ആകെ പേജ്‌കാഴ്‌ചകള്‍

2013 മാർച്ച് 21, വ്യാഴാഴ്‌ച


ജലം ദിനം വന്നെത്തി ....... 
==========================
വറ്റി വരണ്ട ഭൂമിയെ കണ്ടു ഞാന്‍
ആകാശ ലോകത്ത് കണ്ണയച്ചു
മേഘങ്ങളങ്ങിങ്ങായ് കൂടിയിരിക്കുന്നു
ഗൂഡമായ് തന്ത്രം മെനഞ്ഞിടുന്നു.....

മനുഷ്യ കരങ്ങളാല്‍ ഭംഗിത മായൊരു
ഭൂമിയെ പുല്‍കുവാന്‍ നാണിച്ചു നില്‍കണം
ഹരിത വിളിയുടെ പോള്ളത്തരങ്ങളും
പ്രക്രതി സ്നേഹത്തിന്‍ ചോതോവികാരവും
നന്നായ് പഠിക്കണം ,പ്രതിഷേധ മാവണം

ആറുകള്‍ ,തോടുകള്‍ മണ്ണാലടച്ചിട്ടു
കൊണ്ഗ്രീറ്റ് കാടുകള്‍ നാട്ടു വളര്‍ത്തി
അമബര ച്ചുംബികള്‍ നാടിന്റെ മോടിയായ്
ആകാശ പാളികള്‍ പഞ്ചറാക്കി

മനുഷ്യാര്ത്തി മണ്ണില്‍ മാറാത്തിടത്തോളം
മാറ്റം വരില്ല യീ മഴമേഘ വൈര്യവും
പ്രക്രതിയെ സ്നേഹിച് ,കാടിനെ സേവിച്
മണ്ണില്‍ ലയിച്ചു കൊണ്ടാവണം പ്രാര്‍ത്ഥന

കാലമായ് ചെയ്ത പാപത്തിന്‍
കുമ്പസാര സഞ്ചികള്‍ ..........
വച്ചിടാം മഴമേഘ പാദത്തില്‍ ഭവ്യനായ്
സ്നേഹ മായ് വര്‍ണമായ് ........
പെയ്തിറങ്ങട്ടെ മഴനാരുകള്‍...............

അഷ്‌റഫ്‌ എസ്സം. വരിക്കോളി

2013 മാർച്ച് 14, വ്യാഴാഴ്‌ച


മനസ്സ് .........
----------------------------


ഒഴിവു ദിനത്തിലെ ഒരുനാള്‍, അടുക്കളയിലെ കറി മണത്തോടപ്പം വേവുന്ന മനസ്സിന് ഇത്തിരി ആസ്വാതനതിന്റെ കുളിര്‍ കാറ്റു കൊള്ളിച്ചു സന്തോഷ തിരികള്‍ക്ക് ജീവനം പകരാന്‍ വേണ്ടി ഭൂമിയിലെ ദുഖങ്ങളരിയാതെ നിര്ത്തം ചവിട്ടുന്ന തിരമാലകള്‍ കാണിക്കാന്‍ വേണ്ടി യായിരുന്നു പ്രിയ തമയെ കടല്‍ കരയിലേക്ക് വിളിച്ചു കൊണ്ട് പോയത്
സൂര്യനസ്തമിക്കുന്നതും തിരമാലകള്‍ കരയെ പുണര്‍ന്നു തിരിച്ചു പോകുന്നതും അവ പറയുന്ന പ്രണയ കഥകളും നര്‍മ്മം കലര്‍ത്തി ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അടുക്കളയിലെ മീന്‍ മണത്തില്‍ നിന്നും കടലിന്റെ വിശാലതയില്‍ അവള്‍ കണ്ണ് നട്ടിരിക്കയാണ് എന്നെനിക്ക് തോന്നി,, അവളിലെ മൌനമറിയാതെ ഞാന്‍ വാചാലനായി. അവളടുത്തുള്ള നിമിഷങ്ങള്‍ എനിക്ക് ചുറ്റ്പാടുകള്‍ കവിത വിരിയുന്നവയായിരുന്നു.. സൂര്യന്‍ ചുവന്നു വന്നപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി..മുന്നിലെ കടല്‍ വിട്ട് എങ്ങോ അലയുന്ന അവളുടെ മനസ്സ് വായിച്ചു ഞാന്‍ ചോദിച്ചു ...

"സായിറാ ഇനികെന്ന പറ്റിയെ..."

" ഒന്നുല്ലാ ....."

"പിന്നെ എന്ന ആലോയിക്കുന്നെ.."

"അത് നേരം പോവുംമം എനക്ക് ബേജാര് ആവുന്നു അമ്മിക്ക് മൂര്ച്ചം ഇല്ലാത്തത ബയീന്നേരം ആയാല് വോല്ട്ടെജു ഉണ്ടാവൂല്ല മോന്തിക്കെക്കുള്ള അരി അരചിക്കില്ല .. പത്തില് ച്ചുട്ടിക്കില്ലെങ്കില് ഇങ്ങളെ ഉമ്മ ...........!

കാലില്‍ പറ്റിയ മണല്‍ തരികള്‍ തട്ടി മാറ്റി ഞാന്‍ വീടിലേക്ക്‌ മടങ്ങി..സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലവും ചിന്തിച്ചു .........

വീട്ടിയ എത്തിയ ഉടനേ അറബാബിന്റെ ഫോണ്‍ വന്നു ഓഫീസ്സില്‍ എന്തോ പ്രോബ്ലെംസ് ഉണ്ട് ഉടനെ വരണം എന്നായിരുന്നു ... മനസ്സിലെ വിളക്കണഞ്ഞു കഴമ്പുള്ള പതിനഞ്ചു നാള്‍ വെടിഞ്ഞു യാത്ര യാവണം സായിരാനോട് ഞാന്‍ എന്ത് പറയും ഓഫീസ്സില്‍ എന്താണാവോ........... മനസ്സിനെ അലട്ടുന്ന ചിന്തകള്‍ ...

അരി അരക്കലും അത്തായ വിഭവങ്ങളും തയാര്‍ ചെയ്തപ്പോള്‍ ആവാം അവളുടെ മനസ്സിലെ തിരമാലകള്‍ക്ക് ശാന്ത മായത് .. കുളിച്ചു വന്നു എന്റെ അരികില്‍ കിടന്നു കൊണ്ട് അവള്‍ ചോദിച്ചു

"ആശീക്കാ.. ആ തെര ഇപ്പൊ അടിക്കുന്നുണ്ടാവൂലെ..?"

തിരമാലയെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും അവള്‍ വാ തോരാതെ സംസാരികുനുണ്ടായിരുന്നു അവളുടെ വാക്കുകള്‍ നാല് ചുമരുകിടയില്‍ തങ്ങി നിന്നതല്ലാതെ എന്റെ മനസ്സില്‍ ഒരു വികാരവും ചെലുത്തിയില്ല എന്റെ മൌനത്തിന്റെ ദൈര്‍ഗ്യം കണ്ട് അവള്‍  ചോദിച്ചു ..

"എന്താ ആശീക്കാ ഇങ്ങള് ആലോയിക്ക്ന്നെ ..." എന്നോട് ദൈശ്യാ ..?

"എ.. ഒന്നൂല്ല ...."

"പിന്നെന്താ മിണ്ടാത്തെ ..."

"അതെ ഓഫീസ്സുന്നു ഫോണ് വന്നുക്കെനു എന്നോട് പെട്ടെന്ന് ചെല്ലാന്‍ ....."

