ഹാജറ .......
========================
ഹാജറ അഞ്ചു നേരം കൃത്യമായി നമസ്കരിക്കുകയും മഗ്രിബ് നിസ്കാരം കഴിഞ്ഞു ഇഷാവരെ ഖുറാൻ ഒതുകയും ചെയ്യും അവളുടെ ഉമ്മ എന്നും ഹാജരയുടെ പ്രവർത്തിയിൽ ഊറ്റം കൊള്ളുമായിരുന്നു അത്യാവശ്യ ദീനി ബോധവും തഖവയും ഉള്ള കുട്ടി..അവളെ കണ്ടു പഠിച്ചാണ് ആമുവിന്റെ കൊച്ചു മോൾ നിസ്കാരം ശീലമാക്കിയത് .. ഫാത്തിമാ ബീവിയെ കുറിച്ചും, ആയിഷാ ബീവിയെ കുറിച്ചും ഹാജറ കൂട്ടുകാരോട് പറഞ്ഞു ആവേശം കൊള്ളിക്കുമായിരുന്നു ഖുരആനിലെ വാക്കുകളുടെ അർത്ഥം പറഞ്ഞു പാരായാണം ചെയ്യാൻ അവൾ മിടുക്കിയായിരുന്നു ..വിവാഹ പ്രായ മായപ്പോൾ ഒരുപാട് ആലോചനകൾ വന്നു. ഹസ്സനിക്ക അതൊന്നു അത്ര കണക്കിലെടുത്തില്ല... അങ്ങിനെയാണ് നാട്ടിലെ പുത്തൻ പണക്കാരൻ സുബൈർ വിവാഹ ആലോചനയുമായി ആളെ അയച്ചത്. കേട്ടപ്പോൾ ഹസ്സനിക്കാക് നന്നായി ബോധിച്ചു നല്ല വീട്, കാർ, നല്ല മുതലുള്ള ചെക്കൻ
അദ്ദേഹം വിവാഹത്തിന് സമ്മതം മൂളി..
"എല്ലക്കളെ ഓല് ബെലിയ ആൾകാരാന്നങ്കിലും പോരെന്റെ ഉള്ളിലെ ഉള്ളു കള്ളി അമ്മക്ക് തിരിഞ്ഞിക്കില്ലാലോ " ഹസ്സനിക്കാന്റെ ഭാര്യ ചോദിച്ചു
"ഞി മ്ണ്ടാണ്ടാട നിന്നോ ഇത്തിര ബെലിയ ഒരു ബന്ധം മന്നെരാ ഓളെ ഒരി .............."
അങ്ങിനെ വളരെ ആഘോഷത്തോടെ വിവാഹം കഴിഞ്ഞു . പട്ടുപുടവയും മുല്ല മാലയും പാട്ട് കച്ചേരിയും കഥിന വെടിയുമൊക്കെ ഉള്ള കല്ല്യാണം.. പാർടി കഴിഞ്ഞു എല്ലാരും പിരിഞ്ഞു
എങ്ങും സന്ധ്യാ ദീപങ്ങൾ തെളിഞ്ഞു പതിവുപോലെ സുബൈറിന്റെ വീട്ടിലും, ഉമ്മയും പെങ്ങളും വിഡ്ഢി പെട്ടിക്കുമുന്നിൽ.... ഹാജറ മഗ്രിബ് നിസ്കരിക്കാൻ വേണ്ടി വുദു എടുത്ത് നിസ്കാരം കുപ്പായം എവിടെയും കാണാത്തത് കൊണ്ട് സുബൈറിന്റെ പെങ്ങളോട് ചോദിച്ചു
"ഇച്ചാ.. ഇങ്ങളെ നിസ്കാര കുപ്പായം ഒന്ന് തരുവോ ..?"
അവൾ വെറുതെ ഒന്ന് ചിരിച്ചു ..പിന്നെ ഇങ്ങനെ ചോദിച്ചു
"ഉമ്മാ ഇങ്ങളെ നിക്കാര കുപ്പായം എട്യാ ഉള്ളെ ..?
സ്വീകരണ മുറിയിലെ ടി വിക്ക് മുന്നിലിരുന്ന് നഫീസ ഉറക്കെ പറഞ്ഞു
എന്റെ നിക്കാര കുപ്പായം .................. ഇഞ്ഞൊരു കാര്യം ചെയ്യ്.. ഇന്റാങ്ങ് കൊടുക്കാറോ ...?"
"അതായിപ്പം നന്നായെ എന്റെലുണ്ടെ ഇങ്ങളോട് ചോയിക്കോ ............."
രണ്ടുപേരുടെയും "വയനാടൻ മൌലിദ്"കേട്ടപ്പോൾ ഹാജരക്ക് വിഷയം മനസ്സിലായി അവൾ പറഞ്ഞു
"എല്ലെ മാണ്ട ഞാന് പർദ്ദ ഇട്ടു നിക്കരിക്കും ....."
അവൾ അകത്ത് പോയി നിസ്കരിച്ചു ഖുറാനും ഓതി താഴെ വരുമ്പോൾ പെങ്ങളും ഉമ്മയും
അടുത്ത സീരിയലിനുള്ള കാത്തിരിപ്പിലായിരുന്നു
അടുത്ത ദിവസം നഫീസ സുബൈരിനോട് പറഞ്ഞു
"ഇഞ്ഞി അങ്ങാടീന്നു ബെരുംമം ഒരു നിക്കാര കുപ്പായം ഇങ്ങു മാങ്ങിക്കോളേ .... ഇന്നലത്തന്നെ ..."
