ആകെ പേജ്‌കാഴ്‌ചകള്‍

2012 ഡിസംബർ 31, തിങ്കളാഴ്‌ച

ആകാശ ചോപ്പുകള്‍ മാഞ്ഞു തുടങ്ങി ....

ആകാശ ചോപ്പുകള്‍ മാഞ്ഞു തുടങ്ങി 
കാക്ക കള്‍ ഒന്നൊന്നായ് കൂടണഞ്ഞു 
"യ' ഉജൂജ് , മ' ഉജൂജിന്‍" ശബ്ദങ്ങള്‍ കേള്‍കുന്നു 
ഭൂമി, "ദജ്ജാ"ലിരങ്ങാനും പാകമായി 

കാശായ കാശല്ലാം "കീസ"യിലാകും മര്‍ത്യാ
ഓര്‍ക്കുക...
നിന്‍ കഫന്‍ തുണി കില്ലൊരു "കീസ" പോലും
കയ്യാല്‍ കൊടുത്തതും , മനസ്സാല്‍ പറഞ്ഞതും
അറിയുന്ന റബ്ബിനെ കാണും നീ ഒരുനാള്‍

ദേഹിയും, ദേഹവും രണ്ടായ് പിരിയുന്നാള്‍
കര്‍മാതി കര്‍മങ്ങള്‍ തുക്കി കണകാക്കി
രക്ഷയും സിക്ഷയും വിധിക്കും ദിനത്തില്‍
അനുമണി തുക്കം നന്മ ചെയ്തീടിനാല്‍
കൊയ്യാം നമുകവിടെ നന്മതന്‍ കതിരുകള്‍
കള്ളം പറഞ്ഞൊരു നാവുകള്‍ സീല്‍ വെച്ച്
കൈ കാലു കണ്ണുകള്‍ സാക്ഷിയായ് വന്നിടും

മടങ്ങുക സോദേരാ അക്രമം വെടിഞ്ഞു
ദീനിനെ പ്രണയിച് , അല്ലാഹുവിന്‍റെ ഭവനത്തിലേക്
വരികയില്ലോരിക്കലും പിന്നിട്ട നിമിഷങ്ങള്‍
അടുകുന്നു കബറിടം മോരോമിടിപ്പിലും

സുറെന്ന കാഹളം ഒരുങ്ങി കഴിഞ്ഞു
ആജ്ഞകള്‍ മാത്രം കാത്തിട്ടിരിപ്പൂ

അഷ്‌റഫ്‌ എസ്സം .വരിക്കോളി
23/11/2012

ഉമ്മ ...................


ഓർമ്മയിലെ ഉമ്മാമ 

==========================
അലികത്തും,കമ്മലും, കൊമ്പനും ലോലാകും
മൊഞ്ചിൽ പണിതൊരു മുറിത്തിലാട്ടവും* ,
കസവിന്റെ തട്ടവും പതക്കവും* പിന്നെ 
കഴുത്തില്‍ തിളങ്ങുന്ന മാലയും 
ചാർത്തിക്കൊണ്ടുമ്മറ കസേരയില്‍ 
ഇരിക്കായാണെന്നുമ്മ 

വെളുക്കെ ചിരിച്ചും ,തലയും കുലുക്കീറ്റൊരുപാട് 
കഥകള്‍ പറഞ്ഞോരുമ്മ 
വറുതിയുടെ കാലത്ത്  കഞ്ഞീലെ വറ്റിനായ്
തപ്പി നടന്നതും വെള്ളം കുടിച്ചതും
പപ്പടം കാച്ചാന്‍ എണ്ണയില്ലാഞ്ഞടുപ്പില്‍ ചുട്ടതും

തറവാട്ടു വീട്ടിലെ അരി കുത്ത് ജോലിയും
കൂലിയായ് കിട്ടിയ ഇരുന്നാഴി അരി കൊണ്ട്
അഞ്ചാളെ പോറ്റുവാന്‍ കണ്ണീര്‍ കുടിച്ചതും
തുന്നി പിടിപ്പിച്ച വസ്ത്രങ്ങളിട്ടോണ്ട് 
പെരുന്നാള്‍ കഴിച്ചതും
ചന്തക്ക് പോകുവാന്‍ കരഞ്ഞൊരു പോക്കറെ 
കോന്തല കെട്ടിലെ ആറണ കാണാഞ്ഞു 
നിറ കണ്ണാലെ അടിച്ചു പറഞ്ഞതും..
ഒരു ഇരുന്നൂറു വട്ടം കേട്ടിരുന്നു 

എല്ലാം പറഞ്ഞിറ്റിങ്ങനെ പ്രാര്‍ത്ഥിക്കും
കൊജ രാജാവായ തമ്പുരാനേ
ഇന്നീ തന്ന നി'അ മത്തി*ന്നാലെ
നാളത്തെ സ്വർഗ്ഗം തടഞ്ഞിടല്ലേ 
കൊശുവും കിബുറും വന്നു പോയെങ്കില്‍
സദയം പൊറുക്കണേ തമ്പുരാനേ

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഷ്‌റഫ്‌ എസ്സം. വരിക്കോളി
28/11/12

ഭക്തിയും ഭക്തരും .................



=====================
അതിവിശാലമീ ഭക്ത സാഗരം 
പള്ളി ചര്‍ച്ചുകള്‍ മന്ദിരങ്ങളും 
ജന സാന്ദ്രിതം....
ഹൃദയ വിശുദ്ധി ശൂന്യം ...

ഭാന്ധാര പെട്ടിയില്‍ തുട്ടുകളിട്ട് 
ദൈവത്തെ വില്‍കുന്നവര്‍ ...
കള്ള പ്പണത്തിനും പലിശ പണത്തിനും 
ദേവ മന്ദിരങ്ങളില്‍ വിഹിതം കൊടുത്ത്
സ്വർഗ്ഗ സ്വപ്നം കണ്ടുറങ്ങുന്നവർ .......

