രണ്ടു മരണാനന്തര ചടങ്ങുകൾ
ഒന്നാമത്തേത് സമ്പന്നൻ എന്ന് പേരുള്ള ഒരു വെക്തിയുടെ ഉമ്മയാണ്, മരിച്ചു മറവു ചെയ്തു വന്നത് മുതൽ കഞ്ഞിയും പുഴുക്കും മുറ്റം നിറയെ പന്തലിട്ടു വിളമ്പുന്ന കാഴ്ച, രസീറ്റിൽ പേരുള്ള എല്ലാ പാര്ടിക്കാരും പള്ളിക്കാരും കൈമടക്ക് പലവുരു വാങ്ങിയ മൊല്ലാക്ക മാരും അണിനിരന്നു അന്നവും പ്രാർഥനയും., ആ വൃദ്ധ വർഷങ്ങളായ് രോഗ ശയ്യയിൽ കിടന്നിരുന്നു അന്നം കഴിച്ച ഒരാള് പോലും രോഗിയെ സന്ദര്ചിരുന്നോ എന്നത് വേറെ ചോദ്യം. കോലാഹലവും വ്യയവും കണ്ടു ഈ യുള്ളവനും അടുത്ത പള്ളി കമ്മിറ്റിയുടെ ഭാരവാഹിയും ചേർന്ന് മരണ പെട്ട ഉമ്മയുടെ സമ്പന്നനായ മകനോട് സ്വകാര്യത്തിൽ ചോദിച്ചു. ഞങ്ങളുടെ പള്ളിയിലെ വിരിപ്പ് പഴത് ആയിരിക്കുന്നു അത് മാറ്റാൻ ...... സംഖ്യ വേണം താങ്കളുടെ ഉമ്മയുടെ പേരില് അത് നിങ്ങൾ ഹദിയാ ചെയ്യുമോ..?
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങൾ കഞ്ഞിയും പുഴിക്കും കുടിക്ക് നാളെ ദു ആരക്കൽ ഉണ്ട് വരാതിരിക്കരുത്.. ഞങ്ങളുടെ ആവശ്യം ആവർത്തിച്ചപ്പോൾ പറഞ്ഞത് അടുത്തുള്ള സ്രാംബിക്ക് ഒരു പാട് ആവശ്യങ്ങൾ ഉണ്ട് അത് വെച്ച് ദൂരെയുള്ള നിങ്ങൾക്ക് എങ്ങിനെ സഹായിക്കും ..?
കപ്പലിലെക്കുള്ള വിളി മാത്രമാണ് ഞങ്ങളുടെ കയറേണ്ടത് നിങ്ങളാണ് ..
മരണാന്തര ചടങ്ങും വീത് വെപ്പും കഴിഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞു ആ ചടങ്ങുകൾക്ക് ചിലവായത് രണ്ടര ലക്ഷം രൂപയെന്ന് .. അള്ളാഹു പൊറുത്ത് കൊടുക്കട്ടെ
രണ്ടാമത്തേത് ഒരു ഇടത്തരം കുടുംബത്തിലെ സ്ത്രീയാണ് ഗ്രഹ നാഥൻ വർഷങ്ങളായ് ഉമ്മയുടെ ചികിത്സയും വീട് നിർമ്മാണവും ഒക്കെ ആയി ഞെരുക്കത്തിലാണ്. അക്കാരണത്താൽ തന്നെ അദ്ദേഹം ഉമാന്റെ മയ്യിത്ത് കാണാൻ നാട്ടിൽ വന്നിരുന്നില്ല.
മയ്യിത്ത് മറവു ചെയ്തു വന്നു എല്ലാവരും ഒത്തു കൂടി പ്രദേശത്തെ "കാര്യക്കാരാൻ" ഗ്രഹനാഥന്റെ പ്രതിനിധിയോടു ചോദിച്ചു .. "അല്ല മ്മക്ക് ദു ആരക്കൽ.......?
അതെ നാളെ കഴിഞ്ഞു മറ്റന്നാൾ അസർക്ക് നമ്മൾക്ക് ദു ആരന്നു പിരിഞ്ഞാ പോരെ .. പ്രതിനിധിയുടെ ലളിതമായ ചോദ്യം.. കാര്യക്കാരൻ പ്രതികരിച്ചു, ദൂര്ത്തിനെതിരെ സമരം നടത്തുന്ന പാർടിയുടെ കയ്യാളാന് ഇദ്ദേഹം എന്ന് കൂടി മനസ്സിലാക്കണം, ഈ മഹല്ലില് ഒരു നടപ്പുണ്ട് അത് പോലെ തന്നെ എല്ലാരും നടക്കണം .. , ഗ്രഹനാഥന്റെ താടി കണ്ടു അയാൾ തെറ്റിദ്ധരിചിട്ടുണ്ടാവം എന്ന് അയാളുടെ സംസാരത്തിന്റെ ശക്തി കണ്ടാൽ അറിയാമായിരുന്നു. പക്ഷെ "പ്രതിനിധി" ഒരു നിമിഷം ചിന്തിച്ചത് തനിക്കും മരിക്കണമെന്നും തന്റെ മയ്യിത്ത് ഒറ്റക്ക് പള്ളിക്കാട്ടിലേക്ക് നടന്നു പോകില്ലന്നും എന്ന് മായിരിക്കും അത് കൊണ്ട് അയാൾ പറഞ്ഞു എല്ലാം നിങ്ങളുടെ ഇഷ്ട്ടം പോലെ .. പിറ്റേ ദിവസം മുന്കൂട്ടി തയ്യാറാക്കിയ മുസ്ലിയാ കുട്ടികളുടെ ദിക്കറ് ഹല്ക്ക തുടർന്ന് അന്ന ദാനവും ( രണ്ടിന്റെയും ശെരി തെറ്റല്ല സാഹചര്യം മാത്രമാണ് വിഷയം ) ഒരു പാട് പ്രാവശ്യം കസേരയിൽ ഇരുത്തി വാഹനതിലോളം കൊണ്ട് പോവുകയും പാതിരാവിലും പൊരി വെയിലത്തും അസുകം മൂർചിക്കുകയും ചെയ്തിരുന്ന രോഗിക്ക് കൂട്ടിനു പറയത്തക്ക ആരും ഉണ്ടായിരുന്നില്ല എന്നാൽ ഒരിക്കലെങ്കിലും ഒരു സഹായത്തിനോ രോഗിയെ സന്ദർശിക്കുക എന്ന പുണ്യ കര്മ്മത്തിനോ എത്താതവരാന് മൃഷ്ടാന്ന ഭോജിതർ എന്ന് കൂടി വായിക്കണം.. അതെന്തു മാവട്ടെ ഇവിടെ മറ്റൊരു വിഷയമാണ് ഞാൻ പറയുന്നതു ചടങ്ങുകൾ കഴിഞ്ഞു കണക്ക് വന്നു അറുപതിനായിരം രൂപ ചെലവ് ..! ഈ ചെലവ് എങ്ങിനെ വീട്ടി എന്നല്ല ഒരു പാവപെട്ടവന് മരിച്ചു കിടക്കാനും അര ലക്ഷം വേണമല്ലോ എന്ന ചിന്തയാണ് വേദനിപ്പിക്കുന്നത് ഇതിനെതിരെ ആര് പ്രതികരിക്കും എങ്ങിനെ മാറ്റം ഉണ്ടാവും ..?
അഷ്‌റഫ് എസ്സം വരിക്കോളി