ആകെ പേജ്‌കാഴ്‌ചകള്‍

2013 മേയ് 31, വെള്ളിയാഴ്‌ച

പുക ചുരുള് ..........

പുക ചുരുള് ...............
------------------------------------------------

വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ നോക്കി
അക്ഷമനായ് നെഞ്ച് തടവി
വീണ്ടും തേടുന്നു
സ്ഥാന ചലനം വന്ന സിഗരറ്റ് കൂടുകൾ
പുകയുന്നത് ആയുസ്സെന്നറിഞ്ഞും
മനസ്സിലെ "പുക"യടക്കാൻ
ചുരുളുകളിൽ ശാന്തി തേടുന്നവർ

കരിഞ്ഞ കരളുകൾ കണ്ടു
ഭിഷഗ്വരൻ ന: പറഞ്ഞതും
നല്ലപാതി കരഞ്ഞു മൊഴിഞ്ഞതും
മക്കൾ കണ്ണുരുട്ടിയതും
തൃണവൽഗണിച്ചു
അയാൾ
പുകയെ മാത്രം സ്നേഹിച്ചു

സിരകളിൽ മരണം അരിച്ചിറങ്ങുന്നേരവും
അയാൾ തേടുന്നുണ്ടായിരുന്നു
ശാന്തമായ് ഊതുവാൻ
ഒരു കവിൾ പുക ......

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 മേയ് 28, ചൊവ്വാഴ്ച

പ്രവാസി ....



പ്രവാസി .......

--------------------------
നിന്റെ തലയണകൾ പറയുന്നുണ്ട് 
കണ്ണുനീരിന്റെ അളവുകൾ 
നിന്റെ തേങ്ങലുകൾ കുറിച്ചിട്ട 
ചുവരുകൾക്ക് 
നീ അരിശം തീർത്ത "ബക്കറ്റുകൾക്ക്" 
നീ പറഞ്ഞ പുലഭ്യങ്ങൾ കേട്ട് 
തല കുനിച്ച 
നിന്റെ മുറിയിലെ എകാന്തതക്ക് 
നിന്നോടെന്നും സഹതാപം മാത്രം 
കാരണം .......

അഷ്‌റഫ്‌ എസ്സം വരിക്കോളി





2013 മേയ് 27, തിങ്കളാഴ്‌ച

മരണവീട്

മരണ വീട്
---------------------------------
അസത്യത്തിന്റെ കഫന്‍
തുണിയില്‍  പൊതിഞ്ഞ
സത്യമിതാ
പൊതുദർശനത്തിനു
വെക്കപെട്ടിരിക്കുന്നു ....

സ്വര്‍ഗം വില്‍ക്കുന്നവര്‍
തേങ്ങികരഞ്ഞു കൊണ്ട്
നടന്നു നീങ്ങുന്നു ..!

കൊച്ചു കൊച്ചു സംഘങ്ങളായ് നിന്ന്
സംവദിക്കുന്നുണ്ട്
സത്യത്തെ പട്ടിണിക്കിട്ട
"ഉത്തമ സമുദായക്കാർ"

മനുഷ്യനും സത്യത്തിനു മിടയിൽ
സ്വർണ മതിൽ പണിത സാത്താൻ
ഊറി ചിരിക്കുന്നുണ്ട്
ബാക്കിയാവുന്ന മിസാൻ കല്ലും
വഴികാട്ടിയും പറിച്ചെറിയാൻ
ഒരു തലമുറയേയും കാത്ത് ....

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 മേയ് 26, ഞായറാഴ്‌ച

എന്റെ കേരളം എത്ര സുന്ദരം ...
----------------------------------------

വീണുടഞ്ഞ ചക്കര കുടം നോക്കി
മുറു മുറുക്കുന്നുണ്ട്
"മച്ചു താങ്ങി" ജാതി പല്ലികൾ ....

ആലിംഗനം ചെയ്ത കൈകളിലെ
കല്ലുകണ്ട്
ഓടുന്നുണ്ട്  മറുനാടൻ മലയാളി
ചുവപ്പ് നാടകൾ തലയിൽ മുറുകെ കെട്ടി
ജയ് വിളിക്കുന്നു അരപ്പട്ടിണിക്കാർ

സർക്കാർ പുറമ്പോക്കിൽ പണിത പാർട്ടി ആപ്പീസിൽ
ഇരിക്കുന്നുണ്ട് മുഴുത്ത കമ്മ്യൂണിസ്റ്റ്
തരം താഴ്ത്തിയും ചിറകരിഞ്ഞും
ചോര വാർന്ന കൈകളെ നോക്കി
നെടുവീര്പ്പിടുന്നുണ്ട്
കറകളഞ്ഞ വിപ്ലവകാരി ...

"യാത്ര"യുടെ സുഖമറിഞ്ഞ താക്കോൽ കുട്ടിയോട്
വേദ മോതുന്നുണ്ട് , "പാതാളം"കണ്ട
അനുഭവ ഗുരു ....

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 മേയ് 24, വെള്ളിയാഴ്‌ച

എന്റെ മലയാളം .......


എന്റെ മലയാളം ..
---------------------------
ശ്രേഷ്ഠ പദവി പടി കടന്നു വരുമ്പോൾ 
വെള്ള തുണിയിൽ പൊതിഞ്ഞു 
രണ്ടക്ഷരം "സത്യം"...

ഊറി ചിരിക്കുന്നുണ്ട് 
നേതാവും ബോധനക്കാരനും
ചില നാവുകൾക്കിനി ശ്രേഷ്ഠ ഭാഷയിൽ 
"പോഴത്തം" പറയാം 
ചെറുമന്റെ കഞ്ഞിയിൽ 
നിറയാത്ത വറ്റുകൾ..

അഴിമതിക്കണ്ണുകൾക്ക് 
ഒരു മഞ്ഞ ദൃശ്യം കൂടി 
നന്നാവട്ടെ ...
നല്ലത് വരട്ടെ ..
എന്നാശിക്കാം .....!   

അഷ്‌റഫ്‌.എസ്സം വരിക്കോളി 

2013 മേയ് 22, ബുധനാഴ്‌ച

മുഖ പുസ്തകം .......


മുഖ പുസ്തകം ..............
-------------------------------------------
എവിടുന്നു വന്നു നീ ?
വശ്യമാം മന്ത്രങ്ങളായ്
യെന്‍ മനമാകും സ്ഫടിക ചുമരില്‍
ചെളി വാരി യെറിയുവാനെന്തിനു വന്നു നീ... ?