അവളുടെ മുഖത്തെ പ്രകാശമണയുന്നതും കണ്ണുകള്‍ നിറയുന്നതും കാണാമായിരുന്നു.. ആ രാത്രി മൌനത്തിനു വിട്ടുകൊടുത്ത് ഞങ്ങള്‍ ..............


അസ്വസ്ഥ മനസ്സുകള്‍ക്ക് ആസ്വാതനം അസാദ്ധ്യം .................


അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 മാർച്ച് 11, തിങ്കളാഴ്‌ച


ഏകാഗ്രത ...............
-------------------------------------

മനസ്സിലെ തിരമാലകളാര്‍ത്തു വിളിക്കുന്നു
സ്ഫടിഘ ചതുരത്തില്‍ തട്ടി ചിന്തകള്‍ 
പല വഴി പിരിഞ്ഞു ചൂടറ്റ കിരണമായ്
പരിഹാരമില്ലാതലിഞ്ഞു തീരുന്നു 

പ്രാര്‍ത്ഥനയില്‍ ഉയരുന്നു കൈകള്‍
വിവിതങ്ങളാവശ്യ മതിലേതന്ന ചിന്തയില്‍
മനമിളകും ചോദ്യങ്ങള്‍ 
നന്മയെ ചോദിച്ചു തിന്മയിലേക്ക് 
തിരിഞ്ഞു നടക്കുന്നു 
നാളെ നന്നാവമെന്ന "ശാത്താന്റെ മന്ത്രത്തില്‍"

ശാത്താന്റെ വചനങ്ങള്‍ 
മധുരംമായ് നുണയുമ്പോള്‍ 
ദൈവ വാക്യങ്ങള്‍ കണ്ണ് നിറക്കുന്നു
വളരുന്ന "വെള്ളി നൂലുകള്‍"
മരണ മണി മുഴക്കുന്നു 

പിന്നിട്ട കാലത്തെ ചില്ലിട്ട കര്‍മ്മങ്ങള്‍ 
തീ ക്കളം തീര്‍ത്തു മാടി വിളിക്കുന്നു   
ചിന്തയും വചനവും ഏക മായ് തീര്‍ത്തു
ഏകനാം ദൈവമില്‍ മന്നിപ്പ് കേള്‍ക്കണം 

അഷ്‌റഫ്‌.എസ്സം.വരിക്കോളി        

2013 മാർച്ച് 9, ശനിയാഴ്‌ച


സ്വാര്‍ത്ഥത .
-------------------------------
എന്നിഷ്ടങ്ങളല്ലാം എനിക്ക് സ്വന്തം
പേന, ചീപ്  മുതല്‍ നല്ലപാതിവരെ
ഇന്നലെ വരെ നീ മകളായിരുന്നു
വീടും കുടുംബവും പ്രിയപെട്ടവള്‍
ഓര്‍മ്മ വാടാത്ത നിറമുണ്ടെന്നാകിലും
ഇല്ലെനിക്ക് മനം വകവെച്ചു തന്നിടാന്‍

നിന്നിഷ്ട്ടങ്ങളത്രയും ഹോമിക്ക നീ
ഞാനെന്ന പ്രതിമയില്‍
വാക്കുകള്‍ നോക്കുകള്‍
കുത്തി നോവിക്കാതെ
എന്നിഷ്ടയായി നീ "പ്രിയ" യാവണം
നിന്നില്‍ ചേര്‍ത്ത് വെക്കും
സ്നേഹ വാക്കുകള്‍
സഹിക്കില്ലെനിക്ക്
അത് നിന്‍ അച്ചനാകിലും...

നിന്‍ വാക്ധോരണങ്ങള്‍
മധുര മായ് കേള്‍കുന്ന
ശിഷ്യ ജനത്തോടും കലിയാണെനിക്ക്
കൂടെപ്പിറപ്പുകള്‍ കൂടെയിരുന്നാല്‍
എന്നിഷ്ട മോക്കയും മറക്കുന്നു നീ  

എന്‍ ജീവനില്‍ നീ തുണയാവണം
എന്‍ കാഴ്ചയില്‍ നീ നിറമാവണം
എന്‍ വചനങ്ങളില്‍ നീ ചിരി തൂകണം
എന്‍ ഓര്‍മ്മയില്‍ നീ കുളിരാവണം

അഷ്‌റഫ്‌.എസ്സം.വരിക്കോളി    

2013 മാർച്ച് 8, വെള്ളിയാഴ്‌ച


"ഋ" എന്ന അക്ഷരം ....

----------------------------------------------------

വീടിനു കൈവശ സർട്ടിഫിക്കറ്റ് വാങ്ങാനാണ് പഞ്ചായത്ത് അപ്പീസില്‍ പോയത് ശിപായി ചൂണ്ടി കാണിച്ച മുറിയിലേക്ക് കടന്നപ്പോള്‍, തടിച്ച പുസ്തകത്തിലെ കള്ളി വരകള്‍ക്കിടയില്‍  എന്തോ തിരയുന്ന  തടിച്ച ഒരു സ്ത്രീ വാര്‍ദ്ക്യത്തിന്റെ വെള്ളി നൂലുകള്‍ തട്ടത്തിനപ്പുറം പാറിവീണിരിക്കുന്നു എന്‍റെ കാല്‍ പെരുമാറ്റം അവരെ പുസ്തകത്തില്‍ നിന്നും ഉയര്‍ത്തിയില്ല  ഞാന്‍ ഒന്ന് ചുമ വരുത്തി സാനിദ്യ മറിയിച്ചു ., ചെരിഞ്ഞ കണ്ണട  നേരയാക്കി അവര്‍ തല ഉയര്‍ത്തി.., എന്നെ കണ്ടപ്പോള്‍ പോയ കാലത്തെ ഓര്‍മ്മ ചികയുന്നത് പോലെ മുഖത്ത്  പുഞ്ചിരി വരുത്തി എന്നോട് ചോദിച്ചു

സലീമല്ലേ ..?"

"അതെ .."

"എന്നെ ഒര്‍മ്മയുണ്ടോ...........എട്ട് ബി യിലെ "നസീമ"

എന്‍റെ മുഖത്ത്  കാലങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത എന്തോ ഉണ്ട് എന്ന തിരിച്ചറിവ്  എനിക്ക് സന്തോഷമേകി  ഓര്‍മ്മകളിലേക്ക് അവര്‍ എറിഞ്ഞ പന്ത് കുറിക്ക് കൊണ്ട് അത് ഫ്ലാഷ് ബാക്കിന്റ്റ് ജാലകം തുറന്നു..

