ആകെ പേജ്‌കാഴ്‌ചകള്‍

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

സർജൻ ...

സർജൻ ............
-------------------------------------

വൃഷ്ണ സഞ്ചിയിലെ നിറം മാറ്റം മുജീബിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു അങ്ങിനെയാണ് മുജീബ് ഒരു സർജനെ കണ്ടത് പരിശോധനയിൽ വൃഷ്ണ സഞ്ചിക്ക് നിറം മാറ്റം ഉണ്ടെന്നു മനസ്സിലായി അദ്ദേഹം ഒരാഴ്ചത്തെ മരുന്ന് കുറിച്ച് കൊടുത്ത് പറഞ്ഞു 

"പേടിക്കാനില്ല ഇതുകൊണ്ട് സുഖമാവും"

ഒന്ന് രണ്ടു ദിവസം നീല നിറം കാണാനില്ല അയാൾ സന്തോഷിച്ചു പക്ഷെ അടുത്ത ആഴ്ച വീണ്ടും നീല നിറം പ്രത്യക്ഷപ്പെട്ടു വളരെ സങ്കടത്തോടെ മുജീബ് വീണ്ടും സർജനെ സമീപിച്ചു

"Sorry I think it is little bid complicated
വൃഷ്ണത്തിലെ അണുബാധയാണ് ഇതിനു കാരണം
ഓക്കെ നമുക്ക് വിശദമായി ഒന്നു പരിശോധിക്കാം" ഡോക്ടർ പറഞ്ഞു ,

സ്കാനിങ്ങും എക്സറയും രക്ത പരിശോധനയും നടത്തി കാലിയായ കീസയുമായി മുജീബ് വീണ്ടും സര്ജന്റെ മുറിക്കു മുന്നിൽ കാത്തിരുന്നു.. റിപ്പോർട്ട്‌ വിശദമായി നോക്കുമ്പോൾ ഡോക്ടർ മുജീബിനെ തന്നെ നോകുന്നുണ്ടായിരുന്നു ഉള്ളിലെ ഭയം അടക്കി അയാൾ ചോദിച്ചു

"ഡോക്ടർ വിശേഷിച്ചു എന്തങ്കിലും ...."

"നിങ്ങളുടെ ഒരു വൃഷ്ണം ഉടനെ നീക്കം ചെയ്യണം അല്ലങ്കിൽ രോഗം മാറിപ്പോവാൻ സാദ്യതയുണ്ട്"

തനിക്ക് മുമ്പിലുള്ളതൊക്കെ കറങ്ങുന്നതായും കണ്ണിൽ പൊന്നീച്ച പറകുന്നതായും അയാൾക് അനുഭവപെട്ടു

"ഹേ പേടിക്കനോന്നുമില്ലേ ഇതൊരു നിസ്സാര ഓപറേഷനാണ്. ഞാൻ തന്നെ ഒരുപാട് പേർക്ക് ചെയ്തിടുണ്ട്. 24 മണിക്കൂർ കൊണ്ട് നിങ്ങള്ക്ക് വീട്ടിലേക്ക് പോകാൻ 6 ആഴ്ച കൊണ്ട് നോർമൽ ആവും "

ഡോക്ടർ "രോഗം മാറിപ്പോകും" എന്ന് പറഞ്ഞതിന്റെ പൊരുൾ അയാൾ മനസ്സിലാകിയത് കൊണ്ട് വേറെ വഴിയൊന്നും ആലോചിച്ചില്ല ഒപറെഷന് തയ്യാറായി..
മുറിവ് ചെറുതാണെങ്കിലും ചെലവ് വളരെ കൂടുതലായിരുന്നു. പല ആവശ്യങ്ങൾക്കും എടുകാതെ വെച്ച നോട്ടു കെട്ടുകൾ അയാൾ അതിനു വേണ്ടി ചിലവഴിച്ചു

ഓപറേഷൻ കഴിഞ്ഞു ഒന്ന് രണ്ടു മാസം ഒരു പ്രയാസവും ഇല്ല ഒറ്റ വൃഷ്ണവുമായി അയാൾ ജീവിച്ചു പോന്നു . അങ്ങിനെ ഒരു ദിവസം വീണ്ടും അടുത്ത വൃഷ്ണവും നിറ മാറ്റം വന്നു നേരത്തെ വന്ന അതെ നീല നിറം. അയാൾ വല്ലാതെ പേടിച്ചു തന്റെ കയ്യിലെ പണം തീരുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങിനെയാണ് അയാൾ നാട്ടിലെ പൊതു ചികിത്സ ചെയ്യുന്ന പപ്പു ഡോക്ടറെ കാണാൻ തീരുമാനിച്ചത്. രോഗികൾ രോഗ ലക്ഷണം അല്ലാതെ രോഗം പറയുന്നത് ഇഷ്ട പെടാത്ത ഡോക്ടർ ഇയാളുടെ മുൻ ചരിത്രം കേൾകാൻ നിൽകാതെ പരിശോധന തുടങ്ങി.

"ഹും ഇത് എല്ലാ ദിവസവും ഇങ്ങനെ കാണാറുണ്ടോ"

"ഇല്ല ഡോക്ടറെ ആഴ്ചക്ക് രണ്ടൂന്ന് ദെവസം കാണും പിന്നെ കുറച് ദെവസം കയിഞ്ഞാ പിന്നേ ബെരും"

"സൂസീ..... " അയാൾ സിസ്റ്റരെ വിളിച്ചു .

"കുറച്ചു സ്പിരിറ്റും അല്പം കോട്ടനും കൊണ്ടുവാ ... "

ഡോക്ടർ വൃഷ്ണ സഞ്ചി സ്പിരിറ്റ്‌ ഉപയോഗിച്ച് നന്നായി തുടച്ചു കളർ തുടച്ചെടുത്തു ശേഷം ഇങ്ങനെ പറഞ്ഞു

"ഒന്നുകിൽ നീ ഈ നീല ജീൻസ് ഒഴിവാക്കുക അല്ലങ്കിൽ ഒരു നല്ല ഷട്ടി ഇട്ടു ശീലമാകുക"

അന്താളിച്ചു നിന്ന മുജീബിന്റെ മുതുകിൽ തട്ടി ഡോക്ടർ പറഞ്ഞു.

"ഡോ പേടിക്കണ്ട നിന്റെ ജീൻസിനാണ് കുഴപ്പം"

അപ്പോൾ മുജീബ് ആ സർജനെ കുറിച്ചും നഷ്ടപെട്ട മണിയെ കുറിച്ചും ചിന്തിക്കുകയായിരുന്നു



അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