വേറിട്ട കാഴ്ചകള്‍ ,കര്‍ണാമ്രതങ്ങളും,
പാവത്തിലെക്കുള്ള വഴി തുറന്നു
ഇക്കാലമത്രയും പാടി പഠിപ്പിച്ച
ധര്‍മ്മ പാഠങ്ങളും നുള്ളിക്കളഞ്ഞു നീ

കര്‍മ്മാതി കര്‍മ്മങ്ങള്‍ പാടെ മറന്നു ഞാന്‍
നിന്‍ മുമ്പിലെന്നും തപസ്സിരിപ്പൂ
സത്യം പൊതിഞ്ഞ കള്ളത്തരങ്ങളും
സ്നേഹം ഒഴുകുന്ന ചതി ഗര്‍ത്തങ്ങളും
തിരിച്ചറിഞ്ഞീല ഞാനിക്കാല മത്രയും

തകീതു കാരെ തള്ളി കളഞ്ഞു ഞാന്‍
വചനാമ്രതങ്ങളും കേള്‍ക്കാതെ പോയ്‌
ശാത്താന്റെ വചനങ്ങള്‍ മാറോടണചു ഞാന്‍
നഗ്നനായ് , ക്രൂരനായ്, ലീലാ വിലാസനായ്....

ഈ പാപ മത്രയും കഴുകി കളയുവാന്‍
ഞാനേതു ഗംഗയില്‍ മുങ്ങീടണം ?

അഷ്‌റഫ്‌.എസ്സം. വരിക്കോളി

2013 മേയ് 20, തിങ്കളാഴ്‌ച

മിസിരിയ്യ .........(മിനി കഥ) ..........


മിസിരിയ .......................
==================

  ജുന്നു ഒന്നു.., മറ്റു വർഷങ്ങളെ അപേക്ഷിച്ച് ആ ജൂണിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു എന്റെ എട്ടാം ക്ലാസ് പ്രവേശനം പുതിയ സ്കൂള് പുതിയ കൂട്ടുകാർ  എന്നത്തേക്കാളും ആവേശത്തോടെയാണ് ഞാൻ സ്കൂളിലേക്ക് പോയത്. ഒരേ കളർ വസ്ത്രം ഒരേ പ്രായക്കാർ സൌന്ദര്യത്തിലും ആകാരത്തിലും ചെറിയ ഏറ്റ കുരചിലുകൾ, എങ്കിലും ചിന്തയും മനസ്സും ഒപ്പത്തിനൊപ്പം.. എല്ലാവരും പരസ്പരം പരിചയ പെടാൻ തുടങ്ങി വീമ്പും ജാടയും ഉള്ളവരും ഉണ്ട് കേട്ടോ കൂട്ടത്തിൽ.. അനിൽ, അസ്ഹർ, ഷീല, ഷേർലി, പിന്നെ വെളുത്ത ഷാൾ കഴുത്തിലിട്ട മിസ്രിയ,... അയ്യോ എല്ലാവരെയും ഓരോ നോട്ടം മാത്രം നോക്കാനേ സമയം ഉള്ളൂ ....ഓഫീസ് റൂമിന്റെ അടുത്ത് നിന്ന് താഴൊട്ട് നോക്കുമ്പോൾ ഓണപ്പൂക്കളം പോലെ കുഞ്ഞു കുഞ്ഞു കുട്ടി കൂട്ടങ്ങൾ കാണാം പുത്തനുടുപ്പിട്ട കലവില കൂട്ടുന്ന കുഞ്ഞു കൂട്ടങ്ങൾ ...

പ്യൂണ്‍ ബെല്ല് ആഞ്ഞടിച്ചു എന്റെ ക്ലാസ് എട്ട് ബി ആണെന്ന് നോടീസ് ബോഡിൽ നിന്നും മനസ്സിലാക്കി ചോക്ക് കൊണ്ട് എഴുതപ്പെട്ട ക്ലാസ്സ് മുറികളിൽ എട്ടു ബി തിരഞ്ഞു ഞാൻ നടന്നു ഒടുവിൽ ക്ലാസ് കണ്ടുപിടിച്ചു.. എന്റെ സഹപാഠികളെ കണ്ടു എനിക്ക് സന്തോഷം കൊണ്ടി ഇരിക്കാൻ വയ്യേ എന്നായി..

തടിച്ച കണ്ണട വെച്ച സരോജിനി ടീച്ചര് ക്ലാസ്സിൽ വന്നു ഞങ്ങൾ നിശബ്ദരായി ആദ്യ ക്ലാസ്സിന്റെ ആദ്യാനുഭവം അശുഭ മാവരുതല്ലോ.. ടീച്ചർ സ്വയം പരിജയ പെടുത്തുകയും ഞങ്ങളെ ഓരോരുത്തരെയും പരിജയപെടുകയും ചെയ്തു...