ഹരിശ്രീ കുറിച്ച സ്കൂള്‍ വിട്ട്  നാലാം തരത്തിലാണ് ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേരുന്നത് അന്നത്തേ സ്കൂളിന്റെ അവസ്ഥ .., മേല്‍കൂരകള്‍ പൊട്ടിയൊലിക്കുന്ന ക്ലാസ മുറികള്‍.., മുഷിഞ്ഞ  ബെഞ്ചുകള്‍..,  വള്ളി ട്രൌസറും ബട്ടണില്ലാത്ത കുപ്പായവും ഇട്ട ആണ്‍ കുട്ടികളും ചുളിഞ്ഞ പാവാടയും നിറം മങ്ങിയ ബ്ലൌസുമിട്ട പെണ് കുട്ടികളും അവരെയൊക്കെ ഇടയില്‍ തലയില്‍ നില്‍കാത്ത തട്ടമിട്ട ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു ഒന്നാം ക്ലാസ് മുതല്‍ അവിടെ പഠിച്ചത് കൊണ്ട് അവള്‍ അവിടെ "സുപരിചിത" എല്ലാരും മിണ്ടാതിരുന്നാല് അവളുടെ ശബ്ദം മാത്രം പുറത്ത് കേള്‍ക്കാം, നാരായണി അമ്മക് ഉപ്പുമാവ് വിതരണ സമയത്ത് സഹായിയും കൂടിയായിരുന്നു  നസീമ, പാമോയിലിന്റെ മണമുള്ള ഉപ്പുമാവിന് ഇന്നത്തെ ബിരിയാണി യേക്കാള്‍ രുചി ഉണ്ടായിരുന്നു ക്യു വായി നിന്ന് പ്ലടുകളില്‍ ആവി പറക്കുന്ന ഉപ്പ് മാവ് വാങ്ങുമ്പോള്‍ നസീമ വീട്ടില്‍ നിന്നും കൊണ്ട് വന്ന ഉണ്ടന്‍ പച്ച മുളക് തരും അതും കൂടി ചേര്‍ത്ത് കഴിച്ചിരുന്ന ഉപ്പുമാവിന്റെ സ്വാദ് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്കുന്നു  പ്ലേറ്റ് കഴുകാന്‍ കിണറ്റിന്‍ കരയില്‍ കലബില കൂട്ടുമ്പോള്‍  നസീമയുടെ ശബ്ദമാണ് ഉയര്‍ന്നു നില്‍ക്കാര്‍  ..,  തടിച്ച കണ്ണട വെച്ച സരോജിനി ടീച്ചര്‍ വരുമ്പോള്‍ മാത്രമാണ് അവള്‍ ഒന്ന് സാദുവാകുന്നത്.., അതിന്റെ പിന്നില്‍ ഒരു കഥയുണ്ട് കൂട്ടുകാരാണ് അത് പറഞ്ഞു തന്നത്.., അവള്‍ക് "ഋ' എന്ന അക്ഷരം അറിയില്ല ഒന്നാം തരാം മുതല്‍ അവളെ പിന്തുടരുന്ന ശാപ മാണത് എത്ര ശിക്ഷ കിട്ടിയിട്ടും ഋ എന്ന അക്ഷരം എഴുതാന്‍ അവള്‍ പഠിച്ചില്ല..  പതിവ് പോലെ  കയ്യില്‍ ഒരു ചൂരല്‍ വടിയും ഹാജര്‍ പട്ടികയുമായി മലയാളം ടീച്ചര്‍ വന്നു.. കുട്ടികള്‍ ഒന്നായ്‌ എഴുന്നെറ്റ് നിന്ന് "നമസ്തേ" പറഞ്ഞു
..
ഹാജര്‍ വിളിച്ചു തുടങ്ങി എന്‍റെ പേര് വിളിച്ചപ്പോള്‍ അവിടെ നിര്‍ത്തി ചോദിച്ചു

കുട്ടി എവിടുന്ന വന്നത് ...?

"ഞാന്‍ നദാപുരത്തായിരുന്നു ഇപ്പൊ ഞാളെ   പൊര ഇബട അടുത്ത മാങ്ങിയത് കൊണ്ട് ഉപ്പ ഇബ്ട ചേര്‍ത്ത " എന്‍റെ പരുങ്ങിയുള്ള മറുവടി കെട്ടു മറ്റുള്ളവര്‍ ചിരിച്ചു

"ആരും ചിരിക്കണ്ട നിങ്ങളെക്കാള്‍ മിടുക്കനാവും അവന്‍ ."... "ടീച്ചരുടെ നാവു പൊന്നാവട്ടെ" എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ ഇരുന്നു

നസീമ ......

"പ്രേസ്ന്‍ സാര്‍ ... നസീമ ഒന്ന് സ്റ്റൈലാക്കി പറഞ്ഞു

ടീച്ചര്‍ നസീമയിലെക്ക് ഒന്ന് നോക്കി... "നീ നാലിലേക്ക് പാസ്സായോ നമ്മുടെ "ഋ" പഠിച്ചോ ..?

"ഇല്ല ടീച്ചര്‍ അത് ഞാന്‍ എഴുതൂല.."

"അതെന്താ......?"

ആയിന്റ്റ് ആവശ്യം ഇല്ല പെന്കുട്ടിയേള്  പഠിക്കുന്ന ഏറിയാല് മാപ്പിളക്ക് ഒരു കത്തയക്കണം അയിനു എന്തിനാ ടീച്ചറെ  'ഋ" ..?

അവളെ മറുവടി കെട്ടു ടീചെര്‍ക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ പറഞ്ഞു

"എന്നാ എന്‍റെ കളാസ്സില്‍ ഇരിക്കണമെങ്കില്‍ ഇനി ഋ എന്ന അക്ഷരം എഴുതി പഠിച്ചിട് മതി ....
പല മലയാളം ക്ലാസ്സില്‍ പുറത്ത് നിര്‍ത്തിയിട്ടും നസീമ ഋ പഠിച്ചില്ല നാലാം തരാം കഴിഞു ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞു..

പിന്നീട് കാണുന്നത് ..കല്ലാച്ചി ഹൈ സ്കൂള്‍ തണല്‍  മരത്തിനു ചുവട്ടില്‍ എട്ടാം ക്ലാസ് ചേരാന്‍  വേണ്ടി ഹെഡ് മാഷിനെയും കാത്ത് ഉപ്പയുടെ കൂടെ നില്‍കുമ്പോള്‍ ഒരു പുള്ളി പാവാട കാരി  ഉപ്പയുടെ മറവില്‍ നടന്നു വരുന്നതാണ്.. അന്ന് "പടിക്കാതിരിക്കുന്നവര്‍" കൂടുതല്‍ ആയത് കൊണ്ട് അഡ്മിഷന്‍ കിട്ടുക എന്നത് വലിയ കാര്യമായിരുന്നില്ല എന്നാലും ഒരു പേടി  എന്നെ അലോസര പെടുത്തി അഡ്മിഷന്‍  കഴിഞ്ഞു ബാലനാരയണന്‍  മാഷ് കുറച്ചു ഗൌരവത്തില്‍ പറഞ്ഞു

"നോക്ക് ഇവടത്തെ  സിസ്റ്റം അറിയാലോ കുരുത്തകേട്‌ കണ്ടാല്‍ ഒരു ദിവസം ഇവിടെ നിര്തൂല,  കാരണം കൂടാതെ ഒരു ദിവസം ലീവ് എടുക്കരുത്.. തുടങ്ങി പേടിപ്പെടുത്തുന്ന നിയമങ്ങളും വ്യവസ്ഥകളും  ഒരു പാട് കുട്ടുകാരെ സമ്മാനിച്ച കലാലയം ഞാന്‍ "എട്ടു എ".. യിലാണ് നസീമയാവട്ടെ "എട്ടു ബി"യിലും ഒരു ദിവസം ക്ലാസ്സിനു പുറത്ത് നില്‍കുന്നത് കണ്ടിട്ട് ഞാന്‍ ചോദിച്ചു

"എന്താ പ്രശ്നം ...?"

"ഓ അത് തന്നെ ഋ ."
.
ഇനിക്കത് എഴുതി പടിചാലെന്താ ബലാലെ ..?

