ആകെ പേജ്‌കാഴ്‌ചകള്‍

2014 ജനുവരി 28, ചൊവ്വാഴ്ച

പ്രണയം

പ്രണയം
-------------------------------------
നീ വരച്ച മൈലാഞ്ചി ചന്തം
കയ്യിൽ മാഞ്ഞു പോയിരിക്കുന്നു
കാതുകൾക്ക് കുളിർമ്മ നൽകിയ
നിന്റെ തേന്മൊഴികൾ ദൂരെ
നിന്റെ സ്നേഹം
തലമുറകണ്ണിയിലൂടെ താഴോട്ടും
എന്റെ ചിന്ത
അന്നത്തിനായും തുഴഞ്ഞപ്പോൾ
നാമറിയാതെ ഒഴുകി പോയത്
നിശബ്ദ സ്നേഹത്തിന്റെ ദീർഘദൂരം
എന്റെ അമാനത്തുകൾക്ക്
ആയിരം തിരിയിട്ട
നിന്റെ അർപ്പണത്തിനു പ്രണാമം
വെള്ളി വരകൾ മൊട്ടിട്ട
നിന്റെ തല മുടിയിലിന്നും
എന്റെ പ്രണയത്തിന്റെ ഓർമ്മത്തിളക്കം
പ്രായം മതിലുകൾ തീർക്കുമ്പോഴും
ആ മടിത്തട്ടിലെന്റെ മോഹങ്ങൾ
ബാക്കിയാവുന്നു
നിന്റെ കണ്ണുകളിൽ ഒളിപ്പിച്ച
പ്രണയ പുഷ്പങ്ങൾക്കിന്നും
റയ്യാനിന്റെ സുഗന്ധം
ഈ മുത്തശ്ശി വേഷത്തിലും
നിന്നിലൂറുന്നു നന്മയുടെ ഒപ്പന ചന്തം
മരണമെന്നെ തേടിയെത്തുമ്പോഴും
നീ യെന്റെ കൂടെയുണ്ടാവണം
നാളെ ദേവലോകത്തും  ......

അഷ്‌റഫ്‌ എസ്സം വരിക്കോളി




2014 ജനുവരി 25, ശനിയാഴ്‌ച

റിപബ്ലിക് ദിനാശംസകൾ

പറയാതെ വയ്യ 
-----------------------------
ആറര പതിറ്റാണ്ടിൻ 
മധുരം നുണയവേ 
ബാക്കിയാവുന്ന വേദനകൾ 
ചൊല്ലാതെ വയ്യ 

നേടിയവന്റെ ആരവവും
തോറ്റവന്റെ തേങ്ങലും കേൾക്കാതെ
രാത്രിയെ വെളുപ്പിക്കാൻ
ചുവന്നു തുടുത്ത മുഖവുമായ്
ആദിത്യനുണരുന്നു

നീണ്ട പകലുകളിൽ
കവലകൾ നിറയുന്നത്
ഉദര പൂരണത്തിന്റെ
ചർവ്വിത ചർവ്വണങ്ങൽ

രാത്രിയിൽ
ഭരണാധിപന്റെ
വാണിഭപ്പുരയിൽ
നാടിനെ വിൽകാനുള്ള
ചർച്ചകൾ

ഭാരതം ഷഷ്ട്ടി പൂർത്തി
പിന്നിട്ടപ്പോഴും
അഴിമതിയുടെ മതിൽ കെട്ടിനിപ്പുറം
പട്ടിണിക്കിന്നും പാരതന്ത്ര്യം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 22, ബുധനാഴ്‌ച

