ന സ്ഥിര രോഗങ്ങളും
മടക്കയാത്രയിൽ  കൂട്ടിനുണ്ട്

നന്ദിയുടെ സ്നേഹ വാക്കുകൾക്ക്
മനം കൊതികുമ്പോൾ കേൾക്കാം
ആക്ഷേപത്തിന്റെ തീപോള്ളുന്ന
ചോദ്യങ്ങൾ "നീ എന്തുണ്ടാക്കി .........?"

എഴുതി വെക്കപ്പെടാത്ത രക്ഷണങ്ങൾ
അവകാശമായ് പകുത്തെടുത്തവർ
കരുണ വറ്റിയ വാക്കുകളെ
ചങ്കിൽ കുത്തിയിറക്കുമ്പോൾ
പുത്തനുടുപ്പിടാത്ത പെരുന്നാളും
വിമാനക്കൂലി മിച്ചം പിടിക്കാൻ
മാറ്റി വെക്കപെട്ട യാത്രകളും
പിന്തിച്ച് ചെമ്പിച്ച മോഹങ്ങളും
വിരഹത്തിൽ വെന്ത യൗവനവും
കളിയാക്കി ചിരിക്കുന്നുണ്ടാവും

ഹരിച്ചും ഗുണിച്ചും കിട്ടുന്ന
കണക്കുകളിൽ ഉത്തരങ്ങിളില്ലാത്ത
ചോദ്യങ്ങൾ ബാക്കി
നീ എന്തുണ്ടാക്കി .............?

നന്മകൾ വാരി കോരി തന്ന മരുഭൂമിയോടും
ആവശ്യങ്ങളുടെ തിരയിളക്കത്തിൽ
ഒലിച്ചു പോയ കാലത്തോടും
പരാതിയില്ല

മനസ്സിൽ തികട്ടി വരുന്ന
ഒരു ചോദ്യം മാത്രം ....
ബാക്കിയുള്ളോരരനാഴിക
സ്വസ്ഥമായോന്നു നെടുവീർപ്പിടാൻ
ഇനിയെന്ത്  ..?

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പടിയിറങ്ങുമ്പോൾ....

പടിയിറങ്ങുമ്പോൾ .........
-----------------------------------

സ്നേഹങ്ങൾ പൂവിട്ട പൂ പന്തലിൽ
പുത്തനുടുപ്പിട്ട് പത്തര പൊന്നിട്ട്
മാലാഖ കുട്ടിയായ് നിന്ന നേരം
കൂട്ടുകാരോന്നിച്ചു കുശലം പറയുമ്പോൾ
നാണം പിറക്കുന്ന കവിളിണയിൽ
ദുഖത്തിൻ മേഘങ്ങൾ വന്നതെന്തേ
മാരന്റെ കൈപിടിച്ചകലേക്ക് പോകുമ്പോൾ
കണ്ണ് നിറയല്ലേ പോന്നു മോളെ
ബാപ്പാന്റെ ഖൽബിൽ സങ്കട കടലുണ്ട്
സന്തോഷ തടയണ കെട്ടി നില്പൂ
സ്വർഗ്ഗ കവാട യാത്രായെണങ്കിലും
മോളെന്റെ ഹൃദയംപറിച്ചല്ലോ യാത്ര പൊന്നൂ
ഉമ്മതൻ കൈ പിടിച്ചുമ്മ വെക്കുന്നേരം
പോട്ടിക്കരയല്ലേ പൊന്നു മോളെ
അകലയാണെങ്കിലും നിന്നോർമ്മകൾ തഴുകി
താരാട്ട് പാടി കിടക്കുമവൾ
പോകുന്നിടത്ത് ചിത്രവിളക്കായ്
ശോഭ പരത്തണം നിൻ കർമ്മ മാലെ
ബാപ്പാന്റെ മോളെന്നഭിമാന പൂർവ്വം
ചേർത്ത് പിടിക്കണം നിന്നെ യെന്നും
സന്തോഷ സന്താപ സമ്മിശ്ര ജീവിതം
ദാമ്പത്യ യാത്രയിൽ സാർവത്രികം
മുള്ളുകൾ തട്ടാതെ ആരാമ സൗരഭ്യം
ക്ഷമയാലെ നേടുകെൻ പോന്നു മോളെ


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

അസ്തമയം ......

അസ്തമയം ..............
-------------------------------
സ്വപ്ന മയൂഖം നെഞ്ചിലേറ്റി
ചിത്തിര തോണിയിൽ യാത്ര പോണം
ചിത്ര കൂടത്തിൽ രാവ് പാർക്കാൻ
നൊമ്പര പൂവുകൾ കുമ്പിളിൽ പേറി
മാനസ മുറ്റത്ത് കോലം വരക്കണം
ഒറ്റ കൊമ്പിൽ ഊഞ്ഞാലു കെട്ടി
മോഹങ്ങളൊക്കയും ആട്ടി കളിക്കണം
കണ്ണിലെ സൂര്യന്റയന്തി ചുവപ്പുകൾ
വെള്ളി വരകളിൽ തഴുകി തലോടുമ്പോൾ
നീരുകൾ വറ്റി കുറിയിട്ട ചർമ്മത്തിൽ
പാഴ് വാക്ക് ചോപ്പിച്ച മൈലാഞ്ചി തേക്കണം
കാത്തിരിപ്പിന്റെ കോരിത്തരിപ്പുകൾ
മറവിയുടെ കടലിൽ നിമജ്ജനം ചെയ്യണം
സ്വപ്നങ്ങളൊക്കയും ഉരുളയായി വെച്ച്
മോഹ പ്രേതങ്ങളെ കൈകൊട്ടി വിളിക്കണം

അഷ്‌റഫ്‌ എസ്സം വരിക്കോളി