"ഹും എനിക്കത് കാണുമ്മം തന്നെ പെരാന്ത് എടുക്കും  ഞാന്‍ എഴുതി  പടിക്കൂല"... പിന്നീട് സ്കൂളില്‍ അതൊരു വിഷയം ആയി കാണുന്നവര്‍ അവളെ ഋ എന്ന് വിളിക്കാന്‍ തുടങ്ങി എല്ലാവര്ക്കും ചുട്ട മറുവടി കൊടുത്ത് അവള്‍ പിടിച്ചു നിന്ന്
അവള്‍ പഠനം ഒരു വെല്ലു വിളിയായി മുഴക്കി.. "നിങ്ങള്‍ നോക്കിക്കോ "ഋ" എന്ന അക്ഷരം പഠിക്കാതെ തന്നെ ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ യാവും" അന്നവള്‍ ഒരു വാശിക്ക് പറഞ്ഞതാവും എന്നാണ് കരുതിയത് എന്നാല്‍  അവള്‍ ഒരു ലകഷ്യത്തിലേക്ക് മനസ്സിനെ പായിച്ചു ചിന്തയും പ്രവര്‍ത്തിയും അതിലേക്ക് സന്നിവേഷിപ്പിചിരിക്കാം ...

ഇലക്ഷനില്‍ വിജയിച്ചു ലീടറായും  യുവജനോൽസവങ്ങളില്‍ പാട്ടുപാടി സമ്മാനം നേടിയും അവള്‍ സ്കൂളില്‍ "എട്ടു ബി നസീമ" സ്ഥാന പേര് നേടി...   സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ സ്കൂള്‍ ജീവിതം മനസ്സില്‍ ഒരു പാട് അറിവും മാനസിക വളര്‍ച്ചയും സമ്മാനിച്ചു..

ഗുരു തുല്യരായ അദ്ധ്യാപകന്‍ മാര്‍ അവരുടെ വാക്കുകള്‍ ആപ്ത വാക്യങ്ങളായും അവര്‍ തരുന്ന സ്നേഹം സുരക്ഷയുടെതു മായിരുന്നു.. പഠന കാര്യങ്ങള്‍ക്കപ്പുറം ജീവിത വിഷയങ്ങള്‍ക്ക് വരെ പരിഹാരം പറഞ്ഞു തന്നവര്‍,  ഒരു ജോലി എന്നതില്‍ കവിഞ്ഞു സാമൂഹ്യ സേവനം കൂടിയായിരുന്നു അന്ന് അദ്ധ്യാപനം.. അത് കൊണ്ട് തന്നെ ഇന്നും അവരെ കാണുമ്പോള്‍ നമിക്കാന്‍ തോന്നും.. ബാല നാരായണന്‍ മാഷായിരുന്നു ഞങ്ങള്‍ക്ക് പേടി സ്വപ്നം ഇംഗ്ലീഷ് എടുകുമ്പോള്‍ അന്ന് പഠിപ്പിച്ചത് പിറ്റേ ദിവസം പറഞ്ഞു കൊടുക്കണം വീട്ടില്‍ പുസ്തകം നിവര്താത്ത എനിക്കൊക്കെ എവിടുന് പറയാന്‍ കഴിയും ഒരു ദിവസം "quiet ഉം  quite " തമ്മിലുള്ള അര്‍ത്ഥ വെത്യാസം ഓര്‍മ്മയില്‍ വെക്കാന്‍ ഒരു വിദ്യ പറഞ്ഞു തന്നത് ഇന്നും ഓര്‍ക്കുന്നു et എന്നാണു അവസാനിക്കുന്നെതെങ്കില്‍ ശാന്ത മായി എന്ന് "te" ആണങ്കില്‍ "മുഴുവന്‍" എന്ന് ഓര്‍ക്കാന്‍  "et കണ്ടാല്‍ "ശാന്ത" യെ ഓര്‍ക്കുക  അങ്ങിനെ രസകരമായ ഉദാഹരങ്ങളില്‍ കൂടി പല പോടീ കൈകളും പഠിപ്പിച്ചു ജീവിതകാലം മുഴുവന്‍ ഓര്‍മ്മ പെടുത്തുന്നു സര്‍.. മാസങ്ങളില്‍ 30/31 ആണോ എന്ന് അറിയാന്‍ ഞാന്‍ ഇന്നും പാടി നോക്കുന്നത് മാഷ്‌ അന്ന് ചൊല്ലി തന്ന ആ കവിതയാണ്

"30 days in September, April June and November all the rest have "31" excepting February alone"  ഈ വരികള്‍ ഓര്‍ത്തു വെച്ചാല്‍ നിങ്ങള്‍ക്കും  എളുപത്തില്‍ കണ്ടെത്താം .

ശിശിരങ്ങളും വസന്തങ്ങളും  പിന്നിട്ടു ക്ലാസ്സുകളുടെ "ചാക്കീരി പാസുകള്‍" തുടര്‍ന്ന്.. കൈവരികളായി പിരിയുന്ന പത്താം തരം.. നല്ല ഒരുപാട് കൂട്ടുകാരെയും ഒരിക്കലും ഇനി ശിഷ്യനാവാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തില്‍  അധ്യാപകരെയും പിരിഞ്ഞു.
വ്യക്ത്തമായ ലക്ഷ്യബോധം ഇല്ലാത്തത് കൊണ്ട് തന്നെ, തുടര്‍ പഠനങ്ങളില്‍ ഞാന്‍  നേടിയ സര്ട്ടിഫികേറ്റ്  കള്‍ക്ക്  പെട്ടിയില്‍ വിശ്രമം നല്‍കി, ഉപ്പയുടെ പിന്തുടര്‍ച്ച കാരനായി ഗള്‍ഫിലും എത്തി "ഋ" എന്ന അക്ഷരം ജീവിതത്തില്‍ ഒരു വിഷയവും അല്ല എന്ന് തെളീച്ചു നസീമയിതാ ഉദ്യോഗ കസേരയില്‍..!

ഫ്ലാഷ്ബാക്ക് നിര്‍ത്തി ഞാന്‍ നസീമക്ക് മറുവടി കൊടുത്തു..

എന്‍റെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു മരുവടിയില്‍
"ഓഹോ പിന്നെ ഓര്‍മ്മയില്ലാതെ കാലങ്ങള്‍ ഒരുപാട് കഴിഞെങ്കിലും നിനക്ക് മാറ്റം ഒന്നും ബന്നിക്കില്ലാലോ ..?"
.
എന്‍റെ മറുവടി അവള്‍ക് സുകിച്ചു എന്ന് ആ ചിരിയില്‍ നിന്ന് മനസ്സിലായീ വന്ന കാര്യം പറഞ്ഞു
അവള്‍ തന്നെ ഫോമുകള്‍ എടുത്ത് തന്നു പൂരിപ്പിച്ചു കൊടുത്ത്  തടിച്ച പുസ്തകത്തില്‍ വീടിന്റെ പേര് കുറിക്കണം

" വീട്ടു പേര് .എന്തുന്നെനൂ .."

ഞാന്‍ ഒരു തമാശ ഒപ്പിച്ചു "ഋഷി പുറം"

അവള്‍ എഴുതാതെ എന്‍റെ മുഖത്ത് നോക്കി പിന്നെ രണ്ടു പേരും ചിരിച്ചു

"ഇപ്പോളും പഠിച്ചില അല്ലെ ..?"

കൃത്യമായ ലക്ഷ്യബോധവും അര്‍പ്പണവും ഉണ്ടെങ്കില്‍ "ഒരക്ഷരം" കുറഞ്ഞാലും വിജയത്തിലെത്താം


സ്നേഹ പൂര്‍വ്വം
അഷ്‌റഫ്‌.എസ്സം.വരിക്കോളി    

2013 മാർച്ച് 7, വ്യാഴാഴ്‌ച


"അളിയന്‍കുട്ടി"യുടെ നാമത്തില്‍...............