ഹാജർ വിളിയും പരിചയ പെടലും കഴിഞു ടീച്ചർ പുറത്ത് പോയി പോകുമ്പോൾ എനിക്ക് ഒരു പണിയും തന്നു ക്ലാസ്സിൽ ശബ്ദമുണ്ടാക്കുന്നവരുടെ പേരു എഴുതാൻ ടീച്ചർ എന്നെയാണ് ചുമതലപ്പെടുത്തിയത്..എനിക്കതിൽ കുറച്ചു അഭിമാനവും എന്നാൽ ചെറിയ പേടിയും ഉണ്ടായിരുന്നു.. (വലുപ്പത്തിൽ എന്നെക്കാൾ മുന്തിയ ചെക്കന്മാർ ഉള്ളത് കൊണ്ടും ചന്ദമുള്ള പെണ്‍കുട്ടികൾ ഉള്ളതിനാലും..). അന്നു തുടക്ക ദിവസം ആയത് കൊണ്ട് ശബ്ദം എടുകാത്ത ആരും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാൻ ആരുടേയും പേരെഴുതാൻ പോയില്ല.. ആദ്യ ദിവസം തന്നെ തടി കേടാക്കണ്ട എന്നു കരുതി .. എന്നാൽ പിന്നീടുള്ള ഓരോ ദിവസവും ആ പണി എന്നെ തന്നെ തേടി വന്നു ഏതു മാഷ്‌ വന്നാലും പെരെഴുതുന്ന പണി എന്നെ ഏൽപ്പിക്കും, "ഏറ്റ പണി ഉത്തര വാദത്തോടെ ചെയ്യണം" എന്നു വീട്ടിന്നു പഠിപ്പിച്ചത് കൊണ്ട് ഞാൻ ശബ്ദ മുണ്ടാക്കുന്നവരുടെ പേരുകൾ എഴുതാൻ തുടങ്ങി.. മിക്കവാറും എല്ലാ കുട്ടികളുടെയും പേരുകൾ എഴുതേണ്ടി വരാറുണ്ട് എന്നാൽ.. ആരോടും മിണ്ടാത്ത പൊതുവെ ശാന്ത സ്വഭാവവും ക്ലാസ്സിലെ സുന്ദരിയുമായിരുന്നു "മിസിരിയ്യ" അവളെ പേരു മാത്രം വരാറില്ല എഴുതാറില്ല എന്നല്ല അതിനുള്ള അവസരം അവൾ ഉണ്ടാകാറില്ല എന്നതാണ് സത്യം.. ദിവസവും എഴുതുന്ന പേരുകളിൽ മിസിരിയ്യ ഇല്ലാത്തത് കാരണം മറ്റുകുട്ടികൾ അതിന്റെ പേരിൽ ഞങ്ങളെ ചേർത്ത് പരിഹസിക്കാൻ തുടങ്ങി.. ആദ്യ മാദ്യം ഞാൻ കേൾക്കാത്ത മട്ടിൽ നടന്നു എന്നാൽ പരിഹാസം സഹിക്ക വയ്യാതെ ഒരുദിവസം ഒന്നും മിണ്ടാത്ത മിസിരിയ്യായുടെ പേരും എഴുതി .. നിർഭാഗ്യ മെന്നു പറയട്ടെ അന്നാണ് ടീച്ചർ പേപ്പർ വാങ്ങി നോക്കിയത് സ്ഥിരമായി കളിക്കുന്ന കുട്ടികൾ ഉണ്ടായിട്ടും മിസിരിയയുടെ പേരാണ് ടീച്ചറുടെ കണ്ണിൽ പെട്ടത്

"മിസിരിയ സ്റ്റാന്റപ്പ് " ടീച്ചർ ആക്രോശിച്ചു

പേടിച്ചു കൊണ്ടാണ് മിസിരിയ എഴുനേറ്റത്

"വീട്ടിൽ നിന്നെ കൊണ്ട് ശല്യമായത് കൊണ്ടാണോ ഇങ്ങോട്ടയച്ചത് ..?
അച്ചടക്കം പഠിപ്പിക്കാൻ വീട്ടിൽ ആരുമില്ലേ ......?"

ടീച്ചറിന്റെ ഓരോ ചോദ്യവും കൊള്ളുന്നത് എന്റെ ചങ്കിലെക്കായിരുന്നു , മിസിരിയ യാവട്ടെ നിറഞ്ഞ കണ്ണുമായ് എന്നെ തന്നെ നോക്കുകയായിരുന്നു ...
എന്റെ നിയന്ത്രം വിട്ടു ഞാൻ ഉറക്കെ പറഞ്ഞു

"ടീച്ചറെ എന്നോട് ക്ഷമിക്കണം ഓളെ പേരു എന്നോട് മാറി എഴുതി പോയതാ .. "

ഞാൻ ഒരുവിതം പറഞ്ഞു ഒപ്പിച്ചു  ക്ലാസ്സിൽ കൂട്ട ചിരി .. ടീച്ചർ എന്റെ നേരയായി.., മിസിരിയക്കും മറ്റുള്ളവർക്കും കരുതിവേച്ചത് മുഴുവൻ എനിക്ക് തന്നു പള്ള നിറഞ്ഞു .. കുട്ടികളുടെ പരിഹാസം കൂടുകയും മിസിരിയ എന്നെ നോക്കാതെയു മായ് എനിക്ക് അവളുമായി ഒരു ബന്ദവും ഇല്ലായിരുന്നിട്ടും അവൾ നോക്കാതെ ആയപ്പോൾ  മനസ്സ് വേദനിച്ചു.. ഒരു ദിവസം അല്പം ദൈര്യം ഒക്കെ സംഭരിച്ചു ഞാൻ അവളോട്‌ നടന്ന സംഭവങ്ങൾ വിശദീകരിച്ചു അന്നാദ്യമായി അവൾ പോട്ടിചിര്ക്കുന്നത് ഞാൻ കണ്ടു. എന്റെ കണ്ണ് നിറഞ്ഞു .

അവൾ ശബ്ദ മുണ്ടാക്കാതെ കൈ ഉയർത്തി ചോദിച്ചു  "എന്തിനാ കരയുന്നത്".. എന്ന അർത്ഥത്തിൽ   ..?  അവൾ എന്റെ കണ്ണുകൾ കണ്ടെന്നു മനസ്സിലായി

"ഹേ അത് സന്തോഷം കൊണ്ടാ.."  ഞാൻ കണ്ണ് തുടച്ചു യാത്ര പറഞ്ഞു  മനസ്സിൽ എന്തോ ഭാരം ഇറങ്ങിയത് പോലെ ...

പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ കണ്ണുകളും കൈകളും പരസ്പരം എന്തൊക്കയോ സംസാരിക്കുമായിരുന്നു എട്ടും, ഒമ്പതും, പത്തും അങ്ങിനെ ആങ്ങ്യ ഭാഷയിൽ ഞങ്ങൾ സംവദിച്ചു അതിനു പ്രേമം എന്നോ പ്രണയമെന്നോ ഒന്നും വിളികാനാവില്ല കാരണം അതിനു ഭാഷ ഇല്ലായിരുന്നു പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു കൂട്ടുകാരികളും കൂട്ടുകാരൻ മാറും കരഞ്ഞും പിഴിഞ്ഞും പിരിയുമ്പോൾ ഞാനും മിസിരിയയെ തേടി പോയി, സ്കൂൾ ഗെയിറ്റിനടുത്ത് നിന്ന് അവളെ കണ്ടു 
അവൾ കൈ ഉയർത്തി "റ്റാ റ്റാ" പറഞ്ഞു യാത്ര പോകുമ്പോൾ ....
എന്തൊക്കയോ ചോദിക്കണമെന്നും പറയണമെന്നുമുണ്ടായിരുന്നു എന്നിട്ടും ഞാൻ "തല കുലുക്കി"

പഠനത്തിന്റെ വഴിയിൽ പല കോളേജുകളിലെ പെണ് കൂട്ടത്തിലും ഞാൻ ആ പാവാടക്കാരിയെ തിരഞ്ഞു കണ്ടില്ല.. പിന്നീടു പല മുഖങ്ങളിലും മിസിരിയായെ കാണുമായിരുന്നു പക്ഷെ അതൊന്നും അവളായിരുന്നില്ല ..

