ആകെ പേജ്‌കാഴ്‌ചകള്‍

2013 ഏപ്രിൽ 27, ശനിയാഴ്‌ച

പീഡനം


ശിശു പീഡനം  .......
-----------------------------------
വട്ടം കറങ്ങുന്നു കാമ കഴുകൻ മാർ
കൂട്ടിലടചിടാം കൈ കുഞ്ഞിനെപ്പോലും
കൊതുകായിരുന്നെന്റെ മുഖ്യ ശത്രു
"ഓൾ ഔട്ട്‌" വന്നവനെ തുരത്തിവിട്ടു

കരി നിയമങ്ങൾ എഴുതി വെച്ചു
കാമ വേറിയന്മാർ ചുവട് മാറ്റി
ഇളം മേനി തെടിയവർ ഊരുചുറ്റി
"ച്ചുയിന്ഗം" കണക്കെ ചവച്ചു തുപ്പി

ഭരണവും നിയമവും നിലവിളിച്ചു
വാർത്തകൾ എന്നും കൂടി വന്നു
"ദീനം" അറിയാത്ത കഷായങ്ങളത്രയും
വൈദ്യന്റെ പെട്ടിയിൽ തുട്ടായിടും

തത്തയും പൂച്ചയും ഒന്നായുറങ്ങുന്നു
അച്ഛന്റെ വീട്ടിൽ മകൾ വിറക്കുന്നു
എവിടെ കളഞ്ഞു നിൻ മാനുഷ്യ മൂല്യങ്ങൾ
മദ്യം നുകർന്ന് നീ മൃതുചിത്തനായതോ.. ?
മതം വെടിഞ്ഞു നീ സാത്താനായ് തീര്ന്നതോ ?

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഏപ്രിൽ 25, വ്യാഴാഴ്‌ച

അസംതൃപ്തി ......


---------------------------------------
നൂറു കിട്ടുകിലവനായിരം ദുഃഖം
മേലോട്ട് നോക്കി നടന്നവൻ 
കയ്യിലെ മധുരം മറന്നിടുന്നു 
വിശപ്പറിയാതെ ജീവിച്ചു പോന്നാൽ 
പലതരമുണ്ണാൻ കൊതിയുള്ള ദുഃഖം 

നേടിയ വിദ്യയിൽ അഭിമാന മേകാതെ  
അപരന്റെ ഉയരത്തിൽ  വേദനിപ്പൂ
മൊഞ്ചുള്ള പെണ്ണിനെ വേളി കഴിച്ചവൻ
അന്യന്റെ ഭാര്യയിൽ മൊഞ്ച് കാണ്മൂ

പെണ്ണ് പിറന്നാൾ ആണിനെ മോഹിച്ചും
ആണ്‍ തന്നെയാണേൽ പെണ്ണിനെ മോഹിച്ചും
കുഞ്ഞുപിറക്കാത്ത ദമ്പതിമാരെ
പാടെ മറന്നവർ ദുഖിയാവൂ

മിന്നുന്ന സാരികൾ ഡസനായിരിക്കെ
അയലത്തെ സാരിയിൽ മൊഞ്ചു കാണുന്നവൾ
ബൈക്കിലിരുന്നാൽ കാറായിരുന്നെങ്കിൽ
കാറിലിരുന്നാൽ "ഇന്നോവ" യായെങ്കിൽ

കിട്ടിയ ജോലിയിൽ ന്യൂനത കണ്ടെത്തി
മറുകണ്ടം ചാടുവാൻ മൂക്ക് പിഴിയുന്നവൻ
ഇക്കരെ നിന്നവൻ അക്കര കാണുന്ന
പച്ചയാനെന്നും അവന്റെ ദുഃഖം

ഭാഗ്യാധിപൻ കയ്യിൽ കുറവില്ല ഭാഗ്യം
ആരാരു യൊഗ്യനന്നറിയുന്നവൻ അവൻ
നന്ദി മറന്നു നീ നിരാശനായ് തീരുമ്പോൾ
നിൻ വിഹിത മത്രയും ദൂരെ നില്പൂ

ചോദ്യങ്ങൾ ഉരുവിട്ട് മോലോട്ട് നോക്കുക
ഉത്തരം തേടി നീ താഴൊട്ട് നോക്കുക
പിന്നിട്ട ഇന്നലകൾ മറവിയിൽ പൊതിഞ്ഞു
പിറക്കാത്ത നാളയിൽ പ്രതീക്ഷകൾ കത്തിച്ചു
ഇന്നിന്റെ വെളിച്ചത്തിൽ സംതൃപ്തരാവുക

അസംതൃപ്തനെന്നും "സംതൃപ്ത"നാവാതെ
അസംതൃപ്തനായെ ബാക്കിയാവൂ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 ഏപ്രിൽ 24, ബുധനാഴ്‌ച

യാത്രക്ക് ഒരുങ്ങുക .....


