ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂലൈ 31, ബുധനാഴ്‌ച

പുണ്യരാവുകൾ ........

പുണ്യരാവുകൾ ......
-----------------------------
മനസ്സും ശരീരവും
ചേർത്ത് വെച്ച്
നാഥനു വണങ്ങുന്നേരം
സുജൂദിൽ തറപിച്ച
കണ്ണുകളെ തനിച്ചാക്കി
മനസ്സ്
ഇബ്ലീസിന്റെ തോളിലേറി
വര്ണ കാഴ്ചകൾ
തേടി പോകുന്നു
മനസ്സോഴിഞ്ഞ ഹൃദയം
വ്യർഥ വ്യായാമം ചെയ്യുമ്പോൾ
സാത്താൻ ഊറി ചിരിക്കുന്നു

വൃത മെടുത്ത നാവുകളിൽ
കളവു പുരട്ടി, കണ്ണുകളിൽ
നഗ്നത ഒലിച്ചിറങ്ങി
വിശപ്പും ദാഹവും ബാക്കിയായി

പാടി പറഞ്ഞു നിഷ്ഫലമാക്കിയ
സകാത്ത് ,സദക്കകൾ
ലക്ഷങ്ങൾ ചിലവിട്ട്
കിബറിന്റെ വാക്കിനാൽ
ബാഥിലായ ഹജ്ജു

നന്മയും തിന്മയും
മീസാനിൽ വെക്കുമ്പോൾ
തൂളിയായ് തീരുന്ന അമലുകൾ ...
നാഥാ മാപ്പ്
പുണ്യമാസത്തിന്റെ
ധന്യമാം രാത്രിയിൽ
പാപം പൊറുത്തു നീ
റഹമത്തിൻ തണലിൽ
ചേർത്തിടെണേ .........

അഷറഫ് എസ്സം.വരിക്കോളി

2013 ജൂലൈ 29, തിങ്കളാഴ്‌ച

തോൽവി .............

തോൽവി.................
---------------------------------
നേർത്ത കളിമണ്ണ്
വെള്ളമൊഴിച്ച്
കുഴച്ചു പാകപെടുത്തി
ചക്രത്തിലേക്ക് വെക്കുമ്പോൾ
അവന്റ മനസ്സ് പിടച്ചു
ആഞ്ഞു തിരിയുന്ന
ചക്രത്തിൽ മണ്ണ് പാത്രമാകുമ്പോൾ
അവന്റെ മനസ്സിൽ
ആഗ്രഹങ്ങൾ മുളക്കാൻ തുടങ്ങി
തന്റെ പരുക്കൾ കൈകൊണ്ട്
അവൻ പാത്രോപരിതലം മിനുക്കി
സൃഷ്ടിയുടെ രൂപവും ഭംഗിയും
അവനെ "സൃഷ്ടാവാക്കി"
ചക്രത്തിൽ നിന്നും
പാത്രം വേർപെടുത്താൻ
ഇനിയൊരു നൂൽ പ്രയോഗം മാത്രം ..
പിറവി കൊണ്ട പാത്രം
മെഴുകു രൂപമാക്കുന്നതും
കൊട്ടി മൂടുന്നതും
അവൻ സ്വപ്നം കണ്ടു
വിജയം അവനിൽ കിബറുണർത്തി
അവൻ അട്ടഹിച്ചു
പക്ഷെ
മൂശയും പാത്രവും പിരിയുന്നിടത്ത്
തോൽവി അവനെ
കാത്തു നിൽകുന്നുണ്ടായിരുന്നു....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 28, ഞായറാഴ്‌ച

മൊയിദീൻക്കന്റെ നോമ്പ് തുറ ....

മൊയിദീൻ ക്കാന്റെ നോമ്പ് തുറ ...(കഥ )
=========================

"എല്ലാ കദീഷാ ..... . ഇനിക്ക് ഇമ്ബദുരീങ്ങളാണ്ടിന്റന്നു തന്നെ കയ്ക്കനെണോ നോമ്പോറ... പോരെറ്റ് കൊടാന്തിരം മയേം .."

വരാന്തയിലെ കസേരയിൽ ഇരുന്നു പാത്തുമ്മ പിറ് പിറുത്ത് കൊണ്ടേയിരുന്നു
മകളെ കല്യാണം കഴിഞ്ഞു ആദ്യത്തെ നോമ്പ് തുറയാണ് കൂടാതെ ചെക്കന്റെ ഒരു ബന്തുവും കൂടി വരുന്നുണ്ട് .. സാധനങ്ങളുടെ തീ വില വീട്ടുകാരോട് പാഞ്ഞിറ്റ് കാര്യമുണ്ടോ അടുത്ത വീട്ടിലെ വിഭവങ്ങളെ വെല്ലുന്നതാവണം നമ്മളെ വീട്ടിലും എന്നതാണ് വീട്ടുകാരുടെ ഉള്ളിരിപ്പ്
മൊയിദീൻക്ക കാലത്ത് തന്നെ രണ്ടു ചുമന്ന നോട്ടെടുത്ത് അരപട്ടയിൽ വെച്ച് അത്യാവശ്യം വേണ്ട സാദങ്ങളുടെ ലീസ്ടും... പോകാൻ നേരത്ത് കദീഷന്റെ വിളി...