കാലങ്ങൾക്ക് ശേഷം ഒരു ദിവസം എന്റെ നാട്ടിലെ ബസ്സ്‌ സ്റ്റാണ്ടിൽ നിൽകുന്ന മിസിരിയായെ കണ്ടു എന്റെ മനസ്സിൽ ആ പഴയ ഓർമ്മകൾ ഓടിയെത്തി പണ്ടെത്തെ ക്കാൾ ദൈര്യവും പക്വതയും ഉള്ളത് കൊണ്ട് അവളോട് എന്തങ്കിലും മിണ്ടാമെന്നു മനസ്സിൽ കണ്ടു കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ഉരുവിട്ട്.. ചങ്കിൽ അപ്പോളും ഒരു "കിരുകിരുപ്പ്‌" ഉണ്ടായിരുന്നു, എന്നാൽ ഞാൻ അടുത്ത് എത്തിയപ്പോൾ അവൾ ഒരു പുഞ്ചിരിമാത്രം സമ്മാനിച്ചു നിർത്തിയിട്ട ബസ്സിലേക്ക് കയരിപോവുകയായിരുന്നു ബസ്സിലിരുന്നു അവൾ  ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ....എന്ന എന്റെ പ്രാര്ത്ഥനക്ക്  ഉത്തരം പോലെ അവൾ ബസ്സിൽ നിന്നും പുറത്തേക്കു നോക്കി എന്നോട് ആങ്ങ്യ ഭാഷയിൽ ചോദിച്ചു "കല്ല്യാണം കഴിഞ്ഞോ.?"  .....അപ്രതീക്ഷിത ചോദ്യം അവളിൽ നിന്ന് വന്നതും.. ഞാൻ ......എന്റെ  മറുവടി ശബ്ദമായി വരുന്നതിനു മുന്നേ അവളെയും കൊണ്ട് ബസ്സ്‌ യാത്ര തുടങ്ങിയിരുന്നു ....


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 19, ഞായറാഴ്‌ച

കണ്ണടക്കുക .......


------------------------------------------

അനീതിയുടെ
ഘോഷ യാത്രകൾ നിന്നെ
കടന്നു പോകുമ്പോൾ
ചെവിയും വായയും പോത്തിപ്പിടിക്കുക

ചെതിക്ക പെട്ട 
തലകളിലേക്ക് നോകുമ്പോൾ 
നീയറിയാതെ വായിൽ നിന്നും 
സത്യം പുറത്തു വരാതെ നോക്കണം 

ബാലികയും വീട്ടമ്മയും 
മാംസത്തെ ശപിക്കുന്നു 
അമ്മക്കും നാടോടികും 
തെരുവാണ് വീട് 

പണമാണ് "ഉപാസന" 
"നില"യാണ് ദൈവം 

കൂത്താട്ടു കേന്ദ്രമാണ് "മന്ദിരം"..! 
മദ്യവും മദിരാക്ഷിയുമാനു "കർമ്മം"..! 
കള്ളവും ചതിയുമാണ് "പ്രാർത്ഥന"..! 

സൂര്യനെ കാണിച്ചു ചന്ദ്രനെ വിൽകുന്ന 
വ്യാപാരമാണിന്നു "മാന്യത"..! 
ചക്രം ലഭിക്കുകിൽ അടിമുണ്ടഴിക്കാനും 
അമ്മയെ വിൽക്കാനും, കൂത്താടിയാടാനും 
നാണം മറന്നവർ ......

കണ്ണുകളിറുക്കിയടച്ച് 
ശിഷ്ട്ടായുസ്സ് ചാടിക്കടന്നെങ്കിൽ ....!

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 മേയ് 17, വെള്ളിയാഴ്‌ച

കുട മാറ്റണോ ? തുണി മാറണോ ..?



=========================
കാതര് മുല്ല ............
നാട്ടിലെ "കുട"പണിക്കാരൻ
കുടയായ കുടയെല്ലാം നേരയാക്കും വിദഗ്തൻ ...
കുടയുമായ് ആരു വന്നാലും വാചാലനാവും
കുടയുടെ മഹിമയും പരിപാലനവും .....
നാട്ടു കാരെന്റെ കുട യുടെ വില്ലോടിഞ്ഞതും
തുണി നരച്ചതും പാത വക്കിൽ വിളിച്ചു കൂവും
നല്ല കുടയുടെ ലക്ഷണങ്ങൾ ബോധനം ചെയ്യും

മഴയ വന്നു ചാറ്റൽ മഴ ..........
കാതര് മുല്ല തന്റെ കുട നിവര്ത്തി .........!
വില്ലോടിഞ്ഞതും തുണി തുളഞ്ഞതും
കണ്ടമ്പരന്നു .......................
മഴ തിമിര്ത്തു പെയ്യുമ്പോൾ ......
കാതര് മുല്ല.....
പീടിക തിണ്ണയിൽ സ്വന്തം കുടയുടെ
പൊട്ടിയ വില്ലുകൾ നേരയാക്കാൻ
ബദ്ധ പെടുകയാണ് .....

മുല്ലയുടെ ബോധനത്തിൽ "ബോധം" വന്ന ജനം
ഇങ്ങനെ പറഞ്ഞിരിക്കും "കുട മാറ്റണോ ? തുണി മാറണോ" ..?



അഷ്റഫ്.എസ്സം.വരിക്കോളി

2013 മേയ് 16, വ്യാഴാഴ്‌ച

സലഫി സഹോദരങ്ങളോട്


നാം എങ്ങോട്ട് ...?
--------------------------
സ്വർഗത്തിലേക്കുള്ള ഘോഷ യാത്ര
പ്രമാണങ്ങൾ പറഞ്ഞ ലക്ഷണ മൊത്തവർ
വേഷ ഭൂഷാതികൽ കേമം
വാക്കുകൾക്ക് "റെയ്യാനിന്റെ" മണം

പീടിക തിണ്ണയിലെ വായനക്കാരനും
അങ്ങാടിപ്പടിയിലെ റിക്ഷാക്കാരനും
നാടോടിയും നാട്ടാരും അണിചേർന്നു
സത്യത്തിന്റെ പാതയിൽ
മുന്നേ നടന്നവരുടെ കാൽപ്പാടുകൾ
ഭക്തിയോടെ പിന്പറ്റിയവർ

