ആകെ പേജ്‌കാഴ്‌ചകള്‍

2015 ഓഗസ്റ്റ് 26, ബുധനാഴ്‌ച

മനോഗതം

മനോഗതം 
----------------------------------
വരണ്ടുണങ്ങിയ മണ്ണിലേക്ക് 
പ്രണയമായി പെയ്തിറങ്ങണം 
വിണ്ടുകളിൽ നനവ്‌ പകർന്നു 
ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങണം
അന്തരാങ്ങളിൽ ഭയന്ന് കിടക്കുന്ന
വിത്തുകൾ തട്ടിയുണർത്തണം
ഇലപൊഴിഞ്ഞ വട വൃക്ഷങ്ങളുടെ വേരിലൂടെ
അകക്കാമ്പിലേക്ക് ഊർന്നിറങ്ങണം
തെരുവുകളിലൂടെ പരന്നൊഴുകി
രക്തക്കറകൾ കഴുകിക്കളയണം
രൗദ്രമായ് വന്നു രാക്ഷസ ഗേഹങ്ങളിൽ
താണ്ഡവനൃത്തമാടനം
മതിൽകെട്ടുകൾ തകർന്നടിയണം
ഫറോവകൾ ഒഴുകി കടൽ ചേരണം
ഒടുവിൽ
സമൃദ്ധിയുടെ വയലിലേക്ക് അരിച്ചിറങ്ങണം
നിലാവും നക്ഷത്രങ്ങളും പുഞ്ചിരിക്കണം
കാക്കയും കൊക്കും കുളക്കോഴിയും
വാലാട്ടി പക്ഷികളും പറന്നിറങ്ങണം
ശ്യാമയും മാതയും കുനിഞ്ഞിരുന്നു പാടുന്ന
പാട്ട് കേൾക്കണം
സ്നേഹത്തിന്റെ തളിരുകൾ മുളച്ചു
നന്മയുടെ കതിരുകളാടുന്ന
സാന്ത്വനത്തിന്റെ നെല്പാടങ്ങളിലൂടെ
പുഞ്ചിരിയോടെ തിരിച്ചു പോകണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

വിചാരണ
-----------------------------
ഞാൻ എന്നെ വിചാരണ ചെയ്യുമ്പോൾ
നിങ്ങൾ എത്ര നല്ലവർ
നിങ്ങൾ എന്നെ കാണുബോൾ
ഞാനെത്ര സുന്ദരൻ
ഞാനറിഞ്ഞ എന്നെ നീ അറിഞ്ഞെങ്കിൽ
ഞാനെത്ര നീചൻ
കടുവയെ കണ്ടാൽ ഓടും
പട്ടിയെ കണ്ടാൽ കല്ലെടുക്കും
ആനയെ കണ്ടാൽ പതുങ്ങി നിൽകും
പക്ഷെ ഞാനും നീയുമറിയാത്ത
എന്റെ മുഖം പോലും പറയാത്ത
ഖൽബിലെ ചിതൽപുറ്റുകൾ
സ്വാര്‍ത്ഥതയുടെ പഴന്തുണിക്കടിയിൽ
പെറ്റുപെരുകുന്നു
ജീവന്റെ പുടവ നീങ്ങുമ്പോൾ
എന്നിലേക്ക് അരിച്ചിറങ്ങാൻ
കോപ്പ് കൂട്ടുകയാണവർ
ഒരു വേള ഞാനത് തിരിച്ചറിഞ്ഞാൽ
അവിടെ തൂത്ത്വാരിയാൽ
വ്രണിത പ്രതലങ്ങളിൽ
സാന്ത്വനം പുരട്ടിയാൽ
എനിക്കുമെന്റെ പവിഴ ഗോപുരങ്ങളിൽ
ശാശ്വതനാവാം
അഷ്‌റഫ്‌ എസ്സം വരിക്കോളി