നിസ്കാര തഴബുള്ള ഹാജിയില്‍ നിന്നും
മാനത്തിനായ് കേഴുന്നു ബാലിക

ളോഹക്കുള്ളിലും പുകയുന്നു 
കാമ പൂര്ത്തികരണത്തിന്റെ 
കറുത്ത കഥകൾ 
കാണിക്കകൾ കാണാതെ പോകുന്നു 
ഭക്തര്‍ക്കിവര്‍കൊന്നും ഭക്തിയില്ല സത്യം

കണ്ഠനാളത്തോളമരികിൽ 

ഇരിക്കും ദൈവത്തെ
മന്ദിരങ്ങളില്‍ കുടിയിരുത്തിയവര്‍
ജീവിതം മാറാത്ത കര്മ്മങ്ങളത്രയും
വ്യര്‍ത്ഥമാം വ്യായാമം

അധര ജല്പനങ്ങള്‍ ജീവനില്‍ ചാലിച്
കര്‍മ്മവും ഭക്തിയും ദര്‍മ്മ പ്രകാശമായ്
ജീവിത യാത്രയില്‍ കൂടെ നടക്കണം
രണ്ടാളിരിക്കുമ്പോള്‍ മൂന്നാമാനായ് ദൈവം
കൂടെയിരിക്കുമെന്നോര്‍മ വേണം

കളവായ് പറഞ്ഞതും അകമേ മൊഴിഞ്ഞതും
കേള്‍കുമാ ദൈവമെന്നോര്‍മ വേണം
കയ്യാലെ ചെയ്തതും മറയിട്ട കൃത്യവും
കാണുമാ ദൈവമെന്നോര്‍മ വേണം

അഷ്‌റഫ്‌ എസ്സം.വരിക്കോളി


02/12/2012

കേരളം വരള്‍ച്ചയിലേക്ക്


കേരളം വരള്‍ച്ചയിലേക്ക്

==========================
വറ്റി വരണ്ട ഭൂമിയെ കണ്ടു ഞാന്‍ 
ആകാശ ലോകത്ത് കണ്ണയച്ചു 
മേഘളങ്ങിങ്ങായ് കൂടിയിരിക്കുന്നു 
ഗൂഡമായ് തന്ത്രം മെനഞ്ഞിടുന്നു.....

മനുഷ്യ കരങ്ങളാല്‍ ഭംഗിത മായൊരു 
ഭൂമിയെ പുല്‍കുവാന്‍ നാണിച്ചു നില്‍കണം 
ഹരിത വിളിയുടെ പോള്ളത്തരങ്ങളും 
പ്രക്രതി സ്നേഹത്തിന്‍ ചോതോവികാരവും
നന്നായ് പഠിക്കണം ,പ്രതിഷേധ മാവണം

ആറുകള്‍ ,തോടുകള്‍ മണ്ണാലടച്ചിട്ടു
കൊണ്ഗ്രീറ്റ് കാടുകള്‍ നാട്ടു വളര്‍ത്തി
അമബര ച്ചുംബികള്‍ നാടിന്റെ മോടിയായ്
ആകാശ പാളികള്‍ പഞ്ചറാക്കി

മനുഷ്യാര്ത്തി മണ്ണില്‍ മാറാത്തിടത്തോളം
മാറ്റം വരില്ല യീ മഴമേഘ വൈര്യവും
പ്രക്രതിയെ സ്നേഹിച് ,കാടിനെ സേവിച്
മണ്ണില്‍ ലയിച്ചു കൊണ്ടാവണം പ്രാര്‍ത്ഥന

കാലമായ് ചെയ്ത പാപത്തിന്‍
കുമ്പസാര സഞ്ചികള്‍ ..........
വച്ചിടാം മഴമേഘ പാദത്തില്‍ ഭവ്യനായ്
സ്നേഹ മായ് വര്‍ണമായ് ........
പെയ്തിറങ്ങട്ടെ മഴനാരുകള്‍...............

അഷ്‌റഫ്‌ എസ്സം. വരിക്കോളി

പ്രവാസി ...........


===================================
സ്വപ്നവും മോഹവും വിറ്റു പെറുക്കി 
സ്വർണം വിളയുന്ന നാട്ടിലേക്ക് 
പ്രതീക്ഷ തൻ കപ്പലില്‍ യാത്രയായി .
ഒട്ടക കൂട്ടങ്ങള്‍കൊപ്പം നടന്നു ഞാന്‍ 
അത്തറിന്‍ മണമുള്ള പണ മയച്ചു 

തപാലിന്‍ മണിയൊച്ച 
കതോര്‍ത്തിരിക്കവേ 
പാടം വരണ്ടതും 
ചെടികള്‍ കരിഞ്ഞതും
കൂടെ പിറപ്പുകള്‍ കണ്ടതില്ല 

ഞാനെന്റെ ബാല്യത്തില്‍
വിയര്‍പ്പിനാല്‍ നനയിട്ട്
പ്രതീക്ഷതന്‍ വിത്തിട്ട്
സ്വപ്നം വിളയിച്ച ഭൂമിയാണെ

കാച്ചിലും,കപ്പയും കത്തലടക്കിയോര്‍
ന്യൂഡില്‍സും, ബര്‍ഗെറും പഥ്യമാക്കി 
ടി.വി.യും സീരിയലും അകമേ നിറഞ്ഞപ്പോള്‍
പാടത്തെ നാമ്പുകള്‍ കരിഞ്ഞു പോയീ

കൂടെ പിറപ്പിനു സന്തോഷ മേകുവാന്‍
കൂടും കുടുംബവും വിട്ടിറങ്ങി
കിട്ടുന്ന തൊക്കെയും നോട്ടി പെറുക്കി 
നാട്ടിലും വീട്ടിലും നന്മയേകി..