മഴക്കാല മല്ലാതിരുന്നിറ്റും രാത്രിയില്‍ തിമിര്‍ത്തു പെയ്ത മഴ പന്തലുകള്‍ കടന്നു മുറ്റമാകെ ചളിയില്‍ കുതിര്‍ത്തു...., ചെത്തി  പുത്തന്‍ മണ്ണിട്ടടിച്ചു  നിരത്തിയതായിരുന്നു... അതി രാവിലെ തന്നെ നാരായണി ചൂലുമായി വന്നു നിവര്‍ത്തി വെച്ച കസേലകള്‍കിടയിലൂടെ ചണ്ടിയും മര കഷണങ്ങലും അടിച്ചു വാരുകയാണ്, കുട്ടികള്‍ വീടിനു പിന്നില്‍  കൂട്ടമായ്‌ ചേര്‍ന്ന് "കുട്ടനെ"  അറക്കുന്നതും നുറുക്കുന്നതും കണ്ടു രസിക്കുന്നു "പണ്ട"ത്തിനായ് ബുക്ക്‌ ചെയ്തവരും കൂട്ടത്തില്‍ ഉണ്ട്.. അരികില്‍ ഒരു "കിണ്ണ"വുമായി  നില്‍കുന്ന നഫീസയെ കണ്ടു അറവു കാരന്‍ പോക്കെര്‍ ചോദിച്ചു

"ഇനികെന്താളെ മാണ്ട്യെ ...?"

"ഇഞ്ഞി ആ "കക്കും കരളും" ഇങ്ങേടുക്ക് ഞാന്‍ നെയ്‌ പത്തില് ച്ചുടുന്നുണ്ട്  ആയിന്റൊടി ഇത്തിന ചാറു കൊടുക്കുവാന"

പോക്കര്‍ "കക്കും കരളും" കൊടുത്തിട്ട പറഞ്ഞു ...

" മളെ.. നബീസ്സാ  ഇത്തിന ചാറും രണ്ടു പത്തിലും എനക്കും ബെക്കണേ .."

അവള്‍ ചിരിച്ചു കൊണ്ട് നടന്നു പോയി..........
പൂമുകത്ത് പോക്കര്‍ ഹാജി എന്തൊക്കയോ പിറ് പിറുക്കുന്നു മുന്നിലേക്ക് ഓടി വന്ന ഒരു കുട്ടിയെ വിളിച്ചു..

"ഇങ്ങോട്ടുക്കിഞ്ഞ... ഇന്റെ ബാകീള്ള കുഞ്ഞങ്ങലല്ലാം എടപ്പോയീ "

"ഓലല്ലം ബെയ്യാപ്പ്രം ഇണ്ട് ."
.
"ബിളിക്ക് എല്ലാത്തിനെ... ഇങ്ങള്‍ക്ക്  ഈ കസേല എല്ലം  മടക്കി വെച്ച് കൊടുത്താ ഓക്ക് മര്യാതിക്ക് അടിചൂടെ കുട്ടിയെളെ".. .. തിരിഞ്ഞു നിന്ന കണാരനോട് ..."കണാരാ......  ഞ്ഞി ആ "കാന്തവിളക്ക്" എല്ലം എടുത്തു അകത്ത്  മൂലയിലാട്ടം വെചെക്ക് കുട്ടിയേള്  തട്ടിയാല്‍ അയിന്റെ "മേന്റല്" പോട്ടിപോവും" കന്നാരന്‍ എല്ലാ മേക്സും എടുത്തു മൂലയില്‍ നിരത്തി വെച്ച്

കുട്ടികള്‍ വന്നു കസേരകള്‍ ഓരോന്നായി  മടക്കി വെക്കാന്‍ തുടങ്ങി  അടിക്കലും വാരലും  കഴിഞ്ഞു വീണ്ടും കസേരകള്‍ നിരന്നു...

സൂര്യനോടപ്പം കല്യാണ സദ്യകളും പുരോഗമിച്ചു കൊണ്ടിരുന്നു ഊട്ടുപുര യുടെ പിന്‍ ഭാഗത്ത് നിന്നും നെയ്ച്ചോറിന്റെ ഗണ്ഡം ഉയര്‍ന്നു വരാന്‍ തുടങ്ങി... നെയ്‌ പത്തിലും ലിവറും "ഭാഗ്യ" മുള്ളവര്‍ക്ക് കിട്ടി.. സമയം പത്തോടടുത്തു  നിക്കാഹിനുള്ള ഒരുക്കങ്ങള്‍... പത്തുമണിക്ക് പുതിയാപ്പിളയുടെ  വീട്ടില്‍ എത്തണം എന്നാ കരാര്.. "മാന്യ ദേഹങ്ങള്‍" ഓരോരുത്തറായ് വന്നു തുടങ്ങി പിന്‍ഭാഗത്ത്  സ്ത്രീ ജനത്തിന്റെ  കലവിലകള്‍ കേള്‍കുന്നു പുതിയാപ്പിളയുടെ  ആള്‍കാരെ വേറെ വേറെ സല്കരിക്കണം "കലബില കിന്നാരം" പറയുന്ന സഫിയ ഭര്‍ത്താവിന്റെ ഉമ്മയുടെ ഓരം ചേര്‍ന്ന് ശ്വാസം അടക്കി നില്‍കുന്നത് കണ്ടു ചിരി അടങ്ങിയില്ല ..  ഉമ്മാമയാവട്ടെ അവരെ "പാള" പങ്കയാക്കണോ തട്ടം കൊണ്ട് തുടക്കണോ എന്ന മട്ടില്‍ നില്‍ക്കുന്നു. കാറ്റൊന്നു മാറിയാല്‍ മതി അപ്പൊ പിണങ്ങും പിന്നെ കരച്ചലും വിളിക്കലും ഒന്നും സംഭവിക്കരുതെ എന്ന പ്രാര്‍ത്ഥനയില്‍ ഞാനും പിന്‍ വലിഞ്ഞു ..സ്ത്രീകള്‍ക്ക് പ്രത്യേകം ചായ കൊടുക്കുന്നത് മാമീച്ചയാണ്  പോട്ടിയാപ്പവും മണ്ടയും കാജയും മയ്സൂര്‍ പഴവും വെച്ച് വിളബുന്നു  ഇടക്ക് ചില പുതിയാപ്പിള കൂട്ടത്തിലെ ആണുങ്ങളെയും സ്വകാര്യത്തില്‍ ചായ കുടിപ്പികുന്നുണ്ട്..

നികാഹിനു പോകാനുള്ളവര്‍ എത്തികഴിഞ്ഞു പക്ഷെ "മമ്മു ഹാജി" മാത്രം വന്നില്ല  ആളുകള്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി ആലിക്കോയ വന്നു ഉപ്പാവാനോട് ചോദിച്ചു

"അല്ല അമ്മദേ  ഞ്ഞി മമ്മു  ഹാജീനോട് ......"

"ഓ ഇന്നലേം ഞാന്‍ ആട പോയതാന്നല്ലോ"....ഉപ്പാവ പിരടി തടവി കൊണ്ട് പറഞ്ഞു

"ഇറങ്ങാനുള്ള സമയം വൈകുന്നു ആരെങ്കിലും ഒന്ന് പോയി നോകീനടോ" അമ്മാദ് മാഷ്‌ കല്പന നല്‍കി..

