ആകെ പേജ്‌കാഴ്‌ചകള്‍

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ശ്രുതി മാറ്റം

ശ്രുതി മാറ്റം ..
--------------------------------
പ്രണയത്തിൻ നാളുകളിൽ
മധുവൂറും പല്ലവികൾ
ദാമ്പത്യ ചരണത്തിൽ
അപസ്വര സംഗതികൾ

താലിയുടെ വാക്കുറപ്പിൽ
അരുമകളൊഴുകിപ്പോയോ
സ്വപനങ്ങൾ ഉണർന്നപ്പോൾ
അനുപല്ലവി മാറിപ്പോയോ

അപശ്രുതി താളം തീർക്കും
തലയണ മന്ത്രമോതി
ജീവിത സോപാനത്തിൽ
കാളീയ നൃത്തം ചെയ്തു

കുടുംബത്തിൻ സ്വര മാധുര്യം
വാശിയാലറുത്ത് മാറ്റി
പൊട്ടിയ വീണ കമ്പികൾ
കരാള ശബ്ദം തീർത്തു

ഒരുമയുടെ താലീ ബന്ധം
പെരുമയുടെ ഇലത്താള മായ്
യവനിക താഴും മുമ്പേ
സ്വരങ്ങൾ നന്നായെങ്കിൽ
പിറക്കും തളിരുകളെങ്കിലും
ശ്രുതിയിൽ പാടിയേനെ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