യാത്രക്ക് ഒരുങ്ങുക ..

-----------------------------------
പോയ കാലത്തിന്റെ കര്മ്മവു ധര്മ്മവും
മനസ്സിന്റെ ത്രാസ്സിൽ തൂക്കി നോക്കി
കീഴായ്‌ കിടക്കുന്ന തിന്മതൻ തട്ടിനെ
ശിഷ്ടായുസ്സാലുയര്ത്തിടാമോ ..?

കർമ്മം കറുപ്പിച്ച വ്രണിത ഹൃദയത്തെ
തൗബയിൽ ചാലിച്ച് നിർദ്ദൊഷമാക്കണം
കളവായ് പറഞ്ഞു നീ നോവിച്ച ഹൃദയത്തെ
മാപ്പിന്റെ താളിയിൽ കഴുകിടേണം

അന്യന്റെ പണമാലുദരം നിറക്കുമ്പോൾ
നാളത്തെ ചോദ്യമതോര്മ്മ വേണം
അമലുകൾ ചെയ്തു പാപ്പരായ് തീരാതെ
ഹക്കുകൾ വീട്ടി നീ യാത്ര പോണം

ശീതം നുണഞ്ഞു നിദ്രയെ തഴുകുമ്പോൾ
ഇരുളാം ഖബറിനെ ഓർമ്മയുണ്ടോ..?
കോടികൾ വിട്ടു നീ മുക്കണ്ടം തുണിയുമായ്
ആറടി വീട്ടിൽ യാത്രയാവും

മണ്ണിൽ വിതച്ചതും വിണ്ണിലുയര്ന്നതും
നന്മതൻ ത്രാസ്സിൽ ചെന്നിടേണം
സമയവുമർത്ഥവും തന്നവൻ കേട്ടാൽ
തെറ്റാ കണക്കുകൾ വെച്ചിടേണം..

അഷ്‌റഫ്‌ എസ്സം വരിക്കോളി





2013 ഏപ്രിൽ 21, ഞായറാഴ്‌ച

നമ്മുടെ നാട് 
----------------------------
മോഡിയാണ് താരം 
തൊട്ടാൽ പൊള്ളുന്ന നാമം 
"കുട്ടി" വിട്ട വാക്കുകൾ 
"ബേബി" തലയിലേറ്റിയോ.. ?
നാവുകളറിയാതെ മൊഴിയും വാക്കുകൾ 
"വികസന മോഡിയിൽ"  ചെന്ന് നില്പൂ   
സൂര്യനുദിച്ചാൽ മാറ്റി പറയുവാൻ 
വാക്കുകൾ തേടി പതറുന്നവർ 

മോഡി യെന്ന കാക്കയെ 
"ശിവഗിരിയിൽ" മുക്കി കൊക്കാകുമോ 
വികസനം പഠിക്കാൻ മോഡി വേണം 
ഗുജാത്ത് പോലൊരു നാട് വേണം .. ?

മുന്നണി കൊമ്പിലെ കുട്ടി കുരങ്ങുകൾ 
മറുച്ചില്ല ചാടാൻ പാത്തു നില്കെ 
"വികസന കാറ്റുകൾ" ചുഴറ്റി വീശി 
മരമോന്നിളക്കാൻ നോക്കുന്നവർ 

ചൊറിയുന്ന നാവുകൾ 
മന്ത്രി കസേരകൾ 
ചട്ടിയും കലവുമായി മുട്ടി നിൽകെ 
"മച്ചി" കുടുംബങ്ങൽ "ത്വലാഖ്" ഭീഷണി 
അയ്യയ്യോ മുഖ്യ നിതെന്തു ചെയ്യും 