ഓര്‍ത്തില്ല യവരാരും മിതുവരെ 
എൻ സ്വപ്നവും മോഹവും 
വാടി കരിഞ്ഞതും വറ്റി വരണ്ടതും 

തിരികെ നടക്കുവാന്‍ മോഹമുണ്ടെന്നാലും
തിരിച്ചറിഞ്ഞീടുന്നു ഞാന്‍ ....
സ്വര്‍ണം വിളയിച്ചോരാ ജന്മ ഭൂമിയില്‍
കാച്ചില്‍ മുളപ്പിക്കാനശക്തനെന്ന്‍


അഷ്‌റഫ്‌ എസ്സം.വരിക്കോളി
08/12/2012

ജന്മി യുടെ പുനര്‍ ജന്മം ...........


====================================
ജന്മിയില്‍ നിന്നും കുടിയാന്റെ "കുടിശ്ശിക "
നേടി യാതാണെന്റെ കടിഞ്ഞൂല്‍ സമരം 
സമരിച്ചു സമരിച്ചു സമരം നയിച്ച്‌ ഞാന്‍ 
കൂടം കുടുംബവും വിട്ടിറങ്ങി .....................

അവകാശ സമരത്തിന്‍ "ഇന്‍കുലാബ്" യെന്‍ 
ചോരയില്‍ വീര്യം പകര്‍ന്നു തന്നു 
ചെയ്യുന്ന ജോലിക്ക് "പോരുന്ന" കൂലി
സമര വിളക്കുകള്‍ ജ്വാല യായി ...

കിട്ടുന്ന കൂലിയില്‍ വിഹിതം കൊടുത്തു ഞാന്‍
പാര്‍ടി യാപ്പീസുകള്‍ "മോഡി" യാക്കി ......
പാര്‍ട്ടി നേതാവിനേയും "ധന്യ"നാക്കി .
"കൊത്തിനും" കൂലിയായ് "ഇരിപ്പിനും" കൂലിയായ്..
കര്‍ഷകന്‍ മാത്രം നിരാശ നായി ........

കൂലി കൊടുത്തതും വിത്ത് വിതച്ചതും
ബാങ്കിലെ ബുക്കില്‍ തടിച്ചു വന്നു
നാലാളെ ജോലികള്‍ രണ്ടായ് കുറച്ചും
രണ്ടാളെ ജോലികള്‍ "തരിശിനും" വിട്ടു
കര്‍ഷകന്‍ ശ്വാസം വലിച്ചു നോക്കി

ബാങ്കിലെ ലോണുകള്‍ കണ്ണുരുട്ടി
എസ്റ്റേറ്റ്‌ ലോബികള്‍ ചാടി വീണു
കര്‍ഷകന്‍ കൃഷി യോട് "ബൈ" പറഞ്ഞു

അരി യില്ല പയറില്ല കേരളത്തില്‍
അവകാശ മോതിയ സിദ്ദാന്തങ്ങള്‍
കര്‍ത്തവ്യ ബോധവും തന്നിരുന്നേല്‍
അരി യിന്നോരഞ്ഞാഴി കിട്ടിയേനെ

അറിയില്ലെനികൊന്നും സ്നേഹ സഖാക്കളെ
മൌനം ഭുജിച്ചു ഞാ"നഭിമതനായിടാം"
പാര്‍ട്ടി യാനിന്നെന്റെ ജന്മി
ഞാന്‍ വെറും കുടിയാന്‍ മാത്രം

അഷ്‌റഫ്‌ എസ്സം. വരിക്കോളി
13/12/2012

പ്രായം ...................

കണ്ണും പതുക്കയായി ,
കാതും പതുക്കയായി 
എന്നില്‍
അപരാദെ മേന്തേലും വന്നു പോയോ?
കള്ളം പറഞ്ഞാല്‍
കണ്ണ് പൊട്ടുമെന്നമ്മ പറഞ്ഞത് 
സത്യ മായോ?

മനസ്സില്‍ നിനച്ചതും 
നവാലെ ശോന്നതും 
നോവിന്റെയസ്ത്രങ്ങളായിരുന്നോ?

മാതാ പിതാക്കളെ ദിക്കരിചീടിനാല്‍
വന്നിടും ശിക്ഷകള്‍ ദുനിയാവിലെ-
ന്നുസ്താത് ശോന്നതും സത്യമായോ ?

കാലും വലിക്കുന്നു തലയും വലിക്കുന്നു
വാര്‍ദക്യ "വലിയെട്ട"നിത്രയും പെട്ടെന്ന്
വന്നു ചെരുമെന്നാരറിഞ്ഞു !

സ്കൂളില്‍ പഠിച്ചതും , മഴയില്‍ നനഞ്ഞതും
നേരാണേ ഇന്നലെയായിരുന്നു
കാലം നടന്നതും കൂടെ നടന്നതും
ബോധം നിലച്ചു കൊണ്ടായിരുന്നോ ?

അഷ്‌റഫ്‌ എസ്സം.വരിക്കോളി
25/11/2012

മാപ്പ് .......................