ശീലങ്ങൾ

ശീലങ്ങൾ
--------------------------
ഇറക്കിവിട്ട ദുശ്ശീലങ്ങൾ
ആർത്തലച്ചു തിരികെ കയറുമ്പോൾ
ശീലങ്ങൾ മനസ്സിൽ
തളർന്നുറങ്ങുന്നു
ചിന്തയിൽ കോറിയിട്ട
ദൈവ നാമങ്ങൾ മായ്ച്ചു
തിരയിറങ്ങുമ്പോൾ
മനസ്സിലെ ധാർമ്മിക പക്ഷി
മൗനമായ് കരയുന്നു
നന്മയുടെ ചിതറിയ നുറുങ്ങുകൾ
ചേർത്ത് വെച്ച്
വീണ്ടുമൊരു കണ്ണാടി തീർക്കവേ
തിന്മയുടെ തിരമാലകൾ
മോഹിനിനൃത്ത മാടുന്നു
മുക്തിയുടെ മറുകര പറ്റാൻ
ഞാനേത് വേഷം ധരിക്കണം
എന്തെന്തു മന്ത്രം ജപിക്കണം



അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 19, ഞായറാഴ്‌ച

മുടന്തൻ അബ്ദു

മുടന്തൻ അബ്ദു ....(കഥ )
------------------------------------------------------------
അബ്ദു നേരെ നടന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ വാപ്പ സമ്പാദിച്ചു വെച്ച കടവും പോല്ലാപ്പും തീർക്കാൻ പുസ്തക കെട്ടുകൾ വലിച്ചെറിഞ്ഞു അധ്വാനത്തിന്റെ കുപ്പായ മണിയും വരെ ..
പ്രവാസത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ മനസ്സിൽ ഒരു പാട് മോഹങ്ങൾ ഉണ്ടായിരുന്നു വാപ്പയുടെ കടം വീട്ടുന്നതും കൂടെ പിറപ്പിനെ കെട്ടിച്ചു വിടുന്നതും ഉടപ്പിറപ്പിനെ പഠിക്കാൻ വിടുന്നതും അബ്ദു സ്വപ്നം കണ്ടു , വിശപ്പും ദാഹവും ചൂടും തണുപ്പും അറിയാതെ അവൻ സ്വപ്നങ്ങൾക്ക് നിറം ചാർത്തി , ആയുസ്സ് കൊണ്ട് വെള്ളവും ആരോഗ്യം കൊണ്ട് വളവു മിട്ട് വളര്ന്നു പന്തലിച്ച പ്രവാസ മരത്തിൽ പരാതിയുടെ പൂക്കളല്ലാതെ മറ്റൊന്നും ഉണ്ടായില്ല. മുതലാളിയുടെ ആട്ടും തുപ്പും വീട്ടിലേ പരിഭവത്തിനു മുന്നിൽ നിശ്പ്രഭമായി .പരോളും ജയിലും ആടി തീര്കുന്നതിനിടയിൽ ഏതോ ഒരു പെണ്‍കുട്ടിയും ജീവിതത്തിൽ കടന്നു വന്നു യൗവനം കത്തിച്ച വിചാരവും  വികാരങ്ങളും കടലാസ്സിൽ പൊതിഞ്ഞു വിരഹത്തിൻ കണ്ണ് നീർ തലയണയിൽ ചാർത്തി ദാമ്പത്യം മഷി വറ്റിയ പേന പോലെ തെളിഞ്ഞു മറഞ്ഞും കഴിഞ്ഞു പോയി. ഉണ്ണി പിറന്നതും ഉണ്ണാനായതും ഒന്നും കണ്ടില്ല, വാപയുടെ കടം തീർന്നപ്പോൾ ഉമ്മയുടെ അസുകം , അത് കഴിയുമ്പോൾ പെണ്ണിന്റെ പ്രസവം കിട്ടുന്ന കൂലിയിൽ അടുതുള്ളവന്റെ മിച്ചവും ചേർത്ത് ഉണ്ടി മുതലാളിയുടെ കടം തീർക്കും.
