ആകെ പേജ്‌കാഴ്‌ചകള്‍

2014 ഡിസംബർ 26, വെള്ളിയാഴ്‌ച

അബ്ദുവിന്റെ സങ്കടങ്ങൾ

അബ്ദുവിന്റെ സങ്കടങ്ങൾ
-----------------------------------
ഞാൻ അബ്ദു ,
എന്റെ ഈ തടിയും കുടവയറും കണ്ടു നിങ്ങൾ തെറ്റിദ്ദരിക്കേണ്ട, പട്ടാളക്കാരൻ നാട് കാക്കാൻ ചീറിപ്പായുന്ന വെടിയുണ്ടയുടെ കഥ പറയുമ്പോൾ പ്രവാസിക്ക് വീട് പോറ്റാൻ അവൻ നടത്തിയ ദുരിത സഞ്ചാരത്തിന്റെ കഥ പറയാനുമുണ്ട് നമ്മുടെ ചുമന്ന പരിപ്പിന്റെ ഔഷധ ഗുണം അറിയണമെങ്കിൽ ഗൾഫിൽ പോകണം അരിയാഹാരം വേണ്ടാഞ്ഞിട്ടല്ല രണ്ടു നേരവും കുബ്ബൂസ് കഴിക്കുന്നത് എളുപ്പത്തിൽ വാങ്ങാനും പരിപ്പിനോടപ്പം തട്ടാനും കുബ്ബൂസിനോളം നല്ല വസ്തു വേറെ ഇല്ലാത്തത് കൊണ്ടാ ..
മത്തിക്കറിയിലെ വിറ്റാമിൻ കഥ കേൾക്കണമെങ്കിൽ ഞങ്ങളുടെ കേമ്പിൽ വരണം അഞ്ചു ദിർഹമിനു ഒരു കിലോ മത്തി കിട്ടുന്നത് കൊണ്ടല്ല അതിലെ പ്രോട്ടീൻ അറിയുന്നത് കൊണ്ടാ അത് തന്നെ എന്നും വാങ്ങുന്നത് എന്ന് ഞങ്ങൾ തട്ടി വിടും
എന്റെ ഈ ചമയങ്ങൾ കണ്ടിട്ടാണോ നിങ്ങൾ തുറിച്ചു നോക്കുന്നത് ഇതൊക്കെ ഞാൻ ഇങ്ങോട്ട വരുന്നതിന്റെ തൊട്ടു മുംബ് വാങ്ങിയതാ, അത് വരെ ഉടുത്തതും പുതച്ചതും ഒക്കെ റൂമിന്റെ പുറത്ത് കാവൽ നിൽകുന്ന ഡ്രമ്മിൽ നിക്ഷേപിച്ചു വേറെ ഒന്നും കൊണ്ടല്ല വിയർപ്പ് കുടിച്ചു വീർത്ത ഷർട്ടും മൂട്ടകൾ ചിത്രം വരച്ച ബനിയനും ഇനിയൊരു അവധിക്കാലം വരെ ഇടാൻ പോന്നതല്ല അതോണ്ടാ ..
ഞാൻ പൂശിയ അത്തറിന്റെ മണം നിങ്ങളെ കൊതിപ്പിക്കുന്നുണ്ടോ ..? ഇതൊക്കെ നാട്ടിൽ വരുമ്പോൾ മാത്രം പൂശാൻ കൈ വിറച്ചു കൊണ്ട് വാങ്ങിയതാ .. മറ്റൊന്നും കൊണ്ടല്ല എനിക്ക് എന്നോട് തന്നെ സങ്കടം തോന്നാതിരിക്കാൻ ...
ഈ പെട്ടിയിൽ അടുക്കി ഞാൻ കൊണ്ട് വന്ന പാൽപൊടിയും ടാങ്കും ഞാൻ സ്ഥിരമായി കുടിക്കാറുള്ളവയെന്നു നിങ്ങൾക്ക് തോന്നുണ്ടോ, അതൊക്കെ കുബ്ബൂസ് വാങ്ങാൻ പോകുന്ന കടയിലെ സെല്ഫിൽ കാണാറുണ്ട് , കത്തിലെ ആവലാതികൾ ഒഴിഞ്ഞിറ്റൊരുന്നാൾ വാങ്ങാമെന്നു കരുതി പക്ഷെ ... മാറ്റിവേക്കാവുന്നവ സ്വന്തം ആവശ്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയണമെങ്കിൽ ഗൾഫിൽ തന്നെ പോകണം
എനിക്ക് ഇന്നലെ ഉറക്കം വന്നില്ല ഈ വീട്ടിലെ മുറികൾക്ക് ഭംഗി പോരാഞ്ഞിട്ടല്ല, ചൂടുള്ള കാറ്റ് കൊണ്ടാണെന്ന് നിങ്ങൾ ബിജാരിക്കും അതുമല്ല
അടുത്തവന്റെ കൂർക്കം വലിയും മൂട്ടയുടെ അരിശം തീർക്കലും ശീലമായി പ്പോയ ശരീരത്തിന് ഈ പട്ടുമെത്ത മെരുങ്ങാതെ ആയിരിക്കുന്നു..
കൂടെപ്പിറപ്പുകളെ.., നിങ്ങൾ സന്തോഷിക്കുന്ന ഈ വീട്ടിൽ ഞാൻ ഉറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിലെ ആധി ഞാൻ അറിയുന്നു..അടക്കം പറച്ചിലുകൾ ഞാൻ കേൾകാതിരിക്കട്ടെ എന്നാശിക്കുന്നു., ഞാൻ തിരികെ പോയേക്കാം ഈ പാതി ഉണങ്ങിയെ ഇവളുടെ തലോടലുകളും ഈ കുഞ്ഞി കാലിന്റെ താളവും ഒരു വാരം കൂടി ഞാൻ കേട്ടോട്ടെ .. സ്നേഹത്തിന്റെ കുളിരുള്ള മണ്ണിൽ ഒരു തിങ്കളും വെള്ളിയും കൂടി ഞാൻ കണ്ടോട്ടെ
ഒരു നിലാവ് ആവാൻ കഴിഞ്ഞില്ലങ്കിലും ഒരു മെഴുകു തിരിയായ് ശിഷ്ട കാലവും ഞാൻ നിങ്ങൾക്ക് വേണ്ടി പണിയെടുക്കാം.മടിയില്ലൊരിക്കലും ഈ പ്രവാസിക്ക്, ആശ്രിതരുടെ സന്തോഷങ്ങൾക് ജന്മം തീറെഴുതാൻ
സമർപ്പണം
അഷറഫ് എസ്സം വരിക്കോളി

പ്രവാസി

പ്രവാസി
--------------------------
അബ്ദു വില കൊടുത്ത് വാങ്ങിയതാണ് ഒരു തത്തയെ അവൻ അതിനു നല്ലൊരു കൂടൊരുക്കി രുചിയുള്ള ഭക്ഷണവും പഴങ്ങളും പാലും നൽകി ശീതീ കരിച്ച മുറിയിൽ ഉറക്കവും.. വീട്ടുകാരും നാട്ടുകാരും അതിനെ കൊഞ്ചിച്ചു
എന്നിട്ടും അവൻ എന്നും തന്റെ കാടിനെ കുറിച്ചും കൂട്ടുകാരെ കുറിച്ചും അവിടങ്ങളിലെ ജീവിത സൌഖ്യങ്ങളെ കുറിച്ചും ചിന്തിച്ചു ദുഖിതനായിരുന്നു
തന്റെ അസ്വാതന്ത്രയത്തെ കുറിച്ച ചിന്തിച്ചു അവൻ വേവലാതി പൂണ്ടു , അന്നവും പാനീയവും നേരത്തിനു കിട്ടിയിട്ടും അവൻ ദുരിതങ്ങളെ കുറിച്ച് മാത്രം പാടിക്കൊണ്ടിരുന്നു

ഒരു ദിവസം അബ്ദുവിനു അരിശം വന്നു അവൻ തത്തയെ തുറന്നു വിട്ടു കൊണ്ട് പറഞ്ഞു

"നീ കാണുന്ന കുന്നൊക്കെ ചോറാണങ്കിൽ
പോ പോയി തിന്നോളൂ."

തത്ത എന്തന്നില്ലാത്ത സന്തോഷത്തോടെ തന്റെ കാട്ടിലേക്ക് പറന്നു തന്നെ വരവേൽകുന്ന കൂട്ടുകാരെ കുറിച്ചും വീട്ടുകാരെ കുറിച്ചും അവൻ സ്വപനം കണ്ടു
പക്ഷെ യാഥാര്‍ഥ്യം അതൊന്നു മായിരുന്നില്ല, പ്രവാസത്തിന്റെ കൂട്ടിൽ കഴിഞ്ഞ തത്തയെ കൂട്ടുകാർക്ക് വേണ്ട , കൂട് വിട്ട് കാടണഞ്ഞ തത്തയെ വീട്ട് കാർക്കും വേണ്ട... നേരത്തിനു ഭക്ഷണമോ കിടക്കാൻ സമാധാനമുള്ള ഇടാമോ അവനു ലഭിച്ചില്ല.. അവഗണനകൾ അവനെ സത്യം പഠിപ്പിച്ചു

ഒരു ദിവസം അബ്ദു വാതിൽ തുറന്നപ്പോൾ ഉമ്മറപ്പടിയിൽ ഖിന്നന്നായി ഇരിക്കുന്ന തത്ത..

"അല്ല ദുരിതങ്ങളിൽ നിന്നും സ്വർഗത്തിലേക്ക് പോയ
നീ എന്തിനു തിരിച്ചു വന്നു ..?

തത്ത തല കുനിച്ചു കൊണ്ട് പറഞ്ഞു, ദുരിതങ്ങളും സങ്കടങ്ങളും തോന്നലുകളാണെന്നു എന്നെ എന്റെ കാട് പഠിപ്പിച്ചു , കൂട്ടിലാണെങ്കിലും നേരത്തിനെത്തുന്ന അന്നവും വർഗ്ഗമല്ലെങ്കിലും സ്നേത്തിന്റെ തലോടലുകളും വീണ്ടുമൊരു പ്രവാസിയാവാൻ എന്റെ മനസ്സ് മന്ത്രിച്ചു , ദയവു ചെയ്തു ആ വാതിൽ ഒരിക്കൽ കൂടി തുറന്നാലും...

പരിഭവവും പരാതിയുമില്ലാതെ തത്ത ഇന്നും ....................