---------------------------------------------------------

സ്വോപ്നത്തിന്‍ വര്‍ണ ചിറകിലേറി
മോഹത്തിന്‍ നിലാവ് തേടവേ 
കൌമാര കുന്നിന്‍ മുകളിലായ് 
കണ്ടു ഞാനെന്‍ സ്വോപ്ന ചന്ദ്രനെ 

ഗോത്ര വേലികള്‍ തകര്‍ത്തു ഞാന്‍ 
സ്വോപ്ന ചന്ദ്രനിലെത്തുവാന്‍ 
മത പേടകങ്ങള്‍ പണി മുടക്കി
ജാതി , മനുഷ്യ ചങ്ങല തീര്‍ത്തു

ചിറക് മുളചോരാ  കൌമാര ചിന്തകള്‍
മോഹ സാക്ഷാല്‍ കാര ക്രൂരനാക്കി
കൂടും കുടുംബവും വിട്ടിറങ്ങി
മാതാ പിതാ 
ശാപ മേറ്റ് വാങ്ങി  

വാര്ദകിയമാവും മരുഭൂമിയില്‍
നീരുണങ്ങിയ മനസ്സുമായ്
ഏകാന്ത വാസം കഴിചിടുമ്പോള്‍
ഓര്‍കുന്നു ഞാനെന്‍ പോന്ന്മ്മയെ

മനസ്സില്‍ കുറിച്ചിട്ട കുമ്പസാരം കേള്‍ക്കുവാന്‍
ബാകി നില്‍കാതെ പോയോരമ്മേ
അവിടുത്തെ കാലിന്‍ ചുവട്ടിലല്ലോ
ശാശ്വത സ്വെര്‍ഗ്ഗം കുടിയിരിപ്പൂ

അഷ്‌റഫ്‌ എസ്സം. വരിക്കോളി
26/11/2012

UAE....ദേശീയ ദിനാശംസകള്‍..


==============================
ആകാശ പൊയ്കയില്‍ നീന്തി തുടിക്കും 
നക്ഷത്ര മാകും നേതാക്കളെ 
ഹിസ്‌ ഹൈനസ്സ്..
റാഷിദ് , വ, മക്തൂം ,സായിദോരെ ...
നിങ്ങളാ കത്തിച്ച സ്നേഹ വിളക്കുകള്‍ 
41 ആണ്ടുകള്‍ പിന്നിടുന്നു 
ആഹ്ലാദ മാവേശ മലതല്ലും ദിന മിന്നില്‍ 
നേരുന്നോരായിര മാശംസകള്‍ 
കേരള മാണെന്റെ പെറ്റുമ്മ
ഇമാറാത്താണെന്റെ വളര്ത്തമ്മ
വറുതിയുടെ കാലത്ത് കപ്പലേറി വന്നോര്‍ക്ക്
സ്നേഹവും, കൂലിയും തന്ന നാട്
പള്ളി, മദ്രസ്സ കെട്ടി പടുക്കുവാ
നര്‍ത്ഥവും, ദൈര്യവും തന്ന നാട്
4 പതിറ്റാണ്ട് പിന്നിട്ട സ്വാതന്ത്ര്യം
മലോകെര്‍ കെല്ലാം പങ്കിട്ട നാട്
സ്നേഹ സൌഹാര്‍ദം പൂകുന്ന നാട്
വര്‍ഗ വിവേചനം തീണ്ടാത്ത നാട്
ഒട്ടക കൂട്ടത്തിന്‍ കൂടെ നടന്നോരെ
ബുര്‍ജുല്‍ അറബോളം ഉയര്‍ത്തിയ നാട്
"ബാബാ സായിദി"ന്‍ സ്നേഹ നാട്

അഷ്‌റഫ്‌ എസ്സം വരിക്കോളി

ഭക്തിയും ഭക്തരും ...................


=============================
ഭക്ത സാഗരം അതിവിശാലം 
മന്ദിര, ചര്‍ച്ചുകള്‍ പള്ളികലത്രയും 
ജന സാന്ദ്രിതം....
ഹ്രദയ വിശുദ്ധി ശൂന്യം ...

ഭാന്ധാര പെട്ടിയില്‍ തുട്ടുകളിട്ട് 
"ചരസ്സ്" വില്കുന്നവര്‍...
കള്ള പണത്തിനും , പലിശ പണത്തിനും 
ദേവ മന്ദിരങ്ങളില്‍ വിഹിതം കൊടുത്ത്
ശാന്തമായുറങ്ങുന്നവര്‍........

നിസ്കാര തഴബുള്ള ഹാജിയില്‍ നിന്നും
മാനത്തിനായ് കേഴുന്നു ബാലിക
സ്വെന്തം മകളെ കൂട്ട് കുടുംബമായ്
വേഴ്ച നടത്തുന്നതും ഭക്തര്‍
'ഭക്തര്‍" ക്കിവര്‍കൊന്നും "ഭക്തി"യില്ല സത്യം

ഖണ്ഡ നാളത്തോളം അരികെ കുടികൊള്ളും
ദൈവത്തെ
മന്ദിരങ്ങളില്‍ കുടിയിരുത്തിയവര്‍
ജീവിതം മാറാത്ത കര്മ്മങ്ങളത്രയും
വ്യര്‍ത്ഥമാം വ്യായാമം

അധര ജല്പനങ്ങള്‍ ജീവനില്‍ ചാലിച്
കര്‍മ്മവും ഭക്തിയും ദര്‍മ്മ പ്രകാശമായ്
കൂടെ നടക്കണം ജീവിത യാത്രയില്‍
രണ്ടാളിരിക്കുമ്പോള്‍ മൂന്നാമാനായ് ദൈവം
കൂടെയിരിക്കുമെന്നോര്‍മ വേണം

കളവായ് പറഞ്ഞതും മനസ്സില്‍ പറഞ്ഞതും
കേള്‍കുമാ ദൈവമെന്നോര്‍മ വേണം
കയ്യാലെ ചെയ്തതും കാണാതെ ചെയ്തതും
കാണുമാ ദൈവമെന്നോര്‍മ വേണം

അഷ്‌റഫ്‌ എസ്സം.വരിക്കോളി
02/12/2012

മദ്യം ...............