ടാപ്പിൽ വെള്ളമില്ല വീട്ടിൽ കറണ്ടില്ല 
കട്ട പുറത്താണൻ ആന വണ്ടി 
വല്ലതും തേടിയിറങ്ങുന്ന നേരത്ത് 
ഉടുമുണ്ടഴിക്കുന്ന കുറുമുന്നണി 

തെരഞ്ഞെടുപ്പ് ഇനിയും വന്നു ചേരും 
പൊതു ജനം എന്നും കഴുതയല്ല 
വോട്ടിട്ട കൈകളെ പാടെ മറന്നാൽ 
 .....................  

അഷ്‌റഫ്‌ എസ്സം വരിക്കോളി 



2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഫാസിസം വിജയിക്കുന്നു

51 വെട്ടുകൾ വെട്ടി നടു റോഡിൽ ടി പി കൊല്ലപെട്ടപ്പോൾ കേരളം ഒന്നായ് പറഞ്ഞു അതിന്റെ പിന്നിൽ സി പി യം ആണെന്ന്.. പിറ്റേ ദിവസം മുതൽ പ്രതികൾ  അറസ്റ്റ് തുടർന്നപ്പോൾ ജനങ്ങളും മാധ്യമങ്ങളും അത് സത്യമാക്കി... തിരെഞ്ഞുടുപ്പ് വിജയത്തിനുള്ള "തിരക്കഥ യിലാണ്" അറസ്റ്റു നടക്കുന്നത് എന്ന് സി പി യം പറയുമ്പോളും അല്ല പ്രതിയിലെക്കുള്ള ശരിയായ വഴിയാണ് എന്ന് ഭരണ കൂടവും പറഞ്ഞു ഒരു കേസിലെ "സത്യ സന്തമായ" അന്വേഷണം കണ്ടു ജനത അമ്പരന്നു..
തെരെഞ്ഞുടുപ്പ് വിജയം കണ്ടു,  ചിലരുടെ "കോലിട്ടിളക്കൽ " സഹായകവുമായി .. എന്നാൽ പ്രതികൾ നിങ്ങൾ തിരക്കഥയിൽ മേനെഞ്ഞെങ്കിൽ "സാക്ഷികൾ" ഞങ്ങളുടെ "തിരക്കഥ" യാവട്ടെ എന്ന് സി പി യെമ്മും... എല്ലാ പ്രതികളെയും കണ്ട സാക്ഷികൾ സി പിയം കാര് തന്നെ ജനം കരുതി ടി പി യോടുള്ള സ്നേഹമാണിതെന്നു... ആർ എംപി കാരനുമറിഞ്ഞില്ല സാക്ഷി പട്ടികയിലെ തിരകഥ പത്രങ്ങളും കണ്ടില്ല... ഒടുവിൽ  സാക്ഷിയാവേണ്ടിടത്ത്  എത്തിയപ്പോൾ പ്രതികളിലെ "തിര" സാക്ഷിയിലെ "തിരയും" നനഞ്ഞ പടക്കമായി ... ഇതെഴുതുമ്പോൾ നാല്പത്തി രണ്ടു സാക്ഷികൾ കൂറ് മാറി എങ്ങിനെ ?.... അവരെ സാക്ഷിയാക്കിയത് ആര് ..? തിരക്കതക്ക് പിന്നിലെ ഒത്തു കളി ആരൊക്കെ... ഒടുവിൽ ടി പി സ്വയം മുഖത്ത്  വെട്ടി മരിച്ചു എന്ന് പറയുമോ ആവോ ..?
സാക്ഷികൾ കൂറ് മാറി പ്രതികൾ രക്ഷ പെടുമ്പോൾ വിജയിക്കുന്നത് എന്ത് ....? ഇതല്ലേ ഫാസിസം
രമക്കും മകനും നഷ്ട മായാത് അവരുടെ തങ്ങും തണലുമാണ് പാർടിക്ക് ഒരു "രക്തസാക്ഷി" പിറന്നു അന്വാഷണവും അറസ്റ്റും കണ്ടു ആവേശം പൂണ്ട ജനം വിഡ്ഢികൾ.... രാഷ്ട്രീയ കാരൻ അവന്റെ വിളവെടുപ്പ് കഴിഞ്ഞു കൈ കഴുകി അടുത്ത ഇരക്കായ് നോട്ട മിട്ടിരിക്കാം...
ഉണരുക കൂട്ടരേ രാഷ്ട്രീയ കാരന്റെ ഫാസിസ്റ്റ് മുഖം തിരിച്ചറിയുക ഏണിപ്പടികൾക് കൂടെപിറപ്പിനെ ഒറ്റുന്ന രാഷ്ട്രീയ കാരെ തിരിച്ചറിയുക
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ ......