"നോക്ക് "ആട്ടുംതല" വാങ്ങുമ്മൊ ബലിയെ നോക്കി മാങ്ങണേ പുയ്യാപ്പിളേന്റൊടി ഓന്റെ ലോഗ്യക്കാരനും ഇള്ളതാ.. പിന്നെ പുറൂട്ട് മങ്ങുംമം നോക്കണം ഇന്നല അങ്ങട്ടെലെ സുപ്പരേല് കണ്ടിക്കില്ലെനോ  എന്തുന്നെനോളീ അയിന്റെ പേര് ....ചായിന്റെ ഓര്മ്മ വരുന്നൂല്ല ...."

കദീഷ തലപുകയുന്ന നേരം കൊണ്ട് മൊയ്ദീൻ അമർത്തി ചവിട്ടി നടന്നു നീങ്ങി അങ്ങാടിയിൽ എത്തി... ഇറച്ചി കടയിൽ കൊടുത്ത നോട്ടിനു ബാക്കി കിട്ടിയത് കണ്ടപ്പോൾ അയാളെ കണ്ണ് തള്ളിയിരുന്നു   ഉള്ളിച്ചും പച്ചക്കറിയും ആട്ട പൊടിയും വാങ്ങിയപ്പോൾ അതും തീർന്നു ..

"പടച്ചോനെ കയമാരിയും നെയ്യും ചില്ലാനൊ മാണല്ലോ ..... "

അയാൾ തല പുകച്ചു ഒടുവിൽ അയാള് തന്നെ ഒരു വഴി കണ്ടെത്തി  ഫുരൂട്ട് ഇങ്ങ് മാങ്ങട്ടെ അറിപീടിയെലെ ആജീക്കാനോട് ഒന്നൂല്ലെങ്കിൽ കടം പറയാം ...
അയാൾ ഫ്രൂട്ട് കടയിൽ എത്തി മോള് പ്രത്യകം എഴുതി കൊടുത്ത ലീസ്റ്റ് കടക്കാരന് കൊടുത്ത്
അയാള് എന്തൊക്കയോ പറഞ്ഞു കൊണ്ട് അടുത്തിരിക്കുന്ന ഒരു ബത്ത്തക്കയുടെ പുറത്ത് എഴുതി കൂട്ടി.. ആയിരത്തിന്റെ നോട്ടു കൊടുത്തപ്പോൾ കടക്കാരാൻ പറഞ്ഞു

"മൊയിദീൻക്ക ചില്ലറ ബാക്കി തരാൻ ഇല്ല ഞാൻ രണ്ടു ചെരുന്നാരങ്ങ അതിൽ വെച്ചിട്ടുണ്ടേ ...."

അയാള് അറിയാതെ ബദുരീങ്ങളെവിളിച്ചു പോയീ ...
അമ്മദ് ഹാജിയുടെ അരിക്കടയിൽ നല്ല തിരക്കാണ് അയാള് തിക്കി തിരക്കി തന്റെ കയ്യിലെ ലീസ്റ്റ് തൂക്ക കാരനെ ഏല്പിച്ചു അയാള് സാധങ്ങൾ എടുത്തു ഓരോന്നായി തൂകം വിളിച്ചു പറഞ്ഞു ഹാജിയുടെ ബില്ലും റെഡിയായി . മൊയിദീൻക്ക മെല്ലെ മേശയുടെ അടുത്തേക്ക് ചെന്ന്

"ഹാജീക്ക എന്റെലു പയിസ തീര്ന്നു പോയി ഞാൻ രണ്ടെസം കൊണ്ട് ഇങ്ങ് കൊണ്ടത്തരെ"

ഹാജ്യാര്ക്ക് നോമ്പ് തലയിൽ കയറി എന്ന് പറയാലോ .....
"മൊയിദീനെ ഇഞ്ഞി മങ്ങലത്തിനു മാങ്ങിയ പയിസ ഇതവരെ തന്നു തീര്തിക്കില്ല പിന്നെ കടം മാങ്ങുവാനാ മന്നത് നോമ്പ് കാലത്ത് ഓരോ ദെഷനക്കെട്"

