ആകെ പേജ്‌കാഴ്‌ചകള്‍

2015 മേയ് 27, ബുധനാഴ്‌ച

കഥയല്ല കാര്യം

കഥയല്ല കാര്യം
-------------------------------------
എന്റെ ഒരു സുഹ്രത്ത് വിളിച്ചു .. അവന്റെ ഭാര്യക്ക് രണ്ടു ദിവസമായി നെഞ്ചു വേദന , ഇടക്ക് വരാറുണ്ട് പോലും ,അതിനുള്ള പരിഹാരവും അവൾ തന്നെ പറഞ്ഞു , ഇപ്പൊ നാദാപുരത്ത് ഒരു ചെക്കപ്പ് ഉണ്ടോലോ  സലീമിന്റെ ഭാര്യ ഒക്കെ ചെക്ക് ചെയ്ത്ക്കൊലോ .. അത് കേട്ട മൂപ്പർക്കും ഒരു നെഞ്ചിടിപ്പ്  മൊബൈൽ രണ്ടു ഉണ്ടെങ്കിലും കെട്ട്യോള് ഒന്നല്ലേ ഉള്ളൂ ഒനും കൊടുത്ത് സമ്മദം
വരിവരിയായ നിന്ന പെണ്ണുങ്ങളിൽ കൂടുതൽ പേർക്കും പറയത്തക്ക അസുഖം ഒന്നുമില്ല പിന്നെ പത്മരാജാൻ ഡോക്ടർ പറഞ്ഞതാ ഇങ്ങനെ ഒരു ചെക്കിങ്ങ് ഉണ്ടെന്നു ,
"കുഞാമീ ഇഞ്ഞറിയൊ മീത്തലെ മറിയത്തിനു പണ്ടെങ്ങാൻ ഉണ്ടെനോലാളെ അന്നേരം ഇങ്ങനത്തെ ചെക്കിങ്ങ് ഒന്നൂല്ലാലോ ... ബയ്യ ഓള് ശ്വാസം കിട്ടാണ്ടാല്ല്യാളെ മരിച്ചത് " .. കൂട്ടത്തിൽ മുന്തിയ വിവരം ഉള്ള ഒരു സ്ത്രീയുടെ വിശതീകരണം ..
ചെക്കിങ്ങിന്റെ പോരിശ,  അസുഖങ്ങളുടെ വിവരണ പട്ടിക ഈ പെണ്ണുങ്ങക്കൊക്കെ എന്താ വിവരം , നാട്ടിലെ സകല മാന ചികിത്സാ കേന്ദ്രവും കാണാപാഠം.
കൂട്ടത്തിൽ തന്റെ ഉള്ളറിയാൻ ഒന്നു ചെക്കിയാലോ എന്ന് കരുതി കാത്തിരിക്കുന്ന മമ്മദ് ക്ക പറഞ്ഞു ..
"പണ്ടൊന്നും ഈന്റെ ആവശ്യല്ലക്കളെ പപ്പു ഡോട്ടർ ഒന്ന് തൊട്ടാ മയി ഓർക്ക തിരിയും എല്ലാ ബരത്തോ.."
അയിനിപ്പോ പയിസ കൊടുത്തിട്ടു ഡോക്ടർ ആവുന്നോലല്ലേ ബാലിയൂപ്പാ അതിയോം ... ഒരു ന്യൂ ജനറേഷൻ കണ്ടു പിടുത്തം
മുമ്പ് മാവേലി സ്റ്റോർ ലും റേഷൻ ഷാപ്പിലും ക്യൂ നിന്നവർ ഒരു ലാബിന്റെ മുന്നിൽ ക്യൂവിലാണ്  അകത്തെ രഹസ്യ മറിയാൻ ..... എല്ലാ ചെക്കപ്പും കഴിഞ്ഞു മടങ്ങുമ്പോൾ നാലാളെ വിളിച്ചു പോയ വിവരം പറഞ്ഞു സമധാനിച്ചു..
വൈകുന്നേരം കെട്ടിയോന്റെ വിളി ...

ഹാ ടീ നീ പോയകാര്യം എന്തായീ .... ? (വല്ല കാൻസർ രോഖവും ചെക്ക് ചെയ്യാൻ പോയതല്ലേ )..
അവൾ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു വിട്ടു എല്ലാം കേട്ട് മൂപ്പർ ആശ്വസിച്ചു  ന്റെ കേട്ടിയോക്ക് ഒന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചു
പ്രവാസി അത് ചെയ്യും കാരണം അവന്റെ ആകെയുള്ള സമാധാനവും പ്രതീക്ഷയും അത് മാത്രമാണേ..