=======================
മദ്യം വിളംബാത്ത രാഘോശമില്ല 
മദ്യം വിഷമെന്നറിയാതോരില്ല....
കരളും കരിച് ,കുടലും കരിച് 
നിമിഷ സുകത്തിനായ് ആയുസ്സ് വില്‍കുന്നവര്‍

വിദേശ നായാല്‍ "ഗുരുവും" മുടക്കില്ല 
ചെത്തിയ തായാല്‍ "ചെത്തി" കുടിക്കാം

മദ്യ നിരോധനം വെറും മുദ്രാവാക്യം
പഞ്ചായത്തിലിപ്പോള്‍ മുക്കിലു മാവാം
മാനം നശിച്ചാലും കുടുംബം നശിച്ചാലും
കള്ളിന്റെ നികുതികള്‍ ഖജനാവിന് മുഖ്യം

ചിത്തം നശിച്ചും ,ധര്‍മ്മം നശിച്ചും
എന്തിനീ ജീവിതം............?
സ്വന്തം ചോരയില്‍ വികാരം ജനിക്കും
ലഹരിയോടെന്നും വിടചൊല്ലിടെണം

തുച്ചമാം ആയുസ്സ് ശാന്തമായ് നുകരുവാന്‍
വിശ്വാസ വിളക്കുകള്‍ കൈ മുതലാക്കുക
ലഹരികളകിലം വിഷ മേന്നോര്‍കുക
വിഷമ മാണെന്നു മോര്‍ക്കുക ................

അഷ്‌റഫ്‌ എസ്സം.വരിക്കോളി
04/12/2012

സുപ്രഭാതം...........................



കൂടെ കിടക്കുമ്പോള്‍ പഞ്ചാര വാക്കുകള്‍ 
നേരം പുലര്‍ന്നാലോ പുലയാട്ട് സംഗീതം 
നേതാക്കളായാലും അനുയായി ആയാലും 
വാക്കുകല്കില്ലിന്നു തുണിയും ഉളുപ്പും ........
ഗുരു തുല്യരായ നേതാക്കളത്രയും 
എല്ലിനും മുള്ളിനും തമ്മിലടിപ്പത്
കാല കെടുതിയോ ? ലോകാവസാനമോ ?...

അഷ്‌റഫ്‌.എസ്സം.വരിക്കോളി

മക്കളെ ശാസിച്ചാല്‍..........???


=========================
തെറ്റുകള്‍ ചെയ്യുമ്പോള്‍ ..
അമ്മ തന്‍ തല്ലുകള്‍ , വാക്കുകള്‍ 
ഓര്‍മ്മയില്‍ ഓടിയെത്തും 
തല്ലി പറഞ്ഞതും ,ശാസിച്ചു തന്നതും 
ഇന്നിന്റെ നേട്ടമായ് നുണയുന്നു ഞാന്‍ 

ശങ്കുണ്ണി മാഷിന്റെ ചൂരല്‍ കഷായവും 
പോക്കരുസ്ഥാതിന്റെ കണ്ണിട്ടുരുട്ടലും
മുരടിപ്പിച്ചില്ല യെന്‍ ഹൃദയ വികാസങ്ങള്‍

ചൊല്ലി കൊടുക്കുവീന്‍ തല്ലി പറയുവീന്‍
കൈ വിട്ടു പോയാല്‍ തള്ളി കളയുവീന്‍
മക്കളെ തല്ലാനായ് NOC വാങ്ങുവാന്‍
മാതാ പിതാ ബന്ദം ചങ്ങലക്കിട്ടുവോ ..?

വിശ്വാസ കാര്യങ്ങള്‍ കര്‍ക്കഷ മാക്കണം
ആരാധനാ കര്‍മ്മം ശീലമായ് മാറ്റണം
മാതാ പിതാക്കളും നന്മയിലാവണം .......
"മത്തന്‍" വിതച്ചാല്‍ "കുമ്പളം" മുളക്കില്ല ..!

അഷ്‌റഫ്‌.എസ്സം.വരിക്കോളി
05/12/12

നല്ലവള്‍ ...........


====================
ഹേയ് ........
--------------------------
നിന്‍ വശ്യമാം കണ്ണുകള്‍ കണ്ടു ഞാൻ  
ഈ നീല തടാകത്തിൻ 
താളുകള്‍ മറിക്കുമ്പോള്‍ 
താഴിട്ടു പൂട്ടിയ നിന്‍ ഹൃദയ കവാടങ്ങള്‍ 
മുട്ടി തുറക്കുവാന്‍ ഞാന്‍ പെട്ട പാടുകള്‍ 
വെറും ഭഗീരഥപ്രയത്നം.........
പദ്മനാഭ ക്ഷേത്ര നിധി പോലോരായിരം 
സ്നേഹ പതക്കങ്ങളുള്ളിലോളിപ്പിച് 
അകമേ കരയുമ്പോള്‍ പുറമേ ചിരിക്കുവാന്‍
കഴിവുള്ള മങ്കയായ് ...
സ്നേഹം മണക്കുന്ന വശ്യമാം
വരികളാല്‍ഹൃദ്യമാം 
ഓര്‍മ്മകള്‍ കോരിതരുന്നു നീ
തിളക്കും വികാരങ്ങള്‍ അടക്കി പിടിചു നീ...
കൊതിക്കും മനുഷ്യന്റെ കാമാഗ്നി മധ്യത്തില്‍
വാടാതെ നില്‍ക്കാനെവിടുന്നഭ്യസിച്ചു  
ഈ ബ്രഹ്മസ്ഥ വിദ്യകള്‍ ?