ഹാജിയുടെ വാക്ക് കേട്ട് മൊയിദീനു കരയാനാണ് തോന്നിയത് എന്നാലും ഇന്ന് ഇത് വാങ്ങിയല്ലേ പറ്റൂ .. അയാൾ മിണ്ടാതെ നിന്നു.. അയാളുമായി സംസാരിച്ചു നേരം വൈകുന്നതിൽ മേശക്കരികിൽ കൈ നിറയെ കാശുമായി നിൽകുന്ന പര്ദ്ദക്കാരിക്ക് അരിശം വരാതില്ല അവൾ പറഞ്ഞു

"ഇങ്ങള് കലമ്പല് മയ്യാക്കീറ്റ് ഈ പയ്ശാങ്ങു  മാങ്ങീ എനക്ക് പോയിട് നൂറായിരം പണീള്ളത"

ആജീയാർ ഒന്ന് അമർത്തി മൂളി . മൊയിദീൻ സാധനങ്ങളും കെട്ടിപ്പിടിച്ചു റോഡിൽ ഇറങ്ങി
അയാള് തന്റെ അരപ്പട്ട ഒന്ന് കൂടി പരതി ഭാഗ്യം പണ്ടെന്നോ ചുരുട്ടി വെച്ച 20 ന്റെ നോട്ട് അതിൽ ബാക്കിയുണ്ട്  അയാൾ ഒട്ടൊവിനു കൈ നീട്ടി ..  വീട്ടിലെത്തി  സാധനങ്ങൾ കദീഷയെ ഏല്പിച്ചു  ഓരോ സാദങ്ങളും എടുത്തു വെക്കുമ്പോൾ കദീഷ അരിശത്തോടെ പറയുന്നുണ്ടായിരുന്നു അത് ശേരിയില്ല ഇത് നന്നായില്ല ..
എല്ലാം കേട്ട് നിൽകുംബോളും മൊയിദീന്റെ മനസ്സില് ആജ്യാരുടെ വാക്കുളായിരുന്നു..
നേരം ഇരുട്ടാൻ തുടങ്ങി അടുക്കളയിൽ പലഹാരങ്ങളുടെ പല നിറങ്ങളും മണങ്ങളും കുട്ടികൾ വീടിനു ചുറ്റും ഓടുന്നു .. പാത്തുമ്മ തലയിൽ കൈവെച്ചു പറയുന്നുണ്ട്

എന്റെ ബദിരീങ്ങളെ.. ഈ പൈദംമക്കള് നിലത്ത് നിന്നൂടാത്ത കളിയാന്നല്ലോ കളികുന്നെ
എടങ്കിലും ബീവ്വോ പെടെക്കൊവ്വോ ചെയ്താലറിയാ.. മൊയിദീനെ ഇഞ്ഞിതൊന്നും കാണുന്നില്ലാനെ.."
"അസ്സലാമു അലൈകും"  കാലൻ കുട പൂട്ടി കൊണ്ട് ആലി മുസ്ല്യാർ സലാം ചൊല്ലി മൊയിദീൻ കൈ പിടിച്ചു കൊണ്ട് സലാം മടക്കി ..
എല്ലടോ പുയ്യാപ്പിള എത്തീക്കില്ലേ ..?
"ഇല്ലോളീ .. ചെലപ്പം ബെരുന്നുണ്ടാവും മയെല്ലേ .. .." മൊയിദീന്റെ പ്രതീക്ഷ ..
മണി ആറു കഴിഞ്ഞിട്ടും ആളെ കാണാഞ്ഞു മോയിലാർ വീണ്ടും ചോദിച്ചു  "എല്ലടോ .....
മൊയിദീനു ബേജാർ കൂടി ഇത് കണ്ടുനിന്ന അയൽക്കാരൻ അബു ചോദിച്ചു
മോയിദീന്കാ ഓന്റെ നമ്പരാറ്റം ഉണ്ടോ ..?

"സബിറാ...." മോയിദീന്ക്ക ഇളയ മോളെ വിളിച്ചു .

"ഇന്റെലുണ്ടോ ആരിസിന്റെ നമ്പര് ..?"

അബു നമ്പറ് വാങ്ങി വിളിച്ചു മൊയിദീൻക്കാന്റെ  മോളാ എടുത്തത്‌ അബു ഫോണ്‍ മൊയിദീൻക്കാക്ക്  കൊടുത്തു മോൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്

"ഇങ്ങള് നോമ്പ് പത്തിന്റെ മുന്നേ മന്നു ഷണിക്കേറ്റ് ആരും പോണ്ടാന്ന "ഇബ്ടുത്തെ ഉപ്പ പറയുന്നത് .."