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2014 ഡിസംബർ 10, ബുധനാഴ്‌ച

ജയ്‌ ഭാരത്

ജയ് ഭാരത്‌
------------------------
കടലിരമ്പി കാടിളകി
വരികയാണ് ഫാസിസം
സൊറ പറഞ്ഞു പഴി പറഞ്ഞു
ശിഥിലമാണ് ജനതയും
സ്വത്വവും സമത്വവും
തല തിരിഞ്ഞു നിൽകവെ
ഗാന്ധിമാർഗം പ്രതിമായായ്‌
ഖാദിയും മരിച്ചു പോയ്‌
വാക്കുകളിൽ സ്നേഹവും
നെഞ്ചിനുള്ളിൽ ക്രോധവും
കോടികൾ കവർന്നെടുക്കാൻ
കൊടിയുമായ് നാരദർ
ഇസങ്ങളും കൊടികളും
അടിമയായ് തീര്ക്കവേ
നാവു കെട്ടി കണ്ണടച്ച്
ജയ്‌ വിളിച്ചു പട്ടിണി
വിട്ടു നമ്മളാദ്യമായ്
ധർമ്മ സമര വീഥികൾ
കൈവിലങ്ങ് കൂലി വാങ്ങി
ജയ് വിളിച്ച പാപികൾ
ജനഹിതം ജയിക്കണം
ജനാധിപത്യ മുയരണം
ഐക്യവും സമത്വവും
സമര ശബ്ദ മാവണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 നവംബർ 15, ശനിയാഴ്‌ച

നിഴൽ

നിഴൽ
--------------------
എല്ലാം വേണമെന്ന്
മോഹിച്ചപ്പോളും
ഒന്നും വേണ്ടായിരുന്നെന്ന് 
ചിന്തിക്കുന്നേരവും
കൂടെ ഉണ്ടായിരുന്നത്
നീ മാത്രമാണ്
എനിക്ക് മുന്നിലും
എന്റെ പിന്നിലും
എന്നോളവും
എന്നിൽ പാതിയായും, നീ
പകൽ സൂര്യനോട് കടമെടുത്തും
രാത്രി നിലാവിനോട് ചേർന്ന് നിന്നും
എനിക്കായ് വരച്ച ചിത്രങ്ങൾ
അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 നവംബർ 7, വെള്ളിയാഴ്‌ച

സ്ത്രീ .
-------------------------
തുള്ളി വെളിച്ചം വെള്ള കീറും മുന്നേ 
മുറ്റ മടിച്ചിരുന്നമ്മ  
കാലിത്തൊഴുത്തിലെ ചാണക കൂനകൾ 
കയ്യാലെ വാരിയതമ്മ 
കുഞ്ഞുടുപ്പൊക്കെ കുത്തി തിരുമ്മി 
വെയിലത്തുണക്കിയതമ്മ 
ചേമ്പ് കിളച്ചതും ചേന പറിച്ചതും 
മഞ്ഞൾ വിതച്ചതുമമ്മ 
കൊമ്പും മടലും തുച്ചവുമൊന്നിച്ച് 
മച്ചിൽ കരുതിയതമ്മ 
നാവൂരി നെല്ലിനെ കുത്തി വെളുപ്പിച്ചു 
കഞ്ഞിയായ് തന്നതുമമ്മ 
വാഴക്കടയിലും വള്ളിത്തറയിലും 
വെള്ളം നനച്ചിരുന്നമ്മ 
നേരം കറുക്കുമ്പോൾ വെള്ളയുടുപ്പിട്ടു 
നാമം ജപിച്ചിരുന്നമ്മ 

ശീത മുറിയുടെ ചാരുകസേരയിൽ 
സീരിയലുണ്ണുന്നു കൊച്ചമ്മ 
കാലിത്തൊഴുത്തില്ല മുറ്റമടിയില്ല 
മണ്ണും മനുഷ്യനും ബന്ധമില്ല 

യന്ത്രങ്ങളൊക്കയും തന്ത്രത്തിൽ വാങ്ങിച്ചു 
മെയ്യനങ്ങാതെ ചമഞ്ഞിരിപ്പൂ   
കാലിൽ കൊലുസിട്ട് കണ്ണിൽ കരിയിട്ട്‌ 
കാലിട്ടടിച്ച്‌ നടക്കയാണ് 

ലജ്ജയില്ലിത്തിരി കരുണയില്ല 
തരാട്ട് പാടാൻ നേരമില്ല 
പൈതലിൽ ചുണ്ട് നനച്ചിടാതെ 
ചന്തം പെരുപ്പിച്ച് നിൽകയാണ് 

അമ്മയാണെന്നോരു ചിന്ത വേണം  
പെങ്ങളാണെന്നോരു ചേല് വേണം 
ഭാര്യയാണെന്നോരോർമ്മ വേണം 
വിശ്വാസമെന്നും കൂടെ വേണം 

അഷ്‌റഫ്‌ എസ്സം വരിക്കോളി 




2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

മരണാനന്തര ചടങ്ങുകൾ

രണ്ടു മരണാനന്തര ചടങ്ങുകൾ 

ഒന്നാമത്തേത് സമ്പന്നൻ എന്ന് പേരുള്ള ഒരു വെക്തിയുടെ ഉമ്മയാണ്, മരിച്ചു മറവു ചെയ്തു വന്നത് മുതൽ കഞ്ഞിയും പുഴുക്കും മുറ്റം നിറയെ പന്തലിട്ടു വിളമ്പുന്ന കാഴ്ച, രസീറ്റിൽ പേരുള്ള എല്ലാ പാര്ടിക്കാരും പള്ളിക്കാരും കൈമടക്ക് പലവുരു വാങ്ങിയ മൊല്ലാക്ക മാരും അണിനിരന്നു അന്നവും പ്രാർഥനയും., ആ വൃദ്ധ വർഷങ്ങളായ് രോഗ ശയ്യയിൽ കിടന്നിരുന്നു  അന്നം കഴിച്ച ഒരാള് പോലും രോഗിയെ സന്ദര്ചിരുന്നോ എന്നത് വേറെ ചോദ്യം. കോലാഹലവും വ്യയവും കണ്ടു ഈ യുള്ളവനും അടുത്ത പള്ളി കമ്മിറ്റിയുടെ ഭാരവാഹിയും ചേർന്ന് മരണ പെട്ട ഉമ്മയുടെ സമ്പന്നനായ മകനോട്‌ സ്വകാര്യത്തിൽ ചോദിച്ചു. ഞങ്ങളുടെ പള്ളിയിലെ വിരിപ്പ് പഴത് ആയിരിക്കുന്നു അത് മാറ്റാൻ ...... സംഖ്യ വേണം താങ്കളുടെ ഉമ്മയുടെ പേരില് അത് നിങ്ങൾ ഹദിയാ ചെയ്യുമോ..? 
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങൾ കഞ്ഞിയും പുഴിക്കും കുടിക്ക് നാളെ ദു ആരക്കൽ ഉണ്ട് വരാതിരിക്കരുത്.. ഞങ്ങളുടെ ആവശ്യം ആവർത്തിച്ചപ്പോൾ പറഞ്ഞത് അടുത്തുള്ള സ്രാംബിക്ക് ഒരു പാട് ആവശ്യങ്ങൾ ഉണ്ട് അത് വെച്ച് ദൂരെയുള്ള നിങ്ങൾക്ക് എങ്ങിനെ സഹായിക്കും ..? 
കപ്പലിലെക്കുള്ള വിളി മാത്രമാണ് ഞങ്ങളുടെ കയറേണ്ടത് നിങ്ങളാണ് .. 
മരണാന്തര ചടങ്ങും വീത് വെപ്പും കഴിഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞു ആ ചടങ്ങുകൾക്ക് ചിലവായത് രണ്ടര ലക്ഷം രൂപയെന്ന് .. അള്ളാഹു പൊറുത്ത് കൊടുക്കട്ടെ 

രണ്ടാമത്തേത് ഒരു ഇടത്തരം കുടുംബത്തിലെ സ്ത്രീയാണ് ഗ്രഹ നാഥൻ വർഷങ്ങളായ് ഉമ്മയുടെ ചികിത്സയും വീട് നിർമ്മാണവും ഒക്കെ ആയി ഞെരുക്കത്തിലാണ്. അക്കാരണത്താൽ തന്നെ അദ്ദേഹം ഉമാന്റെ മയ്യിത്ത് കാണാൻ നാട്ടിൽ വന്നിരുന്നില്ല.
മയ്യിത്ത് മറവു ചെയ്തു വന്നു എല്ലാവരും ഒത്തു കൂടി പ്രദേശത്തെ "കാര്യക്കാരാൻ" ഗ്രഹനാഥന്റെ പ്രതിനിധിയോടു ചോദിച്ചു .. "അല്ല മ്മക്ക് ദു ആരക്കൽ.......? 
അതെ നാളെ കഴിഞ്ഞു മറ്റന്നാൾ അസർക്ക് നമ്മൾക്ക് ദു ആരന്നു പിരിഞ്ഞാ പോരെ .. പ്രതിനിധിയുടെ ലളിതമായ ചോദ്യം.. കാര്യക്കാരൻ   പ്രതികരിച്ചു, ദൂര്ത്തിനെതിരെ സമരം നടത്തുന്ന പാർടിയുടെ കയ്യാളാന് ഇദ്ദേഹം എന്ന് കൂടി മനസ്സിലാക്കണം,  ഈ മഹല്ലില് ഒരു നടപ്പുണ്ട് അത് പോലെ തന്നെ  എല്ലാരും നടക്കണം .. , ഗ്രഹനാഥന്റെ താടി കണ്ടു അയാൾ തെറ്റിദ്ധരിചിട്ടുണ്ടാവം  എന്ന് അയാളുടെ സംസാരത്തിന്റെ ശക്തി കണ്ടാൽ അറിയാമായിരുന്നു. പക്ഷെ "പ്രതിനിധി" ഒരു നിമിഷം ചിന്തിച്ചത് തനിക്കും മരിക്കണമെന്നും തന്റെ മയ്യിത്ത് ഒറ്റക്ക് പള്ളിക്കാട്ടിലേക്ക് നടന്നു പോകില്ലന്നും എന്ന് മായിരിക്കും അത് കൊണ്ട് അയാൾ പറഞ്ഞു എല്ലാം നിങ്ങളുടെ ഇഷ്ട്ടം പോലെ .. പിറ്റേ ദിവസം മുന്കൂട്ടി തയ്യാറാക്കിയ മുസ്ലിയാ കുട്ടികളുടെ ദിക്കറ് ഹല്ക്ക തുടർന്ന് അന്ന ദാനവും ( രണ്ടിന്റെയും ശെരി തെറ്റല്ല  സാഹചര്യം മാത്രമാണ് വിഷയം ) ഒരു പാട് പ്രാവശ്യം കസേരയിൽ ഇരുത്തി വാഹനതിലോളം കൊണ്ട് പോവുകയും പാതിരാവിലും പൊരി വെയിലത്തും അസുകം മൂർചിക്കുകയും ചെയ്തിരുന്ന രോഗിക്ക് കൂട്ടിനു പറയത്തക്ക ആരും ഉണ്ടായിരുന്നില്ല എന്നാൽ ഒരിക്കലെങ്കിലും ഒരു സഹായത്തിനോ രോഗിയെ സന്ദർശിക്കുക എന്ന പുണ്യ കര്മ്മത്തിനോ  എത്താതവരാന് മൃഷ്ടാന്ന ഭോജിതർ എന്ന് കൂടി വായിക്കണം.. അതെന്തു മാവട്ടെ ഇവിടെ മറ്റൊരു വിഷയമാണ് ഞാൻ പറയുന്നതു  ചടങ്ങുകൾ കഴിഞ്ഞു കണക്ക് വന്നു അറുപതിനായിരം രൂപ ചെലവ് ..! ഈ ചെലവ് എങ്ങിനെ വീട്ടി എന്നല്ല ഒരു പാവപെട്ടവന് മരിച്ചു കിടക്കാനും അര ലക്ഷം വേണമല്ലോ എന്ന ചിന്തയാണ് വേദനിപ്പിക്കുന്നത് ഇതിനെതിരെ ആര് പ്രതികരിക്കും എങ്ങിനെ മാറ്റം ഉണ്ടാവും ..?  