പ്രേത ഭൂതാതികൾ കാർന്നു തിന്ന
മനുഷ്യ മനസ്സിനെ
ഭക്തിയുടെ വെളിച്ചം പകർന്നു
ദൈവത്തിന്റെ മാത്രം തണൽ
സന്നിവേശിപ്പിച്ചു
തൗഹീദിന്റെ തീരത്ത് ഒത്തു ചെർന്നവർ

ഇന്നു
തൗഹീദിന്റെ ഘോഷ യാത്രയിൽ
ഇബുലീസ്സിനു പാദം കൊടുത്തതാര് ..?
വിളികളിൽ ഇബുലീസ്സിന്റെ ശബ്ദമുയര്ന്നു
തലകൾ നിശബ്ദം വാലുകൾ കുരക്കുന്നു

കാലവും നേരവും തേടാത്ത വിഷയം
സംവാദ കൊഴുപ്പിനു ഇബുലീസ്സിൻ വാദം
വാദം പിഴച്ചതിൽ തൂങ്ങിയ വാദം
വാദിച്ചു വാദിച്ചു ഇബുലീസ്സായ് തീർന്നവർ

പിന്നെ നടക്കും പാമര കൂട്ടത്തെ
പാടെ മറന്നവർ സംവദിപ്പൂ .....
നാടിനു നാട്ടാർക്കും ഗുണമായ് ഭവിക്കാത്ത
വാദ കോലാഹളം മാത്രമായി

പ്രമാണങ്ങൾ തണലാക്കി
ഗുരുവിനെ നിന്ദിച്ചു പോകുന്നതെങ്ങോട്ടു ..?
തൗഹീദുരുവിട്ട നാവുകളിന്നു
ഗീബത്ത് ചൊല്ലുവാൻ മാത്രമായോ ..?

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 മേയ് 15, ബുധനാഴ്‌ച

ഉറക്കം തേടുന്നവർ .............

മനസ്സിൽ കുറിച്ചിട്ട അവ്യക്ത
ചിത്രമതിൽ ചായം പുരട്ടുവാൻ
ചിന്തയെ കത്തിച്ചു മനസ്സും പുകച്ചു
നിദ്രതൻ മേൽമുണ്ട് ദൂരെ കളഞ്ഞവർ

മഴവില്ലിൻ നിറങ്ങളെ കണ്ടു
കയ്യിലെ ചിത്രങ്ങൾ വലിച്ചെരിഞ്ഞ്
അതിരുകളറിയാതെ
ശൂന്യതയിലേക്ക് ഓടി മറയുന്നവർ

കഥയില്ലാ കഥയിലെ
ശീട്ട് കൊട്ടാരങ്ങൾ
പുകയുടെ കാൻവാസിൽവരച്ചു
അപക്വ ചിന്തകൾക്ക്
ന്യായത്തിന്റെ കൽതൂണുകൾ പണിതു
സമാദാനതിന്റെ ചിറകു തേടുന്നവർ

ഇവർ
സത്യങ്ങൾക്ക് നേരെ കാതടച്ചു
ഞാനാണ് സത്യമെന്നൊതുന്നവർ

അസംതൃപ്തി യുടെ ആരവങ്ങൾ
താളം പിടിക്കുന്ന രാത്രികൾ
നിദ്ര വഴി മാറവേ
മാത്രകൾ തേടി അലയുന്നു
സ്വപ്ന മുണ്ണുന്ന യുവത ....... 


"നമുക്ക് നാമേ പണിവതു സ്വർഗ്ഗവും നരകവുമതുപോലെ"

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 13, തിങ്കളാഴ്‌ച


വേദന ......
-------------------------
കത്തുന്ന വേദന
പെരുവിരൽ തലപ്പിലൊരു പൊട്ടു
വേവുന്നിടം ഉടൽ കണക്കെ
വിരലുകളുടെ സഞ്ചാരമറിയിച്
വേദന കൂടെ നടക്കുന്നു
വേദന തീർക്കുമീ അസ്വസ്ഥ നിമിഷങ്ങൾ
സുഖത്തിന്റെ വിലയറിയുന്നു
പഞ്ചെന്ത്രിയങ്ങൽ ബാക്കിയിരിക്കെ
ചിന്തകൾ വേദനാ വിരളിൽ ഒതുങ്ങി നില്പൂ
ഗാനങ്ങൾക്ക് ഈണം നശിച്ചു
വാക്കുകൾക്ക് സാന്ത്വനം കെട്ടു
ഈ ചെറുവേദനയിൽ
ഞാൻ ഇല്ലാതാവുന്നു
മരണം അതു വല്ലാത്ത വേദനയാ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 9, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം ...........

.
----------------------------
സ്വാതന്ത്ര്യം ...........
കറുത്ത തുണിയിൽ
മാംസം പൊതിഞ്ഞു
പഴുപ്പിക്കാതെ
വെളുപ്പിന്റെ കാറ്റ് കൊള്ളിച്ചിടാം

തരുണിക്കൊഴുപ്പിന്റെ പടം വരച്ചു
വെള്ളമിറക്കുന്നവന്റെ പോകറ്റടിക്കാം
വാപ്പയെ തല്ലി വില്ലനാവാം
ഉമ്മയെ നോക്കി
കൾചെർലെസ്സ് എന്ന് വിളിക്കാം
കാണാത്ത ദൈവം കേൾകാതെ പറഞ്ഞവ
മാറോടണച്ച വിഡ്ഢികൾ ഇവർ
സൂര്യനുദിച്ചത് കാണാതെ പോയവർ

കീറ തുണിയിൽ അന്നനട യെങ്കിൽ സുന്ദരി
അരകെട്ടിറക്കി കളസമിട്ടാൽ  സുന്ദരൻ
തള്ളയെ നോക്കി I love you ശോന്നാൽ പരിഷ്കാരി
വസ്ത്രം ധരിച്ചു നാമം ജപിച്ചാൽ അഹങ്കാരി..!