അല്ല ജെമീലാ ഇഞ്ഞി ചെക്കിങ്ങിനു പോയിക്കേനോ ..? വീട്ടിലെത്തിയ ഉടനെ വിളി തുടങ്ങി ..
എല്ലാളെ ന്നിറ്റ് ഇനിക്ക് എത്തിര ഉണ്ടെനൂ ...?
എന്ത് ..?
കൊളസ്ട്രോൾ ...
ആയെ അത് ഇരുന്നൂരാറ്റെ ഉള്ളൂവാളെ .. പഞ്ചാര ഇത്തിന ഉണ്ട്, ചരയിക്കണം എന്ന് പറഞ്ഞിക്ക് ...
അത് കൊണ്ട് ഞാനിപ്പം മോന്തിക്ക്‌ ചോറ് ബെയിക്കലില്ല ..
ഹും ഞാൻ പണ്ടേ ചോറ് ബെയിക്കലില്ല ഉച്ചക്കെത്തെ ബാക്കീണ്ടേ കാടീലാട്ടം ഇടലാ ...
തിരിഞ്ഞികില്യാളെ  നാളെ റിസൾട്ട്‌ കിട്ടുവാ .. എന്താല്ല്യാളീ ഉണ്ടാവുവാ എനക്ക് ബേജാർ ആവുന്നു ...........

പല അസുഖങ്ങളും ഉണ്ടെന്നു തോന്നുന്നിടത്താണ് രോഗി ആയി തീരുന്നത്, നമ്മൾ ഒരു ഡോക്ടറെ കാണാൻ പോയാൽ  അസുഖം വിശദീകരിക്കുന്നതാവട്ടെ
നാം കേട്ട എതങ്കിലും അസുഖ ലക്ഷണം വെച്ചാണ് .
സാർ , എനിക്ക് നെഞ്ചു വേദന ചിലപ്പോളത് കയ്യിലേക്ക് പടരാരുണ്ട് .. എതങ്കിലും മാസികയിലോ  പൾസ് ചാനലിലോ അറ്റാക്കിനെ പറ്റി നാം കേട്ടിരിക്കും .. നമുക്ക് അതാണോ എന്ന സംശയം ... രോഗിയുടെ അങ്കലാപ്പുകൾ കാണുന്ന ഡോക്ടർ ഒരു പണക്കൊതിയൻ ആണെങ്കിൽ അയാൾക്ക് കമ്മീഷൻ കിട്ടുന്ന വല്ല ലാബിലെകും  പരീക്ഷണ കുറിപ്പ് എഴുതും .. ഇനി ഡോക്ടർ നല്ലവനാനങ്കിൽ സാരമില്ലടോ അത് ഗാസ് ആണ് തൽകാലം ഇത് കഴിക്കൂ എന്ന് പറഞ്ഞു സാമാന്യം ചെറിയ വിലയുടെ മരുന്ന് എഴുതി തരും . പലപ്പോളും ഇത്തരം ഡോക്ടർ മാർ ക്ലാച്ച് പിടിക്കാറില്ല എന്നതാണ് സത്യം

വാലറ്റം : അസുഖം വന്നാൽ ചികിത്സിക്കണം നിങ്ങൾ അസുഖം തേടി പോയി അവശരാകരുത് ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 24, ഞായറാഴ്‌ച