അഷ്‌റഫ്‌ എസ്സം വരിക്കോളി 

നടുവേ ഓടുമ്പോൾ

നടുവേ ഓടുമ്പോൾ
----------------------------
ഈ വേലികൾക്കപ്പുറം കാത്തിരിപ്പുണ്ട്‌
കിയാമം വരെയുള്ള ഗർഭ പാത്രം
പൊക്കിൾ കൊടിയില്ല താരാട്ടില്ല
കൂരിരുൾ തിങ്ങുന്ന നിശബ്ദ ഗേഹം
അണുമണി തൂക്കം നന്മ ചെയ്തീടുകിൽ
കടുമണി തൂക്കം  വെട്ടമേകാം
നന്മകൾ പൂക്കുന്ന പൂമരച്ചോട്ടിൽ
മഠയനായ് കാലം കഴിച്ച തെന്തേ
പട്ടിണി കൈകൾ യാചിച്ചു നിൽകവേ
കണ്ണിരുട്ടാക്കി കടന്നു പോയോ ..?
കബറോളമെത്തുന്ന ദുനിയാവിനായ്
ആയുസ്സുമർത്ഥവും ദുര്‍വ്യയം ചെയ്യവേ 
വിജയം വരിക്കാൻ സ്വര്‍ഗസ്ഥനാവാൻ 
ഇനിയൊരു ജന്മം കയ്യിലുണ്ടോ 
തൗബ തൻ വാതിൽ തുറന്നിരിക്കുമ്പോൾ
സാത്താന്റെ തോളിൽ യാത്ര ചെയ്തീടുകിൽ
തൊണ്ടക്കുഴിയോളം മരണ മെത്തുന്നേരം
അട്ടഹാസങ്ങൾ നിഷ്ഫലം നിശ്ചയം 
കണ്ണേ മടങ്ങുക കാതെ മടങ്ങുക 

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

സമ്പാദ്യം ..

സമ്പാദ്യം ..
------------------
താടി  കെട്ടുവാനൊരു ചീള് വേണം
കാലുകൽ കെട്ടാനൊരു നാര് വേണം
ആകെ പുതയ്ക്കാനൊരു ശീല വേണം
മൂന്നായ്‌ പകുത്തൊരു കെട്ടു വേണം
ആറു കാലുള്ളോരു വണ്ടിവേണം
ആരാരു മില്ലാതെ യാത്ര പോണം
ആറടി മണ്ണിലോടുങ്ങീടെണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

മറക്കാൻ ശ്രമിക്കുന്നവർ

മറക്കാൻ ശ്രമിക്കുന്നവർ
-------------------------
അനുഗ്രഹ മാശിച്ചിടുമ്പോൾ
നിഗ്രഹിച്ചീടുകിൽ, മറന്നേക്കുക
നാഭിക്ക് മുകളിലായ് സാക്ഷ്യം കുറിച്ചിട്ട
പൊക്കിൾ കൊടിയും, മറന്നേക്കുക
നിന്നിന്നലേകള്‍ കേട്ടുറങ്ങിയ
താരാട്ടിനീരടിയും
സ്നേഹം ചുരത്തിയ
മാറും മധുരവും മറന്നേക്കുക

ശബ്ദ കോലാഹലങ്ങൾ
നിശ്ശബ്ദതക്ക് വഴിമാറിയതും
തൂവെളിച്ചങ്ങൾ
അന്ധകാരം പുതച്ചതും
ഗതിവേഗമെന്നോർക്കുക

സൈകതം കണ്ടു നീ
പൊന്നായ് നിനച്ചെങ്കില്‍ ,
പെണ് വാക്ക് കേട്ട് നീ
പുണ്യം മറന്നെങ്കിൽ
ഓർക്കുക
പൂവായ് വിളഞ്ഞതും
കതിരായ് വളർന്നതും
വിത്തായ് ചുരുണ്ടതും നെല്ല് തന്നെ

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2014 ജൂൺ 24, ചൊവ്വാഴ്ച

പുണ്യങ്ങളുടെ പൂക്കാലം

പുണ്യങ്ങളുടെ പൂക്കാലം
------------------------------
നിന്റെ കരാള ഹസ്തങ്ങൾ അഴിച്ചു വിടുക
മനസ്സിൽ കുളിര് കോരിപെയ്യുന്ന
ധർമ്മ മഴയൊന്നു കൊണ്ടോട്ടെ ഞാൻ
കാത്തിരുന്നു ഞാൻ പഥികനെപ്പോലെ
നിന്റെ ഇഛകൾക്കപ്പുറമൊരു ജീവിതമാടുവാൻ
തേഞ്ഞു മാഞ്ഞ് പോയയെൻ
ആയുസ്സിൻ പലകയിൽ
ശിഷ്ട ഭാഗമെങ്കിലുമെനിക്ക്
കഴുകി തുടച്ചെടുക്കണം
നിന്റെ വഴിയിലെൻ സഞ്ചാരം കറുപ്പിച്ച
ആത്മാവിലൊരു വെള്ള നൂൽ പൂശണം
ഇരുട്ട് മുറിയോലൊരു തിരി വെളിച്ചം കൂടി
ഈ ജഡത്തിനൊപ്പം ചേരണം
നിന്റെ സുഖലാളനങ്ങളിൽ മറന്നു വെച്ച
വേദ വാക്ക്യങ്ങൾ നെഞ്ചോട്‌ ചേർത്ത്
ഭക്തിയുടെ മൂശയിൽ പൊലിപ്പിച്ചെടുക്കണം
എന്നെ വിട്ടേക്കുക
നന്മയുടെ പൂ മഴ കാണുന്നു ഞാൻ
തിന്മയുടെ തീരങ്ങളിലേക്ക്
എന്നെ തിരികെ വിളിക്കരുത്
തൌബയുടെ വെള്ള വസ്ത്രമണിഞ്ഞു
ഞാനുമീ മഴ കൊള്ളട്ടെ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജൂൺ 16, തിങ്കളാഴ്‌ച

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം
----------------------------
ഈ മണലാരണ്യ മാണെന്റെ വിദ്യാലയം
ഓലമേഞ്ഞ പള്ളിക്കൂടങ്ങൾ പറയാത്ത
ചന്തു മാഷിന്റെ ചൂരൽ മൊഴിയാത്ത
വീട്ടിലില്ലാത്ത നാട്ടിലില്ലാത്ത
സ്നേഹത്തിന്റെ കരുണയുടെ
ഭാഷ ദേശ ജാതിയതിരുകളില്ലാത്ത
ഒരുമയുടെ  പുണ്യം പഠിപ്പിച്ച പാഠശാല

വേദന തളർത്തിയ
എന്റെ മലയാളി പെരുമയിൽ
തൈലം പുരട്ടി തടവി
സാന്ത്വനിപ്പിച്ചവൻ നേപ്പാളി

താങ്ങായ് പിടിച്ചിരുത്തി
വായിൽ അന്നമൂട്ടി തന്നവൻ ബംഗാളി
രണ്ടടി നടക്കാൻ തോള് തന്നതെ-
ന്നമ്മക്ക് പിറക്കാത്ത മലയാളി

ചൊദിച്ചില്ലവരാരും
കടപ്പാടോ നോക്ക് കൂലിയോ  ..

ആയുസ്സിന്റെ നല്ല ചീന്തുകൾ
ഉടപ്പിറപ്പുകൾക്ക് പങ്ക് വെച്ചപ്പോൾ
അവശതയിലവർ കാത്ത് വെച്ചത്
അസംതൃപ്തിയുടെ പ്രാക്കുകൾ മാത്രം



അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജൂൺ 9, തിങ്കളാഴ്‌ച

പ്രവാസം

പ്രവാസം
---------------------------
ഓർമ്മകൾ നീന്തുന്ന താഴ് വാരവും
കൊക്കുകൾ മേയുന്ന വയലോരവും
അസ്തമയ സൂര്യന്റെ നിര്‍ഭേദവും
തിരികെ പറക്കുന്ന പറവകളും

കിലുകിലം പാടുന്ന അരുവികളും
കുടുകുടെ പെയ്യുന്ന തേന്മാരിയും
ചീവീട് മോങ്ങുന്ന ശീതരാത്രിയും
മഞ്ഞു പൊട്ടിറ്റുന്ന പൊന്നുഷസ്സും
നഷ്ട സ്വപ്നത്തിൻ നിറക്കൂട്ടുകൾ

സ്നേഹം തുളുമ്പുന്ന മോൻ വിളിയും
കരുതൽ തുടിക്കുന്ന ഡാ വിളിയും
പ്രണയം മൂളുന്ന ഹേയ് വിളിയും
കണ്ണിൽ കുളിർക്കുന്ന പ്പാ വിളിയും
നന്തുണി പാടുന്നു കാതുകളിൽ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജൂൺ 1, ഞായറാഴ്‌ച

പ്രതിഭാസം

പ്രതിഭാസം
------------------------------------
നന്മ വറ്റി വിണ്ടുകീറിയ ഭൂപടത്തിൽ
കാണാൻ കൊതിച്ച തേന്മഴയായിരുന്നു നീ
പ്രതീക്ഷയുടെ സംഭരണിയിൽ
നീ പെയ്തിറങ്ങി

ആർപ്പ് വിളിയും മഴ നൃത്തവും
നിന്നെ വലം വെചു
നിന്റെ മർമ്മരങ്ങൾ പോലെ ഇടി മുഴക്കവും
ഞാങ്ങളെറെ ഇഷ്ട്ട പെട്ടു

ചാർത്തപ്പെട്ട പൂമാലകൾ പിഴുതെറിഞ്ഞു
പുതിയ മേച്ചിൽ സ്ഥലം തേടി
നീ ഭ്രാന്തമായി ഓടിയപ്പോള്‍
നിനക്കായ്‌ കരുതി വെച്ച പ്രതീക്ഷകളും
നിന്റെ വരവിനായ് തളം കെട്ടിയ പാടങ്ങളും
അപക്വതയുടെ വെയിലേറ്റു മുഖം കുനിച്ചു

പാവമീ ജനത
അനീതിയുടെപ്രഹരങ്ങളേറ്റുവാങ്ങാന്‍
വെറുമൊരു ചാവുകടലായ്
ഇനിയുമെത്രനാള്‍ .......

