ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 7, വ്യാഴാഴ്‌ച

പിതാവ്

പിതാവ് .................
--------------------------------
          ബങ്കെർ ബെഡിന്റെ താഴെ തട്ടിൽ ഇരുന്നു ഇടമുറിയാതെ സിഗരറ്റ് വലിക്കുകയാണ്‌ അമ്മദ്ക്ക കൂടെ ഉള്ളവർ വിളക്ക് കെടുത്തി ഉറങ്ങാൻ കിടന്നിട്ടും നിഡോ പാലിന്റെ കാലി ടിന്നിൽ സിഗരറ്റ് കുറ്റികൾ ഒന്നിന് പുറകെ ഒന്നായി നിക്ഷേപിക്കുന്നു

"എന്താ അമ്മദ്ക്കാ ഇന്ന് ഒറങ്ങുന്നില്ലേ ....."
എന്റെ ചോദ്യം കേട്ട് അമ്മദ്ക്ക മുകളിലേക്ക് നോക്കി

അദ്ദേഹത്തിന്റെ ഇരിപ്പിൽ എന്തോ പന്തികേട്‌ ഉണ്ടെന്നു തോന്നിയ ഞാൻ താഴെ ഇറങ്ങി റൂമിൽ ലൈറ്റിട്ടു .. വെളിച്ചം കണ്ടു മറ്റുള്ളവരും ഉണര്ന്നു ..

"എന്താ ഞങ്ങളോട് പറ ....."

"എന്റെ മോൻ ബഷീർ ഇന്നലെ കല്യാണം കഴിച്ചു ....."

"അവനല്ലേ എന്ജിനിയരിങ്ങിനു പടികുന്നെ ..?"

"ഓൻ തന്നെ അവൻ അവന്റെ കൂടെ പഠിക്കുന്ന ഒരു പെണ്ണിനെ ഇന്നലെ കേട്ടിയോലോ ...."

ഗദ് ഗതത്തൊദും നെഞ്ചു തടവിയുമാണ് അമ്മദ്ക്ക ആ വിവരം പറഞ്ഞത്
40 വർഷത്തെ പ്രവാസത്തിന്റെ കഥ പറയാനുണ്ട് അമ്മദ്ക്കാക് ഇത്രയൊന്നും പത്രാസും തലയെടുപ്പും ഒന്നുമില്ലാത്ത കാലത്ത് മുങ്ങി കപ്പലിന് വന്നതാണ് അദ്ദേഹം. മണൽ പുറത്ത് കിടന്നും ഉപ്പ് വെള്ളം കുടിച്ചു ജീവിച്ചിരുന്നത്..

പിന്നീട് വിസയും പാസ്പോർട്ടും സമ്പാദിച്ചു . എതങ്കിലും ഒരു ബദുവിനു (അറബി ) ഒരു മൌലാന മുണ്ടും ഒരു കുപ്പി തേനും കാഴ്ച വെച്ച് .. "അന മിസ്കീൻ" "ഇക്കാമ .."എന്ന് അറിയാവുന്ന രണ്ടു വാക്കും പറഞ്ഞു അടിപ്പികുന്നതായിരുന്നു വിസ .. ഇന്നത്തെ പോലെ ബത്താക്ക വേറെ വിസ മെഡിക്കൽ എന്നിങ്ങനെ വിവിധങ്ങളായ ചിലവുകളൊന്നും അന്നില്ല . അറബി ഒപ്പിട്ട ഒരു കടലാസ് കൊടുത്താൽ പാസ്പോർട്ട്ൽ പച്ച നിറമുള്ള ഒരു പക്ഷിയുടെ ഫോട്ടോ ഒട്ടിച്ചു തരും അത് തന്നെ വിസ. അങ്ങിനെ കടല വിറ്റും , കാറ് കഴുകിയും വെത്തില പാക്ക് വിറ്റും പണം സംബാധിക്കും . രണ്ടു വർഷത്തിൽ ഒരിക്കൽ എടുത്താൻ പൊങ്ങാത്ത ഫോറിൻ സാധനങ്ങളുമായി ബൊംബായ്ക്ക് വിമാനം കയറും അല്ലറ ചില്ലറ സാധങ്ങൾ അവിടെ വിറ്റു ബോംബെ ചായപൊടിയും ടിന്ന് ബിസ്കറ്റും വാങ്ങി നാട്ടിലേക്ക് ബസ്സ്‌ കയറും ഒന്നര ദിവസത്തെ യാത്ര കഴിഞ്ഞാണ് വീട്ടിൽ എത്തുന്നത് ..അമ്മദ്ക്കയുടെ  കഷടതകൾ നിറഞ്ഞ ഇന്നലയുടെ കഥകൾ  ഓർമ്മയിൽ ഓടിവന്നു ..ജോലിയില്ലാതെ പട്ടിണി കിടന്നും അദ്ദേഹം കടം വാങ്ങിയെങ്കിലും  മക്കളുടെ സന്തോഷങ്ങൾ നിറവേറ്റി യിരുന്നു ..