മടക്കയാത്ര

പ്രവാസിയുടെ വിരമിക്കൽ (retirement)
-----------------------
ഒരു സാധാരണ പ്രവാസിയുടെ വേദനത്തിന്റെ 80 % ചിലവിടുന്നത് അവന്റെ വീട്ടു കാരാണ് , എന്നാൽ ഒരാറ് മാസം തികച്ചു അവനെ സന്തോഷത്തോടെ പരിചരിക്കാൻ അവരെ കൊണ്ട് പറ്റില്ല താനും ,കിട്ടുന്ന ശമ്പളത്തിന്റെ കൂടെ അഞ്ചോ പത്തോ കടം വാങ്ങി വീട്ടുകാരുടെ ആവശ്യത്തിന്റെ കോട്ട തികക്കുയാണ് പ്രവാസി, ഇഷട്ടമുള്ള പാനീയം വാങ്ങി കുടിക്കാതെയും ഒരു നല്ല വസ്ത്രം എടുക്കാതെയും ആശ്രിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവൻ സന്തോഷം കണ്ടെത്തുകയായിരുന്നു
30 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞാണ് മൂസക്ക നാട്ടിലെത്തിയത് തന്റെ ആയുസ്സിന്റെ സിംഹ ഭാഗം വീടുണ്ടാക്കാനും മക്കളെ പഠിപ്പിക്കാനും മകളെ കെട്ടിക്കാനും ചിലവിട്ടു, ബാക്കിയായ അല്പം രോഖവുമായാണ് അയാൾ വീടണഞ്ഞത് ശിഷ്ടകാലം മക്കളോടോത്തുംപേരകുട്ടിയെ കളിപ്പിച്ചും കഴിഞ്ഞു പോരുന്ന ദിനങ്ങൾ അയാൾ ഒരു പാട് സ്വപനം കണ്ടിരുന്നു . ആദ്യത്തെ ആറു മാസം മിണ്ടിയും പറഞ്ഞും പോയി, പിന്നീടാണ് ആശ്രിതരുടെ സ്വരങ്ങളും മുഖങ്ങളും അപരിചിതമായി തുടങ്ങിയത്.പോക്കറ്റിന്റെ കനം കുറഞ്ഞതും കുപ്പായത്തിന്റെ നിറം മങ്ങിയതും അയാൾ തിരിച്ചറിയാൻ തുടങ്ങി, ഒരു ദിവസം ഫോണ്‍ വിളിക്കാതിരുന്നാൽ പരിഭവം പറഞ്ഞിരുന്ന ഭാര്യ അയാൾ അകത്തിരുന്നു പല തവണ വിളിച്ചിട്ടും കേട്ടതായി നടിച്ചില്ല ഒടുവിൽ വന്നപ്പോളാവട്ടെ
"എല്ലാ എന്തിനാ ഇങ്ങനെ ബിളിചെമ്മല് തന്നെ ബിളിക്കുന്നെ , ഞാൻ ഇങ്ങനെ ഇങ്ങളെ എരിയത്ത് നിന്നാ എന്റെ പണി ആരാ എടുക്കുവാ "
ചോദ്യം ന്യായമാണ് പക്ഷെ അതിലെ സ്വരമാണ് അയാളെ സങ്കടപ്പെടുത്തിയത്. ശാരീരിക ക്ഷീണത്തെക്കാൾ അയാളുടെ മനസ്സ് ക്ഷീണിക്കാൻ തുടങ്ങി തന്റെ മുറിയിൽ ഒരു തടവ്‌ കാരനെപ്പോലെ ഇന്നലയുടെ ഓർമ്മകൾ അയവിറക്കി അയാൾ വീട്ടിലും പ്രവാസിയായി.
അടുക്കളയിൽ നിന്നും മകളുടെ ശബ്ദം കേൾക്കുന്നു അവൾ വന്നിട്ട് കുറെ നേരമായി പെരകുട്ടിയുമായി ഇപ്പോൾ തന്റെ മുറിയിലേക്ക് വരുമെന്ന് അയാൾ കരുതിയത് വെറുതായായി , കുറെ കാത്തിരുന്നപ്പോൾ അയാള് എഴുനേറ്റു മെല്ലെ അടുക്കളയിലേക്ക് നടന്നു ഉമ്മയും മോളും സംസാരം തകർക്കുകയാണ് അയാളെ കണ്ട പാടെ ഭാര്യയുടെ അമറൽ
