അമ്മ മനസ്സ്
--------------------------------
അമ്മയാണാദ്യത്തെ വിദ്യാലയം
ആ വിരൽ തുമ്പാണാദ്യ പാഠം
വീഴ്ചകളൊരുപാട് വീണിടും കാലത്ത്
ആ മടിത്തട്ടാണഭയ കേന്ദ്രം
പാൽ പല്ല് കൊണ്ടന്നു നോവ് തീർത്തപ്പോൾ
നോവാതെ നുള്ളിയതാണാദ്യ ശിക്ഷ
അച്ഛനോടാണേറ്റം പിരിശമെന്നമ്മയോ
ടന്നു പറഞ്ഞതാണാദ്യ കള്ളം
കളിയായ് പറഞ്ഞും കളവായ് പറഞ്ഞും
അമ്മയെ പറ്റിച്ച ബാല്യകാലം
പുസ്തകത്താളിൽ മയിൽ പീലി കണ്ടന്നു
സ്നേഹമായി ചൊല്ലിയോരമ്മ വാക്യം
തള്ളിക്കളഞ്ഞതാണാദ്യ തോൽവി
അമ്മയുമച്ചിയും മാറ്റുരച്ചപ്പോൾ
അച്ചിവാക്കെന്നും മുന്നിൽ നിന്നു
അമ്മതൻ കണ്ണിലെ കണ്ണുനീർ കാണാതെ
ആർപ്പു വിളിയിൽ ലയിച്ചു നിന്നു
ദാമ്പത്യ ദർപ്പണം തട്ടിയുടഞ്ഞപ്പോൾ
കൈലേസ്സുമായന്നമ്മ വന്നു
നീതികേടിന്റെ ന്യായം പറയാതെ
സ്നേഹപ്പുതപ്പിനാൽ മൂടി നിന്നു
--------------------------------
അമ്മയാണാദ്യത്തെ വിദ്യാലയം
ആ വിരൽ തുമ്പാണാദ്യ പാഠം
വീഴ്ചകളൊരുപാട് വീണിടും കാലത്ത്
ആ മടിത്തട്ടാണഭയ കേന്ദ്രം
പാൽ പല്ല് കൊണ്ടന്നു നോവ് തീർത്തപ്പോൾ
നോവാതെ നുള്ളിയതാണാദ്യ ശിക്ഷ
അച്ഛനോടാണേറ്റം പിരിശമെന്നമ്മയോ
ടന്നു പറഞ്ഞതാണാദ്യ കള്ളം
കളിയായ് പറഞ്ഞും കളവായ് പറഞ്ഞും
അമ്മയെ പറ്റിച്ച ബാല്യകാലം
പുസ്തകത്താളിൽ മയിൽ പീലി കണ്ടന്നു
സ്നേഹമായി ചൊല്ലിയോരമ്മ വാക്യം
തള്ളിക്കളഞ്ഞതാണാദ്യ തോൽവി
അമ്മയുമച്ചിയും മാറ്റുരച്ചപ്പോൾ
അച്ചിവാക്കെന്നും മുന്നിൽ നിന്നു
അമ്മതൻ കണ്ണിലെ കണ്ണുനീർ കാണാതെ
ആർപ്പു വിളിയിൽ ലയിച്ചു നിന്നു
ദാമ്പത്യ ദർപ്പണം തട്ടിയുടഞ്ഞപ്പോൾ
കൈലേസ്സുമായന്നമ്മ വന്നു
നീതികേടിന്റെ ന്യായം പറയാതെ
സ്നേഹപ്പുതപ്പിനാൽ മൂടി നിന്നു
