- ഓർമ്മകൾ
- ------------------------
- ബാങ്കൊലി കേൾക്കുന്നു
- ഹൃത്തിൽ കുളിരു പടരുന്നു
- കുറ്റിച്ചൂലുകൾ മുറ്റം നിറയെ
- ഓടി നടക്കുന്നു
- മഞ്ഞിൻ തുള്ളികൾ തലയിൽ ചൂടി
- പുൽക്കൊടി നിൽക്കുന്നു
- കാക്ക ചിലക്കുന്നു കൂട്ടിൽ
- കോഴികൾ കൂവുന്നു
- ഓലകീറു തുളച്ചിട്ടർക്കൻ
- മണ്ണിൽ ചൂട് പരത്തുന്നു
- കുഞ്ഞിക്കാലുകൾ കലപില കൂട്ടി
- ഓത്ത് പഠിക്കാൻ പോകുന്നു
- ആവി പറക്കും കട്ടൻ ചായയിൽ
- ഉമ്മ ചിരിക്കുന്നു
- സ്നേഹക്കൈകൾ തലയിൽ വെച്ച്
- "ബെക്കം" പോകാൻ ചൊല്ലുന്നു
- "ബിസ്മിക റബ്ബീ അതുലൂ ദർസീ"
- ചൊല്ലിപ്പഠിക്കുന്നു
- നാഴിക നാല് കഴിഞ്ഞാൽ പിന്നെ
- പള്ളിക്കൂടം പൂകുന്നു
- രാമുവും ദാസനും റാഫിയുമൊരുമയിൽ
- പാഠം ചൊല്ലി പഠിക്കുന്നു
- കളിയാവുമ്പോൾ
- രാമുവും റാഫിയും
- തമ്മിൽ തമ്മിൽ തല്ലുന്നു
- തല്ലുകൾ എന്നും തല്ലുകളായി
- ക്ലാസിലൊതുങ്ങി തീരുന്നു
- അപ്പുക്കുട്ടൻ മണിയടി കേട്ടാൽ
- ജനഗണ ചൊല്ലുന്നു
- ചേമ്പില ചൂടി പാട്ടും പാടി
- ഓടിച്ചാടി നടക്കുന്നു
- എന്തൊരു രസമാനെന്തൊരു
- സുഖമാണിന്നലെ യോര്ത്ത് കിടന്നീടാൻ
- ഇന്നലെയെന്നും ഇന്നുകളായി
- ഓർമ്മച്ചെപ്പിലിരിപ്പുണ്ട്
- അഷ്‌റഫ് എസ്സം വരിക്കോളി

ആകെ പേജ്‌കാഴ്‌ചകള്‍
2017 ജനുവരി 21, ശനിയാഴ്‌ച
ഓർമ്മകൾ
2017 ജനുവരി 14, ശനിയാഴ്‌ച
സത്ഭരണം
സത്ഭരണം
----------------------------------
സെൽഫിയിലാണ് തുടക്കം
സെൽഫിഷ് ആണ് മുഖ്യം
ഗാന്ധിയാണെന്നാണ് ഭാവം
ഗോഡ്സെയാണ് ദൈവം
കളവാണ് ഭാഷ
കള്ളത്തരമാണ് ജോലി
ഡിജിറ്റലാണ് മന്ത്രം
ശിലായുഗമാണ് തന്ത്രം
ക്യാഷ്‌ലെസ്സ് ആണ് ലക്ഷ്യം
യൂസ്‌ലെസ് ആണ് ഫലം
എങ്കിലും കണ്ണടച്ചോളൂ
വാ പൊത്തിപ്പിടിച്ചു കൊള്ളുക
അരുതാത്ത വല്ലതും മൊഴിഞ്ഞാൽ
കൽബുർഗിക്ക് പിന്നാലെ
നിങ്ങളും ....
അഷ്‌റഫ് എസ്സം വരിക്കോളി
----------------------------------
സെൽഫിയിലാണ് തുടക്കം
സെൽഫിഷ് ആണ് മുഖ്യം
ഗാന്ധിയാണെന്നാണ് ഭാവം
ഗോഡ്സെയാണ് ദൈവം
കളവാണ് ഭാഷ
കള്ളത്തരമാണ് ജോലി
ഡിജിറ്റലാണ് മന്ത്രം
ശിലായുഗമാണ് തന്ത്രം
ക്യാഷ്‌ലെസ്സ് ആണ് ലക്ഷ്യം
യൂസ്‌ലെസ് ആണ് ഫലം
എങ്കിലും കണ്ണടച്ചോളൂ
വാ പൊത്തിപ്പിടിച്ചു കൊള്ളുക
അരുതാത്ത വല്ലതും മൊഴിഞ്ഞാൽ
കൽബുർഗിക്ക് പിന്നാലെ
നിങ്ങളും ....
അഷ്‌റഫ് എസ്സം വരിക്കോളി
2017 ജനുവരി 6, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