പഠിച്ചിറങ്ങിയ ഉടപ്പിറപ്പ് ഒരു താങ്ങാവും എന്ന് കരുതിയത് തെറ്റായെന്നു അവനൊരു ജോലിയും കൂട്ടിനൊരു ഭാര്യയും വന്നപ്പോൾ മനസ്സിലായി, വാപ്പയുടെ കടത്തിൽ നിന്നും രക്ഷിചെടുത്ത മണ്ണിന്റെ വിഹിതത്തിനു വലിയ വാക്കിൽ മൊഴിഞ്ഞപ്പൊൾ  ഉമ്മയും അവന്റെ കൂടെ ആയിരുന്നു , പാസ്സ്പോര്ട്ടിലെ പക്ഷി അബ്ദുവിനെ  സമ്പന്ന ഗണത്തിൽ പെടുതിയിരിക്കുന്നു, ഭാഗ്യങ്ങൾ പെയ്യുന്ന നാട്ടിലെല്ലേ എനിക്ക് നനയാനും ഒരു മഴയുണ്ടാവും എന്ന് കരുതി അബ്ദു കിടപ്പാടം അനുജന് എഴുതി കൊടുത്തു, കുത്തുവാക്കുകളുടെ കുത്തൊഴുക്കിൽ അബ്ദുവിന്റെ ഭാര്യ പടിയിറങ്ങുമ്പോൾ മോൾക്ക് വയസ്സ് 11 , എന്റെ വീട്ടിൽ ചാഞ്ഞുറങ്ങാൽ ഒരു ഇടം ഉണ്ടെന്ന അവളുടെ സങ്കട വാക്കുകൾക്ക് മുന്നിൽ അബ്ദു വീണ്ടും മുടന്തനായി
ഞാൻ എന്റെ പ്രശ്നങ്ങൾ എന്നിടത്ത് എത്തിയപ്പോൾ അബ്ദുവിന്റെ ദിവസങ്ങൾക്ക് വേഗത കൂടി , വാതിലുകൾ പലതും അടഞ്ഞു തുടങ്ങി, കൂടെ ചിരിച്ചവർ മാറി നിന്നു ചിരിക്കാനും പരിഹസിക്കാനും തുടങ്ങി.. ആളൊഴിഞ്ഞ വണ്ടിയാനേലും വലി മുട്ടി നിന്നു, ഒടുവിൽ കുരച്ചു തുപ്പിയ കഫത്തിൽ മഞ്ചാടി നിറം കണ്ടപ്പോൾ അയാളുടെ മടക്ക യാത്ര നിശ്ചയിക്ക പെട്ടു. വർഷങ്ങൾക്ക് മുമ്പ് കൊണ്ട് വന്ന തകര പെട്ടിയിൽ വായിച്ചു തീർത്ത സങ്കടങ്ങളും പണക്കാരൻ ആവാൻ വേണ്ടി മുല്ലാക്ക മന്ത്രിച്ചു തന്ന ചരടും എലസ്സും ബാക്കിയുണ്ടായിരുന്നു.. പ്രവാസത്തിന്റെ നീണ്ട പകലുകൾ അസ്ഥമിക്കുമ്പോൾ തറവാട്ടു വീട്ടിലെ കൊലായിയിൽ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളെ നോക്കി അബ്ദു തന്റെ പേരിട്ടു വിളികുന്നുണ്ടായിരുന്നു ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 15, ബുധനാഴ്‌ച