മത വരയില്ലാത്ത ലോകത്ത്
കൊപ്പിവരയില്ലാത്ത ജീവിതം
വരയുടെ വാലറ്റം ചെളിയിൽ മുക്കിടാം
മാന്യതയുടെ ചാരു കസേരയിൽ
തലവെച്ചുറങ്ങാം ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 8, ബുധനാഴ്‌ച


അക്ഷമ യുവത
--------------------
റോം ഒരു രാത്രിയിൽ പിറന്നതല്ല
അർപ്പണത്തിന്റെ നീണ്ട രാവുകളിൽ
അഴിയാ കുരുക്കുകൾ ക്ഷമകൊണ്ടറുത്ത്
പ്രതീക്ഷയുടെ മുത്തുകൾ കോർത്ത്
നിലാ വെളിച്ചം കാത്തുനിന്നവർ
വിജയത്തിന്റെ മധുരം നുണഞ്ഞു

ഇന്ന്
പാതി രാത്രിയിൽ സൂര്യനെ തേടുന്നു യുവത
കർത്തവ്യം മറന്നു അവകാശത്തിനായ്
അട്ടഹസിക്കുന്നു
അക്ഷമയുടെ തേങ്ങലുകൾ
ഓട്ട കുത്തിയ ആത്മവിശ്വാസം
നിരാശയുടെ കീറപ്പായയിൽ കിടത്തി
നാളയെ പഴിക്കുന്നവർ
ഇവർ
പേറ്റുനോവറിയാതെ കുഞ്ഞിനെ തേടുന്നവർ


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 7, ചൊവ്വാഴ്ച


സ്കൂൾ അവധി ഭാര്യ മാർക്കും ...
-------------------------------------

ഹജ്ജുമ്മാനെ കാണാനാണ് സുഹറ ആ വീട്ടിൽ കയറിയത്. തിരിഞ്ഞും മറിഞ്ഞും നോക്കി ഒരു ആളനക്കം കാണാനില്ല. അവൾ വാതിൽപടിയിൽ ഉറക്കെ മുട്ടിനോക്കി അകത്ത് നിന്നും ശീണിച്ച ഒരു ഞരക്കം കേട്ടു ഹജ്ജുംമയുടെ ശബ്ദമായിരുന്നു ...

"അല്ലാ ഇബ്ടാരും ഇല്ല്യോളീ ..." സുഹറ നീട്ടി വിളിച്ചു

"അതാരാളീ ഇങ്ങ് പോരുവാളെ എനക്ക് പനിക്ക്ന്നു മോളെ .." വരണ്ട ശബ്ദത്തിൽ ഹജ്ജുമ്മ പറഞ്ഞു  ചുണ്ടുകൾ ഉണങ്ങി, കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു ..

"എല്ലക്കളെ... ഇബ്ട പോരനെറച്ചും ആളുണ്ടെനല്ലോ എന്നിറ്റ് ബരത്തം മന്നെരെ ആരു ഇല്ലെ...?"

ഹജ്ജുംമയുടെ  ഷീണിച്ച മുഖം കണ്ടു സുഹറ ചോദിച്ചു

"ഇങ്ങക്ക് എന്തങ്കിലും കുടിക്കണോ ..?"

ഹജ്ജുമ്മ തലകുലുക്കി.. സുഹറ അടുക്കളയിലേക്ക് പോയി, വളരെ ചന്തന്തിൽ പണി കഴിപ്പിച്ച അടുക്കള കണ്ടു മൂപ്പത്തിക്ക് കൊതി വരാതല്ല .. ചായ പൊടിയും പഞ്ചാരയും തിരയുമ്പോൾ ശരിക്കും അവൾ അടുക്കള ആസ്വതിക്കുകയായിരുന്നു.. ജമൽകാനെ ഒന്ന് സോപ്പിടനം അടുക്കള ഇങ്ങനെ ആക്കിതരാൻ അവൾ മനസ്സിൽ കുറിച്ച് വെച്ചു ... അവൾ ചായ ഉണ്ടാകി വരുമ്പോളേക്കും ഹജ്ജും പതിയെ എഴുനെറ്റിരുന്നിരുന്നു.. ചൂടുള്ള ചായ കുടിച്ചപ്പോൾ അല്പം ഒന്ന് ഉഷാർ ആയി അതിനു ശേഷമാണ് സുഹരയുടെ ചോദ്യത്തിന് മറുവടി പറഞ്ഞു തുടങ്ങിയത്

"എന്റെ മോന്റിയോള് മാര് രണ്ടാളും പാർക്കുവാൻ പോയിക്കാ ഒലിക്ക് പിന്ന  സ്കൂൾ പുട്ടിയാ അപ്പം പോണം.മൂത്യോള് പണ്ടിയെന്നെ നർസരീലാ ചേർത്തെ എന്നാ "അങ്ങുന്നും ഇങ്ങുന്നും പോവാലോ"
അത് കൊണ്ട് തലക്കും ബെലക്കും ഓള് പോക്കുണ്ട് എന്നിറ്റെന്താ ഓക്കും പോണം പൂട്ടിയാ ഒരു പോക്ക് ..ഇളയോക്ക് സ്കൂൾ പൂട്ടിയ അന്ന് തൊടങ്ങീക്ക് കാലിട്ടൊരക്കൽ പിന്നെ ഞാൻ ബിജാരിച്ചി ഓളും പോയിറ്റ് ബെരട്ടെന്നു...ഇപ്പം നോക്കുമ്മ എനക്ക് പനിക്കുവേ ചീത് ..

"എന്നിറ്റ്‌ ഇങ്ങള് ഓല ബിളിചിക്കില്ലേ ....?".. സുഹറ ചോദിച്ചു

"ഹും ബിളിക്കുന്നു പോയിറ്റ് പത്ത് ദെവസം കഴിഞ്ഞു ഇതുവരെ ഈ ബയസായ ഉമ്മ മരിച്ചോ ചേയിചോന്നു ബിളിചോക്കാത്തെ ഓലയാ .... ? രണ്ടാളും കണക്കാ ...
അങ്ങട്ടെലെ ശാന്ത വന്നിറ്റ്‌ അടിക്കുവേ തോടക്കുവേ ചെയ്യും ഞാൻ കഞ്ഞിയാറ്റം ബെചിറ്റ് രണ്ടു നേരം ഒജീനിക്കും ... അമ്മതും മമ്മൂട്ടിയും ബിളികുമ്മം ചോയിക്കും ഉമ്മാക്ക് സുകാണോന്നു
ഞാനെന്തു പറയുവേനാ .. എന്തങ്കിലും പറഞ്ഞാ അയിറ്റിങ്ങക്ക് സങ്കടം ബെരുവേനൊ ... പെണ്ണു ങ്ങമ്മാറ പറഞ്ഞയചിറ്റ് എന്നെ ചാവെടെനോ ....

എന്നാലും ഇങ്ങള ഒറ്റകാക്കീറ്റ്‌.........  സുഹറ ഇച്ചിരി എരികെടറ്റാൻ ശ്രമിച്ചു ..