.......
അഷ്‌റഫ്‌ എസ്സം. വരിക്കോളി   

2013 ഏപ്രിൽ 18, വ്യാഴാഴ്‌ച

സൂര്യാതപം  ....  

മുറ്റത്ത് ഓടി കളിക്കുന്ന കുട്ടികളെ ശകാരിക്കുകയാണ് മാതാവ്   വെയില് കൊള്ളരുത്‌ പുറത്തിറങ്ങരുത് ശീതീകരിച്ച മുറിയിൽ "വളർത്തു കുട്ടികൾ " വിറ്റാമിൻ D ക്ക് വേണ്ടി മരുന്നുകളെ ആശ്രയിക്കാം വൈദ്യര് കല്പിച്ച "ഓട്ടം" വീട്ടിനകത്ത് മോട്ടോർ വൽകരിച്ച "ഓട്ടയന്ത്രത്തിൽ" .. വെയിലും മഴയും കൊള്ളാത്ത ഒരു തലമുറക്ക് എങ്ങിനെ പ്രകൃതിയോട് സമരിക്കാൻ കഴിയും 
മുറ്റത്തെ വെയിലിൽ ഓല മടയുന്ന രാധ, അവൾക്ക് സൂര്യാതാപ മില്ല കാരണം അവൾ ജനിച്ചതും വളര്ന്നതും ദാരിദ്രത്തിലാ അത് കൊണ്ട് തന്നെ തണല അവൾക് ശീലമല്ല 

പണ്ട്  വരമ്പിലൂടെ നടന്നു പോകുമ്പോൾ വയലിൽ ജോലി ചെയ്യുന്ന അര മുണ്ടുടുത്ത വാല്യക്കരെയും വാല്യ ക്കാരിക്കെളെയും കാണാം അവരൊന്നും വെയിലുയര്ന്നതും സൂര്യൻ "തീ" ആയതും അറിയുന്നെ ഇല്ല സൂര്യന് ചൂടില്ലാഞ്ഞിട്ടോ അശക്തനായതു  കൊണ്ടോ അല്ല മറിച്ചു അന്നത്തെ മനുഷ്യന്റെ തൊലിക്ക്  അദ്വാനതിന്റെ മെൽകട്ടി ഉണ്ടായിരുന്നു 
ചെളി പുരണ്ട ശരീരം ബാക്സ്റ്റീരിയക്ക് അപ്രിയ മായിരുന്നു.. ചിമ്മിണി വിളക്കിന്റെ അരണ്ട പ്രകാശം അവരുടെ കണ്ണുകൾക്ക് മതിയായ കാഴ്ച നല്കിയിരുന്നു.. കൊച്ചു കുട്ടിയും പകൽ വെളിച്ചത്തില സോടാ കണ്ണടകൾ വെക്കേണ്ടി വരുന്നത് അവനിലെ പ്രകര്തിയിൽ നിന്നും നേടിയെടുകാത്ത ദാനത്തിന്റെ കുറവ് കൊണ്ടാവാം... 
നെല്പാടങ്ങൾ നികത്തി കൊണ്ഗ്രീടു കാടുകൾ പണിയുമ്പോൾ, കുഴൽ കിണറുകൾ കുത്തി നാളയുടെ മക്കളുടെ ജലം വരെ ഊറ്റി ഭൂമിയെ തരിശാക്കുമ്പോൾ... ചൂട് താങ്ങാനാവാതെ സൂര്യനെ പഴിക്കുന്നുവോ ..? 