(മമ്മു ഹാജി ഞങ്ങളുടെ നാട്ടു മൂപ്പനാ അന്നത്തെ കാലത്ത് മമ്മു ഹാജി വരാതെ ഒരു പരിപാടിയും തുടങ്ങില്ല അദ്ദേഹത്തിന് വല്ല മുടക്കവും വരികയാണങ്കില്‍ അയാളുടെ "വടി" കൊടുത്തയക്കും അയാളുടെ സാനിദ്യ മറിയിക്കാള്‍ വടി മുന്നില്‍ വെക്കുന്ന പതിവും ഉണ്ടായിരുന്നു  )

മമ്മു ഹാജിയെ തിരഞ്ഞു പോയവന് കിട്ടിയത് പതിവ് പോലെ അദ്ദേഹത്തിന്റെ "വടി" ആയിരുന്നു.. അദ്ദേഹത്തിന്റെ വരവ് ഇല്ല എന്ന് കണ്ടു കുഞ്ഞാലി ഹാജി കോലായിലെ കസേലയിരുന്നു ഇരുന്നു.... വിസ്ത്തരിച്ചു ഒന്ന്  "മുറുക്കി" വായില്‍ നിറഞ്ഞു വന്നവ ചുണ്ടി വിരല്‍ വെച്ച് മുറ്റത് വാഴ പോളയില്‍ ചതുരം തീത്ത് പൂഴി ഇട്ടു "തുപ്പലുകാര്‍ക്ക്" പ്രത്യേകം ചെയ്ത സ്ഥലം ലകഷ്യമാക്കി  തുപ്പി കൊലായിയും ചേതിയും കടന്നു മുറ്റത് എത്തിയെങ്കിലും പോയ വഴിയില്‍ തുള്ളിവരകള്‍ തീര്‍ത്തിരുന്നു അടുത്ത നിന്നിരുന്ന അമോറ്റിക്ക തന്റെ ചുളിഞ്ഞ മുണ്ട് മാടിനോക്കി തുള്ളികള്‍ വന്നു പെട്ടോ എന്ന് നോക്കാന്‍ അത് കുഞ്ഞാലി ഹാജിക്ക് പിടിച്ചില്ല എന്ന് അയാളുടെ നോട്ടത്തില്‍ മനസ്സിലായി.., ഇത്തരക്കാര്‍  സ്വന്തം വീട്ടില്‍ ഇരിക്കുമ്പോള്‍ കോലായില്‍ നിന്നും ഇരുട്ടുള്ള അകത്തേക്ക് തുപ്പാറുണ്ടെന്നു പറഞ്ഞു കേട്ടിടുണ്ട് ..

"എടൊ ആരോടല്ലാ സമ്മദം എടുകെണ്ടത് എന്ന് വെച്ചാ ബേഗം എടുക്ക്... മ്മക്ക് കീയാലോ  ..."
 ഖാളിയാര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ഉപ്പാവ എല്ലാരോടും സമ്മദം എടുത്തു ഒടുവില്‍ "എളിയാനെ" കാണാനില്ല (വീട്ടിലെ മൂത്ത പുതിയാപ്പിള )

"എടൊ അന്ത്രു എട പ്പോയീ ..." ഉപ്പ വീട് മുഴുവന്‍  തിരഞ്ഞു മൂപ്പരെ കാണാനില്ല

"പടച്ചോനെ നേരം പൊന്നല്ലേ ഇചെറിയോന്‍ എട പോയോളീ "

ഞാന്‍ സൈനെചാനെയാ തിരഞ്ഞത് അവരോടു ഞാന്‍ കാര്യം ചോദിച്ചു എന്തോ പന്തികേട്‌ ഉണ്ട് എന്ന് മനസ്സിലാകിയ ഞാന്‍ ഉപ്പാവനെ അറീച്ചു  ഉപ്പാവാനോട് സൈനെച്ച പറഞ്ഞു

"അരികുത്തല്‍ന്റന്നു" ഇങ്ങള് ഓന്റെ  ഉപ്പാനോട് സമ്മതം എടുതിക്കില്ലാലോ  അത് ഓലിക്ക് പറ്റീക്കില്ലാന്ന  പറേന്നെ..

"എന്നിറ്റു ഓനേട പോയീ ..." ഉപ്പ തലക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു സന്തോഷത്തിന്റെ അലയൊലികള്‍ നിറഞ്ഞു നിന്ന വീട്ടില്‍ ദുഖത്തിന്റെ കാര്‍മേഘങ്ങള്‍ നിറയാന്‍ തുടങ്ങി...

"അമ്മദേ ഞ്ഞി ഒരു ജീപ്പ് പെഷലാക്കീറ്റ് ആടംബരെ ഒന്ന് ചെല്ല് കാലു പിടിചിട്ടാനെങ്കിലും മ്മക്ക് കാര്യം നടക്കണ്ടേ..? " മൂസ ഹാജി കാര്യം പറഞ്ഞു..

അങ്ങിനെ അടുത്തുള്ള ഒരു ജീപ്പ് വരുത്തി "എളിയാന്റെ"  വീട്ടിലേക്ക് പോയി  മൂപ്പര്‍ അവിടെ ഇരിപ്പുണ്ട് ഉപ്പാനെ കണ്ടിട്ടും ആരും കാണാത്ത മട്ടു .. ഉപ്പ മുഖ പുരയില്ലാതെ കാര്യം പറഞ്ഞു

"എന്റെല് തെറ്റെന്തങ്കിലും  വന്നു പോയികിണ്ടേ പോറുക്കണം   ഇങ്ങള് മംഗലത്തിന് വന്നു കൂടണം"  

"ഹേ ഞാള് ബെരുന്നല്ലേ ഇങ്ങള് നടന്നോളീ കാനോത്ത്കാറ് പോയികോട്ടെ ഞാള്  ഇതാ ബന്നു..." .. ഉപ്പാവ അവിടം വരെ പോയപ്പോള്‍ അവരുടെ പരിഭവം തീര്‍ന്നതോ  വെത്തില കെട്ടില്‍ തീര്‍ത്തതോ എന്നറിയില്ല

ഉപ്പാവ പെട്ടെന്ന് വന്നു കാനോത്ത് കാര്‍ ഇറങ്ങാന്‍ നേരത്ത് വീണ്ടും തിരച്ചില്‍

"എടൊ... ആട "അളിയന്‍കുട്ടി"യായിറ്റ് ആരെങ്കിലും വേണ്ടേ"  കുഞ്ഞാലി ഹാജിയാണ് ചോദ്യം വിട്ടത് എല്ലാരുടേയും കണ്ണുകള്‍ എന്നിലേക്ക് നീളുന്നത് കണ്ടപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല കൂട്ടത്തില്‍ ചെറിയ എന്നെയാണ് അവര്‍ "അളിയന്‍ കുട്ടി' വേഷത്തിനു തിരെഞ്ഞെടുത്തത് അത് എനിക്ക് വലിയ ഒരു പാരയാണ് എന്ന് പിന്നീടാണ് മനസ്സിലായത് കൂട്ടുകാരുമൊത്ത് കല്ല്യാണം അടിച്ചു പൊളിക്കുന്ന എന്നെ അപരിചിത മായ ഒരു വീട്ടില്‍ വേഷം കെട്ടി ഇരുതാലായിരുന്നു അത്.. നിക്കാഹ് കഴിഞു എല്ലാരും പിരിഞ്ഞു പോരുന്നേരം ആരോ ചോദിച്ചു "അളിയന്‍...?'
എന്‍റെ കൈ പിടിച്ചു ഏല്പിച്ചിട്ട് പറഞ്ഞു ഇതാ "അളിയന്കുട്ടി" എന്നെ പരിജയമുള്ള പലരും അവിടെ ഉണ്ടായിട്ടും എല്ലാവരും ഒരു ഔപചാരിക മായ നോട്ടം എന്‍റെ പേരിനു പകരം  "അളിയന്‍ കുട്ടി" എന്ന വിളി.. എന്‍റെ വീട്ടിലെ കല്യാണം കാണാതെ പോയ സങ്കടത്തില്‍   ഞാന്‍ ഇരികുമ്പോള്‍ ആരോ ചോദികുന്നതും അതിന്റെ മരുവടിയും  കെട്ടു

"പുതിയാപ്പിള എപ്പാളീ പോകുന്നത് ?  ഓ മഗ്രിബ് നിക്കരിചിറ്റ് ഇറങ്ങാ എന്നാ  മുത്താപ്പ പറഞത്"

 ... എന്‍റെ മനസ്സില്‍ സങ്കടം കൂടി വീട്ടിലെ കല്യാണം മുഴുവനും ഞാന്‍ ഇവിടെ ഒറ്റക്ക് ...!