അഷ്‌റഫ്‌.എസ്സം.വരിക്കോളി
07/12/2012

ആഗോള ഭീമന്‍ വരവായ്


=============================
ദെശീയ കുത്തകകള്‍ മാന്തി പൊളിച്ച 
പാടുകളിന്നു മുണങ്ങിയില്ല .........
കൊച്ചു കചോടങ്ങള്‍ താഴിട്ടു പൂട്ടി 
"സൂപ്പറില്‍ " മാര്‍ക്കറ്റ്‌ തുറന്നു വെച്ചു ..
കാച്ചിലും കപ്പയും കീസയിലാക്കി 
തോന്നും വിലക്കവര്‍ വിറ്റഴിച്ചു 

ആഗോള ഭീമന്‍ ഭാരത ത്തില്‍ 
ദ്രംഷ്ട്രങ്ങള്‍ നീട്ടി വരികയായി
ഭാരത സംസ്കാരം പിഴുതെറിഞ്ഞ്
ആഗോള "മാലിന്യം" തുറന്നു വെക്കും

പാവങ്ങള്‍ എന്ത് ഭുജിക്കുമെന്ന്‍
ആഗോള ഭീമന്‍ "മെനു" വെഴുതും
ജനിത വിത്തുകള്‍ "ക്രൂരമായി"
ഭാരത മണ്ണില്‍ വിളചെടുക്കും

മണ്ണിനെ പിണ മായി തകര്‍ത്തെടുക്കും
അവര്‍ക്കില്ലോരിറ്റും കടപ്പാടുകള്‍
ഭൂമിയോ രാജ്യമോ സ്വന്ത മല്ല
മാര്‍കറ്റ്‌ അണഞാല്‍ യാത്രയാവാം

അഷ്‌റഫ്‌ എസ്സം.വരിക്കോളി
09/12/2012

പേറ്റു നോവ്.......................



====================================== 
കാത്തു കാത്തിട്ടിരിപ്പാണ് ഞാന്‍.
വിണ്ണിലേക്ക് വിരുന്നുവരും
പ്രതീക്ഷതന്‍ നിലാവിനെ ..
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മനസ്സിലുരുവിട്ട് 

കണ്ണും കാതും തുറന്നു വെച് 
"ജനന മുറിയുടെ" വാതിലുകള്‍ "ഖിബില"യാക്കി
ശുഭ്ര വസ്ത്ര മലാഘമാര്‍ മൊഴിയും മുത്തുകള്‍ 
കാതുകളിലേറ്റ് വാങ്ങാന്‍....
മുറിയുടെ ഓരം പറ്റി നിന്നു  .....................

ഒരു പാട് മുഖങ്ങളുണ്ടവിടെ.
കാത്തിരിപ്പിന്റെ പേറ്റുനോവും പേറി
വാതിലില്‍ "മലാഘ" തല വിരിച്ചാല്‍
നാവില്‍ "അല്ലാഹു അക്ബര്‍" കരുതി വെക്കും
തുണിയും തൂവാലയു മായി ഓടിയെത്തും
ആതിയുള്ളമ്മമാരുടെ കൂടെ ഞാനും

ആണിനും പെണ്ണിനും മാറി മാറി പ്രാര്‍ത്ഥിച്ച വര്‍ക്ക്
ഒരേ പ്രാര്‍ത്ഥന മാത്രം 
"സലാമത്താകണേ റബ്ബേ" ............
പ്രാതലിച്ചില്ലിന്നു ഞാൻ 
സമയം ഉച്ചകഴിഞ്ഞന്തിയായ്
വിശപ്പില്ലെനിക്ക് പേരറിയാത്ത നൊമ്പരം മാത്രം

അമ്മയില്‍ നിന്നു മമ്മൂമയിലെക്കുള്ള
മാറ്റത്തിന്റെ പേറ്റു നോവോ.?
എന്‍ ഗര്‍ഭ പാത്രം വിട്ടൊഴിഞ്ഞ
പൊന്നുമോളെ ഉദരത്തിൽ കിടക്കും
തലമുറ കണ്ണിയുടെ മുഖ ദര്‍ശന ത്തിനായുള്ള
വ്യാകുലതയോ ?.......................

അഷ്‌റഫ്‌ എസ്സം.വരിക്കോളി

11/12/12

കലി കാലം

=കലികാലം 
================
പാര്‍ട്ടിയാപ്പീസുകള്‍ക്ക് 
ചോരയുടെ മണം 
പള്ളി മന്ദിരങ്ങള്‍ക്ക് 
പലിശ യുടെ നാറ്റം..
പര്‍ദ്ദയിട്ട പെണ്ണിനും വേശ്യ യുടെ ഗന്ധം 
മദ്യ കുപ്പിയില്‍ ഗുരു ദേവന്റെ 
കാണാ പടങ്ങള്‍ .....................?
ഗാന്ധി തൊപ്പിയില്‍.........
ഹിംസയുടെ നിലവിളികള്‍ ..!
കന്യകയുടെ ഉതരത്തില്‍
ളോഹ യിട്ടവന്റെ കുഞ്ഞ് ...!
രണ്ടു കാലില്‍ നടന്നു നാം
നാല് കാലിയെ നാണിപ്പിക്കുന്നു  ...
കള്ളത്തരത്തിന്റെ പാപ ഭാരം 
ആൾദൈവങ്ങൾ വില പേശി വാങ്ങുന്നു 
സത്യത്തിന്റെ പുടവിൽ അസത്യം തിളങ്ങുന്നു 
സൂര്യനെ പടിഞ്ഞാറ് കാത്ത് കൊള്ളുവീന്‍ ....

അഷ്‌റഫ്‌ എസ്സം. വരിക്കോളി
12/12/2012

മരുന്ന് മാഫിയ


===================================
അന്ന് ...
മരുന്നും മന്ത്രവും ...........
മനുഷ്യന്റെ അവശതയില്‍ നിന്നും 
സൌക്യത്തിലെക്കുള്ള പ്രയാണ കുറിപ്പ് 
കണ്ണ് നോക്കിയും നാടി പിടിച്ചും 
രോഗ മറിയുന്ന ഭിഷഗ്വരന്‍............
ഒറ്റ മൂലിയില്‍ എട്ടു രോഗവും മാറ്റുന്നവന്‍ .