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ഏപ്രിൽ 14, ഞായറാഴ്‌ച

തലമുറ ..................
------------------------------
അമ്മിയും അമ്മയു മപ്പുറത്ത്
മിക്സിയും മമ്മിയാണകത്തളത്ത്
തറയും പനയും പഴഞ്ചനായി
ആപ്പിളും കേറ്റും കുഞ്ഞെഴുത്ത്

പൊട്ടിയ സ്ലേറ്റിലെ അക്ഷര കൂട്ടങ്ങൾ
ടാബ്ലറ്റിൻ നെഞ്ചിൽ മിന്നി നില്പൂ
പേനയും പെൻസിലുമിരുന്നിടത്ത്
ടച്ചും മൌസും ചാരി നില്പൂ

കഞ്ഞിയും പയറും മറന്നു കുഞ്ഞ്
ന്യൂഡിൽസും, ബ്രെഡും പഥ്യമാക്കി
തലയിൽ തലോടുന്ന അമ്മൂമയെ
ഈറോടെ നോക്കുന്ന പേരമക്കൾ

രാമ നാമങ്ങൾ ജപിച്ച സന്ധ്യ
വിഡ്ഢിവെളിച്ചങ്ങൾ സ്വന്തമാക്കി
ഈണമാം ഗാനങ്ങൾ കെട്ടിടത്ത്
റോക്കുകൾ ബാൻഡുകൾ കയ്യടക്കി

വളരുന്ന ലോകത്ത് പായുന്നു മര്‍ത്യന്‍
ഉടുമുണ്ടഴിഞ്ഞത് കണ്ടിടാതെ
തലയിലെ തൊപ്പിയിൽ നക്ഷത്രം ചൂടുവാൻ
ഒറ്റിക്കൊടുക്കുന്നു മുലപ്പാലിനെ

ലക്ഷം മുടക്കി കോടികൾ കൊയ്യുവാൻ
ബിരുദം വരിക്കുന്ന തലമുറകൾ..
വിദ്യകൾ നേടി പാമരനാകാതെ
ജ്ഞാനിയായ് മാനിയായ് തീർന്നുവെങ്കിൽ !

അഷ്‌റഫ്‌ എസ്സം വരിക്കോളി   

2013 ഏപ്രിൽ 13, ശനിയാഴ്‌ച

പ്രവാസിയുടെ വിഷു ..........
---------------------------------------

മുഖപുസ്തകത്തിന്റെ ജാലക പാളിയിൽ
നിറങ്ങൾ ചാലിച്ച വിഷു നിറക്കൂട്ടുകൾ
ചൂടേറ്റു വാടുന്ന ഓർമ്മതൻ കൊമ്പിലെ
വേദന പൂക്കളാണെന്റെ യുള്ളിൽ

അന്യന്റെ വായിലെ കറുത്ത വാക്കുകൾ
കൈനീട്ടമായ് ഞാനേറ്റു വാങ്ങുമ്പോൾ
കൊന്നകൾ പൂക്കുന്ന നാട്ടിന്റെ ഓർമ്മകൾ
അമ്മയിൽ ചെന്നെത്തി ഗദ് ഗത മായ്

കണ്ണെത്താ ദൂരത്ത് ചുരുളായുയരുന്ന
മണൽ കൂട്ടമാണെന്റെ കണി കൊന്നകൾ
ചീറി പറക്കുന്ന പല ചക്ര ശകടം
പിന്നിട്ട ദൂരമാണെന്റെ യാത്ര

പെറ്റിട്ട ഭൂമിയിൽ ഒരു ചെറു തണലിനായ്
കാതങ്ങൾ ഏറെ താണ്ടി ഞാനേ
വീഴാതെ തളരാതെ മറുകര പറ്റുവാൻ
കാവലുണ്ടാവണേ തമ്പുരാനേ ...


അഷ്‌റഫ്‌ എസ്സം വരിക്കോളി








2013 ഏപ്രിൽ 10, ബുധനാഴ്‌ച

"പെട്ടിപുര"......................


"പെട്ടിപുര"......................
======================

"ഇതെന്താ അമ്മതെ ഇഞ്ഞല്ലേ പറഞ്ഞത് പോരപ്പണി തീര്‍ത്തിട്ട് മാണം നാട്ടില്‍ സ്വസ്ഥമായി ഇരിക്കാന്‍ എന്ന് .. എന്നിറ്റിപ്പോ ....?"