മഗരിബ് നിസ്കാരം കഴിഞ്ഞു എങ്ങും ഇരുട്ട കയറി  പുതിയാപ്പിളയുടെ കൂടെ പോകുന്നവര്‍ ഒരുങ്ങി നിന്നു.. പാട്ട് പാടുന്നവര്‍, പള്ളി മുക്രി, വരന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ അങ്ങിനെ നൂറില്‍ കുറയാത്ത ആളുകള്‍... (പുതിയാപ്പിളയുടെ കൂടെ വരുന്നവരുടെ അംഗ ഭലമാണ് അയാളെ "ഗമ" )

"മോയിദീനെ ഞ്ഞി മേക്സും പിടിച്ചു മുന്നില്‍ നടക്കു'" പോക്കര്‍ക്ക ഫ്ലാഗ് ഓഫ്‌ ചെയ്തു

മുന്നില്‍ തലയില്‍ "കാന്തവിളക്ക്" (പെട്രോള്‍ മേക്സ്) വെച്ച് മോയിദീന്‍ നടന്നു എല്ലാവരും പിന്നില്‍ വരിയായുള്ള യാത്ര കോവണി ഇറങ്ങുമ്പോള്‍ തുടങ്ങി പാട്ട് ........ (അന്നത്തെ കാലത്ത് പുതിയാപിലയുടെ കൂടെ "അറപാട്ടുകാര്‍" എന്ന പേരില്‍ ഒരു സംഗം ഉണ്ടാവുമായിരുന്നു )  ആളുകക്കിടയില്‍ ഞാനും നടന്നു നീങ്ങി വയല്‍ വരംബിലൂടെയാണ് യാത്ര.., അത് കൊണ്ട് തന്നെ ദൂരെ നിന്നും കാണാം "കാന്തവിള"ക്കിന്റെ വെളിച്ചം .. വീട് എത്താറായപ്പോള്‍ ഞാന്‍ മുന്നേ തിരിഞ്ഞു ഓടി  എല്ലാവരും പൂമുകത്ത് കൂടി നില്കയാണ് അകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ച എന്നെ കുഞ്ഞാലിക്ക പിടിച്ചു നിര്‍ത്തി...

"എടയാഞ്ഞ പായുന്നേ ബട നിക്ക്  ഈ കിണ്ടിയും ബെള്ളോ  കയീ പിടി..... ഓണ്‍ കയരി വരുമ്മം  ബെള്ളം കാലുംമ്മല്‍ ബീത്തി കൊടുക്കണം.." അതും അളിയന്‍ കുട്ടി പണിയില്‍ പെട്ടതാണ് പോലും

( പുതിയാപ്പിലക്ക് "കാക്കുതണ്ണി  പാരുക" എന്നാ ഒരു ആചാരം ഉണ്ടായിരുന്നു അങ്ങിനെ വെള്ളം ഒഴിക്കാന്‍ എടുക്കുന്ന "കിണ്ടി" എന്ന് പേരുള്ള വയറ്റത്ത് ബാലുള്ള ഒരു തരാം പാത്രം അതില്‍ പുതിയാപ്പില്‍ ഒരു സ്വര്‍ണ മോതിരം ഇടണം എന്നനു നാട്ടു നടപ്പ് )

എന്‍റെ കര്‍മ്മം കഴിഞ്ഞ ഉടനെ അകത്തേക്ക് ഓടാന്‍ ശ്രമിച്ച എന്നോട് കുഞ്ഞാലിക്കയാ പറഞ്ഞത്....... "പൊട്ടാ അതില്‍ മോതിരം ഉണ്ടാവും അതിംഗ് എടുക്ക്".... മോതിരവും എടുത്തു കൊടുത്ത് ഞാന്‍ അകത്തേക്ക് ഓടി അപ്പോഴേക്കും അവിടെ "അറപ്പാട്ട്" തുടങ്ങിയിരുന്നു... മോയിന്‍ കുട്ടി വൈദ്യരുടെ മുതല്‍ എസ് എ ജമീലിന്റെ പാട്ട വരെ ...

പുതിയാപ്പിലക്കുള്ള പലഹാരങ്ങള്‍ നിരത്തി വെച്ച് ഒരാള്‍ അകത്ത് പോയി ഭവ്യതയോടെ എല്ലാവരെയും വിളിച്ചു വരുത്തി ഏതു "പൂച്ചയും' പുതിയാപ്പിലയുടെ  കൂടെ വന്നാല്‍ "പുലിയാണ്" എല്ലാരും ഇരുന്നപ്പോള്‍ ഒരാള്‍ വിളിച്ചു ചോദിച്ചു അളിയന്‍ കുട്ടി എവിടെ  കുഞ്ഞാലിക്ക അഫ്സലി നോട് പറഞ്ഞു ..."നീ ഇരുന്നടാ..." അത് കെട്ടു കൂടെ വന്നവര്‍ പറഞ്ഞു ..

"ഞാളോടി ഒപ്പരം ബന്ന്യോനേടപ്പോയീ ഓനെ ബിളിക്ക്.."

 ആ സമയത്ത് എനിക്ക് അഭിമാനം തോന്നി കാരണം മംഗലം "ഹോമിക്കാന്‍" ഞാന്‍ "വി ഐ പി സീറ്റ്" ഒനും അത് വേണ്ട....... ഞാന്‍ ഒന്ന് 'ഞെളിഞ്ഞു" ഇരുന്നു ..

ഭക്ഷണം കഴിഞ്ഞു പുതിയാപ്പിള മാത്രം പ്രത്യേകം തയ്യാര്‍ ചെയ്ത "അറ" എന്ന് ഓമന  പേരിട്ടു വിളിക്കുന്ന മുറിയിലേക്ക് പോയി .. അമ്മായി മാറും എളോമ്മ  മാറും ചേരുന്നു മണവാട്ടിയെ അണിയിച്ചൊരുക്കി അറയിലേക്ക് തള്ളി വിടുന്നു അതിനു "പെണ്ണാത്ത് കൂട്ടല്‍" എന്നാണ് വിളിച്ചു പോന്നത് കരഞ്ഞു കലങ്ങിയ കണ്ണ് മായി നാണത്തില്‍ കുളിച്ചാണ് മണവാട്ടി അകത്തു പോയത്
അവള്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും അവളെ കഴുത്തിലെ മാലയിലെക്കാന് നോക്കിയത് അന്ന് "മഹര്മാല" അറ യിലാണ്  കൊടുക്കുന്നത് അതിന്റെ തൂക്കമാണ് പുതിയാപ്പിലയുടെ "വില".. കൂടി നിന്നവര്‍ കണക്കാകുന്നത് ...പിന്നീട് പുതിയാപിളയെ  കാണലും അമ്മായിയുടെ പാലും മുട്ടയും ... ...............