മൊയിദീൻക്ക നിസ്സഹായനായി ഫോണ്‍ കട്ട് ചെയ്തു വീട്ടിൽ സ്മശാന മൂകത ആരും ആരോടും മിണ്ടാതെ നോമ്പ് തുറന്നു ..
ആലി മുസ്ല്യാർ പ്രാർത്ഥിച്ചു  മൊയിദീങ്കാന്റെ പുറത്തു തട്ടി സമാദാനിപ്പിചു ഇറങ്ങി നടന്നു ....

"ന്നാലും അയ്യോതിയാര്ക്കം കേട്ടയോനു നേരത്തെ പറഞ്ഞൂടെനോ  ബാക്കീള്ളോലെ എടങ്ങാറാക്കണേനോ"  പാത്തുമ്മ നിശബ്ദതക്ക് വിരാമം കുറിച്ച് ശാപവാക്കുകൾ പറയാൻ തുടങ്ങി..

മോയിദീന്ക്ക അപ്പോളും തൂണും ചാരി മിണ്ടാതിരിക്കുകയായിരുന്നു ....
കദീഷ പുറത്ത് വന്നു ചോദിച്ചു
എല്ലക്കളെ ഇങ്ങള് ഇങ്ങനെ തരിച്ചുതിരിഞ്ഞിറ്റ് എന്തവേനാ ... അല്ല പിന്ന ..
മൊയിദീൻക്ക  എഴുനേറ്റിരുന്നു കൊണ്ട് പറഞ്ഞു
"എല്ലക്കളെ അങ്ങട്ടെലെ സെലാമിനെകൊണ്ട് എല്ലാരും പറയും ഓന്  പുത്തൻ വാദിയാ പെയചോനാ എന്നൊക്കെ .. എന്നാ ഇഞ്ഞറിയൊ മെനഞ്ഞാന്നു ഒന്റാടയും ഇന്ടെനു നോമ്പോറ
ആരോക്ക്യാന്നു അറിയോ ഇബ്ടെയോന്നും കാണാത്ത അഞ്ചാറു മിസ്കീൻ മാറും ഓന്റെ പുയ്യാപ്പിളായു പിന്നെ ഞാനും ...തറുവൈ  ഹാജീനെയും മൂപ്പൻ പോക്കരെയും ഒന്നും ഷണിക്കാഞ്ഞിട്ട് പള്ളീലും നാട്ടിലും പരാതിയാ.. എന്തിനു ...ഇന്നു അമ്മള് ചെലവാകിയെന്റെ നാലിലൊന്ന് ഒനിക്ക് ചെലവില്ല എന്നാലോ പള്ള നെറച്ചും തിന്നുവേൻ ഇണ്ട് താനും ..അങ്ങനല്ലടോ നോമ്പോറ കയികെണ്ട്യെ ....?"

കദീഷ കലി കയറിക്കൊണ്ട്‌ പറഞ്ഞു

"ഇങ്ങക്കിപ്പോ മൊയ്ദീശേഹും നേര്ച്ചേ സലാത്തോന്നും ഇല്ലാത്ത ഒനാ നല്ലേ എല്ലെ അനങ്ങാണ്ട് ആടെങ്ങാൻ കുത്തിരിഞ്ഞൊളീ എന്നോകൊണ്ടോന്നും പറയിക്കണ്ട ..ഹും  "

മൊയിദീൻക്ക ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു ...


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 26, വെള്ളിയാഴ്‌ച

മൊഴി മാറ്റം ....

മൊഴി മാറ്റം .........
-------------------------
നീ എന്നെ ശ്രദ്ധിക്കുന്നു
എന്നറിഞ്ഞപ്പോളാണ്
ഞാൻ തേച്ചു മിനുക്കിയ
വസ്ത്ര മണിഞ്ഞത്
എന്റെ നീല കുപ്പായം
ചന്തമുണ്ടെന്ന്
നീ പറഞ്ഞപ്പോളാണ്
ഞാൻ വേറൊരണ്ണം കൂടി
വാങ്ങിയത്
എന്റെ എഴുത്തിനു
ചന്തമുണ്ടെന്ന്
നീ മന്ത്രിച്ചപ്പോളാണ്
ഞാൻ മനസ്സ്
തുറന്നെഴുതിയത്
എന്റെ വാക്കുകൾക്ക്
കാവ്യ ഭംഗിയുണ്ടെന്നു
നീ പറഞ്ഞാണ്
എന്നെ കവിയാക്കിയത്
എന്നിട്ടും .നീ .....


അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജൂലൈ 25, വ്യാഴാഴ്‌ച

ബദറിൽ കേട്ടത് ........