"അതൊന്നും പറെണ്ട എന്റെ ഹജീക്ക അസ്സനിക്കാന്റെ പോര "പെട്ടിപോര " ആക്കിയേറെ ഇബ്ടുത്തെ മറിയത്തിനും തൊടങ്ങി പൂതി പോര ഒന്ന് പെട്ടിയാക്കനോലോ...

നാട് നീളെ വീട് പണികള്‍ തകൃതിയായ് നടക്കുന്നു അടുക്കള മാറി "അടുക്കള കൂടയും" , കാര്‍ പോര്‍ച്ചു മാറി സിറ്റ് ഔട്ട്‌ ഉം അലങ്കാര കിച്ചണില്‍ മോഡി തീര്‍ത്ത "സ്റ്റോര്‍ റൂമും", വന്‍ മതിലുകള്‍ പുട്ടിയിട്ടു പെയിന്റടിച്ചു ... അങ്ങിനെ പണത്തിന്റെ ഹുന്ഗ് വീടിന്റെ മോടിയില്‍ പ്രഘട മാവുന്ന കാലം

അങ്ങിനെ നമ്മുടെ മമ്മതും പൊളിച്ചു "കാര്‍ പോര്‍ച്" അതിന്റെ മുകള്‍ ഭാഗത്തും സൈഡിലും "പെട്ടി "തൂണുകള്‍ കൊണ്ട് മോഡി കൂട്ടി.. പുറത്തു നിന്ന് കാണാന്‍ നല്ല "ലുക്ക്‌" ഉപകാരമോ "ശൂന്യം"... ഒരു ലക്ഷം കൊണ്ട് തീരും എന്ന് പറഞ്ഞു തുടങ്ങിയതാ ഒന്നര കഴിഞ്ഞു പണി ബാക്കി കിടക്കുന്നു

പിന്നെന്താ അമ്മദേ പണി നിന്ന് പോയത് ..?

പൈശാങ്ങ് തീര്‍ന്നു പോയീന്നു മറിയത്തിനോട് ഒളെ കവുത്തിലത് പണയം വെക്കാന്‍ ചോയിചിറ്റ് തന്നില്ല അങ്ങിനെ ഞാന്‍ ബാങ്കില്‍ പോയി പണ്ടത്തെ പോലെ ഒന്നുവല്ല ബാങ്ക് കാര്‍ അവരല്ലാം നന്നായി പോയിക്ക് എത്തിര്യാ മാണ്ട്യെന്ന ചോയിക്കുന്നെ ... ഞാന്‍ ഒരി ലച്ചം മാങ്ങിക്കെനു അപ്പണത്തേക്ക് പണിക്കാര്‍ പോയീന്നു ...

പാവം ബാങ്ക് കാരുടെ സ്നേഹം അയാളുടെ കഴുത്തില്‍ ഇടാന്‍ പോകുന്ന കുരുക്കിന്റെതാണെന്ന് മനസ്സിലാക്കാതെ .....

"ന്നാലും ന്റെ അമ്മതെ ഞ്ഞി വായ്പ ഒന്നും മാങ്ങേണ്ടെനു ....."

"ഇങ്ങകെന്താന്നു മറിയത്തിന്റെ ഇടക്ക് ..............."

വീട് പണികള്‍ തീര്‍ത്തു മമ്മത് വീണ്ടു പ്രവാസിയായി .. വന്ന ഉടെനെ കേള്‍കുന്നത് "നിതാഖാത്തും".."ഖാഫാലത്തും" പറഞ്ഞു ഉള്ള ജോലിയും പോയ കഥയാണ്.. ഒരു മടക്ക യാത്രക്ക് മണി മുഴങ്ങുമ്പോള്‍ ബാങ്കിലെ തിരിച്ചടവുകള്‍ മമ്മദിനെ നോക്കി പല്ലുളിക്കുന്നു  ... "പെട്ടി പുര"യുടെ മുന്നില്‍ മറിയം "ഞെളിഞ്ഞു" നില്‍കുമ്പോള്‍ മമ്മദ് റൂമില്‍ ദിവസം എണ്ണുകയാണ് ഉമ്മറ പടിയില്‍  പതിയാന്‍ പോകുന്നു "ജപ്തി നോടീസും " മനസ്സില്‍ കണ്ടു ...


അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ഏപ്രിൽ 9, ചൊവ്വാഴ്ച

മുറ്റത്തെ മുല്ല................