ചായ കുടിച്ച ഗ്ലാസ് തിരികെ കൊടുത്തു കൊണ്ട് ഹജ്ജുമ്മ ചോദിച്ചു

"മോക്ക് ആട സുകെല്ലേ .. മോളിപ്പം എന്തെനൂ ഇങ്ങു പോന്നത് ..?"

"അത് ..അത്.. സ്കൂൾ പൂട്ടിയതല്ലേ കുട്ടിയെക്ക് ഉമ്മാമാന്റൊടി പാർക്കുവാൻ പൂതി ... "

"ഇഞ്ഞല്ലാത്ത ബേറെ ആരോ ഉണ്ടോ ഇന്റെ മാപ്പിളേന്റാട ...."

"ഇല്ല ഞാനും ഉമ്മയും മാത്രം ഇക്കാ ബേറെ പാർത്ത്ക്കില്ലെ ..?"

"അപ്പൊ ഇഞ്ഞി പോന്നാ ഉമ്മ ഒറ്റക്കല്ലേ ...?"

"അത് കുട്ടിയെക്ക് സ്കൂൾ ഇല്ലാത്തെരെല്ലേ പാർക്കാൻ പോയികൂടൂ ..."

ഹജ്ജുംമായുടെ ചോദ്യങ്ങൾ ഉത്തരമില്ലായ്മയിലെക്ക് പോകുന്നു എന്നു മനസ്സിലായപ്പോ ..

"എന്നാ ഞാൻ പോട്ടെ..." സുഹറ പടിയിറങ്ങി ..

വഴിയിലിരങ്ങിയപ്പൊൽ സഫീന വരുന്നു...

"അല്ലാ ഇഞ്ഞും ഇബട ഇണ്ടോ ...?"

"എല്ലാളെ ഞാനിപ്പം ബെരുന്നാ സ്കൂൾ പൂട്ടിയ അന്ന് മാപ്പിളേനോട് സമ്മദം എടുത്തക്ക്  തള്ള തമ്മെകെണ്ടാളേ ... ഇപ്പോം ഒരിയാനെ പെങ്ങൾ പാർക്കാൻ മന്നേരെ മുങ്ങിയതാ അമ്മക്കും മാണ്ടേ ഒരു സമാദാനം ....?"

മോടിയുള്ള വീടും പത്രാസ്സുള്ള അടുക്കളയും ഉണ്ടാക്കി കൊടുത്ത് ഭാര്യമാരെ വീണ്ടും ഉല്ലാസത്തിന് വിടുമ്പോൾ ഒന്നോർക്കുക.. നിങ്ങളെ നിങ്ങളാക്കിയ , എന്നും പ്രാർത്ഥനയിൽ നിങ്ങളെ ഓർക്കുന്ന ഉമ്മമാരെ തനിചാക്കല്ലേ അവരുടെ കണ്ണ് നീരെങ്ങനും നിങ്ങൾക്ക് എതിരായെങ്കിൽ ഈ ജന്മം മതിയാവില്ല കടം വീട്ടാൻ ...

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 മേയ് 6, തിങ്കളാഴ്‌ച

സമയം ............



ദിനങ്ങൾ ഓടുന്നു ശരം കണക്കെ
മാസങ്ങൾ ആഴ്ച്ചയെ ഗർഭം ധരിക്കുന്നു 
വർഷം പിറക്കുന്നു പേറ്റു നോവില്ലാതെ 
ആഴ്ചകൾ ദിനമായ് മെലിഞ്ഞു വന്നു 
മാസങ്ങളാഴ്ചയിൽ ചുരുങ്ങി നിന്നു 

കാല ചക്രങ്ങൾ മറിഞ്ഞു വന്നു 
ഓണം കഴിഞ്ഞു നേരം "വെളുത്തില്ല"...! 
ഇടവപ്പാതിയിൽ അവനെകണ്ടില്ല 
ആടി പതിനാലും കഴിഞ്ഞറുതിയായ്

കർക്കിടക മേഘങ്ങൾ മിണ്ടാതെ പോയ്‌ 
ചിങ്ങം ചിനുങ്ങാനും വന്നതില്ല 
കുംബവും മീനവും ബാക്കിയാക്കി 
കാടില്ലാ നാട്ടിൽ ആലിപ്പഴം വിതറി 
പാടി തിമർക്കയാ"ണഹങ്കാരി" 

"ദൈവത്തിൻ നാട്ടിൽ"...സാത്താനധികാരം 
ഉടമയിൽ അടിമയ്ക്ക് കുഞ്ഞു പിറക്കുന്നു 
മാംസവും പെണ്ണും കശാപ്പ് ശാലയിൽ 
സ്വന്തവും ബന്ധവും തീ പുകയാവുന്നു 
കാലിട്ടടിക്കുന്ന നാരീ മണികൾ 
യുവത ലഹരിയിൽ ശാന്തി തേടുന്നു 
നീതിയും ഭരണവും വേലികൾ തിന്നുന്നു 

കൊണ്ഗ്രീറ്റ് കാടുകൾ നട്ടു നടന്നവർ 
സൂര്യനെ നോക്കി കോപിഷ്ടനാവുന്നു 
നക്ഷത്ര ഗോളങ്ങൾ മങ്ങിയ കാഴ്ചയായ് 
സൂര്യൻ പടിഞ്ഞാറുദിക്കാൻ നേരമായ്  

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 മേയ് 3, വെള്ളിയാഴ്‌ച


മരണം തേടുന്നവർ
--------------------------------------
                                                                         
കാലം വിളിക്കാത്ത ഹതഭാഗ്യ  ഇവർ
കൊട്ടാര വീട്ടിലെ നിശബ്ദതമുറിയുടെ കൂട്ടുകാരി
ശാപ വാക്കുകൾ കേട്ട് മരവിച്ച ചില്ല് ജാലകം
ശോശിച്ച കാലുകളെ തഴുകിയിരിപുണ്ട്
ദാനമായ്‌ കിട്ടിയ കീറപ്പുതപ്പ്

മറവിയുടെ മൃതാക്ഷരങ്ങൾ ചേർത്ത്
അവ്യക്ത ഭാഷണം ശ്രവിക്കവേ
ഭൂമിക്ക് അമർഷത്തിന്റെ
അമർത്തി ചവിട്ടുകൾ

തെളിയാത്ത കാഴ്ചയിൽ
അറിയാത്ത ചോദ്യങ്ങൾക്ക്
കടിയിട്ട പല്ലുമായ്
തുറിച്ചു നോട്ടമെറിഞ്ഞു
മറുമൊഴി ചൊല്ലുന്ന മക്കൾ

വീടുകളത്രയും മാറി കിടക്കവേ
കേൾകുന്നുണ്ട്
ഊഴം കഴിഞ്ഞവന്റെ നെടുവീർപ്പുകൾ
മരുമോളുടെ ഉണർത്തു പാട്ട്

വീടുകൾ തീർന്നിട്ടും തീരാതോരായുസ്സ്
ഉമ്മറ പടിയിൽ വീണ്ടുമുതിക്കുന്നു
ആയ്യുസ്സിൻ പത്രിക കത്രിച്ചു കിട്ടുവാൻ
ഉയരുന്നുണ്ടവരുടെ
വരണ്ട കണ്ണുകൾ

മാത്രകൾ മാറ്റാത്ത വേദന
തേടുന്നുണ്ടവർ മരണത്തെ
കാലം മറന്നു വെച്ച
ആയുസ്സിൻ കണക്കറിയാതെ ....