ബദറിൽ കേട്ടത്  .............
------------------------------
ഒരു കച്ചവട സംഘത്തെ
നേരിടാൻ വന്നവർ
സർവ്വായുധ സന്നാഹത്തോടെ
പടയൊരുങ്ങി വന്നവർക്ക് മുന്നിൽ
മതിയായ പടയും
പടക്കോപ്പുമില്ലാതെ
ഈമാനിന്റെ പടച്ചട്ടയണിഞ്ഞു
സത്യത്തിന്റെ സംസ്ഥാപനത്തിന്
പൊരുതുകയായിരുന്നു
അശ്വാരൂഢർ ഖഡ്ഗം
ചുഴറ്റുമ്പോൾ
അവരുടെ മുന്നിൽ
സ്വർഗത്തിന്റെ
ചിത്ര മായിരുന്നു
രക്തം പുഴകളാവുമ്പോൾ
അവർ പിന്തിരിഞ്ഞില്ല
തക്ബീര് ദ്വനികൾ മുഴക്കി
സ്വർഗത്തിലേക്ക്
പാഞ്ഞടുക്കുകയായിരുന്നു
ബദറിൽ അവർ തേടിയത്
മരണത്തിനപ്പുറത്തെ
അനന്തമാം ജീവിതം
വിജയം അവരെ
തേടിയെത്തിയപ്പോൾ
അവർ
തൗഹീദിന്റെ മാധുര്യം
നുണയുകയായിരുന്നു
ഹക്കിന്റെ വിജയം
ശിര്ക്കിന്റെ പതനം
പ്രാർത്ഥന സൃഷ്ടിയോടരുത്
അല്ലാഹുവിനോട് മാത്രം
ഇതാണ് ബദർ
ഇതിനായിരുന്നു ബദർ
മടങ്ങുക ബദറിന്റെ
ശക്തിയിലേക്ക്‌
തൗഹീദിന്റെ വിളിയിലേക്ക്
അല്ലാഹുവിന്റെ
ഭവനത്തിലേക്ക്....

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ജൂലൈ 24, ബുധനാഴ്‌ച

എനിക്ക് ഇങ്ങനയേ പറയാനാവൂ

എനിക്ക് ഇങ്ങനയെ പറയാനാവൂ ..
---------------------------------------

കൂട്ടിലെ പട്ടികൾ
കുരച്ചു കൊണ്ടേയിരിക്കുന്നു
അയൽകാരനു ബുദ്ദിമുട്ടാകിലും
ഉടമക്കില്ല നാണവു മുളുപ്പും
ലവലേശം  ..

സമരങ്ങൾ പലയിനം
"ഗഫൂര്ക്കാ തട്ടുകട" പോലെ
എന്നാൽ
രുചിയില്ലതിനു വിജയവും
വെറും "ഷാപ്പിലെ തല്ലു" മാത്രം

സമുദാക്കാർ മൗനം ഭുജിച്ചു
ഓങ്ങി ഇരിക്കുന്നുണ്ട്
എണ്ണ പാത്രത്തിൽ
എലിയെ കണ്ടപോൽ ..

നീതി പീഠങ്ങൾ
കലി തുള്ളുന്നുണ്ട്
കുറ്റികിട്ട ഗജം പോലെ ..

ഹാ.. ഹെന്ത് കഥയിതു
തമ്പുരാനേ എന്നോതി
കൈ വിരൽ തുമ്പിലെ
"വോട്ട് കുറി" ചുരണ്ടുന്നുണ്ട്
സമ്മദിതായകൻ ...

അധികാരത്തിന്റെ
ചക്കര കുടത്തിനു
നഗ്നരാവുന്നു
രാജാക്കന്മാർ ..............

അഷ്‌റഫ്‌ എസ്സം വരിക്കോളി




2013 ജൂലൈ 23, ചൊവ്വാഴ്ച

രാഷ്ട്രീയ അജീർണം

രാഷ്ട്രീയ അജീര്‍ണം...........
--------------------------------
മനസ്സ് മരിക്കാത്തവർ
കണ്ണ് തുറക്കുക
കൊടി നിറം മാറിയാലും
ജനഹിതം മാനിക്കാത്ത
അഴിമതി കൂട്ടങ്ങൾ
ഇന്നിന്റെ രാഷ്ട്രീയക്കാര്

ഇടതും വലതും ശൂന്യരും ചേർന്ന്
കട്ട് മുടിക്കുന്നത്
അദ്വാനിക്കുന്നവന്റെ
വിയർപ്പു തുള്ളികൾ

മെലിഞ്ഞില്ലാതാകുന്ന
പ്രജകളെ നോക്കി
കൊഞ്ഞനം കുത്തുന്നു
കൊടി നിറങ്ങൾ
എന്നിട്ടും
ജയ്‌ വിളിക്കുന്നു
മസ്ഥിഷ്ക്കം മരവിച്ച
അനുയായി വൃന്ദങ്ങൾ

മനുഷ്യനെ മറന്ന
രാഷ്ട്രീയ തിമിരങ്ങൾ
ചിതലരിച്ച ആദർശങ്ങൾ
പാഴായി പോകുന്ന
വോട്ടവകാശം
അറിയുക
മാറ്റം വരില്ലൊന്നിനും
സ്വയം മാറാതിടം വരെ ...