================================
പറയാന്‍ മറന്നതും പറയാതെ പോയതും
ദുഖ മായിന്നും ബാക്കി നില്പൂ
അകലത്തെ മുല്ലയില്‍ മണവും തെടിഞ്ഞാന്‍
ആകാശ ദൂരം നടന്നു നീങ്ങി

മുറ്റത്തെ മുല്ലയില്‍ വെള്ളം നനയാതെ
പൂവുകള്‍ വാടി കരിഞ്ഞു പോയി
വാചാല മൌനത്തിനര്‍ത്ഥം ഗ്രഹിക്കാതെ
കേള്‍വിയെ തേടിയലഞ്ഞു ഞാനേ

കാതിനു കുളിരേകി തഴുകിയ വാക്കുകള്‍
പാഴ് വാക്ക തെന്നരിഞ്ഞിടുമ്പോള്‍
ശിശിരവും വസന്തവും മാറി കളിക്കവേ
മുറ്റത്തെ മുല്ലയില്‍ കുറി വരച്ചു

ഇന്ന്

തൂവെള്ള സാരിയില്‍ മേനി മറച്ചവള്‍
കണ്ണട കാലുകള്‍ നേരെയാക്കി
പോയ കാലത്തിന്റെ "മൌനം" മുറിച്ച്
പ്രണയം പറഞ്ഞെന്നെ ഖിന്നനാക്കി

അഷറഫ്.എസ്സം.വരിക്കോളി

2013 ഏപ്രിൽ 7, ഞായറാഴ്‌ച

മുസാഫിര്‍ ................


=============================
നീര്‍മാതളത്തിന്റെ നാട് വിട്ടു
നീരുറയില്ലാത്ത നാട്ടിലെത്തി
നിഴലുകള്‍ തണലായ്‌ കരുതി വെച്ച്
സൂര്യന്‍ വളര്‍ന്നതും
നിഴലുകള്‍ മാഞ്ഞതും
ഭാണ്ഡം മുറുക്കുവാന്‍ ഹേതുവായി
ചോലകള്‍ പലതും കഴിഞ്ഞു പോയി
യാത്രകള്‍ ഒരുപാട് ദൂര മെത്തി
കത്തുന്ന വേനലില്‍ തണലായ്‌ വിരിച്ചയാ
നിഴലുകള്‍ ഓര്‍മ്മയില്‍ തങ്ങി നില്പൂ
പങ്കായ തോണിയില്‍ തുടങ്ങിയോരീ യാത്ര
ആകാശ കപ്പലില്‍ എത്തി നില്പൂ
ഇനിയുമൊരായുസ്സ്  ചാടി കടക്കുവാന്‍
എന്തെന്തു യാത്രകള്‍ ബാക്കി നില്പൂ .....?

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച


പ്രവാസി ......................
----------------------------------------------------
പെയ്തിറങ്ങാത്ത കാര്‍മേഘങ്ങള്‍
മനസ്സിന്റെ കോണുകളില്‍
വേദനകളായ് ചിന്തകള്‍ക്ക്
എരിവു പകരുന്നു

നാളയും ഇന്നലയും അറിയുന്നവന്‍
കുറിച്ച് വെച്ച
ഭാഗ്യമോ നിര്‍ഭാഗ്യമോയെന്നറിയാത്ത
"വിധി"കള്‍ കണ്ടു മുട്ടുമ്പോള്‍
ഇന്നിന്റെ നല്ല നാളുകള്‍ക്കറുതിയാവുമോ
പുതിയ പ്രഭാതിതിലെക്കുള്ള വഴി തുറക്കുമോ

അനുവാര്യതയുടെ മലകയറ്റം
ഒരു ഇറക്കത്തിലേക്കുള്ള വഴി ദൂരമോ
ഇന്നലയുടെ കര്‍മ്മത്തിന്റെ
കുരിശു യാത്രയോ

നീയാണറിയുന്നവന്‍
നിന്നിലാണഭയം
മനസ്സില്‍ ചാലിച്ച സ്വപ്ന ചായങ്ങളൊരു
ചിത്രമായ്‌ തീര്കുവാന്‍
തുണയെകണേ ..

അഷ്‌റഫ്‌.എസ്സം.വരിക്കോളി