വിവാഹം വളരെ വൈകിയാണ് കഴിച്ചത് കുട്ടികൾ മൂന്ന് മൂത്ത മകനെ എന്ജിനിയറിങ്ങ് പഠിപ്പികണമെന്നു ഭാര്യക്കായിരുന്നു നിർബന്ധം. പ്രവേശന പരീക്ഷയിൽ നല്ല മാർക്ക് കിട്ടാത്ത അവനെ വലിയ തുക കൊടുത്ത് പടിപ്പികണോ എന്നായിരുന്നു അമ്മദ്ക്ക ചിന്തിച്ചത് എന്നാൽ അടുത്ത വീട്ടിലെ ഖൈസും ജേഷ്ടന്റെ മകൻ ഫിരോസുമൊക്കെ എൻജിനിയർ ആവുമ്പോൾ അമ്മളെ മോനും എൻജിനിയർ ആവണം എന്നായിരുന്നു ഭാര്യയുടെ വാശി . വിദ്യാഭ്യാസ ലോണ്‍ കിട്ടുമെന്ന് ആരോ പറഞ്ഞ അറിവും..

അങ്ങിനെ ലോണ്‍ എടുത്താണ് മകനെ പഠിപ്പിച്ചത് .അതിനു പുറമേ  വീട് പണിയിലെ മരാമാത്തുകൾ പോകുന്നിടത്ത് കാണുന്ന പരിഷക്കാരങ്ങൾ തന്റെ വീട്ടിലും കൊണ്ടുവരാൻ ഭാര്യ കാണിക്കുന്ന മിടുക്കും അയാളെ സാമ്പത്തികമായി ചില്ലറയൊന്നുമല്ല തളര്തിയത്ത്..

ഇളയ പെണ്‍കുട്ടിയെ ഡോക്ടർ ആക്കണം എന്നാണു അയാളുടെ ഭാര്യയുടെ മോഹം  ഒരു എൻജിനിയറും ഡോക്ടറും മക്കളായാൽ അതിന്റെ ഗമ അയാളുടെ ഭാര്യയെ മത്തു പിടിപ്പിച്ചു .. പഠിക്കാൻ തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും മകളെ വേദം ഓതി എന്ട്രെന്സിനു വിട്ടു ആ വകയിലും കടം കയറി വരുന്നു ..

മകൻ പഠിച്ചു ഒരു ജോലി കിട്ടിയാൽ കടങ്ങൾ വീട്ടാമെന്നും മകളുടെ പഠനം അവനെ എല്പിക്കാമെന്നും അയാള് സ്വപ്നം കണ്ടു. എന്റെ കഷ്ടപാടുകൾ മകന്റെ വിജയത്തിലൂടെ കണ്ടു സന്തോഷിക്കണം അത് വരെ തന്റെ ജീവിതം പ്രവാസത്തിനു തീറെഴുതി വെളുത്ത മുടിയിൽ ചായം തേച്ചും വാർദക്യം തീർത്ത കാൽമുട്ട് വേദന ബാമിൽ തേച്ചു നിർത്തിയും അയാൾ കഴിഞ്ഞു പോരുകയായിരുന്നു ആ ഇടക്കാണ് പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റത്...

"ബഷീർ കല്ല്യാണം കഴിച്ചതിൽ എന്താ തെറ്റ് അമ്മദ്ക്കാ ... "അയാളെ  സമാധാനിപ്പിക്കാൻ യാസർ ചോദിച്ചു ..

"അവൻ കേട്ടിയെനു എയില്ലെനു മനേ ഞമ്മളെ ജാതി ആണെങ്കില് ഇത് ഏതോ .......പോരേറ്റ് ഓല് ബേറെതോ നാട്ടിലേക്ക് പോന്നാലോ ഞാക്ക് കൊറവ് മാണ്ടാന്നു"

"നിങ്ങൾ എന്നിറ്റ് അവനെ വിളിചില്ലേ ..?"

"വിളിചിക്ക് ഓന്റെ ജീവിതത്തിൽ ഞാൻ കയ്യിണ്ടാന്നു ....... ഒനിക് അയിനുള്ള പക്വത ഉണ്ടോലോ .."

"അത് സാരമില്ല ലോണോക്കെ ഓനങ്ങ് അടക്കൂലെ ..?"

"ബാങ്കിലെ പൈസ ഓൻ കൊടുകുവാരിക്കും എന്നാലും ഞാൻ ഇത്തിരയും നാളും കെനാക്കണ്ട എന്റെ ആശ ആരാ നെറവേറ്റ്വാ....?
അവനു താഴെ ഉള്ളവരെ ഞാൻ ആരെയാണ് ഏല്പിക്കുക ...?"

അയാൾ ബെഡിൽ നിന്നും താഴെ ഇറങ്ങി തറയിൽ ഇരുന്നു  മുഷിഞ്ഞ കുപ്പിയിലെ അവസാനത്തെ തുള്ളി വെള്ളവും ആർത്തിയോടെ കുടിച്ചു, പള്ളിയിലെ കൂളറിൽ നിന്നും പതിവായി പിടിച്ച വെക്കുന്നതാണ് കുടി വെള്ളം പാതി രാത്രിയിൽ പുറത്തിരങ്ങണ്ട എന്ന് പറഞ്ഞു  ഞാൻ കരുതി വെച്ച വെള്ള കുപ്പി അയാൾക് നീട്ടി .. അയാളുടെ തൊണ്ട വരളുന്നുണ്ടായിരുന്നു സങ്കടങ്ങൾ അയാളുടെ ശ്വാസത്തെ വരിഞ്ഞു മുറുക്കുന്നത് പോലെ തോന്നി ....

ഒരുപാട് പ്രതീക്ഷയിൽ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക് വേണ്ടി അയാള് പ്രാർഥികുന്നുണ്ടായിരുന്നു.. ഒപ്പം
വിദ്യ നേടുമ്പോൾ സ്നേഹം മറക്കുന്ന മക്കൾക് വേണ്ടിയും .....

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