അഷ്‌റഫ്‌ എസ്സം.വരിക്കോളി

2013 ജൂലൈ 22, തിങ്കളാഴ്‌ച

അറിയുക ..............

അറിയുക ......
--------------------------
നീ അറിയുക
നിന്റെ പാദങ്ങൾ
ശൂന്യതയിലാണ്
ചവിട്ടി നിന്ന
മണൽ തരികൾ
ആക്രാന്തികൾ
കോരിയെടുത്തിരിക്കുന്നു

ഉയർന്നു കേൾകുന്ന
സാന്ത്വനത്തിന്റെ
വാക്ധോരണികൾ
പട്ടിണി യകറ്റാനല്ല
മറിച്ചു
വിശക്കുന്നവനെ
സാമ്രാജ്യങ്ങൾക്ക്
തീറെഴുതാൻ ...

രക്ഷകന്റെ കുപ്പായമിട്ട്
താരാട്ട് പാടുന്നത്
അഴിമതിയുടെ
കൂട്ടികൊടുപ്പ് കാരൻ
മുപ്പത് വെള്ളികാശിനു
അമ്മയേയും ...................

മാംസങ്ങൾ ഉണങ്ങിയ
കുഞ്ഞിനെ നോക്കി
അരി ആഹാരത്തിന്റെ
മേന്മ പറയുന്നുണ്ട്
വിശപ്പറിയാത്ത
മേലാളന്മാർ ..

കോടികളുടെ
പദ്ദതികൾ കാട്ടി
ബൂത്തിലേക്ക്
തെളിക്കുമ്പോൾ
നീ അറിയുന്നില്ല
വറുതിയുടെ കടൽ
നിനക്കായ്
ഒരുങ്ങുന്ന സത്യം ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 20, ശനിയാഴ്‌ച

പൊളിഞ്ഞ വീട് .......

പൊളിഞ്ഞ വീട് ...
-----------------------------
മാറാലകൾ കെട്ടിയ
അകത്തളത്തിൽ
വസിക്കുന്നത്
തിന്മയുടെ സർപ്പങ്ങൾ
പാനപാത്രങ്ങളുടെ
അസഹ്യമാം ദുര്‍ഗന്ധം
അയലത്തെ അടുക്കളയിലും
അശാന്തി പടർത്തുന്നു
വിശ്വാസം കരിന്തിരി കത്തി
ചുമരുകൾ കറുത്തിരിക്കുന്നു
ചോര്ന്നോലിക്കുന്ന മേൽകൂര
വീഴ്ചയെ മാടി വിളിക്കുമ്പോൾ
ജീർണിച്ച ചുമരുകൾ താങ്ങി
"റൂഹ്" നിലവിളികുന്നുണ്ട്
മരണത്തിനപ്പുറത്തെ
ജീവിത മോര്ത്ത് ................


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 18, വ്യാഴാഴ്‌ച

സ്നേഹം .....................

സ്നേഹം ......
------------------------

സ്നേഹത്തിനു മുന്നിൽ നാം 
വിനയനാവുമ്പോൾ 
സ്നേഹി 
നമ്മെയെടുത്തമ്മാനമാടും 
സ്നേഹം 
മനസ്സിലോളിപിച്ചു 
മൗനിയാവുംബൊൾ 
ദുഷടനെന്നോതി പരിഭവിക്കും 
സ്നഹത്തിനായ് 
ജീവിതമര്പ്പണം ചെയ്‌താൽ 
വിഡ്ഢിയെന്നോതി പരിഹസിക്കും 

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 17, ബുധനാഴ്‌ച

പരിഹാസം .........
---------------------------
പരിഹാസം നർമ്മമല്ല
അന്യന്റെ മാംസ ഭോജനം
അസഹിഷ്ണുതയുടെ വിസർജ്യം
ന്വൂനതകളിൽ കണ്ണ് പായിച്ചു
നിന്റെ പരിഹാസ്യ വാക്യങ്ങൾ
അവന്റെ മനസ്സ് നോവികുമ്പോൾ
അപരന്റെ ചിരിയിൽ
നീ ആനന്ദം കൊള്ളുന്നു
നേടിയവന്റെ നിറുകയിൽ
പരിഹാസ കലമെറിഞ്ഞു
നീ ആഘോഷിക്കുന്നത്
നിന്റെ തോൽവിയെന്നറിയുക
നിന്നിലേക് മടങ്ങിയെത്തുന്ന
അസ്വാരസ്യ പുകച്ചുരുൾ
ഒരു നാൾ
നിന്നേയും ..........


