അബ്ദുവിന്റെ സങ്കടങ്ങൾ
-----------------------------------
ഞാൻ അബ്ദു ,
എന്റെ ഈ തടിയും കുടവയറും കണ്ടു നിങ്ങൾ തെറ്റിദ്ദരിക്കേണ്ട, പട്ടാളക്കാരൻ നാട് കാക്കാൻ ചീറിപ്പായുന്ന വെടിയുണ്ടയുടെ കഥ പറയുമ്പോൾ പ്രവാസിക്ക് വീട് പോറ്റാൻ അവൻ നടത്തിയ ദുരിത സഞ്ചാരത്തിന്റെ കഥ പറയാനുമുണ്ട് നമ്മുടെ ചുമന്ന പരിപ്പിന്റെ ഔഷധ ഗുണം അറിയണമെങ്കിൽ ഗൾഫിൽ പോകണം അരിയാഹാരം വേണ്ടാഞ്ഞിട്ടല്ല രണ്ടു നേരവും കുബ്ബൂസ് കഴിക്കുന്നത് എളുപ്പത്തിൽ വാങ്ങാനും പരിപ്പിനോടപ്പം തട്ടാനും കുബ്ബൂസിനോളം നല്ല വസ്തു വേറെ ഇല്ലാത്തത് കൊണ്ടാ ..

മത്തിക്കറിയിലെ വിറ്റാമിൻ കഥ കേൾക്കണമെങ്കിൽ ഞങ്ങളുടെ കേമ്പിൽ വരണം അഞ്ചു ദിർഹമിനു ഒരു കിലോ മത്തി കിട്ടുന്നത് കൊണ്ടല്ല അതിലെ പ്രോട്ടീൻ അറിയുന്നത് കൊണ്ടാ അത് തന്നെ എന്നും വാങ്ങുന്നത് എന്ന് ഞങ്ങൾ തട്ടി വിടും
എന്റെ ഈ ചമയങ്ങൾ കണ്ടിട്ടാണോ നിങ്ങൾ തുറിച്ചു നോക്കുന്നത് ഇതൊക്കെ ഞാൻ ഇങ്ങോട്ട വരുന്നതിന്റെ തൊട്ടു മുംബ് വാങ്ങിയതാ, അത് വരെ ഉടുത്തതും പുതച്ചതും ഒക്കെ റൂമിന്റെ പുറത്ത് കാവൽ നിൽകുന്ന ഡ്രമ്മിൽ നിക്ഷേപിച്ചു വേറെ ഒന്നും കൊണ്ടല്ല വിയർപ്പ് കുടിച്ചു വീർത്ത ഷർട്ടും മൂട്ടകൾ ചിത്രം വരച്ച ബനിയനും ഇനിയൊരു അവധിക്കാലം വരെ ഇടാൻ പോന്നതല്ല അതോണ്ടാ ..
ഞാൻ പൂശിയ അത്തറിന്റെ മണം നിങ്ങളെ കൊതിപ്പിക്കുന്നുണ്ടോ ..? ഇതൊക്കെ നാട്ടിൽ വരുമ്പോൾ മാത്രം പൂശാൻ കൈ വിറച്ചു കൊണ്ട് വാങ്ങിയതാ .. മറ്റൊന്നും കൊണ്ടല്ല എനിക്ക് എന്നോട് തന്നെ സങ്കടം തോന്നാതിരിക്കാൻ ...
ഈ പെട്ടിയിൽ അടുക്കി ഞാൻ കൊണ്ട് വന്ന പാൽപൊടിയും ടാങ്കും ഞാൻ സ്ഥിരമായി കുടിക്കാറുള്ളവയെന്നു നിങ്ങൾക്ക് തോന്നുണ്ടോ, അതൊക്കെ കുബ്ബൂസ് വാങ്ങാൻ പോകുന്ന കടയിലെ സെല്ഫിൽ കാണാറുണ്ട് , കത്തിലെ ആവലാതികൾ ഒഴിഞ്ഞിറ്റൊരുന്നാൾ വാങ്ങാമെന്നു കരുതി പക്ഷെ ... മാറ്റിവേക്കാവുന്നവ സ്വന്തം ആവശ്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയണമെങ്കിൽ ഗൾഫിൽ തന്നെ പോകണം
എനിക്ക് ഇന്നലെ ഉറക്കം വന്നില്ല ഈ വീട്ടിലെ മുറികൾക്ക് ഭംഗി പോരാഞ്ഞിട്ടല്ല, ചൂടുള്ള കാറ്റ് കൊണ്ടാണെന്ന് നിങ്ങൾ ബിജാരിക്കും അതുമല്ല
അടുത്തവന്റെ കൂർക്കം വലിയും മൂട്ടയുടെ അരിശം തീർക്കലും ശീലമായി പ്പോയ ശരീരത്തിന് ഈ പട്ടുമെത്ത മെരുങ്ങാതെ ആയിരിക്കുന്നു..
അടുത്തവന്റെ കൂർക്കം വലിയും മൂട്ടയുടെ അരിശം തീർക്കലും ശീലമായി പ്പോയ ശരീരത്തിന് ഈ പട്ടുമെത്ത മെരുങ്ങാതെ ആയിരിക്കുന്നു..
കൂടെപ്പിറപ്പുകളെ.., നിങ്ങൾ സന്തോഷിക്കുന്ന ഈ വീട്ടിൽ ഞാൻ ഉറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിലെ ആധി ഞാൻ അറിയുന്നു..അടക്കം പറച്ചിലുകൾ ഞാൻ കേൾകാതിരിക്കട്ടെ എന്നാശിക്കുന്നു., ഞാൻ തിരികെ പോയേക്കാം ഈ പാതി ഉണങ്ങിയെ ഇവളുടെ തലോടലുകളും ഈ കുഞ്ഞി കാലിന്റെ താളവും ഒരു വാരം കൂടി ഞാൻ കേട്ടോട്ടെ .. സ്നേഹത്തിന്റെ കുളിരുള്ള മണ്ണിൽ ഒരു തിങ്കളും വെള്ളിയും കൂടി ഞാൻ കണ്ടോട്ടെ
ഒരു നിലാവ് ആവാൻ കഴിഞ്ഞില്ലങ്കിലും ഒരു മെഴുകു തിരിയായ് ശിഷ്ട കാലവും ഞാൻ നിങ്ങൾക്ക് വേണ്ടി പണിയെടുക്കാം.മടിയില്ലൊരിക്കലും ഈ പ്രവാസിക്ക്, ആശ്രിതരുടെ സന്തോഷങ്ങൾക് ജന്മം തീറെഴുതാൻ
ഒരു നിലാവ് ആവാൻ കഴിഞ്ഞില്ലങ്കിലും ഒരു മെഴുകു തിരിയായ് ശിഷ്ട കാലവും ഞാൻ നിങ്ങൾക്ക് വേണ്ടി പണിയെടുക്കാം.മടിയില്ലൊരിക്കലും ഈ പ്രവാസിക്ക്, ആശ്രിതരുടെ സന്തോഷങ്ങൾക് ജന്മം തീറെഴുതാൻ
സമർപ്പണം
അഷറഫ് എസ്സം വരിക്കോളി
അഷറഫ് എസ്സം വരിക്കോളി