കഥയല്ല ജീവിതം .............
----------------------------------
അയാൾ നല്ലൊരു എഴുത്തുകാരനായിരുന്നു കഥയും കവിതയും ധാരാളം എഴുതാറുണ്ട് ആ ഇടക്കാണ് അയാളുടെ ഇൻബോക്സിൽ ഇങ്ങനെ ഒരെഴുത്ത് വരുന്നത് ..
പ്രിപെട്ട ഇക്ക
ഞാൻ ജീവിതം മടുത്ത് ആത്മഹത്യക്ക് ഒരുങ്ങിയ ഒരു പെണ്‍കുട്ടിയാണ് എന്റെ ഭർത്താവിന്റെ വഴിവിട്ട ബന്ധമാണ് എന്നെ ആത്മഹത്യയിലേക്ക് നയിച്ചത്. അങ്ങിനെ ഒരു ദിവസം ഞാൻ ഭാർതാവിന്റെ മുഖപുസ്തകത്തിലേക്ക് എന്റെ ആത്മഹത്യാ വിവരം കുറിച്ച് വെക്കാനായിരുന്നു മുഖ പുസ്തകം തുറന്നതും നിങ്ങളുടെ കഥ കാണാൻ ഇടയായതും, അതിലെ നിങ്ങളുടെ കഥാപാത്രമായ സഞ്ചുവും പ്രതീപും തമ്മിലുള്ള ബന്ധം വെറും ഫേസ് ബുക്ക് സൌഹൃതം ആണെന്നും അതിൽ തെറ്റ് കണ്ടു ഭർത്താവിനെ കുറ്റപ്പെടുത്തുന്ന ഭാര്യുടെ ദാരുണ അന്ത്യവം കണ്ടപ്പോൾ എനിക്ക് മനം മാറ്റമുണ്ടായി എന്റെ ഭർത്താവും രമണിയും തമ്മിലുള്ള ബന്ധവും അത്തരതിലുള്ളതായിരിക്കുമോ എന്ന ചിന്ത എന്നെ ജീവിതത്തിലേക്ക് വഴി നടത്തി ഒരു മാസത്തെ എന്റെ നിരീഷണത്തിൽ താങ്കളുടെ കഥാപാത്രം മാത്രമായിരുന്നു രമണി. അങ്ങിനെ ഞാൻ എന്റെ കുറ്റബോധം കാരണം ഉള്ള ജോലി രാജി വെച്ച് ഭർത്താവിനെ കൂടുതൽ സ്നേഹിക്കാനും അദ്ധേഹത്തിന്റെ ആവശ്യങ്ങൾക്ക് പൂർണ സഹകരണം നൽകുകയും ചെയ്തു , അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് എന്റെ സമ്പാദ്യങ്ങളും ആഭരണങ്ങളും പലപ്പോളായി ഞാൻ അദ്ദേഹത്തിന് കൊടുത്തു ഞാൻ ആ നല്ല മനുഷ്യനെ തെറ്റിദ്ധരിച്ചതിലെ കുറ്റബോധമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത് . രമണിയുടെ ചാറ്റ് ഫോണ്‍ വിളിവരെ എത്തിയെങ്കിലും എനിക്കപ്പോളും നിങ്ങളുടെ കഥാ പാത്രമായിരുന്നു മനസ്സിൽ. ഭർത്താവ് എന്നോട് കാണിക്കുന്ന സ്നേഹത്തിനു എന്നും ഞാൻ നിങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടിരുന്നു .
എന്നാൽ എന്റെ സമ്പാദ്യവും ആഭരണവും കഴിഞ്ഞപ്പോൾ ഇന്നലെ അയാൾ എന്റെ ഇൻബോക്സിൽ ഒരു മെയിൽ അയച്ചു
"പ്രിയ ഭാര്യേ നീ ഇതുവരെ സഹകരിച്ചതിന് നന്ദി ഞാനും രമണിയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു ഇനിമുതൽ ഞങ്ങൾകിടയിൽ നീ ഉണ്ടാവരുത് എന്നാണ് രമണിയുടെ ആഗ്രഹം അത് കൊണ്ട് ...."
ആയതിനാൽ എനിക്കിനി ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല ഈ കുറിപ്പ് നിങ്ങൾ വായിച്ചു തീരുന്നതിനു മുമ്പ് ഒരു പക്ഷെ ഞാൻ .......
എന്ന് വിനീത
കഥയിൽ നിന്നും കഥാപാത്രം ഇറങ്ങി വന്നു ജീവിതത്തിനു മുന്നിൽ വാളോങ്ങി നിൽകുന്ന കാഴ്ച കണ്ടു അയാൾ മുഖപുസ്തകം അടച്ചു വെച്ച് ഇനിയൊരിക്കലും .......
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