ആകെ പേജ്‌കാഴ്‌ചകള്‍

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മരണ വേദന

മരണ വേദന .........
------------------------------
ശുഭ്ര വസ്ത്ര മാലാഖ
കുത്തിയിറക്കിയ
സാന്ത്വന തുള്ളികൾ
സിരകളിൽ നിറഞ്ഞിട്ടും
വേദനകൾ കൂട്ടാകാതെ
മസ്തിഷ്കത്തിൽ
പ്രകമ്പനം കൊള്ളിക്കുന്നു

ആർത്തിയോടെ കഴിച്ച
ഭക്ഷണങ്ങൾ
ചെരിഞ്ഞ കുപ്പിയിലെ
തുള്ളികളായതും
വെട്ടിപിടിച്ച സാമ്രാജ്യം
മരുന്ന് മണക്കുന്ന
മുറിയായ് തീർന്നതും
എത്ര പെട്ടന്നായിരുന്നു

നോവുകൾ നൽകിയ
ഇടവേളയിൽ
അയാൾ മയക്കത്തെ
പുൽകിയപ്പോൾ
നിഷേധങ്ങൾ തലയുയർത്തി നിന്ന
യവ്വന നാളുകൾ
ഓർമ്മയുടെ താളുകളിൽ ചുവപ്പ് വരയിട്ടു
നൃത്തം ചവിട്ടി

തിരുത്താനോരല്പം ആയുസ്സിനായ്
കെഞ്ചിയ വാക്കുകൾ
കൊട്ടിയടക്കപെട്ട വാതിലിൽ
തട്ടി പ്രതിധ്വനിച്ചു

നീരുണങ്ങിയ നാവിൽ ഒരിറ്റു
നനവ്‌ നൽകാൻ മക്കളില്ല
അവർ അയാൾ വിട്ടേച്ചു പോയ
കളിപ്പാട്ടത്തിൽ വ്യാപ്രിതരാണ്

തക്കീതുകാരന്റെ വാക്കുകൾ
അയാൾ വീണ്ടും ഓർത്തെടുത്തു
പ്രായമില്ലാത്ത മരണ വിളിക്ക്
കാലമില്ലാതൊരുക്കം വേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