ഇന്ന് ......
പനി യറിയാന്‍ "ബ്ലഡ് ടെസ്റ്റ്‌" .
ചതവറിയാന്‍ ..........x -റേ
മിടിപ്പരിയാന്‍ .ECG ......
ചലന മറിയാന്‍ "സ്കാനിംഗ് "

"പണ" കോളേജുകള്‍ "പെറ്റിട്ട"
കരുണ നശിച്ച മുറി വൈദ്യന്‍ മാര്‍
ആതുര സേവനത്തിന്റെ മഹത്വം
കോടി കള്‍ക്ക് ഒറ്റു കൊടുത്തവര്‍ ..
മരുന്ന് കമ്പനിക്കാരന്റെ "ചുണ്ണാമ്പ് പൊടിക്ക് "
കുറിപ്പെഴുതുന്നവന്‍ ...........

ഇവരാണ് ഭീകര വാതികള്‍ ......
ഇവരാണ് ഭീകര വാതികള്‍ ......
ആരോഗ്യ ലോകത്ത് അഭിനിവേശം നടത്തും
മരുന്ന് മാഫിയ കളുടെ ചാവേറുകള്‍ .....

മാപ്പ് ...
ആതുര സേവനം പുണ്യ മായി കരുതുന്ന
പരശ്ശതം വൈദ്യ സമൂഹമേ മാപ്പ്
ദൈവ വിചാരങ്ങള്‍ മനസ്സിലുണ്ടാവട്ടെ
ജീവന്‍ വിളക്കുകള്‍ കത്തിച്ചു വെക്കുവീന്‍
=============================
സുപ്രഭാതം ..........................

അഷ്‌റഫ്‌ എസ്സം.വരിക്കോളി

അമ്മ ............

അമ്മ
--------------------------------------------
നിശ്ചല തടിയുടെ യുടമായായിന്നമ്മ
വാര്‍ദ്ധക്യ വണ്ടിയില്‍ ദുഖിച്ചിരിക്കുന്നു
കാലന്റെ കാലൊച്ച  കേട്ടെന്നുരിയാടി
ശോഷിച്ച കണ്ണുകൾ നിറഞ്ഞിടുന്നു

രാപ്പനി വന്നപ്പോള്‍ കണ്ണിമ ചിമ്മാതെ
കൂടെ യിരുന്നതാണീയമ്മ ...
ഇന്നലെ യന്തിക്കിരുട്ടില്‍ കിടന്നു
തൊണ്ട വരണ്ടു കരഞ്ഞമ്മ
ഈ കൈ  കൊണ്ടെന്റെ വായില്‍ നുണയിച്ച
അമ്മിഞ്ഞ പാലൊരു തേങ്ങലായി ...

തെക്കോട്ടെടുകുമ്പോള്‍ തീ തിരി വെക്കുവാന്‍
മക്കളെ നിങ്ങളെന്‍ കൂടെ വേണം
പ്രായം വരുന്നേരം ചണ്ടിയായ് തള്ളാതെ
സ്നേഹ പുതപ്പിനാല്‍ മൂടിടെണം ......

ശോഷിച്ച കൈകളാല്‍ തലയില്‍
തടവിക്കൊണ്ടമ്മ പറഞ്ഞതും
ഹൂം..കാര മുരുവിട്ടെൻ പെണ്ണ് പറഞ്ഞതും
ഇന്നിന്റെ ചിത്രമായ്‌ വരച്ചു വെക്കാം ...


അഷ്‌റഫ്‌ എസ്സം. വരിക്കോളി

ആദരാഞ്ജലികള്‍



അമേരിക്ക 

വിഷാദ രോഗിക്ക് ഇരട്ട തോക്ക് 
20 വയസ്സില്‍ 28 ജീവനെടുക്കാം 
"അയിലയും" "കത്രീനയും" നല്‍കാത്ത 
വേധനകള്‍ സമ്മാനിക്കാം .....
മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍ 
വാര്‍ത്ത കേട്ട് കരഞ്ഞ "നേതാവിന്" 
പലസ്തീനിലെ കരയുന്ന അമ്മമാരുടെ
ദുഃഖത്തിലേക്ക് സ്വാഗതം...................

ലണ്ടന്‍

കെയ്റ്റ് രാജ കുമാരിക്ക്
"വയറ്റിലായാല്‍" അരമന രഹസ്യം
പാപ്പരാസിക്ക് ഗോസ്സിപ്പ്
പാവം "ജസിന്ത"ക്ക്
പറയാന്‍ ഒരു "സത്യം"
ആര്‍. ജെ. യുടെ ചതിയറിഞ്ഞ ജസിന്ത
കൊടുത്ത വാക്കിനൊപ്പം "ജീവനും" ചേര്‍ത്ത് വെച്ചു
ആര്‍.ജെ.ക്ക് ഇതും വാര്‍ത്തയാക്കാം
ജസിന്തക്ക് ആദരാഞ്ജലികള്‍ ...

ഭാരതം

"ചോളീകെ പീച്ചേ ക്യാഹെ"
എന്നാരും ഇനി ചോതിക്കരുത്
തന്റേ തല്ലാം കണ്ടു രസിച്ച ജനത്തിന്
"കുഞ്ഞു വരുന്ന വഴി" കൂടി സമ്മാനിച്
മാതൃതത്തിന്റെ വില പേശി വാങ്ങി
ശ്വേതക്കും സംതൃപ്ത യാവാം ...
"കളി മണ്ണായ" "മാതൃത്ത"ത്തിനും ആദരാഞ്ജലികള്‍

അഷ്‌റഫ്‌.എസ്സം.വരിക്കോളി
17/12/2012

മണല്‍ "മാഫിയ"യോ ?...........