പിറ്റേ ദിവസം സുബൈര് നിസ്കാര കുപ്പായം വാങ്ങി കൊടുത്തു ഹാജറ വളരെ സന്തോഷിച്ചു
വീടുകാർ എല്ലാരും സീരിയല് കാണുമ്പോൾ അവളും വന്നിരുന്നു കാണും. ആദ്യമായി കാണുന്നത് കൊണ്ടാവാം അവൾക് വളരെ കൗതുകം തോന്നി .. കഴിഞ്ഞ കഥകളും വരാനിരിക്കുന്ന സംഭവങ്ങൾ വരെ നഫീസക്ക് അറിയാം . ചില വിഷയങ്ങളിൽ ഉമ്മയും പെങ്ങളും തർക്കികുന്നത് കാണാം . ആനിയുടെ കുട്ടി ശിവന്റെതാണെന്നും അല്ല അത് ജഗന്റെതാണെന്നും അവർ വാശി പിടിക്കും ആരാണ് ജഗേനെന്നും , ആനിയെന്നും അറിയാൻ ഹാജറാക്കും കൊതിയായി ...
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു ..
ഒരു ദിവസം ഹാജരയുറെ ഉമ്മ അവിടെ താമസിക്കാൻ വന്നു
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സീരിയലിനു സമയം ആയി ഉമ്മയും പെങ്ങളും സോഫയിൽ ഉപവിഷ്ടരായി . മഗ്രിബ് ബാങ്ക് കൊടുത്തു , ഹാജറയുടെ ഉമ്മ വുദു ഉണ്ടാക്കി വന്നു നിസ്കാര പായ തിരയുകയാണ് ഇത് മനസ്സിലാക്കിയ നഫീസ ഹാജറയേ വിളിച്ചു
"മോളെ ഉമ്മാക്ക് നിക്കാര കുപ്പായം കൊടുക്ക് ..."
ഹാജറ നിന്ന് പരുങ്ങുകയാണ് .. അത് കൊണ്ട് നഫീസ ചോദിച്ചു
"ആന്താളെ ഇഞ്ഞി കേട്ടിക്കില്ലേ ...............?"
"കേക്കാഞ്ഞിറ്റല്ലുമ്മാ നിക്കാര കുപ്പായം എടിയെനോളീ ബെച്ചേന്നു ഓർമ്മയാവുന്നില്ല ..........!!!!!!!
ഇത് കേട്ട് പൊട്ടികരഞ്ഞു കൊണ്ട് ഹാജരയുടെ ഉമ്മ പറഞ്ഞു
"പടച്ച തമ്പുരാനേ എന്റെ മോളെ സ്വർഗം ദുനിയാവില് മാത്രം ആയിപ്പോയല്ലോ ...........അല്ലാഹ് .."
ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി ആർഭാട ജീവിതത്തിന്റെ ആലസ്യത്തിൽ പ്രാർഥനയും വിശുദ്ധ വായനയും ഹാജറയിൽ നിന്നും അകന്നു പോയി .. സീരിയലുകളിലെ കഥയെ കുറിച്ച് കഥാപാത്രത്തെ കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു ...
ഒരു ദിവസം ..
സീരിയലിന്റെ ഇടവേളയിൽ നഫീസ എഴുനേറ്റു അപ്പോളാണ് ഫോണ്‍ വന്നത്
"ഹലോ ആരാ .........."
"ഇത് സുബേറിന്റെ വീടല്ലേ ..?"
"ങാ ഇങ്ങളാരാ ....?"
"അത് സുബെറിന് ചെറിയ ഒരു അക്സിടെന്റ്റ് പറ്റി മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയിടുണ്ട് ...."
പിന്നീട് അവിടെ ഒരു നിലവിളിയായിരുന്നു . എല്ലാ മൊബൈലും ഒന്നിച്ചു അടിയാൻ തുടങ്ങി "കുങ്കുമ പൂവിന്റെ" ഭാക്കിബാഗം ആരും കാണാതെ ആടി തീർന്നു ..
സുബൈറിന്റെ കാർ ബസ്സുമായി ഇടിച്ചതാണ് അവന് സാരമായ പരുക്കുണ്ടായിരുന്നു
നട്ടെല്ലിനു ക്ഷതമേറ്റ സുബൈര് കിടപ്പിലാണ്.. പ്രാഥമിക ആവശ്യങ്ങള്ക്ക് പോലും ഒരാളിന്റെ സഹായം വേണം ... പണവും പത്രാസും താഴോട്ടിറങ്ങാൻ തുടങ്ങി ...
ദുരിതം തന്നെ തേടി എത്തിയപ്പോൾ താൻ മടക്കി വെച്ച മുസല്ലയും ഖുറാനും നോക്കി നെടുവീർപ്പിടുകായാണ് ഹാജറ.. തുറന്നു നോക്കാൻ ധൈര്യമില്ലാതെ ........
അഷ്‌റഫ് എസ്സം വരിക്കോളി
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