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 15, തിങ്കളാഴ്‌ച

വാക്കും പ്രവർത്തിയും.........

വാക്കും പ്രവൃത്തിയും
---------------------
വാക്കും പ്രവൃത്തിയും
അക്ഷര തെറ്റുകൾ

നിഘണ്ടു നിശബ്ദ മാവുന്നു
പരദൂഷണത്തിന്റെ
മഷിയിൽ മുക്കിയ
വാക്കുകൾക്ക്
ശ്രേഷ്ഠത ........

വായനയുടെ അരുവിയിൽ
ഒഴുകുന്നത്
"ഇക്കിളി" കാവ്യങ്ങൾ
നീതിയുടെ നാവിലും
നീതിയില്ലാത്ത
മൃതാക്ഷരങ്ങൾ ......
മോഹവും മോഹഭംഗവും
ഭരണ നിലവിളികൾ

സത്യത്തിനില്ലാതെ പോയത്
അസത്യത്തിന്റെ ശ്രവണ സുഖം
കാഴ്ചകൾ തേടുന്നത്
അശ്ലീലതയുടെ ദർശന സുഖം
.
സത്യവും നീതിയും
സേവനവും വിശ്വാസവും
ശീതികരണ പെട്ടിയിൽ
വിശ്രമം ഒരുക്കിയോ
അതോ ...
രാഷ്ട്രീയ പകപോക്കലിന്റെ
കുഴിമാടങ്ങളിൽ
അന്ത്യവിശ്രമം കൊള്ളുന്നുവോ ..?
.

അഷ്‌റഫ്‌.എസ്സം.വരിക്കോളി
http://smakoottaaymaa.blogspot.ae/

സ്വാർത്ഥൻ..................

സ്വാര്‍ത്ഥൻ.................
--------------------------
മര്ത്യൻ
അവന്റെ ദുരിതങ്ങൾ
വന്ന വഴി തേടുകയാണ്
അതിനവനു ഒരു പ്രതി വേണം
രക്ഷിതാക്കളെ
ഗുരുവിനെ
ദൈവത്തെ
ആരെയൊക്കെയാണ്
അവൻ പ്രതിയാക്കുന്നത് ..?

മര്ത്യൻ
അവന്റെ ഉയർച്ചയിൽ
അഭിമാനിക്കുന്നു
അവന്റെ ബുദ്ധി
അവന്റെ അധ്വാനം
അവന്റെ സാമർത്ഥ്യം
ന:പ്രതി ന:പ്രതിനിധി

"നമുക്ക് നാമേ പണിവത്
നരകവും സ്വർഗവു  മതുപോലെ"


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 13, ശനിയാഴ്‌ച

മാനവാ ........

മാനവാ ..............
------------------------------

മിഥ്യ നിൻ ആയുസ്സ് കവരുമ്പോൾ
നീ നഷ്ടമാക്കിയത് നന്മ
സത്ത്വം തേടിയുള്ള ഓട്ടം
നിന്നിലവശേഷിപ്പിച്ചത് ക്രൂരത

സിംഹാസന പ്രണയം
നിന്റെ അധരങ്ങളിൽ കളവു പുരട്ടി
നിന്റെ രതിക്രീഡകൾക്ക്
കൂടപിറപ്പിന്റെ സാക്ഷി മൊഴി

മനുഷ്യനെന്നതിന്നു നിനക്ക് സ്വന്തം
രണ്ടു കാലുകൾ മാത്രം ......
മര്ത്യാ നീ കേൾകുന്നുണ്ടോ
മരണത്തിന്റെ കാലൊച്ചകൾ ..?

പാരിൽ തീ മഴ പെയ്യും മുമ്പേ
അക്രമം വെടിഞ്ഞു
നന്മയുടെ മാർഗം സ്വീകരിച്ചെങ്കിൽ ......

അഷ്‌റഫ്‌ എസ്സം വരിക്കോളി ..

2013 ജൂലൈ 8, തിങ്കളാഴ്‌ച

റംസാൻ ആശംസകൾ ...............

ഈമാൻ (വിശ്വാസം ........)
----------------------------
മനസ്സൊരു പോർക്കളം
നന്മയുടെ കാലാൾപടയും
തിന്മയുടെ അശ്വാരൂഢരും
കർമ്മാധിപത്യ പോരാട്ടം
നന്മയുടെ പാദങ്ങളെ
വിശ്വാസത്തിന്റെ ചതുപ്പ്
ദുര്‍ബലമാക്കുമ്പൊൾ
ആയിരം കുതിരശക്തിയിൽ
തിന്മകൾ ഇന്ദ്രിയങ്ങളിൽ
ആധിപത്യം നേടുന്നു ...