===================================
ഒരു വട്ടി "മണല്‍" തരുമോ 
ചോര്‍ന്നൊലിക്കും മെന്‍ കൂരയോന്നു 
മെഴുകീടുവാന്‍ ..................
എന്റെ പുഴയും കായലും നിങ്ങള്‍ കവര്‍ന്നെടുത്തു 
ഞാനെടുക്കും "അരവട്ടി പൂഴിക്ക്" 
"മാഫിയ" എന്ന് വിളിക്കരുതേ...........
ചേലുള്ള വീടിന്റെ "വാളൊ"ന്നു മാറ്റാനല്ല 
തട്ടു തട്ടായിടം തേച്ചു മിനുക്കാനല്ല 
മുറ്റത്തും റോഡിലും ചിത്രം വരക്കാനല്ല
ചോരാത്ത വീടി ലെന്നമ്മയെ കിടത്താന്‍..

അയലത്തെ വീട് .......................
രണ്ടാള്‍ വസിക്കുവാന്‍ നാലു മുറി വീടുണ്ട്
എല്ലാ മുറിയിലും മോരോരോ "ബാത്തുകള്‍ "
കിച്ചണില്‍ നിന്നൊരു കിച്ചന്‍ തുടങ്ങുന്നു
തേച്ചു മിനുക്കിയ ചുറ്റു മതിലുകള്‍ ............

കിണറു പറിച്ചവര്‍ "ഉരുളി കിണറാ"ക്കി..
കാര്‍ പോര്‍ച്ചു നിട്ടിയവര്‍ "അങ്കണ" മുണ്ടാക്കി
പശു വിനും പട്ടിക്കും കൊണ്ഗ്രീറ്റ് വീടാക്കി
മണലായ മണലല്ലാം "മണിസൗധ"മാക്കുന്നു ..?

അധികാരികള്‍ "പണ"മാളയാല്‍
മാഫിയ വളരും പ്രകൃതി തളരും .........
കായലും പുഴയും നാളെത്തെ മക്കള്‍ക്
"പിരമിഡും" "മമ്മിയു" മാവാതെ നോക്കണം ...

അഷ്‌റഫ്‌ .എസ്സം.വരിക്കോളി

വസീയത്ത് ..........................................


വസീയത്ത് 
=======================
നിങ്ങളെന്റെ പോന്നു മക്കള്‍ 
തൈ തോപ്പും റബ്ബറും നിങ്ങള്‍ 
പങ്ക് വെച്ച് "മുറിച്ചെ"ടുക്കുക 
സ്നേഹ ബന്ധങ്ങൾ  മുറിയാതിരിക്കട്ടെ.

അഞ്ചു മക്കള്‍ അഞ്ചിടത്ത്‌ വീട് വെക്കുക 
അമ്മ യുടെ അങ്കണത്തില്‍ ദര്‍ശിതരാവണം നിത്യം 
അനിയനില്ലാതോരാഘോഷ മരുത് ..
പെങ്ങളില്ലാത്ത വിരുന്നുമരുത് .....

"ഭാഗങ്ങ"ള്‍ ഭാഗമായ് തീരുന്നതിന്‍ മുംബ്
ഈ "തറയും" ഈ കൊച്ചു മാവും മെനിക്ക് വേണം
കൂട്ടമായ് ചേര്‍ന്ന് കൊണ്ടെന്‍ പോന്നു മക്കള്‍
ഈ മാവിന്‍ തുണ്ടുകള്‍ ചേര്‍ത്ത് വെച്ച്
ശാന്തമായ് എന്നെ ഉറക്കിടെണം.............

അഷ്‌റഫ്‌ എസ്സം. വരിക്കോളി
18/12/2012

പെണ്ണായ് പിറന്നാല്‍ ............


==================================
എവിടെ ഒളിപ്പിക്കുമെന്‍ "ശരീരം"
വസ്ത്രത്തിനപ്പുറം നഗ്നത കാണുന്ന 
കൂട പിറപ്പുകള്‍ കൂടെ യിരുന്നാല്‍
ആരെയൊക്കെ പേടിക്കണം ഞാന്‍ 

ജന്മം തന്ന അച്ഛനെയോ .......?
മുലപ്പാല് തന്ന അമ്മയെയോ ..?
കളിപ്പാട്ടം പങ്കു വെച്ച സഹോദെരനെയൊ ..?
ധര്‍മ്മം പഠിപ്പിച്ച ഗുരുവിനെയൊ ..?
താലികെട്ടി സ്വന്തമാക്കിയ ഭര്‍ത്താവിനെയോ...?

കാമ കഴുകന്‍ വട്ട മിട്ടു പറക്കുന്നു
കാല്‍ പെരുമാറ്റങ്ങള്‍ പേടിപ്പെടുത്തുന്നു
നിദ്രകള്‍ മുറിഞ്ഞ രാവുകള്‍ പിറക്കുന്നു
വിശ്വാസ വിളക്കുകള്‍ കരിന്തിരി കത്തുന്നു
മിന്നാ മിനുങ്ങും തീപന്ത മാവുന്നു......

പരാതി യാരോട് പറയണം ഞാന്‍
കൈ മലര്‍ത്തും പോലീസിനോടോ ..?
കാമ ക്കണ്ണെറിയും വനിതാ കമ്മീഷനോടോ ..?
മനുഷ്യനില്ലാത്ത "മനുഷ്യാവകാശി"യോടോ ?

എല്ലാം അറിയുന്ന റബ്ബേ ...ജഗതീശ്വരാ ..
കാത്തു കൊള്ളേണമേ നാഥാ ......

അഷ്‌റഫ്‌.എസ്സം. വരിക്കോളി
19/12/2012