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 മേയ് 21, ബുധനാഴ്‌ച

യാത്ര ...

വിധിയുടെ പാളം കുലുക്കി
ആയുസ്സിൻ ചക്രങ്ങൾ പായുന്നു
മരണത്തിന്റെ താവളം തേടി
വിരിഞ്ഞു സപ്ത വർണങ്ങൾ
പരത്തുന്ന മോഹ പൂക്കളും
ചതഞ്ഞരഞ്ഞ പ്രതീക്ഷകളും
വേലിയിൽ കൊളുത്തി വലിക്കപെട്ട
പാഴ് വാക്കുകളും
ചങ്ങല വലിക്കുവാൻ മനം കൊതിക്കവേ
പ്രതീക്ഷയുടെ ചക്രവാളങ്ങളിൽ
പ്രത്യാശയുടെ അരുണ കിരണങ്ങൾ
മുന്നോട്ടയക്കുന്നു
പിന്നിട്ട വഴികൾ താണ്ടിയ
ഗ്രാമ കാഴ്ചകളും കൃഷിയിടങ്ങളും
ഓർമ്മയുടെ ആരാമങ്ങളിൽ
വിരിഞ്ഞു നിൽകുമ്പോൾ
അവസാന സ്റ്റെഷനിലെക്കുള്ള
ചൂളം വിളികൾ കാതടപ്പിക്കുന്നു
തിന്മയുടെ കരിതുപ്പുന്ന പുകച്ചുരുളിൽ
നന്മയുടെ നീലാകാശവും ഇരുണ്ടിരിക്കുന്നു
വാക്കുകൾ അടഞ്ഞ വാതിലിൽ തട്ടി
പ്രതിധ്വനിക്കുന്നു
നിസ്സഹായതയുടെ ചൂടേറ്റ്
മേലാകെ അഗ്നി പരക്കുന്നു ..
താകീതുകാരന്റെ വാക്കുകൾ കേൾകാതെ
വഴിതെറ്റിയ ഒരു യാത്രികനായ് .........!

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 മേയ് 16, വെള്ളിയാഴ്‌ച

പുരുഷ ജന്മം

പുരുഷ ജന്മം ..
-----------------------------
പെയ്യാനിരിക്കുന്ന തേന്മഴ നോക്കി
മേയാനിറങ്ങുന്നു മോഹങ്ങളത്രയും
ഓരോ പ്രഭാതവും മലർപൊടി സ്വപ്നം
അതിലോരോ പ്രദോഷവും നഗ്നപാത്രം
അതിമോഹമല്ലെന്റെ  ആശ മാത്രം
മുതുകിലെ ഭാരത്തിൻ ഭാഷ മാത്രം

കരയാതിരിക്കാൻ പുരുഷ ജന്മം
കരകാണാ കടലോളം കടപ്പാടുകൾ
ചിതലരിച്ചെത്തുന്ന കഴുക്കോലുകൾ
പലവുരു അളന്ന മുഴക്കോലുകൾ

ചേർത്ത് പറയുവാൻ ഗജകേസരി
ഉമ്മറ തൊടിയിൽ നിറ മണ്ഡരി
വയറ്റിലുമടുപ്പിലും നിറ പട്ടിണി
കേൾവിയിൽ ഞാനാണ് കേമൻ

ആനത്തറവാട്ടിലാലിൻ ചുവട്ടിൽ
ആരാരു മറിയാത്തോരത്താഴ പട്ടിണി
ആദിത്യനുയരുമ്പോൾ ആശയും പേറി
ആശ്രിത തെരുവിൽ ഭിക്ഷാടനം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 മേയ് 9, വെള്ളിയാഴ്‌ച

പെണ്ണ് ....


------------------------------
പെണ്ണന്നു കേട്ടാൽ
പിടയുന്നു നെഞ്ചകം
കണ്ടോ അവളുടെ നാണമെന്ത്
കാലിൽ കൊലുസുണ്ട് കയ്യിൽ വളയുണ്ട്
വീറും വാശിയു മേറെയുണ്ട്
അമ്മയാണെന്നൊരു ജാഡയുണ്ട്
പെണ്ണാണെന്നൊരു പേടിയുണ്ട്
മെയ്യലങ്കാരങ്ങളേറെയുണ്ട്
കണ്ണീരു വറ്റാത്ത നയനമുണ്ട്
ഹുസ്നുനുൽ ജമാലിന്റെ പ്രണയമുണ്ട്
ഉണ്ണിയാര്ച്ച തൻ ധൈര്യ മുണ്ട്
തെരേസയെ പ്പോലെ കരുണയുണ്ട്
ഹിന്ദിനെപ്പോലെ പകയുമുണ്ട്
പേടിയിൽ പേടമാനായിരുന്നാൽ
പേടിപ്പെടുത്താനാള് വരും
വേഷ ഭൂശാതികൾ മാന്യമായാൽ
നിശ്ശങ്ക നിന്നിലേക്കാപാദിക്കും
വാക്കിൽ നടപ്പിൽ മന്ദസ്മിതങ്ങളിൽ
വിശ്വാസ മുത്തുകൾ ചേർത്ത് വെച്ചാൽ
വിശ്വം നയിക്കും നാഥന്റെ കാവൽ
നിത്യം ലഭിക്കും ശങ്ക വേണ്ട
പെണ്ണലങ്കാരങ്ങൾ പൂർണ്ണമാവാൻ
ആണായൊരുത്തൻ കൂടെ വേണം
ആണിന്നു പൂർണത കൈവരിക്കാൻ
പെണ്ണായൊരുത്തിയും നിസ്സംശയം
............................................എസ്സം

2014 ഏപ്രിൽ 22, ചൊവ്വാഴ്ച

ഹേ.. ദുബായിക്കാരാ ..

ഹേ ദുബായ്ക്കാരാ...
------------------------------------
അവൾക്ക് ഉടുക്കാൻ സാരികൾ വേണം
മകനു ചെത്താൻ ബൈക്ക് വേണം
മോൾക്ക് ടെച്ചാൻ മൊബൈൽ വേണം
എനിക്കുറങ്ങാനൊരു റൂമു വേണം

പറയാനറക്കുന്ന ശമ്പളം കയ്യിൽ
കണ്ണുകൾ മിന്നുന്ന വെയിലാണ് മുന്നിൽ
ശമ്പളമിത്തിരി മോലോട്ട് കയറാൻ
തല ചൊറിഞ്ഞിന്നും നിരാശനായി

ലോണുകൾ പലതുണ്ട്  ബാങ്കിൽ
അടവതിലോ ട്ടില്ലതാനും
മകനൊന്ന് വീട്ടിലുണ്ട്
"ടെക്കി" യാവാൻ നടക്കുന്നു
ഇസ്തിരി കുപ്പായത്തിൽ
ചുളിവോന്നു വീഴാതെ

പശുവുണ്ടാലയിൽ
ചുരത്താതെ കിടക്കുന്നു
മന്ധരി തെങ്ങുണ്ട്
എണ്ണി പറയുവാൻ
ദാരിദ്ര്യമില്ലാത്ത കാർഡുണ്ട്
ഗ്യാസുണ്ട് കുക്കറുണ്ട്
മോടിയിൽ തീർത്ത് വെച്ച
രണ്ടു നില വീടുണ്ട്
ആധാർ കയ്യിലുണ്ടാധാരം ബാങ്കിലും

ബാങ്കുകൾ കണ്ണുരുട്ടി നിൽകുന്നു
മുതലാളി പുലഭ്യം പറയുന്നു
പരിഭവം നിറഞ്ഞ നല്ല പാതിയും
പുച്ഛമായി നോക്കുന്ന നല്ല മക്കളും

ഈ തലയി ലീവര കണ്ടിട്ടാരോ വിളിച്ചു
ഹേ ദുബായ്ക്കാരാ.....................
നീയോ പ്രവാസി

അഷ്‌റഫ്‌ എസ്സം വരിക്കോളി


2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

മദ്യം

ഗ്ലാസ്സുകൾ നുരയാത്ത
ആഘോശമില്ല
നുരയെന്നും വിഷമെന്നറിയാതോരില്ല....
ചിരിക്കാൻ കുടിക്കുന്നവർ
കരയാൻ കുടിക്കുന്നവർ
കരളും കരിച് ,കുടലും കരിച്
ദുഃഖം മറക്കാനായുസ്സ് വില്‍കുന്നോർ

മദ്യ നിരോധനം വെറും മുദ്രാവാക്യം
മാനം നശിച്ചും കുടുംബം തകര്ന്നും
മദ്യം ചുരത്തുന്ന കള്ളപണങ്ങൾ
കൈ നീട്ടി വാങ്ങുന്നു രാഷ്ട്രീയ മന്നർ

ചിത്തം നശിച്ചും ,ധര്‍മ്മം നശിച്ചും
എന്തിനീ ജീവിതം............?
സ്വന്തം ചോരയില്‍ വികാരം ജനിക്കും
ലഹരിയോടെന്നും വിടചൊല്ലിടെണം

തുച്ചമാമായുസ്സ് ശാന്തമായ് നുകരുവാന്‍
വിശ്വാസ വിളക്കുകള്‍ കൈ മുതലാക്കുക
ലഹരികളകിലം വിഷമെന്നോര്‍കുക
വിഷമമാണെന്നു മോര്‍ക്കുക ................

അഷ്‌റഫ്‌ എസ്സം.വരിക്കോളി

2014 ഏപ്രിൽ 20, ഞായറാഴ്‌ച

വിശ്വാസം

വിശ്വാസം
---------------------------------
സന്താപ മെന്നിൽ
സന്തോഷ മാവുമെന്നാപ്ത വാക്യം
ഞാനോർത്തു വെച്ച്
നശ്വര യാത്രയിൽ മുൾകിരീടങ്ങൾ
ക്ഷമയാലെ ഞാനും വഹിച്ചു നിന്ന്
സബറിനോടപ്പം കരുണയുണ്ടെന്നു
സൂഫി പറഞ്ഞതുമോർത്തെടുത്ത്
കൊട്ടിയടചോരാ നന്മതൻ വാതിലിൽ
മുട്ടി വിളിച്ച ഞാൻ ഖിന്നനായി
ഹക്കിന്റെ വഴിയിൽ  ശക്കിന്റെ മുള്ളുകൾ
നഗ്നപാദങ്ങളെ നോവ്‌ തീറ്റി
കാര്യ കാരണങ്ങൾകതീത മീയിരുട്ടു
സൃഷ്ടികൾക്കാവില്ല കാവലായ് തീരുവാൻ
വിജനമാം വീഥിയിലേകനായ് നില്കവേ
റബ്ബിനെ മാത്രം വിളിച്ചു തേടി
സ്വപ്നഗേഹം വരെ ഈ ചെറു വെട്ടം
കൈവിടാതെന്നും നടന്നു വെങ്കിൽ ..



അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

യാഥാർത്ഥ്യം

യാഥാർത്ഥ്യം
-------------------------
അയാൾ ആ വാതിലിലൂടെ പുറത്തേക്ക് നോക്കി അവിടെ ഒരു ജന കൂട്ടം,
അയാൾക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവിടെ തന്റെ പ്രിയപ്പെട്ട പ്രവാചകൻ ജനങ്ങൾക് മധുരം വിളമ്പുന്നു, ആളുകൾ സന്തോഷത്തോടെ വാങ്ങി കുടിക്കുകയും പ്രവാചകനു ഹസ്തദാനം നടത്തുകയും ചെയ്യുന്നു  അവിടുത്തേക്ക് കുതിക്കാൻ അയാളുടെ മനസ്സ് വെമ്പി. അയാൾ മെല്ലെ എഴുനെറ്റു, തന്റെ രൂപം കണ്ടപ്പോൾ അയാൾ കരഞ്ഞു പോയി കാരണം അയാൾ നഗ്നായിരുന്നു താൻ വാങ്ങിവെച്ച എണ്ണമറ്റ വസ്ത്രങ്ങൾ ഇല്ലാതായിരിക്കുന്നു
ഒരു തുണിയില്ലാതെ ഞാനെങ്ങിനെ പ്രവാചകന്റെ മുന്നിൽ പോകും എത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചവനായിരുന്നു ഞാൻ ..എന്തെന്തു ഫാഷനിൽ ജീവിച്ചു എന്നിട്ടിപ്പോൾ..അയാൾ ഇരുണ്ട മുറിക്കുള്ളിൽ അങ്ങിങ്ങായ്‌ ഒരു തുണ്ട് തുണിക്കായ് തിരഞ്ഞു, താൻ പുതച്ചു കിടന്നു വെള്ള തുണിപോലും തിന്മകൾ തിന്നു സുഷിരം വീഴ്ത്തിയിരിക്കുന്നു, അപ്പോൾ ശരീരം അവനോടു പറഞ്ഞു
"ഹേ മനുഷ്യാ നീ അണിഞ്ഞതും പറഞ്ഞതും ഒക്കെ ആളുകളെ കാണിക്കാനായിരുന്നു, ഇപ്പോൾ ആ ജനം നിന്റെ കൂടെയില്ല നീ ഒറ്റക്കാണ്, മരണ മുണ്ടെന്നും പ്രവാചകനെ കണ്ടു മുട്ടുവെന്നും വേദങ്ങൾ പറഞ്ഞില്ലേ..? ഇതിനപ്പുറം ഒരു പാലമുണ്ട് അത് കടക്കാൻ നിന്റെ കയ്യിൽ വെളിച്ച മുണ്ടോ ..?
ദൈവ വാക്കുകൾപ്പുറം നിന്റെ ദേഹേച്ചയായിരുന്നല്ലോ നിനക്ക് വലുത് അനുഭവിക്കുക, നിന്റ പ്രവൃത്തിക്ക്  സാക്ഷി ഞാൻ തന്നെയാണ്"..

ആളുകൾ അനുഗ്രഹീത പാനീയം കുടിച്ചു അനുഗ്രഹിതരായ് യാത്രയാവുമ്പോൾ അയാൾ മാത്രം .. സഹിക്കാൻ കഴിഞ്ഞില്ല തന്റെ ദുർഗതിയോര്ത്ത് അയാൾ കൈവിരൽ കടിച്ചു തുപ്പി, ആകാശം കിടുങ്ങുമാറുച്ചത്തിൽ നിലവിളിച്ചു നിലവിളികൾ നാല് ചുമരുകൽകുള്ളിൽ പ്രതിധ്വനിചു , അയാൾ ഞെട്ടിയുണർന്നു ദേഹമാസകാലം വിയർത്തിരിക്കുന്നു, പുതപ്പ് മെല്ലെ നീക്കി എഴുനേറ്റു മുറിയിലെ വിളക്ക് തെളിയിച്ചു അപ്പോളും അയാൾ  വിറക്കുന്നുണ്ടായിരുന്നു ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 മാർച്ച് 25, ചൊവ്വാഴ്ച

സാക്ഷി

സാക്ഷി
----------------------------
വാദ കോലാഹലങ്ങളുടെ
വാതുവെപ്പല്ല
വേദ വാക്യങ്ങളുടെ
ഒരുമയാണ് സത്യം
ഇഴ പിരിഞ്ഞു ചേരി യായല്ല
പിരിയിണഞ്ഞ കയറാവണം  
അതിൽ ദൈവ നാമം ചേരണം
കാലമാണെ സത്യമതു
വരികതന്നെ ചെയ്യും
വായമൂടികെട്ടിയന്നു
കൈ കാലുകൾ മൊഴിഞ്ഞിടും
ഇടയാളുകൾ തടിയൂരിപ്പോയിടും
നഫ്സു നഫ്സെന്നൊതി നീ
കൈ വിരൽ കടിചിടും ....
നന്മതൻ കതിർമണികൾ മുന്നിൽ
കണ്ണുനീർ പൊഴിക്കവെ
അന്ധനായ് തിന്മകൾ പേറി
അഗ്നിയിൽ ഗമിക്കല്ലേ
നാമവു മർത്ഥവും നശ്വരം
അനശ്വര മീ ജന്മാന്തരം
അരുവികളൊഴുകുന്ന സ്വർഗ്ഗവും
കല്ലുകൾ കത്തുന്ന നരകവും
നീ തന്നെ ഹേതു
നീ തന്നെ സാക്ഷി ....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 മാർച്ച് 20, വ്യാഴാഴ്‌ച

അങ്ങാടി കുരുവി

അങ്ങാടി കുരുവി
--------------------------------
മുറ്റത്തും പാടത്തും പാറി നടന്ന
കുരുവികളെങ്ങോ മറഞ്ഞു പോയി
കാഴ്ചയിലെന്നും അരുമ നിറയുന്ന
കുഞ്ഞിക്കാലുകൾ ഓർമ്മയായി

അന്തിയുറങ്ങാൻ മച്ചുകളില്ല
കൊക്കുരുമ്മീടാൻ ചില്ലയില്ല
നെല്ലുകൾ വിളയുന്ന പാടങ്ങളില്ല
മുറ്റത്തെ പായയിൽ ധാന്യമില്ല

തെരുവിലും കോണിലും കളകളം പാടിയ
കൊച്ചു സംഘങ്ങളെങ്ങു പോയി
ടവറുകൾ തുപ്പുന്ന കിരണങ്ങളേറ്റു
മരണത്തിലേക്ക് വഴി നടന്നോ

അരുവികൾ വറ്റിച്ച കാണ്‍ക്രീറ്റ്കാടുകൾ
തെരുവുകൾ മുട്ടിച്ച ടാറിട്ട റോഡുകൾ
ചിതല് നടക്കാത്ത ഓടിട്ട മുറ്റവും
പട്ടിണിക്കിട്ട് കൊന്നതാണോ ..?

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ലഹരി

ലഹരി
------------------------
അഗ്നിപോലെ പടരുന്ന
ലഹരി പൂണ്ട ജീവിതം
ചാരമായി തീര്കുന്നു
ദിവ്യമാം യൗവനം

മനു മരിച്ചയുടലിൽ
ലഹരി തീർത്ത താണ്ഡവം
അരമുളക്കാത്ത കുഞ്ഞിലും
സുരത രാക്ഷസ മർദനം

അമ്മയില്ലവർക്കിന്നു പെങ്ങളില്ല
കാമം തുടിക്കുന്ന ഉടലുമാത്രം

കരളരിച്ചു കുടലരിച്ചു
മൃതി തഴുകി നിൽകവെ
ഒരു കവിൾ പുകയെടുക്കാൻ
മിഴി നനച്ചു നിന്നവർ

കണ്ണടച്ച് കാതടച്ചു
തിന്മയെ പുണരവേ
കണ്ണിയറ്റ തലമുറകൾ
അഗ്നികുണ്ഡമാവുമേ

അവനവനോട് തിന്മചെയ്യവേ
ലോകമേ ............

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

വൃദ്ധസദനം

വൃദ്ധസദനം
-----------------------
ഉരൽ അമ്മിയോടു പറഞ്ഞു ഞാൻ എത്ര നെല്ലുകൾ അരിയാക്കി കൊടുത്തിറ്റുണ്ട് എന്റെ നെഞ്ചിൽ ഓരോ പ്രാവശ്യം പ്രഹരിക്കുംബോളും ഒരു പരിഭവവും ഞാൻ പറഞ്ഞിരുന്നില്ല എന്നിട്ടും ............

ഇത് കേട്ട് അമ്മി പറഞ്ഞു നിങ്ങൾക്കറിയോ ,
മുളക് അരച്ച എരിവും, അരി അരച്ച നനവും
ഇഞ്ചി കുത്തിയ വേദനയും സഹിച്ചവളാണ് ഞാൻ
മതിയായ ജല സ്നാനം പൊലുമവർ എനിക്ക് തന്നിരുന്നില്ല
എന്നിട്ടും ഞാൻ പരിഭവിച്ചില്ല പക്ഷെ ..

ഒരു മൂലയിൽ മിണ്ടാതെ കിടന്നിരുന്ന ചിരവ ഓടി വന്നു നിങ്ങൽക്കറിയൊ..? തെങ്ങയായ തേങ്ങയൊക്കെ പൂ മഴ പെയ്യിച്ചു ഊട്ടിയവളാണ് ഞാൻ ഒന്നും മിണ്ടാതെ അടുക്കളയുടെ മൂലയിൽ ചാരി കിടക്കും എന്നിട്ടും .. അവൾക് വാക്ക് മുഴുമിക്കാൻ കഴിഞ്ഞില്ല

മുറവും, ഉറിയും മന്ച്ചട്ടിയും കഞ്ഞിക്കലവും ഒന്ന് മുരണ്ടു പുതപ്പ് തലയിൽ വലിച്ചു കയറ്റി വീണ്ടും ചുരുണ്ട് കിടന്നു , അരിവാൾ പൊട്ടിക്കരഞ്ഞു അടിചൂറ്റി കഞ്ഞിക്കലത്തെ കെട്ടിപ്പിടിച്ചു കിടന്നും ,
സദനം ആകെ മ്ളാനത അപ്പോളാണ് നിറം മങ്ങിയ ചുവന്ന സാരിയുടുത്ത് ഗ്യാസ് സിലിണ്ടർ കയറി വരുന്നത് ,
സിലിണ്ടറിനെ കണ്ടപ്പോൾ അമ്മി ചോദിച്ചു "

അല്ല നീ ഇത്രവേകം ഇവിടെ എത്തിയോ ....?

സിലിണ്ടർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു , എന്റെ ചികിത്സാ ചെലവ് കൂടുതൽ ആണെന്നും പറഞ്ഞു എന്നും വയക്കാരിന്നു ഒടുവിലവരെന്നെ ..!

