ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 5, ചൊവ്വാഴ്ച

ജീവിതം

ജീവിതം .....

ചിന്തേരിട്ടു മിനുക്കിയ ചിന്തകൾ 
ഉമ്മിണി വെട്ടം കണ്ടില്ല 
മോഹപ്പൂവുകളങ്ങിങ്ങായി 
മങ്ങിയ ചിത്രം കുറിയിട്ടു 

വളഞ്ഞു പുളഞ്ഞ വരകളിലാശാൻ 
ഗജകേസരിയെ കണ്ടെത്തി 
സ്വപ്ന വിളക്കുകളോരോന്നായി 
കരിന്തിരി കത്തിയോടുങ്ങുന്നു 

ആശകളോരോ മൂശയിലാക്കി 
പട്ടണ നടുവിൽ വിലയിട്ടു 
പേക്കോലങ്ങൾ പിറവിയെടുത്തു 
ലജ്ജയിലാണ്ട് കിടക്കുന്നു 

അരുതരുതെന്നരുൾ കേട്ടീടാതെ 
മോഹപക്ഷികൾ കുറുകുന്നു 
ചിന്ത നരച്ചൊരു ഓട്ട തലയിൽ 
മരണം കലപില കൂട്ടുന്നു 


അഷ്‌റഫ്‌ എസ്സം വരിക്കോളി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