- മിന്നാമിനുങ്ങു
- ------------------------------------
- പൂനിലാപ്പൊട്ടിനെ വാലിൽ ചുമന്നു
- മിന്നിപ്പറക്കും മിന്നാമിനുങ്ങേ
- കാടും മലയും താണ്ടിക്കഴിഞ്ഞാൽ
- ഇത്തിരി വെട്ടം കടം തരുമോ
- വയലുകൾ തൂർത്തത് ഞാനല്ല
- ചെടികൾ പിഴുതതും ഞാനല്ല
- കായിലും പൂവിലും
- മരണം കുടഞ്ഞതും
- പുഴകളും വഴികളും
- മലിനമായി തീർത്തതും
- പാറ തുരന്നതും ഞാനല്ല
- മുകിലുകൾ കോപിച്ചു
- സൂര്യനും കോപിച്ചു
- കാറ്റുകൾ രൗദ്രമായി വന്നുപോയി
- ഇടിയൊച്ച കേട്ടാൽ ഭയമാണെനിക്ക്
- കുന്നുകൾ താളം തെറ്റി നിൽപ്പൂ
- മണലുകൾ പണമായി കടത്തി വിട്ടു
- തീരം തിരമാല കൊണ്ടുപോയി
- ആറ്റിലും തോട്ടിലും വിണ്ടു മാത്രം
- ആടിയും മേടവും ഓർമ്മയായി
- തെങ്ങും പിലാവും പുളിമരവും
- കോൺക്രീറ്റ് കാടായ് ഉയർന്നു വന്നു
- ഇറവെള്ളമൊക്കെ ഒലിച്ചു പോയി
- കടലാസ് തോണിയും മരിച്ചു പോയി
- ഭരണങ്ങളേറെ മാറി വന്നു
- കള്ളനും പോലീസും ധന്യരായി
- നാളെ പിറക്കുന്ന കുഞ്ഞിന്റെ അന്നവും
- വട്ടമിരുന്നവർ സ്വന്തമാക്കി
- മിന്നാമിനുങ്ങേ മിന്നും പ്രദോഷമേ
- ഇത്തിരി വെട്ടം കടം തരുമോ
- പകരമായ് ഞാനെന്റെ മനസ്സ് തരാം
- പൂവില്ലെനിക്ക് പൂന്തോട്ടവും
- ഉള്ളതോ കൃത്രിമ പൂവ് മാത്രം
- കായലെ മാപ്പ് കടലേ മാപ്പ്
- മിന്നാ മിനുങ്ങേ മാപ്പ് ....
- അഷ്‌റഫ് എസ്സം വരിക്കോളി
ആകെ പേജ്‌കാഴ്‌ചകള്‍
2017 ഫെബ്രുവരി 27, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
