ഹുബ്ബു റസൂൽ ...........
---------------------------------
റബീഇൻ നിലാവേറ്റെൻ മനസ്സ്
ഭക്ത വൃന്ദാവന മായെങ്കിൽ..
പുണ്യ റസൂലിന്റെ സ്നേഹം നുകരുവാൻ
പൂക്കാലമെന്നിൽ വിരിഞ്ഞു വെങ്കിൽ
ആ പാദ സ്പർഷമേറ്റ്
പുളകിതമാം മണൽ തരിയിൽ
എന്നുടൽ ചേർത്ത് കിടന്നെങ്കിൽ
ആ തിരു മേനിയിൽ ശീതം പരത്തിയ
തെന്നലായ് ഞാനന്ന് മാറിയെങ്കിൽ
അവിടുത്തെ കരമേറ്റ് മുത്തി മണത്ത
കറുത്ത ബിലാലായി പിറന്നുവെങ്കിൽ
തിരുമൊഴി മുത്തുകൾ ജീവനിൽ ചാലിച്ച
അഹല് ബദറിന്റെ നിഴലായി തീർന്നെങ്കിൽ
ലോകം ഹബീബെന്നോതിയ
തിരുവുടലിൽ തട്ടിത്തെറിച്ച
ഒരു തുള്ളി വെള്ളമെങ്കിലുമെ-
ന്നകതാരിൽ പുണ്യം തളിചെങ്കിൽ
കത്തിയാളുന്ന തീ ജ്വാലകൾ കണ്ടു
ഞെട്ടിയുണരുന്നെൻ മനസ്സിൽ
ശാന്തിയുടെ ശീതള കാറ്റ് വിരിച്ചേനെ
ഖൗസറിൻ ചാരത്ത് തിരുമുഖം കണ്ടന്നു
പുളകിത മാകുവാൻ തൌഫീക്ക് നൽകണേ
നഫ്സിനായ് കേഴുന്ന മഅഷറ നേരത്ത്
ശഫാഅത്തിനർഹരിലെന്നയും ചേർക്കണേ ......
അഷ്‌റഫ് എസ്സം വരിക്കോളി
---------------------------------
റബീഇൻ നിലാവേറ്റെൻ മനസ്സ്
ഭക്ത വൃന്ദാവന മായെങ്കിൽ..
പുണ്യ റസൂലിന്റെ സ്നേഹം നുകരുവാൻ
പൂക്കാലമെന്നിൽ വിരിഞ്ഞു വെങ്കിൽ
ആ പാദ സ്പർഷമേറ്റ്
പുളകിതമാം മണൽ തരിയിൽ
എന്നുടൽ ചേർത്ത് കിടന്നെങ്കിൽ
ആ തിരു മേനിയിൽ ശീതം പരത്തിയ
തെന്നലായ് ഞാനന്ന് മാറിയെങ്കിൽ
അവിടുത്തെ കരമേറ്റ് മുത്തി മണത്ത
കറുത്ത ബിലാലായി പിറന്നുവെങ്കിൽ
തിരുമൊഴി മുത്തുകൾ ജീവനിൽ ചാലിച്ച
അഹല് ബദറിന്റെ നിഴലായി തീർന്നെങ്കിൽ
ലോകം ഹബീബെന്നോതിയ
തിരുവുടലിൽ തട്ടിത്തെറിച്ച
ഒരു തുള്ളി വെള്ളമെങ്കിലുമെ-
ന്നകതാരിൽ പുണ്യം തളിചെങ്കിൽ
കത്തിയാളുന്ന തീ ജ്വാലകൾ കണ്ടു
ഞെട്ടിയുണരുന്നെൻ മനസ്സിൽ
ശാന്തിയുടെ ശീതള കാറ്റ് വിരിച്ചേനെ
ഖൗസറിൻ ചാരത്ത് തിരുമുഖം കണ്ടന്നു
പുളകിത മാകുവാൻ തൌഫീക്ക് നൽകണേ
നഫ്സിനായ് കേഴുന്ന മഅഷറ നേരത്ത്
ശഫാഅത്തിനർഹരിലെന്നയും ചേർക്കണേ ......
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