നിങ്ങൾ സങ്കടപ്പെടേണ്ട നിങ്ങൾക്ക് പാരയായ മിക്സിയും ഗ്രൈന്റെരും ഒക്കെ പിന്നാലെ വരുന്നുണ്ട് , അവസാനം വീട്ടുകാർ നിങ്ങളെ തേടി വരും .. ആട്ടി ഓടിക്കണം അസത്തുകളെ ...

നിങ്ങൾ ക്കറിയോ കിണറുകളിൽ പമ്പ് വെച്ച് ദൂര്ത്തടിച്ച വെള്ളം താഴൊട്ട് പോയി ഇന്നവർ കൊട്ടക്കൊരി തേടി ഓടുകയാണ്.. അലക്ക് യന്ത്രത്തിൽ തുണിവേളുപ്പിച്ചവന്റെ പോകറ്റുവെളുത്തു , കെട്ടിയോളെ ഊരയും പോയി , കഞ്ഞിവെള്ളം നിലം തൊടാതെ ഓടയിൽ ഒഴുക്കിയപ്പോൾ കന്നുകാലികളുടെ ശാപം കിട്ടി, എച്ചിലുകൾ പ്ലാസ്റ്റിക്ക് ബാഗിൽ കെട്ടി ഭദ്രമാക്കിയപ്പോൾ പക്ഷികളും ശപിച്ചു , മീൻവെള്ള മൊഴിച്ചിടത്ത് പൊടിച്ച മുളക് തൈമുതൽ കുപ്പയിലെ മണ്ണിര വരെ ഇല്ലാതായി.. കാക്കക്ക് വന്നിരിക്കാൻ കദളി വാഴയില്ല, മണ്ടരിയും മണ്ടോതരിയുമാണ് ഇന്ന് വീടുകളിൽ .........
എല്ലാം കേട്ട് ഉരൽ പൊട്ടിച്ചിരിച്ചു ................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

തൂപ്പുകാരി

തൂപ്പുകാരി
------------------------
അവർ തൂത്ത് വാരിയത്
നിങ്ങളുടെ ഉച്ഛിഷ്ടങ്ങളായിരുന്നു
അവർ കണ്ണടച്ചത്
അരവയർ പട്ടിണി മാറ്റാനും
എന്നിട്ടും
അവരുടെ തുറന്ന കണ്ണുകൾ
നിങ്ങൾക്ക് ഭയമായിരുന്നു
ഒടുവിൽ
അവസാന കാമവും തീർത്ത്
നിങ്ങളാ കണ്ണുകളെ ....

സത്യം മറനീക്കി വന്നതും
ജനം മൂക്ക് പൊത്തിയതും
മറ്റൊരു പെണ്ണിന്റെ ഭാഗ്യം

കാര്യ സാധനത്തിന്
ഉടുമുണ്ടഴിച്ചവരുടെ
പറയാത്ത പട്ടികയും
മന്ത്രി മന്തിരങ്ങളിൽ
കൂട്ടി കൊടുപ്പുകാരുടെ
അറിയാത്ത മുഖങ്ങളും
ഇനിയു മെത്ര..?
ഹാ.. ഹന്ത കൈരളീ ....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 9, ഞായറാഴ്‌ച

അധിനിവേശം

അധിനിവേശം .............
----------------------------------
കച്ചവട കണ്ണുള്ള വിദേശി തന്റെ ഉല്പന്നമായ മകളെ വികസ്വര രാജ്യത്തെ രാജാവിന് വേളി കഴിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു. തന്റെ മകൾക്ക് വൈക്കോൽ സ്വർണ മാക്കാനുള്ള കഴിവുണ്ട് എന്ന കള്ളം പറഞ്ഞാണ് അയാൾ രാജാവിനെ പാട്ടിലാക്കുന്നത്. ഉല്പന്നതിന്റെ നിറവും അതിനു ഉല്പാദകൻ പറയുന്ന ഗുണവും വിശ്വസിച്ചു രാജാവ് അവളെ വിവാഹം കഴിക്കുന്നു . കച്ചവടക്കാരനാകട്ടെ കൈ നിറയെ പണവും അഭിമാനവും . രാജാവിന്റെ മനസ്സിൽ കുടുംബ ജീവിതം എന്നതിലുപരി അവളിലൂടെ നേടാവുന്ന വമ്പിച്ച ലാഭ മായിരുന്നു ചിന്ത, അത് കൊണ്ട് തന്നെ അയാൾ തന്റെ ഭടന്മാരോട് ഒരു മുറി നിറയെ വൈക്കോൽ സംവിദാനം ചെയ്യാൻ പറയുന്നു. അന്ന് രാത്രി തന്റെ ഭാര്യയെ സ്നേഹപൂർവ്വം വിളിച്ചു വൈക്കോൽ കൂനകൾ കാട്ടി രാജാവ് കല്പിച്ചു ..

"ഹും വൈക്കോൽ കൂനകൾ സ്വർണമാക്കൂ .."

പെണ്‍കുട്ടി ഭയന്നു വിറച്ചു , തന്റെ അച്ഛൻ പറഞ്ഞ ഒരു കളവു അവളെ വെട്ടിലാക്കിയിരിക്കുന്നു എനിക്ക് ആ കഴിവ് ഇല്ല എന്ന് പറഞ്ഞാൽ താനും അച്ഛനും പിന്നെ ഉണ്ടാവില്ല , അവൾ വാതിലടച്ചു  കരഞ്ഞു. ആ സമയത്ത്  മുറിയിൽ സാമ്രാജ്യത്ത ശക്തി ഭൂതം പ്രത്യക്ഷ പെടുന്നു അവൻ പറഞ്ഞു

"കുട്ടീ കരയരുത് എനിക്ക് നിന്നെ സഹായിക്കാൻ കഴിയും പക്ഷെ ഒരു ശര്ത്തുണ്ട് ഇതിൽ നിനക്ക് പിറക്കുന്ന ലാഭം എനിക്കുളളതാണ്".

അവൾക് അത് സമ്മദിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല . അങ്ങിനെ ഒരു കരാറിൽ ഭൂതം വൈകോൽ സ്വർണ മാക്കി കൊടുക്കുന്നു. രാജാവ് സന്തുഷ്ട നായി പിറ്റേ ദിവസം അതിന്റെ രണ്ടിരട്ടി വൈക്കോൽ കൊണ്ട് വന്നു സ്വർണമാക്കാൻ പറഞ്ഞു അപ്പോളും ഭൂതം അവരുടെ സഹായത്തിനു എത്തി അങ്ങിനെ രാജാവു തന്റെ സന്തോഷത്തിൽ മതി മറന്നു രാജ്യത്തിന്റെ പകുതി രാജ്നിക്ക് ദാനം ചെയ്യുന്നു, വേണ്ടാ എന്ന്  വിലക്കിയിട്ടും രാജാവ് കൂട്ടാകിയില്ല.. അന്ന് രാത്രി ഭൂതം വീണ്ടും വന്നു തന്റെ കരാറിനെ ഓർമ്മിപ്പിച്ചു

"രാജ്യത്തിന്റെ പകുതി അതാണ് എന്റെ ജോലിയുടെ കൂലി" ,
അവൾ കരഞ്ഞു പറഞ്ഞു
"അരുത് ഇത് തെറ്റാണ് ഈ രാജ്യത്തെ ഒറ്റികൊടുക്കാൻ എനിക്കാവില്ല. "

"ഓക്കെ എന്നാൽ നീ ചെയ്ത ചതി ഞാൻ വെളിപ്പെടുത്താം വൈക്കോലുകൾ വൈകോൽ തന്നെ ആവുകയും നീയും നിന്റെ കുടുംബവും ചാംബലാവുകയും ചെയ്യട്ടെ .. "

അവൾ വീണ്ടും കാലു പിടിച്ചു അപേക്ഷിച്ച് ..

എങ്കിൽ എന്നെ പിടിച്ചു രാജാവിന്റെ മുന്നിൽ എത്തിക്കാൻ നിന്റെ രാജ്യത്തെ ഭാടന്മാരോട് പറയുക , അവർ എന്നെ രാജ കൊട്ടാരത്തിൽ എത്തിക്കുകയാനെങ്കിൽ ഞാൻ കീഴടങ്ങാം മറിച്ചാണ് എങ്കിൽ ..........."

രാജ്ഞി തന്റെ രാജ്യത്തോട്‌ ഏറെ കൂറും നേരും കാണിക്കുന്ന ഭടന്മാരെ വിളിച്ചു ഭൂതത്തിന്റെ ലക്ഷണം പറഞ്ഞു കൊടുത്തു അവരെ പിടിച്ചു കൊണ്ടുവരാൻ കല്പിച്ചു ..
ഭടന്മാർ നാല് പാടും തിരഞ്ഞു ഒരാൾ ഭൂതത്തെ കണ്ടു മുട്ടി ഭൂതം അയാളോട് പറഞ്ഞു

"നിനക്ക് നല്ല ജീവിത സ്ഥിതി ധാരാളം പണം , മുന്തിരി തോട്ടങ്ങൾ എല്ലാം ഞാൻ തരാം എന്നെ ഒറ്റി കൊടുക്കരുത് ",
രണ്ടാമനും മൂന്നാനും വന്നു എല്ലാവരും ഭൂതത്തിന്റെ വാഗ്ദാനം കേട്ട് തങ്ങളുടെ കര്മ്മം മറന്നു ,

അവർ ഒറ്റ സ്വരത്തിൽ രാജ്ഞി യോട് പറഞ്ഞു അയാൾ നല്ലവനാനെന്നും ഭവതി തെട്ടിദ്ധരിച്ചതാനെന്നും, രാജ്യം അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിത മായിരിക്കും എന്നും പറയാൻ മടിച്ചില്ല

അങ്ങിനെ രാജ്യത്തിന്റെ പകുതിയും രാജ്ഞിയെ തന്നെയും കൈക്കലാക്കി ഭൂതം സ്ഥലം വിടുന്നു , തന്റെ അടച്ചു വെച്ച മുറിയിലെ വൈക്കോൽ കൂട്ടങ്ങൾ കണ്ടു കരഞ്ഞിരിക്കുന്ന രാജാവ് പാതാളത്തിലേക്ക്‌ ഉള്ള വഴി തേടുകയാണ് ..

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 6, വ്യാഴാഴ്‌ച

പ്രലോഭനം

പ്രലോഭനം
--------------------------
തന്റെ വീടിന്റെ ഉമ്മറത്ത് ബീഡിയും വലിച് മധുര ചിന്തകളുടെ പുക തുപ്പുകയായിരുന്നു ഗോപാലൻ, അപ്പോളാണ് അത് വഴി തോളിൽ ഒരു തുകൽ ബാഗു മായി ഒരാൾ കയറി വന്നത്, അടുത്തെത്തിയപ്പോൾ ഗോപാലന് ആളെ മനസ്സിലായി തയ്യിൽ ബാലകുറുപ്പിന്റെ മൂത്ത മോൻ വേലായുധൻ ..