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 2, വ്യാഴാഴ്‌ച


വാറുപൊട്ടിയ ചെരുപ്പ് ..... 
-------------------------------
നടന്നു തീര്‍ക്കാനുള്ള
ദൂരങ്ങളെ നോക്കി കളിയാക്കുന്നുണ്ട്
വാറുപൊട്ടിയ ചെരുപ്പ് ..
വിശപ്പിന്റെ നേര്‍ത്ത നിലവിളി
പറ്റിപ്പിടിച്ച ചുവരിന്
താഴെ കുറെ കണ്ണുകള്‍
അടുക്കളയിലേക്ക്
നോക്കിയിരിപ്പുണ്ട് .
മാംസം കൊത്തിപറക്കുന്ന
പരുന്തിന്റെ ചിറകില്‍
പറന്നകലുന്നുണ്ട്
കാമം തീര്‍ത്തു പടിയിരങ്ങിയവന്റെ
നുണകള്‍ ..
ചെളിയില്‍ വീണു
അഴുക്ക് പുരണ്ട
നീതിയുടെ ആപ്തവാക്യങ്ങള്‍
കേട്ട് ഒക്കാനിക്കുന്നുണ്ട്
കുറെ ശരീരങ്ങള്‍

കൊടിവെച്ച കാറില്‍
സഞ്ചരിക്കുന്നുണ്ട്
പാഴ്വക്കുകള്‍ ..
കൂടെ
പട്ടിണികിടന്നു
മരിച്ചവരുടെ തോല് കൊണ്ട്
ഉണ്ടാക്കിയ സഞ്ചിയില്‍
നോട്ടിന്റെ കെട്ടുകളും
ചെരുപ്പ് പൊട്ടിയ വാര്‍
കളിയാക്കി ചിരിക്കുന്നു
എന്നെയും കാത്തു ..!

അഷറഫ് എസ്സം. വരിക്കോളി 
കലികാലം ....................
------------------------------

വാററ്റ ചെരുപ്പിന്റെ ഉടമസ്ഥനാണ് ഞാൻ
പാത യുണ്ടോരുപാട് താണ്ടി കടക്കുവാൻ
സന്താന സൌഭാഗ്യം "പുരനിറഞ്ഞു"
നീരുണങ്ങിയ ഖണ്ഡനാളങ്ങൾ
നിലവിളിയെ നിശബ്ദമാക്കുന്നു

നിർജ്ജല കണ്ണുകൾ കരയുന്നുണ്ടറിയുക
നിർഭയ രാത്രികളസ്തമിച്ചു
കാണുക
പരുന്തിന്റെ വായിലെ മാംസ പിണ്ഡo
പെണ്ണായ് പിറന്ന യെൻ ജീവനാണത്
വെട്ടി നുറുക്കി കൊടുത്തതല്ല
നിൻ പ്രജയിലോരുത്തന്റെ "കാമസാഫല്യം"

കണ്ണ് കെട്ടി നീതി തൂക്കുന്ന നീതി പീഠമേ
ത്രി വർണ്ണ കോടിയിൽ
കോടികൾ മുക്കുന്ന ഭരണ വർഗ്ഗമെ
അറിയുക ഈ വഴിയോര കാഴ്ചകൾ

നോവും രക്തവു മവകാശവും ഒന്ന്
നീതിയും നികുതിയും തഥൈവ
ചോർന്നൊലിക്കുമെൻ കുടിലിന്റെ നികുതികൾ
വാർന്നൊലിക്കുന്നതെങ്ങൊട്ട് .....  ?


കൊടിവെച്ച കാറിൽ "തടിവെച്ചിരിക്കെ"
അടിയന്റെ കയ്യിലെ മഷി യെന്നതൊർക്കുക

കരയുന്ന ബാല്യവും കൌമാരവും കാക്കാൻ
ഇനിയുമൊരു "വിദേശി" പിറക്കണോ...?   

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 മേയ് 1, ബുധനാഴ്‌ച

അസ്തമയം  .................
=================================
പരന്ന വഴികൾ താണ്ടി നൂൽ പാലത്തിലേക്ക്
കൊഴിഞ്ഞു തീരുന്ന ആയുസ്സിലകൾ
പാദം വിറപ്പിക്കും പലരോഗ നാമങ്ങൾ
താഴെ അനുവാര്യതയുടെ മരണക്കിടക്ക

ശിശിരവും വസന്തവും പിന്നിട്ട ദേഹം
മറന്നു വെച്ച കർമ്മഭാണ്ഡം തിരയുന്നു
പിന്നുരുളില്ലാത്ത ജീവിത വണ്ടി
ജീർണ്ണിച്ച വചനവും, കർമ്മവും തിരുത്താൻ
ഒന്നു പിന്നോട്ടുരുണ്ടെങ്കിൽ .... !

മിന്നുന്ന ലോകത്ത് തെളിയാത്ത മരണം
തിമിരക്കണ്ണിലും തെളിഞ്ഞു കാണ്മൂ
കൂടെ നടന്നവർ മുന്നേ നടക്കുന്നു
പിന്തിരിഞ്ഞോടാ നിട വഴിയില്ലാതെ
സത്യമാം മരണത്തെ കാത്തിരിപ്പൂ

ദീർഗ്ഗായുസ്സെന്നിൽ തന്നിടെണം
ആരൊഗ്യനായ് മരിച്ചിടെണം
കൂട്ട് കുടുംബങ്ങൾ നന്മചൊല്ലി
പുഞ്ചിരിയോടെ യാത്ര പോണം

അഷ്‌റഫ്‌ എസ്സം. വരിക്കോളി