പുതിയാപ്പിള പോയി അല്പം കഴിഞ്ഞപ്പോള്‍ മണവാട്ടിയെ കൂട്ടാനുള്ള ആളുകള്‍ വന്നു അവന്റെ സഹോദരിമാര്‍ അവരുടെ പെട്ടി എടുക്കാന്‍ ഒരു സഹായി പിന്നെ ഉള്ളതും കടം വാങ്ങിതുമായി  സ്വര്‍ണ വിഭൂഷിതായ കുറേ പെണ്ണുങ്ങളും.പാത്തുട്ടി ഹജ്ജുമ്മാനെ സ്വീകരിക്കാന്‍ ഏര്‍പാടാക്കി കദീജയും മാമിയും കൈ പിടിക്കാന്‍ മറിയത്തിന്റെ കയ്യില്‍ ഒരു പ്രത്യക തരാം കുപ്പിയില്‍ പനനീര്‍ വെള്ളം  അഫസ അരി മണികള്‍ വാരി എറിയുന്നുമുണ്ട്  . കാന്തവിളക്കിന്റെ വെളിച്ചവും സ്ത്രീകളുടെ ഭാഹളവും നിര നിരയായി സര്‍ബത്ത് വെള്ളം നിറച്ച ക്ലാസ്സുകള്‍ പല വഴിയിലൂടെയും കൊണ്ട് പോകുന്നു ആര്‍ക്ക് കിട്ടിയെന്നോ കിട്ടാത്തവര്‍ ആരെന്നോ മനസ്സിലാവുന്നില്ല കുട്ടികളുടെ കരച്ചില്‍ മേളക്ക് അകമ്പടിയെകുന്നു ...

വന്നവര്‍ മണവാട്ടിയെ ചമയിക്കുന്ന തിരക്കിലാണ് അതിനിടയിലാണ് ഒരു ഉച്ചത്തിലുള്ള സംസാരം കേളുകുന്നത് പുതിയാപ്പിളയുടെ  പെങ്ങളാണ് ഒച്ച വെക്കുന്നത്..

"എന്താടോ എന്ത്ന്ന പറ്റിയെ?" ബഹളം കെട്ടു വന്ന ആരോ ചോദിച്ചു

"അത് ഞാള് പറഞ്ഞതാ മുപ്പത് പവുണാ ഇതു നോക്ക് താത്തി കേട്ടുന്നെനു ഇന്‍ണ്ടോ നീളം തീര്‍ത്തും പോന്നില്ലാണ്ട് ഞാള് കൂട്ടൂല..."

മംഗള കാര്യങ്ങള്‍ക് വീണ്ടു അപ ശബ്ദങ്ങള്‍ കുടുംബങ്ങള്‍ കൂട്ട കരച്ചിലിലേക്ക് പോകുന്നു എന്ന് കണ്ടു പാത്തുട്ടി ഹജ്ജുമ്മ അകത്ത് വന്നു ..

"അല്ലക്കളെ പോന്നില്ലാഞ്ഞിറ്റു  ഇങ്ങുള്  ഈ കുട്ടീന ഇബ്ട നിര്‍ത്തി പോണ്ട ഇന്നാ ഇങ്ങള് ബിജാരിചെലും കൂടുതല് ഉണ്ടാവും".. ഹജ്ജമ്മ അവരുടെ കഴിത്തില്‍ നിന്നും വലിയ ഒരു ചെയില്‍ ഊരി  അവരുടെ കയ്യില്‍ കൊടുതിറ്റ് പറഞ്ഞു..

കൂടി നിന്നവര്‍ അമ്പരന്നു ഇപ്പോള്‍ കൂട്ട കരച്ചില്‍ ഉണ്ടാവും എന്ന് കരുതി ഉള്ളില്‍ സന്തോഷിച്ചവര്‍ക്ക് സങ്കടവും പടച്ചോനെ എന്താ ഇപ്പൊ ചെയ്യാ എന്ന് കരുതിയവര്‍ക്ക് ആശ്വാസവും ആയിരുന്നു ഹജ്ജുമ്മ യുടെ "ദാനം"..... കൂട്ടത്തില്‍ ഹജ്ജുമ്മ ഒരു പ്രസ്താവനയും നടത്തി

"സ്വത്തും മുതലും മനിച്ചമ്മാര്  ഉണ്ടായേറെ ഉണ്ടായതാ അത് പോവുംമോ ഒപ്പരം ആരും കൊണ്ടോയിക്കൂ  ഇല്ല"...

അങ്ങിനെ പാതൂട്ടി ഹജ്ജുംമയുടെ  സഹായത്തില്‍ മണവാട്ടിയെ അണിയിച്ചൊരുക്കി പന്തലില്‍ കൊണ്ടിരുത്തി പലഹാരങ്ങള്‍ കഴിച്ചു വീടിറങ്ങുമ്പോള്‍ അവിടെ കൂടിയിരുന്ന കുട്ടികളും പെണ്ണുങ്ങളും പുതിയാപ്പിള യുടെ വീട് വരെ അനുഗമിച്ചു  തരുണികള്‍ ഇണത്തില്‍ പാട്ട് പാടിയാണ് യാത്ര പോയത്

എല്ലാം "മംഗള" മായി കഴിഞ്ഞ നിര്‍വൃതിയില്‍ ഉപ്പാവ കോലായില്‍ ഇരിക്കുന്നു "അളിയന്‍ കുട്ടി" എന്ന പുതിയ നാമത്തില്‍ ഞാനും...............


അഷ്‌റഫ്‌.എസ്സം.വരിക്കോളി
   

2013 മാർച്ച് 2, ശനിയാഴ്‌ച


ചൊവ്വാ ദോഷം ..........

--------------------------------------
മഴവില്ലിന്‍ നിറമുള്ള മോഹങ്ങളോക്കയും
മനസ്സിന്റെ ചെപ്പിലോളിപ്പിച്ചു ഞാന്‍
വിധിയുടെ സമ്മാനം മനസ്സാലെ വരമേറ്റ്
പുഞ്ചിരി പൂവായ് ചമഞ്ഞിടുന്നു

പൂവിലും കായിലും മുത്തം കൊടുത്ത്
കുന്നിലും മലയിലും ചാടി നടക്കുവാന്‍
മോഹങ്ങള്‍ പൂക്കുന്ന ബാല്യത്തിലന്നെന്നെ
സമുദായ പേരുകള്‍  കണ്ണുരുട്ടി..

ആശിച്ച ചെക്കന്റെ കയ്യൊന്നു പൂകുവാന്‍
ജാതിയ സാഗരം സുനാമി തീര്‍ത്തു
ജാതിയില്‍ വന്നവന്‍ "ചൊവ്വ"യെ കണ്ടു
മിണ്ടാതെ പോയതും എന്‍റെ തെറ്റ്

"ഒരുബട്ടവള്‍"  എന്ന പേര് മോഹിക്കാതെ
"ഒരുംബട്ടവന്റെ" പത്നി യായി
കള്ളിലും പെണ്ണിലും ജീവിതം ഹോമിച്
കുഞ്ഞിന്റെ ചായയില്‍ അന്യന്റെ രൂപവും
ഹോമിച്ച പ്രേമത്തിന്‍ ഇല്ലാ കഥകളും
എന്നിലെ പെണ്ണിനെ കുത്തി നോവിക്കുവാന്‍
"ചൊവ്വ" പിഴച്ചതോ നാട് നശിച്ചതോ

അഷ്‌റഫ്‌.എസ്സം.വരിക്കോളി