"എന്താ ഗോപാലെട്ടാ ഇങ്ങനെ യൊക്കെ ജീവിച്ചാ മതിയോ ....?"

"പിന്നെല്ലാണ്ട് ..?"

"നിങ്ങക്ക്  ഈ ചെറിയ പശു വിനെ വിറ്റു ഒരു നല്ല പശുവിനെ വാങ്ങിചൂടെ...?"

"ആയെന്താ ഇഞ്ഞി പൈകചോടം തോടങ്ങീക്ക്ണ്ടോ..?"

"ഹ്ഹ .. അല്ല ഗോപാലെട്ടാ ഞങ്ങളെ ബാങ്ക് ഇപ്പൊ പശുവിനെ വാങ്ങാൻ ലോണ് കൊടുക്കുന്നുണ്ട്, ചെറിയ ചെറിയ കുടുംബങ്ങളിൽ താമസിക്കുന്ന, എന്നാൽ പുറം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത ആളുകളെ  കണ്ടെത്തി അവരുടെ കൈ പിടിച്ചു ഉയർത്താൻ ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് .."

"അയില്ലു എനക്കെന്നാനെ കാര്യം .. ?"

"നിങ്ങൾക്ക് ഒരു നല്ല കറവ പശുവിനെ വാങ്ങാനുള്ള കാശ് ബാങ്ക് തരുന്നു
അതിന്റെ പാല് വിറ്റ്‌ നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാവും , കുറച് ദിവസം കഴിയുമ്പോൾ മിച്ചം വരുന്ന കാശ് കൊടുത്ത് മറ്റൊന്നിനെ വാങ്ങാം , രണ്ടു പശുക്കൾ ഉള്ള ആൾക് ആല നിർമിക്കാൻ ബാങ്ക് നല്ലൊരു സംഖ്യ ലോണ്‍ തരും , അതിന്റെ പകുതി രൂപ കൊണ്ട് നിങ്ങൾക്ക് ആല ഉണ്ടാക്കാം മിച്ചം വരുന്നത് മറ്റ് ആവശ്യങ്ങൾക്കും ഉപകരിക്കും , അങ്ങിനെ രണ്ടു പശുവിൽ നിന്നും കിട്ടുന്ന പാല്,... ഇന്ന് പാലിന് ഡിമാന്റ് ഉള്ള കാലമാണ് എന്നോർക്കണം,... സൊസൈറ്റിക്കാര് നിങ്ങളെ തേടി വരും , വരുമാനം കൂടും ,പശുക്കൾ  രണ്ടിൽ നിന്ന് മൂന്നും മൂന്നു നാലായും വളരും..നിങ്ങൾ നല്ലൊരു പാൽ വ്യാപാരി ആവുമ്പോൾ നിങ്ങൾക്ക് വീട് പുനർനിർമ്മിക്കാനും വാഹനം വാങ്ങുന്നതിനും ബാങ്ക് വീണ്ടും ലോണ്‍ തരും , ഈ പൊളിഞ്ഞു വീഴാറായ ചുമരുകൾ മാറ്റി നല്ലൊരു ടെറസ്സ് വീട് നിങ്ങൾക്കും വേണ്ടേ ..?
വേലായുധന്റെ വാക്ക് കേട്ട് സ്വപ്നലോകത്ത് സഞ്ചരിക്കുകയായിരുന്നു ഗോപാലൻ വീടുവെക്കുന്നതും ഉമ്മറപടിയിലെ ചാര് കസേരയിൽ ഇരുന്നു സിഗരറ്റു വലികുന്നതും മനസ്സിൽ കണ്ടു ,കയ്യിലെ ബീഡികുറ്റി വലിച്ചെറിഞ്ഞു ..

വേലായുധൻ തുടർന്നു ,
കിട്ടാവുന്ന ലോണ്കളുടെ എണ്ണം പറഞ്ഞതല്ലാതെ തിരിച്ചടക്കേണ്ട പലിശയുടെ ഒരു വരിപോലും അയാൾ സംസാരിക്കുകയുണ്ടായില്ല ..
-----
വർഷങ്ങൾക് ശേഷം തന്റെ ചോർന്നോലിക്കുന്ന കൂരക്ക് മുന്നിൽ ജപ്തി നൊട്ടീസുമായ് കണ്ണീർ ഒലിപ്പികുന്ന ഗോപാലനെ കാണാതിരിക്കാൻ വേലായുധൻ തന്റെ കാര് വേഗത്തിൽ ഓടിച്ചു പോകുന്നുണ്ടായിരുന്നു


അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 28, ചൊവ്വാഴ്ച

പ്രണയം

പ്രണയം
-------------------------------------
നീ വരച്ച മൈലാഞ്ചി ചന്തം
കയ്യിൽ മാഞ്ഞു പോയിരിക്കുന്നു
കാതുകൾക്ക് കുളിർമ്മ നൽകിയ
നിന്റെ തേന്മൊഴികൾ ദൂരെ
നിന്റെ സ്നേഹം
തലമുറകണ്ണിയിലൂടെ താഴോട്ടും
എന്റെ ചിന്ത
അന്നത്തിനായും തുഴഞ്ഞപ്പോൾ
നാമറിയാതെ ഒഴുകി പോയത്
നിശബ്ദ സ്നേഹത്തിന്റെ ദീർഘദൂരം
എന്റെ അമാനത്തുകൾക്ക്
ആയിരം തിരിയിട്ട
നിന്റെ അർപ്പണത്തിനു പ്രണാമം
വെള്ളി വരകൾ മൊട്ടിട്ട
നിന്റെ തല മുടിയിലിന്നും
എന്റെ പ്രണയത്തിന്റെ ഓർമ്മത്തിളക്കം
പ്രായം മതിലുകൾ തീർക്കുമ്പോഴും
ആ മടിത്തട്ടിലെന്റെ മോഹങ്ങൾ
ബാക്കിയാവുന്നു
നിന്റെ കണ്ണുകളിൽ ഒളിപ്പിച്ച
പ്രണയ പുഷ്പങ്ങൾക്കിന്നും
റയ്യാനിന്റെ സുഗന്ധം
ഈ മുത്തശ്ശി വേഷത്തിലും
നിന്നിലൂറുന്നു നന്മയുടെ ഒപ്പന ചന്തം
മരണമെന്നെ തേടിയെത്തുമ്പോഴും
നീ യെന്റെ കൂടെയുണ്ടാവണം
നാളെ ദേവലോകത്തും  ......

അഷ്‌റഫ്‌ എസ്സം വരിക്കോളി




2014 ജനുവരി 25, ശനിയാഴ്‌ച

റിപബ്ലിക് ദിനാശംസകൾ

പറയാതെ വയ്യ 
-----------------------------
ആറര പതിറ്റാണ്ടിൻ 
മധുരം നുണയവേ 
ബാക്കിയാവുന്ന വേദനകൾ 
ചൊല്ലാതെ വയ്യ 

നേടിയവന്റെ ആരവവും
തോറ്റവന്റെ തേങ്ങലും കേൾക്കാതെ
രാത്രിയെ വെളുപ്പിക്കാൻ
ചുവന്നു തുടുത്ത മുഖവുമായ്
ആദിത്യനുണരുന്നു

നീണ്ട പകലുകളിൽ
കവലകൾ നിറയുന്നത്
ഉദര പൂരണത്തിന്റെ
ചർവ്വിത ചർവ്വണങ്ങൽ

രാത്രിയിൽ
ഭരണാധിപന്റെ
വാണിഭപ്പുരയിൽ
നാടിനെ വിൽകാനുള്ള
ചർച്ചകൾ

ഭാരതം ഷഷ്ട്ടി പൂർത്തി
പിന്നിട്ടപ്പോഴും
അഴിമതിയുടെ മതിൽ കെട്ടിനിപ്പുറം
പട്ടിണിക്കിന്നും പാരതന്ത്ര്യം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 22, ബുധനാഴ്‌ച

ശീലങ്ങൾ

ശീലങ്ങൾ
--------------------------
ഇറക്കിവിട്ട ദുശ്ശീലങ്ങൾ
ആർത്തലച്ചു തിരികെ കയറുമ്പോൾ
ശീലങ്ങൾ മനസ്സിൽ
തളർന്നുറങ്ങുന്നു
ചിന്തയിൽ കോറിയിട്ട
ദൈവ നാമങ്ങൾ മായ്ച്ചു
തിരയിറങ്ങുമ്പോൾ
മനസ്സിലെ ധാർമ്മിക പക്ഷി
മൗനമായ് കരയുന്നു
നന്മയുടെ ചിതറിയ നുറുങ്ങുകൾ
ചേർത്ത് വെച്ച്
വീണ്ടുമൊരു കണ്ണാടി തീർക്കവേ
തിന്മയുടെ തിരമാലകൾ
മോഹിനിനൃത്ത മാടുന്നു
മുക്തിയുടെ മറുകര പറ്റാൻ
ഞാനേത് വേഷം ധരിക്കണം
എന്തെന്തു മന്ത്രം ജപിക്കണം



അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 19, ഞായറാഴ്‌ച

മുടന്തൻ അബ്ദു

മുടന്തൻ അബ്ദു ....(കഥ )
------------------------------------------------------------
അബ്ദു നേരെ നടന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ വാപ്പ സമ്പാദിച്ചു വെച്ച കടവും പോല്ലാപ്പും തീർക്കാൻ പുസ്തക കെട്ടുകൾ വലിച്ചെറിഞ്ഞു അധ്വാനത്തിന്റെ കുപ്പായ മണിയും വരെ ..
പ്രവാസത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ മനസ്സിൽ ഒരു പാട് മോഹങ്ങൾ ഉണ്ടായിരുന്നു വാപ്പയുടെ കടം വീട്ടുന്നതും കൂടെ പിറപ്പിനെ കെട്ടിച്ചു വിടുന്നതും ഉടപ്പിറപ്പിനെ പഠിക്കാൻ വിടുന്നതും അബ്ദു സ്വപ്നം കണ്ടു , വിശപ്പും ദാഹവും ചൂടും തണുപ്പും അറിയാതെ അവൻ സ്വപ്നങ്ങൾക്ക് നിറം ചാർത്തി , ആയുസ്സ് കൊണ്ട് വെള്ളവും ആരോഗ്യം കൊണ്ട് വളവു മിട്ട് വളര്ന്നു പന്തലിച്ച പ്രവാസ മരത്തിൽ പരാതിയുടെ പൂക്കളല്ലാതെ മറ്റൊന്നും ഉണ്ടായില്ല. മുതലാളിയുടെ ആട്ടും തുപ്പും വീട്ടിലേ പരിഭവത്തിനു മുന്നിൽ നിശ്പ്രഭമായി .പരോളും ജയിലും ആടി തീര്കുന്നതിനിടയിൽ ഏതോ ഒരു പെണ്‍കുട്ടിയും ജീവിതത്തിൽ കടന്നു വന്നു യൗവനം കത്തിച്ച വിചാരവും  വികാരങ്ങളും കടലാസ്സിൽ പൊതിഞ്ഞു വിരഹത്തിൻ കണ്ണ് നീർ തലയണയിൽ ചാർത്തി ദാമ്പത്യം മഷി വറ്റിയ പേന പോലെ തെളിഞ്ഞു മറഞ്ഞും കഴിഞ്ഞു പോയി. ഉണ്ണി പിറന്നതും ഉണ്ണാനായതും ഒന്നും കണ്ടില്ല, വാപയുടെ കടം തീർന്നപ്പോൾ ഉമ്മയുടെ അസുകം , അത് കഴിയുമ്പോൾ പെണ്ണിന്റെ പ്രസവം കിട്ടുന്ന കൂലിയിൽ അടുതുള്ളവന്റെ മിച്ചവും ചേർത്ത് ഉണ്ടി മുതലാളിയുടെ കടം തീർക്കും.
പഠിച്ചിറങ്ങിയ ഉടപ്പിറപ്പ് ഒരു താങ്ങാവും എന്ന് കരുതിയത് തെറ്റായെന്നു അവനൊരു ജോലിയും കൂട്ടിനൊരു ഭാര്യയും വന്നപ്പോൾ മനസ്സിലായി, വാപ്പയുടെ കടത്തിൽ നിന്നും രക്ഷിചെടുത്ത മണ്ണിന്റെ വിഹിതത്തിനു വലിയ വാക്കിൽ മൊഴിഞ്ഞപ്പൊൾ  ഉമ്മയും അവന്റെ കൂടെ ആയിരുന്നു , പാസ്സ്പോര്ട്ടിലെ പക്ഷി അബ്ദുവിനെ  സമ്പന്ന ഗണത്തിൽ പെടുതിയിരിക്കുന്നു, ഭാഗ്യങ്ങൾ പെയ്യുന്ന നാട്ടിലെല്ലേ എനിക്ക് നനയാനും ഒരു മഴയുണ്ടാവും എന്ന് കരുതി അബ്ദു കിടപ്പാടം അനുജന് എഴുതി കൊടുത്തു, കുത്തുവാക്കുകളുടെ കുത്തൊഴുക്കിൽ അബ്ദുവിന്റെ ഭാര്യ പടിയിറങ്ങുമ്പോൾ മോൾക്ക് വയസ്സ് 11 , എന്റെ വീട്ടിൽ ചാഞ്ഞുറങ്ങാൽ ഒരു ഇടം ഉണ്ടെന്ന അവളുടെ സങ്കട വാക്കുകൾക്ക് മുന്നിൽ അബ്ദു വീണ്ടും മുടന്തനായി
ഞാൻ എന്റെ പ്രശ്നങ്ങൾ എന്നിടത്ത് എത്തിയപ്പോൾ അബ്ദുവിന്റെ ദിവസങ്ങൾക്ക് വേഗത കൂടി , വാതിലുകൾ പലതും അടഞ്ഞു തുടങ്ങി, കൂടെ ചിരിച്ചവർ മാറി നിന്നു ചിരിക്കാനും പരിഹസിക്കാനും തുടങ്ങി.. ആളൊഴിഞ്ഞ വണ്ടിയാനേലും വലി മുട്ടി നിന്നു, ഒടുവിൽ കുരച്ചു തുപ്പിയ കഫത്തിൽ മഞ്ചാടി നിറം കണ്ടപ്പോൾ അയാളുടെ മടക്ക യാത്ര നിശ്ചയിക്ക പെട്ടു. വർഷങ്ങൾക്ക് മുമ്പ് കൊണ്ട് വന്ന തകര പെട്ടിയിൽ വായിച്ചു തീർത്ത സങ്കടങ്ങളും പണക്കാരൻ ആവാൻ വേണ്ടി മുല്ലാക്ക മന്ത്രിച്ചു തന്ന ചരടും എലസ്സും ബാക്കിയുണ്ടായിരുന്നു.. പ്രവാസത്തിന്റെ നീണ്ട പകലുകൾ അസ്ഥമിക്കുമ്പോൾ തറവാട്ടു വീട്ടിലെ കൊലായിയിൽ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളെ നോക്കി അബ്ദു തന്റെ പേരിട്ടു വിളികുന്നുണ്ടായിരുന്നു ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 15, ബുധനാഴ്‌ച

അമ്മ

അമ്മ
------------------------
മുറ്റത്തെ വള്ളിയിൽ പൂപറിക്കാനമ്മ
ചുമല് പടിയായി കുനിച്ചു തന്നേ
പുസ്തക താളിൽ ചായം പുരട്ടുവാൻ
നിറമുള്ള നോട്ടുകളെണ്ണി തന്നേ
വിദ്യതൻ ഏണിപടികൾ ചവിട്ടവെ
മനസ്സുറങ്ങാതെ കാത്തു നിന്നേ
പുസ്തക കെട്ടിൻ ഭാരം ചുമക്കുവാൻ
അമ്മയും കൂടെ നടന്നു വന്നേ
കണ്ണുകൾപ്പുറം ദേഹം മറയുമ്പോൾ
ഉപദേശ വാക്കുകൾ തഴുകി നിന്നേ
അമ്മതൻ കത്തിലെ നല്ല പാഠങ്ങൾ
ഉയരങ്ങളെന്നെ സാധ്യമാക്കി
ഓരോ കുറിപ്പിലും കാവലിൻ വാക്കുകള -
തിലോരോ വരിയിലും പ്രാർത്ഥനാ മന്ത്രങ്ങൾ
അനുമോദനത്തിന്റെ ആവേശമെന്നുടെ
മോഹങ്ങളാകാശം കീഴടക്കി
മിന്നുന്ന ജീവിതം ആരവം തീർക്കവെ
അമ്മ തളർന്നതും വാക്ക് കരിഞ്ഞതും
അകലങ്ങളിൽ ഞാൻ കേട്ടതില്ല
സായന്തനത്തിന്റെ ചുടുകാറ്റടിക്കവേ
മനസ്സിലെരിയുമീ കുമ്പസാരം പേറി
അമ്മയില്ലാതോരുമ്മറ പടിയിൽ ഞാൻ
മണ്ണനെ പോലെ വിതുമ്പി നില്പൂ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 9, വ്യാഴാഴ്‌ച

കടത്ത് തോണി

കടത്തു തോണി
---------------------------------------
ആരെന്റെ കടത്തു തോണിയെ കെട്ടിയിട്ടു
അങ്ങേ തലക്കലെ അധികാരിയോ
ഇക്കരെ നിൽകുമീ യഹങ്കാരമൊ ?
എത്ര നേരമായ് ഞാൻ കാത്തിരിന്നു
ഭിക്ഷാന്ദേഹിയായീ തുരുത്തിൽ
സൂര്യന്റെ മുഖം ചുവന്നപ്പോളും
ചന്ദ്രൻ പൂർണനായി വന്ന നേരവും
അക്കരെ പറ്റാത്ത എന്റെ നിലവിളികൾ
ഒരു കടത്തു തോണിയെ കാത്തിരുന്നു
പ്രാരാബ്ധങ്ങൾ വാ പൊളിച്ചു നിന്നപ്പോളും
പരിഹാസം ചാറ്റൽ മഴ പെയ്തപ്പളും
നിർഭാഗ്യങ്ങൽ തുരുതുരെ വീണ നേരത്തും
നിന്നെ ഞാൻ കാത്തിരുന്നു

ഒടുവിൽ നീ എത്തുമ്പോൾ ........


അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 6, തിങ്കളാഴ്‌ച

പീഡനം

പീഡനം ..................

കുറ്റികൾ രണ്ടുണ്ടെന്നുടെ വീട്ടിൽ
വന്ധ്യത പൂണ്ടു കിടക്കുന്നു
ആധാറിൻ തല ബാങ്കിൽ മുട്ടി
കരുണയും തേടിയിരിക്കുന്നു
നാണയമൊന്നു കൊടുത്താലുരിയരി
വേവിക്കാനതിനായിരവും
കാണെ കാണെ വലുതാവുന്നൊരു
വ്യഞ്ജന വിലയിത് നോക്കാതെ
എണ്ണ പ്രഭുവിൻ മുന്നിൽ തലവൻ
തലയറിയാതെ കുലുക്കുന്നു
പട്ടിണി തിന്നു മടുത്തവനരികിൽ
വേദാന്തങ്ങൾ തുപ്പുന്നു
ഇത് ഭാരതമാണാ ഗാന്ധി പറഞ്ഞ
സ്വാതന്ത്രത്തിൻ തിരു നാട്
വോട്ടുകൾ പെട്ടിയിലാവുന്നത് വരെ
നാനാത്വത്തിൽ ഏകത്വം
മന്ത്രി കുപ്പായത്തിന്നുള്ളിൽ
സ്വാർത്ഥത പൂണ്ട നരൻ മാത്രം
കാടും കടലും വിറ്റുതുലച്ചവർ
പട്ടിണികണ്ട് ചിരിക്കുന്നു
മർദ്ദിത ശബ്ദ മുയർന്നു വരട്ടെ
വളരരുതിനിയൊരു മഴിമതി ഭരണം
തളരരുതിനിയൊരു മുദ്രാവാക്യം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജനുവരി 2, വ്യാഴാഴ്‌ച

പെണ്ണായ് പിറന്നവൾ

പെണ്ണായ് പിറന്നവൾ ...............
-------------------------------
പതിനെട്ടു പൂവുകൾ കൊഴിഞ്ഞു പോയി
കുഞ്ഞുടുപ്പോക്കെ മാഞ്ഞു പോയി
പുസ്തക കെട്ടുകൾ ഭാരമായി
കറവ കഴിഞ്ഞൊരു
പാൽപാത്രമെന്നപോൽ
അമ്മയുമച്ചനും കാവലായ്
അമ്മ പഴങ്കഥ തുറന്നു വെക്കും
അച്ഛന്റെ കണ്ണുകൾ പരതിനിൽകും
താലിതൻ കാലൊച്ച നിത്യമായി
നിറപറക്കരികിൽ അണിഞ്ഞിരുത്തീടുവാൻ
കൂടെ പിറപ്പിനും തിടുക്കമായി
അങ്ങിങ്ങായ് കുറുകിയ പ്രണയ കുരുവികൾ
ചിറകടിച്ചകലേ പറന്നു പോയി
തറവാട്ടു തൊട്ടിലിൽ കൈകുഞ്ഞിനെപ്പോലെ
കേൾവികൾ കേട്ട് ഞാൻ മൗനിയായി
ബാല്യ മോഹങ്ങളിൽ ചാലിച്ച ചായങ്ങൾ
മറവി തൻ ചെപ്പിൽ ഒളിച്ചു വെച്ച്
മനവിയായ് അമ്മയായ് ........

അഷ്‌റഫ്‌ എസ്സം വരിക്കോളി