-----------------------------
എന്റെ എല്ലാ കൂട്ടുകാർക്കും റംസാൻ ആശംസകൾ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 5, വെള്ളിയാഴ്‌ച

ആണ്‍ പീഡനം ..........................

ആണ്‍ പീഡനം .........
----------------------------

അന്നും നീയായിരുന്നു
വിലക്കപെട്ട കനിക്കായ്
കൂട്ട് നിന്നത്
തേരിൽ വിരൽ വെച്ച്
കിട്ടിയ വരത്തിനാൽ
രാമനെ കാട്ടിലയച്ചുതും നീ

മോണിക്ക യായും
മറിയം റാഷിദയായും
സരിതയിൽ എത്തി നിൽകുന്ന
ആണ്‍ പീഡനത്തിന്റെ
താക്കോൽ സ്ഥാനത്ത്
നീ തന്നെ
നിന്റെ തലമുറക്കാൻ
സ്ത്രീ പീഡനത്തിന്റെ
കൊടി ചുമക്കുമ്പോളും
നീ കത്തിക്കയറുന്നു
പുരുഷ വർഗ്ഗത്തിന്റെ
നിറുകയിൽ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 3, ബുധനാഴ്‌ച

പ്രവാസിയുടെ "ലൈഫ് "......

പ്രവാസിയുടെ "ലൈഫ്" ....
==========================
ഗൾഫിനെ ശപിച്ചാണ്
അബ്ബാസ് നാട്ടിലേക്ക് പോയത്
ആയുസ്സും ആരോഗ്യവും
മരുഭൂമിയിൽ തുലക്കുന്ന
വിഡ്ഢികളെ കൊഞ്ഞനം കുത്തി
വലിയ വായിൽ പറഞ്ഞു
എനിക്കു "ലൈഫ്" വേണം
ലൈഫ് തേടി നാട്ടിൽ പോയ
അബ്ബാസ്‌
"ലൈഫ്ബോയി" വാങ്ങാൻ
ഗതിയില്ലാതായി ..
നാട് അവനെ സ്വയം പറയാൻ
പഠിപ്പിച്ചു
അബ്ബാസേ നിനക്ക് ഇതു തന്നെ വേണം
ചൂടും സങ്കടവും ഇത്തിരി കൂടുതലാണെങ്കിലും
കുബ്ബൂസിനെന്തായിരുന്നു രുചി .....!
ആവശ്യങ്ങളുടെ തീമഴ പെയ്യാൻ തുടങ്ങി
കടങ്ങൾ തുടർകഥ യായപ്പോൾ
അവൻ ഉച്ചത്തിൽ പറഞ്ഞു
"ലൈഫ്" മണ്ണാങ്കട്ട ......
ഇതൊന്നും കാണാതിരിക്കാനെങ്കിലും
ഒരു വിസ കിട്ടിയിരുന്നെങ്കിൽ ......
അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂലൈ 1, തിങ്കളാഴ്‌ച

എന്റെ നാട് .......

എന്റെ നാട് .............
-------------------------

തീ വണ്ടികൾ
പോവുകയും വരികയും
ചെയ്തു കൊണ്ടേ യിരിക്കും
പാളങ്ങളിൽ ചതഞ്ഞരയുന്ന
ജീവിതങ്ങൾ
പ്രെതങ്ങളായ് തുടരും

ഉദിച്ചും അസ്തമിചും
കളിക്കുന്ന സൂര്യൻ
ആയുസ്സിന്റെ കലണ്ടറിൽ
ചുവന്ന വരയിട്ടു കടന്നു പോകും

നേടിയവന്റെ ആരവവും
തോറ്റു പോയവന്റെ തേങ്ങലും
കേൾക്കാതെ
രാത്രിയെ വെളുപ്പിക്കാൻ
ചുവന്നു തുടുത്ത മുഖവുമായ്
ആദിത്യൻ വീണ്ടും വരും

നീണ്ട പകലുകളിൽ
കവലകൾ നിറയുന്നത്
ഉദര പൂരണത്തിന്റെ
ചർവ്വിത ചർവ്വണങ്ങൽ

രാത്രിയിൽ
ഭരണാധിപന്റെ
വാണിഭപ്പുരയിൽ
നാടിനെ വിൽകാനുള്ള
ചർച്ചകൾ

മച്ചി പെണ്ണിന്റെ മുലയൂട്ടാനുള്ള
ആഗ്രഹം നടന്നാലും
ഒട്ടകത്തെ സൂചി തുളയിൽ
കടത്താനുള്ള ശ്രമവും
നല്ലൊരു ഭരണാധികാരി
ഉണ്ടാവുക എന്നതും ......


അഷ്‌റഫ്‌ എസ്സം വരിക്കോളി