അമ്മ

അമ്മ
------------------------
മുറ്റത്തെ വള്ളിയിൽ പൂപറിക്കാനമ്മ
ചുമല് പടിയായി കുനിച്ചു തന്നേ
പുസ്തക താളിൽ ചായം പുരട്ടുവാൻ
നിറമുള്ള നോട്ടുകളെണ്ണി തന്നേ
വിദ്യതൻ ഏണിപടികൾ ചവിട്ടവെ
മനസ്സുറങ്ങാതെ കാത്തു നിന്നേ
പുസ്തക കെട്ടിൻ ഭാരം ചുമക്കുവാൻ
അമ്മയും കൂടെ നടന്നു വന്നേ
കണ്ണുകൾപ്പുറം ദേഹം മറയുമ്പോൾ
ഉപദേശ വാക്കുകൾ തഴുകി നിന്നേ
അമ്മതൻ കത്തിലെ നല്ല പാഠങ്ങൾ
ഉയരങ്ങളെന്നെ സാധ്യമാക്കി
ഓരോ കുറിപ്പിലും കാവലിൻ വാക്കുകള -
തിലോരോ വരിയിലും പ്രാർത്ഥനാ മന്ത്രങ്ങൾ
അനുമോദനത്തിന്റെ ആവേശമെന്നുടെ
മോഹങ്ങളാകാശം കീഴടക്കി
മിന്നുന്ന ജീവിതം ആരവം തീർക്കവെ
അമ്മ തളർന്നതും വാക്ക് കരിഞ്ഞതും
അകലങ്ങളിൽ ഞാൻ കേട്ടതില്ല
സായന്തനത്തിന്റെ ചുടുകാറ്റടിക്കവേ
മനസ്സിലെരിയുമീ കുമ്പസാരം പേറി
അമ്മയില്ലാതോരുമ്മറ പടിയിൽ ഞാൻ
മണ്ണനെ പോലെ വിതുമ്പി നില്പൂ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 9, വ്യാഴാഴ്‌ച

കടത്ത് തോണി

കടത്തു തോണി
---------------------------------------
ആരെന്റെ കടത്തു തോണിയെ കെട്ടിയിട്ടു
അങ്ങേ തലക്കലെ അധികാരിയോ
ഇക്കരെ നിൽകുമീ യഹങ്കാരമൊ ?
എത്ര നേരമായ് ഞാൻ കാത്തിരിന്നു
ഭിക്ഷാന്ദേഹിയായീ തുരുത്തിൽ
സൂര്യന്റെ മുഖം ചുവന്നപ്പോളും
ചന്ദ്രൻ പൂർണനായി വന്ന നേരവും
അക്കരെ പറ്റാത്ത എന്റെ നിലവിളികൾ
ഒരു കടത്തു തോണിയെ കാത്തിരുന്നു
പ്രാരാബ്ധങ്ങൾ വാ പൊളിച്ചു നിന്നപ്പോളും
പരിഹാസം ചാറ്റൽ മഴ പെയ്തപ്പളും
നിർഭാഗ്യങ്ങൽ തുരുതുരെ വീണ നേരത്തും
നിന്നെ ഞാൻ കാത്തിരുന്നു

ഒടുവിൽ നീ എത്തുമ്പോൾ ........


അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 6, തിങ്കളാഴ്‌ച

പീഡനം

പീഡനം ..................

കുറ്റികൾ രണ്ടുണ്ടെന്നുടെ വീട്ടിൽ
വന്ധ്യത പൂണ്ടു കിടക്കുന്നു
ആധാറിൻ തല ബാങ്കിൽ മുട്ടി
കരുണയും തേടിയിരിക്കുന്നു
നാണയമൊന്നു കൊടുത്താലുരിയരി
വേവിക്കാനതിനായിരവും
കാണെ കാണെ വലുതാവുന്നൊരു
വ്യഞ്ജന വിലയിത് നോക്കാതെ
എണ്ണ പ്രഭുവിൻ മുന്നിൽ തലവൻ
തലയറിയാതെ കുലുക്കുന്നു
പട്ടിണി തിന്നു മടുത്തവനരികിൽ
വേദാന്തങ്ങൾ തുപ്പുന്നു
ഇത് ഭാരതമാണാ ഗാന്ധി പറഞ്ഞ
സ്വാതന്ത്രത്തിൻ തിരു നാട്
വോട്ടുകൾ പെട്ടിയിലാവുന്നത് വരെ
നാനാത്വത്തിൽ ഏകത്വം
മന്ത്രി കുപ്പായത്തിന്നുള്ളിൽ
സ്വാർത്ഥത പൂണ്ട നരൻ മാത്രം
കാടും കടലും വിറ്റുതുലച്ചവർ
പട്ടിണികണ്ട് ചിരിക്കുന്നു
മർദ്ദിത ശബ്ദ മുയർന്നു വരട്ടെ
വളരരുതിനിയൊരു മഴിമതി ഭരണം
തളരരുതിനിയൊരു മുദ്രാവാക്യം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 2, വ്യാഴാഴ്‌ച

