മിഴിനീർ പൂവുകൾ
----------------------------
തല്ലിക്കെടുത്തിയ വാക്കുകൾ
ചുണ്ടിണകളിൽ നീലിച്ചു നിൽകവേ
നനവാർന്ന മിഴിയിണകൾ ചൊല്ലി
ഭാഷയില്ലാത്ത മുത്തു മൊഴികൾ
നന്മയുടെ വിത്ത് പാകി
ആകാശത്ത് ചന്ദ്രനുമപ്പുറം
സ്നേഹത്തിന്റെ വിഹായസ്സിൽ
പാറി നടക്കുന്ന ആത്മാവിനോട്
മുറിഞ്ഞുപോയ വാക്കിന്റെ
ബാക്കി ചൊല്ലുവാൻ
വിത്തിട്ട പാടങ്ങളല്ലാം കരിഞ്ഞു പോയെന്നും
നീര്മാതളം ഇനിയൊരിക്കലും പൂക്കില്ലന്നും
റോസാപ്പൂക്കൾ നൃത്തം ചെയ്ത ആരാമങ്ങളിൽ
കള്ളിചെടികൾ അധിനിവേശം ചെയ്തന്നും
അവിടങ്ങളിൽ
വിഷം തുപ്പുന്ന പാമ്പുകളുണ്ടെന്നും പറയുക
ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും
ആര്ക്കൊവേണ്ടിയാണെന്നും
നിഴലുകൾ പോലും കള്ളമാണെന്നും
ഉറക്കെ പറയുക
ആറടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളും
മുക്കണ്ടം തുണിയിൽ മറയാത്ത
അഹങ്കാരവും മാത്രമാണ് സത്യം
അഷ്‌റഫ് എസ്സം വരിക്കോളി
----------------------------
തല്ലിക്കെടുത്തിയ വാക്കുകൾ
ചുണ്ടിണകളിൽ നീലിച്ചു നിൽകവേ
നനവാർന്ന മിഴിയിണകൾ ചൊല്ലി
ഭാഷയില്ലാത്ത മുത്തു മൊഴികൾ
നന്മയുടെ വിത്ത് പാകി
ആകാശത്ത് ചന്ദ്രനുമപ്പുറം
സ്നേഹത്തിന്റെ വിഹായസ്സിൽ
പാറി നടക്കുന്ന ആത്മാവിനോട്
മുറിഞ്ഞുപോയ വാക്കിന്റെ
ബാക്കി ചൊല്ലുവാൻ
വിത്തിട്ട പാടങ്ങളല്ലാം കരിഞ്ഞു പോയെന്നും
നീര്മാതളം ഇനിയൊരിക്കലും പൂക്കില്ലന്നും
റോസാപ്പൂക്കൾ നൃത്തം ചെയ്ത ആരാമങ്ങളിൽ
കള്ളിചെടികൾ അധിനിവേശം ചെയ്തന്നും
അവിടങ്ങളിൽ
വിഷം തുപ്പുന്ന പാമ്പുകളുണ്ടെന്നും പറയുക
ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും
ആര്ക്കൊവേണ്ടിയാണെന്നും
നിഴലുകൾ പോലും കള്ളമാണെന്നും
ഉറക്കെ പറയുക
ആറടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളും
മുക്കണ്ടം തുണിയിൽ മറയാത്ത
അഹങ്കാരവും മാത്രമാണ് സത്യം
അഷ്‌റഫ് എസ്സം വരിക്കോളി
