ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 21, വ്യാഴാഴ്‌ച

ഘോഷ യാത്ര ..

ഘോഷയാത്ര ......
--------------------------------
ചുണ്ടിൽ ലഹരിയും 
കയ്യിൽ പാനപാത്രവും 
നാവിൽ അശ്ലീലതയും 
കടമെടുത്ത വസ്ത്രവും ധരിച്ചു 
ആഗോള പൂത്തിരികളും
മാഫിയാ തോരണങ്ങളും
തൂക്കിയ നഗരത്തിലൂടെ  
കടന്നു പോകുന്നുണ്ട്  
ഇന്നിന്റെ ഘോഷയാത്രക്കാർ 
പാതയോരത്ത് നിൽക്കുന്നുണ്ട്  
തല നരച്ച പിതാമഹന്മാർ 
വരണ്ട തിടമ്പുകൾ കുലുക്കി 
തഴമ്പിച്ച ചുമലുകൾ കാട്ടി 
ഇന്നലയുടെ വീര്യം വിളമ്പുന്നു 
കുതിച്ചു പായുന്ന കാലടികൾ പറത്തിയ 
പൊടിപടലം ശ്വസിച്ചു 
വലിമുട്ടി കിടക്കുന്നുണ്ട് 
നാളയുടെ പൈതങ്ങൾ 
നെഞ്ചിൽ കുത്തിയിറക്കിയ
ആര്‍ത്തിയുടെ തോട്ടകള്‍ പൊട്ടി
ചിതറിത്തെറിക്കുന്ന
അവകാശ ചീളുകള്‍ നോക്കി 
വിറങ്ങലിച്ചു നില്‍കുന്ന തലമുറക്കണ്ണികള്‍ 
നിഷ്കളങ്കത വറ്റിയ മുഖങ്ങളിൽ 
ചിരി മറന്നിരിക്കുന്നു 

 അഷ്‌റഫ്‌ എസ്സം വരിക്കോളി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