പെണ്ണായ് പിറന്നവൾ

പെണ്ണായ് പിറന്നവൾ ...............
-------------------------------
പതിനെട്ടു പൂവുകൾ കൊഴിഞ്ഞു പോയി
കുഞ്ഞുടുപ്പോക്കെ മാഞ്ഞു പോയി
പുസ്തക കെട്ടുകൾ ഭാരമായി
കറവ കഴിഞ്ഞൊരു
പാൽപാത്രമെന്നപോൽ
അമ്മയുമച്ചനും കാവലായ്
അമ്മ പഴങ്കഥ തുറന്നു വെക്കും
അച്ഛന്റെ കണ്ണുകൾ പരതിനിൽകും
താലിതൻ കാലൊച്ച നിത്യമായി
നിറപറക്കരികിൽ അണിഞ്ഞിരുത്തീടുവാൻ
കൂടെ പിറപ്പിനും തിടുക്കമായി
അങ്ങിങ്ങായ് കുറുകിയ പ്രണയ കുരുവികൾ
ചിറകടിച്ചകലേ പറന്നു പോയി
തറവാട്ടു തൊട്ടിലിൽ കൈകുഞ്ഞിനെപ്പോലെ
കേൾവികൾ കേട്ട് ഞാൻ മൗനിയായി
ബാല്യ മോഹങ്ങളിൽ ചാലിച്ച ചായങ്ങൾ
മറവി തൻ ചെപ്പിൽ ഒളിച്ചു വെച്ച്
മനവിയായ് അമ്മയായ് ........