രോഹിംഗ്യൻസ്

റോഹിൻഗ്യൻ മക്കളെ മാപ്പ്
----------------------------------------------
നിങ്ങൾ ആ നിലവിളികൾ കേൾകുന്നില്ലേ
ഐ ഫോണിനോ ഐ പേടിനോ വേണ്ടിയല്ല
വരണ്ടുണങ്ങിയ നാവിൽ ഒരിറ്റ് ദാഹ ജലത്തിന്
കത്തുന്ന വയറിൽ ഒരു പൊട്ട് റൊട്ടി കഷണത്തിന്
അവർ തീവ്രവാദികൾ അല്ല
അവരിൽ ഭീകരവാദവും ഇല്ല
ബുദ്ധന്റെ ശത്രുവല്ല
യേശുവിനെ നിഷേധിച്ചവരല്ല
മുത്ത് റസൂലിന്റെ അനുയായികൾ
ഏക ദൈവത്തിൽ പ്രണാമം അർപ്പിച്ചവർ
അതിന്റെ പേരിൽ മാത്രം
ജന്മ നാട് നിഷേധിക്കപെട്ടവർ
അവരും ഈ ഭൂമിയുടെ അവകാശികൾ
മനുഷ്യ ജന്മങ്ങൾ
പ്രാണവായു മാത്രം സ്വന്തമായുള്ളവർ
പ്രാണൻ രക്ഷിക്കാൻ
വിസർജ്യം ഭുജിക്കുന്ന ഹതഭാഗ്യർ
കോടികൾ കെട്ടിപ്പൂട്ടി സൌഖ്യം നുകരുന്നവർ
പട്ടിണിയുടെ നിലവിളികൾ കേൾകാതെ പോയതെന്തേ
അഭയം തേടി വന്നവനെ കാണാതെ പോയതെന്തേ
കാതും കണ്ണും അടച്ചവരെ നിങ്ങൽക്ക് ആരു മാപ്പ് തരും
ഹോ രോഹിംഗ് ..മനുഷ്യരെ
നിങ്ങൾക്കഭയം തരാൻ ഞാനൊരു രാഷ്ട്ര നേതാവല്ല
നിങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഞാനൊരു പണക്കാരനുമല്ല
എന്റെ കയ്യിലുള്ളത് പ്രാർഥനകൾ മാത്രം
യാ റബ്ബ് ..... ഈ സഹോദരങ്ങൾക്ക് നീ
ഒരു വഴി തുറന്നു കൊടുക്കേണമേ .
വിശന്നു വലയുന്ന കുഞ്ഞുങ്ങൾക്ക്
നീ തുണയാവണേ
✍️അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 20, ബുധനാഴ്‌ച

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം
-----------------------------------------
മതിലുകളില്ലാത്ത സ്നേഹാലയം
അതിരുകളില്ലാത്ത വൃന്ദാവനം
തടയണയില്ലാത്ത അരുവികളിൽ
ഇട തടവില്ലാത്ത മന്ദസ്മിതം

പ്ലാവിലപ്പൊതിയിലെ എരുവുകളിൽ
ജാതി മതമില്ലാത്ത തൊട്ടു കൂട്ടൽ
കലപില കൂട്ടുന്ന ക്ലാസുകളിൽ
കലവറയില്ലത്ത വാക്കു തർക്കം

ആരാരുമല്ലാതിരുന്നിട്ടും
സാരിത്തലപ്പുകൊണ്ടെന്റെ
മഴ നനഞ്ഞ മൂര്‍ധാവിലെ
ഈറൻ മാറ്റിയ ശാലിനി ടീച്ചർ

അറിവുകൾ കൊത്തി പെറുക്കും കാലം
സാരിത്തലപ്പുകൾ മറയാതിടം തേടി
ഒളികണ്ണയക്കാത്ത കാലം
സ്നേഹ വാക്കുകൾ ഹൃദയങ്ങളിൽ
കാമ വ്രണങ്ങൾ തീർത്തതില്ല

ട്ടീച്ചറിന്നധരങ്ങളിൽ ചുരത്തും
വിദ്യതൻ മധുരാക്ഷരങ്ങൾ നുണയവേ
തടിച്ച കണ്ണട കൂടിനുള്ളിൽ
അമ്മയുടെ വാത്സല്യം കണ്ടു
ചേച്ചിയുടെ ശാസനകൾ കേട്ടു

നാളയുടെ വാഗ്ദാനങ്ങളും
ഇന്നലയുടെ ചരിത്ര പാഠങ്ങളും
മൊഴി മുത്തുകൾ പോലെ
ഇന്നന്റെ യാത്രയിലൊരു താങ്ങായ്
ഒരു സ്നേഹ വിദ്യാലയം



അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 15, വെള്ളിയാഴ്‌ച

പേടി



എന്റെ പേടി
-----------------------------
മുള്ളും മൂർഖനുമുള്ള വഴിയിൽ
ചങ്ങാതിയാണെന്റെ പേടി
വാളും വാക്കുമുള്ള നാട്ടിൽ
ചെറു ചിരികളാണെന്റെ പേടി
പണവും പദവിയുമില്ലാതിരിക്കുമ്പോൾ
വാഗ്ദാനങ്ങളാണേന്റെ പേടി
അയലത്തൊരു ദരിദ്രൻ വസിക്കുമ്പോൾ
സമ്പത്താണെന്റെ പേടി
നല്ലത് ചെയ്യുമ്പോൾ
അഹങ്കാരമാണെന്റെ പേടി
വൃദ്ധ സദനങ്ങളുയരുമ്പോൾ
ആയുസ്സാണെന്റെ പേടി
ഉള്ളത് പറഞ്ഞാൽ
ഉള്ളിന്റെയുള്ളിലാണ് പേടി


അഷ്‌റഫ്‌ എസ്സം വരിക്കോളി