പ്രവാസി .....................
------------------------------------
സ്വപ്നവും മോഹവും വിറ്റു പെറുക്കി
സ്വർണം വിളയുന്ന നാട്ടിലെത്തി
ഒട്ടക കൂട്ടങ്ങള്‍കൊപ്പം നടന്നു ഞാന്‍
അത്തറിന്‍ മണമുള്ള പണ മയച്ചു
തലയിലുമുടലിലും പ്രായം വരച്ചിട്ടു
കീശയിൽ ശൂന്യത ബാക്കിയായി
ഓടിട്ട വീടൊന്നു മാറ്റി പണിതു
എങ്ങാന്നൊരുത്തിക്ക് താലിയും കെട്ടി
ഇരുകര നിന്നുകൊണ്ടായുസ്സ് തീർത്തു
സ്നേഹങ്ങളൊക്കയും വിതുമ്പി കഴിഞ്ഞു
കൂടെ പിറപ്പിനു സന്തോഷ മേകുവാന്‍
കൂടും കുടുംബവും വിട്ടിറങ്ങി
കിട്ടുന്ന തൊക്കെയും നൊട്ടിപ്പെറുക്കി
വീട്ടിലും നാട്ടിലും നന്മയേകി..
ഓര്‍ത്തില്ല യവരാരുമിതുവരെ
വാടിക്കരിഞ്ഞയെൻ
സ്വപ്നവും മോഹവും
കണ്ടില്ലവരാരുമെന്റെ
തലയണ നനഞ്ഞരാവുകൾ
കെട്ടില്ലോരുത്തരുമെന്റെ
മനസ്സിന്റെ തേങ്ങലുകൾ
തിരികേ നടക്കുവാന്‍
മോഹമുണ്ടെന്നാലും
തിരിച്ചറിഞ്ഞീടുന്നു ഞാന്‍
സ്വര്‍ണം വിളയിച്ചോരാ ജന്മ ഭൂമിയില്‍
കാച്ചില്‍ മുളപ്പിക്കാനശക്തനെന്ന്‍
അഷ്‌റഫ് എസ്സം.വരിക്കോളി
------------------------------------
സ്വപ്നവും മോഹവും വിറ്റു പെറുക്കി
സ്വർണം വിളയുന്ന നാട്ടിലെത്തി
ഒട്ടക കൂട്ടങ്ങള്‍കൊപ്പം നടന്നു ഞാന്‍
അത്തറിന്‍ മണമുള്ള പണ മയച്ചു
തലയിലുമുടലിലും പ്രായം വരച്ചിട്ടു
കീശയിൽ ശൂന്യത ബാക്കിയായി
ഓടിട്ട വീടൊന്നു മാറ്റി പണിതു
എങ്ങാന്നൊരുത്തിക്ക് താലിയും കെട്ടി
ഇരുകര നിന്നുകൊണ്ടായുസ്സ് തീർത്തു
സ്നേഹങ്ങളൊക്കയും വിതുമ്പി കഴിഞ്ഞു
കൂടും കുടുംബവും വിട്ടിറങ്ങി
കിട്ടുന്ന തൊക്കെയും നൊട്ടിപ്പെറുക്കി
വീട്ടിലും നാട്ടിലും നന്മയേകി..
ഓര്‍ത്തില്ല യവരാരുമിതുവരെ
വാടിക്കരിഞ്ഞയെൻ
സ്വപ്നവും മോഹവും
കണ്ടില്ലവരാരുമെന്റെ
തലയണ നനഞ്ഞരാവുകൾ
കെട്ടില്ലോരുത്തരുമെന്റെ
മനസ്സിന്റെ തേങ്ങലുകൾ
തിരികേ നടക്കുവാന്‍
മോഹമുണ്ടെന്നാലും
തിരിച്ചറിഞ്ഞീടുന്നു ഞാന്‍
സ്വര്‍ണം വിളയിച്ചോരാ ജന്മ ഭൂമിയില്‍
കാച്ചില്‍ മുളപ്പിക്കാനശക്തനെന്ന്‍
അഷ്‌റഫ് എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