അഷ്‌റഫ്‌ എസ്സം വരിക്കോളി




2014 ജനുവരി 1, ബുധനാഴ്‌ച

മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോര്ട്ട് നടപ്പാകണം

മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോര്ട്ട് നടപ്പാകണം

----------------------------------------------------------
മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ മായം ചേർത്ത കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാകുന്നതിനെതിരെ പ്രതികരിക്കുക
പ്രകൃതിയിലെ കയ്യേറ്റവും ആവാസ വ്യവസ്ഥിതി യോടുള്ള വെല്ലു വിളികളും കൂടിയപ്പോളാണ് സർക്കാർ അതിനെ പറ്റി പഠിക്കാൻ  മാധവ് ഗാഡ്ഗിൽ ന്റെ നേതൃത്വത്തിൽ ഒരു 14 അംഗ പരിസ്ഥിതി  വിദഗ്ദ സമിതിക്ക് രൂപം നൽകിയത് .. പക്ഷിമഘട്ടങ്ങളിൽ നടക്കുന്ന പല പ്രവർത്തനങ്ങളും പാരിസ്ഥിതിക ആഗാതങ്ങൾ ഉണ്ടാകുന്നതാനെന്നു മനസ്സിലാക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ സമര്പ്പിക്കുകയും ചെയ്തു ..
ഇതറിഞ്ഞ ക്വാറി മുതലാളി മാരും വനം കൊള്ളക്കാരും മണൽ മാഫിയാക്കാരും കൂട്ടം ചേർന്ന് അവരുടെ കിമ്പളം പറ്റുന്ന രാഷ്ട്രീയക്കാരെ സമീപിക്കുകയും അവരുടെ ഭീഷണി അരീക്കുകയും ചെയ്തപ്പോൾ സേവന കുപ്പായമിട്ട ചില രാഷ്ട്രീയക്കാർ ഗാഡ്ഗിൽ കമ്മീഷനിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ഈ റിപ്പോര്ട്ട് സാധാരണ ക്കാരന്റെ കൃഷിക്കും ജീവനതിനും എതിരാണെന്നും റിപ്പോർട്ട് നടപ്പിൽ വന്നാൽ വമ്പിച്ച പ്രത്യാഗാതങ്ങൾ ഉണ്ടാകുമെന്നും പ്രചരിപ്പിച്ചു മാഫിയാകളുടെ സഹായത്തിനെത്തുകയും സമരം സംഘടിപ്പിച്ചു റിപ്പോർട്ടിനെ തടസ്ഥ പെടുത്തുകയായിരുന്നു . എന്നാൽ ഗാട്ഗിൽ റിപ്പോര്ട്ടിലെ യദാർത്ഥ വിരവരം ജനങ്ങളിൽ എത്തികുന്നതിനു പകരം ഭരണ കൂടങ്ങളും ഈ തട്ടീപ്പിനു കൂട്ട് നിന്ന്, മറ്റൊരു കമ്മീഷനെ നിയമികുകയായിരുന്നു അതാണ്‌ ഇപ്പോൾ പാസാക്കാൻ പോകുന്ന കസ്തൂരി രംഗൻ രിപ്പൊർട്ട് , ചൈന ഉല്പന്നം പോലെ കെട്ടിലും മട്ടിലും ഒന്ന് പോലെ തോന്നുമെങ്കിലും മാഫിയകളുടെ ആവാസ വ്യസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രകൃതിയെ ഒറ്റുകൊടുകുന്ന റിപ്പോർട്ടാണ് നിർമ്മിക്കപെട്ടത് ..
ഗാഡ്ഗിൽ റിപ്പോര്ട്ട് പരിസ്ഥിതി വാദികൾ  ശ്ലാഖികുമ്പോൾ അതിനെ എതിർകുന്നത് മാഫിയാകളുടെ പിടിയാളുകളാണ്, പാവപെട്ടവന്റെ ഒരു തരി അവകാശവും ഹനിക്കാതെ ഉള്ള ഈ റിപ്പോർട്ടിനെ പ്രകൃതി ചൂഷകർക്ക് വേണ്ടി മാറ്റി എഴുതപെട്ടത് എതിര്കെണ്ടാതാണ്..
ചെങ്കൊടി ക്കാരൻ വെറും ആദിവാസി പ്രശ്നമായി കണ്ടപ്പോൾ ഹരിത രാഷ്ട്രീയക്കാരും റിപ്പോർട്ടിലെ അടിയൊഴുക്കുകൾ കണ്ടില്ല

പ്രകൃതി സ്നേഹിക്കുന്ന നാളയുടെ മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപെടണം എന്നാഗ്രഹിക്കുന്ന ഭൂമിയുടെ അവകാശികൾക്ക് സമാധാനം കാംശിക്കുന്ന മുഴുവൻ ജനങ്ങളും ഗാട്ഗിൽ റിപ്പോര്ട്ടിനും വേണ്ടി മുന്നോട്ട് വരണം, ക്വാറി മുതലാളി മാറും വനം മാഫിയകളും പക്ഷിമ ഘട്ടത്തെ മരുഭൂമി ആക്കുന്നതിനു മുമ്പ് പ്രതികരിക്കുക ,

കാട് വെട്ടുന്നതും വയൽ നികത്തുന്നതും നിരോധിച്ച നിയമങ്ങൾ കാറ്റിൽ പറത്തി നെല്പാടങ്ങളും തണ്ണീർ തടങ്ങളും നികത്തി വിമാന താവളവും, റിസോർട്ടുകളും ഉണ്ടാക്കാൻ കൂട്ട് നിൽകുന്ന ജീർണ്ണിച്ച രാഷ്ട്രീയക്കാരെ വിശ്വസിക്കരുത് ,ജനം സംഘടിക്കുക വോട്ടുകൾ നേടാനല്ല നാടിന്റെ നന്മക്ക്.. ഒരു പുതിയ കൂട്ടായ്മ ഉണ്ടാവട്ടെ .........


അഷ്‌റഫ്‌ എസ്സം വരിക്കോളി

http://nelsonmcbs.files.wordpress.com/2013/11/gadgil-report.pdf


 മാധവ് ഗാഡ്ഗിൽ കമ്മീഷൻ മലയാളത്തിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


http://nelsonmcbs.files.wordpress.com/2013/11/gadgil-report.pdf