"എന്തിനാ കുത്തിപ്പിടിച്ചു എണീറ്റ് പൊന്നെ ഓളങ്ങു വരൂലേ ."
കണ്ടു കൊതി തീരാത്ത മോളും മനസ്സിൽ തരാട്ട് നിലക്കാത്ത പേരക്കുട്ടിയും ഒരു പ്രവാസിയുടെ മനസ്സ് അവൾക്ക് അറിയില്ലാലോ .. അയാള് ഒന്നും മിണ്ടാതെ പേരകുട്ടിയുടെ പുറത്ത് തടവി ഒരു മുത്തം കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൻ തലതിരിച്ചു കളഞ്ഞു , അയാൾ വീണ്ടും തന്റെ "സെല്ലിലേക്ക്" നീങ്ങി , പ്രവാസത്തിന്റെ ഒറ്റ മുറിയിൽ അയാൾ കണ്ട പകൽ സ്വപ്നങ്ങൾ റിവൈന്റ് ചെയ്തെടുത്തു എന്ത് നല്ല നിറങ്ങൾ എന്തൊരു കുളിരു, എന്തൊക്കെ പ്ലാനുകൾ ?...... അയാൾ പതിയെ തന്റെ കണ്ണ് നീര് ഏറ്റു വാങ്ങാറുള്ള തലയണയിലെക്ക് ചെരിഞ്ഞു കിടന്നു , ഒരിക്കൽ കൂടി പേരകുട്ടിയെ കാണണം എന്ന് മനസ്സ് കൊതിച്ചു യാത്രപറയാൻ വരുമല്ലോ എന്ന പ്രതീക്ഷയിൽ തലയണക്കടിയിൽ കരുതി വെച്ച മിട്ടായി അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തി. അല്പം കഴിഞ്ഞപ്പോൾ വാതിൽ പടിയിൽ നിന്നും മകളുടെ ശബ്ദം
"ഉപ്പാ ഞ്ഞാള് പോയിക്കെ , കുഞ്ഞൻ വണ്ടീ പോയി ഇരുന്നുക്കാ .".
അയാൾ കരുതി വെച്ച മുട്ടായി മകളുടെ നേരെ വെച്ച് നീട്ടി ......
." മാണ്ടേ ഒട്ടാകെ ഒലിപ്പിക്കും "
അവൾ അത് വാങ്ങാതെ നടന്നു പോയി
അയാൾ വീണ്ടും ചിന്തയിലേക്ക് തിരിഞ്ഞു നടന്നു പ്രവാസിയായിരുന്ന 30 വർഷത്തേക്കാൾ എത്രയോ പ്രയാസകരമാണ് ഈ റിട്ടെയർമെന്റ് ജീവിതം. മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത നിശബ്ദ വാസം , തീൻ മേശയിലെ വിഭവ സമൃദ്ദിയിലും ആശ്രിതരുടെ പൊട്ടിച്ചിരിയിലും പങ്കു ചേരാനാവാതെ ,കിരീടം പോയ രാജാവിനെപ്പോലെ തടവറയോ തൂക്കുമരമോ പ്രത്യക്ഷത്തിൽ ഇല്ലാത്ത എന്നാൽ പരോക്ഷമായി ഇവയിലെതങ്കിലും അനുഭവിക്കുന്ന പാവം പ്രവാസിയായി അയാളും ..............
അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

എന്റെ ഭാരതം

എന്റെ ഭാരതം
---------------------------------------
ഇത് ഭാരതമാണമ്മ പറഞ്ഞ
ഗാന്ധി ക്കഥയിലെ  തായ്നാട്
സ്വാതന്ത്ര്യത്തിൻ മധുരം നുണയാൻ
ഉപ്പ് കുറുക്കിയ രണഭൂമി

വെള്ളക്കാരുടെ തോക്കിനു മുന്നിൽ
നെഞ്ചു വിരിച്ചു  മുൻഗാമി
കൊള്ളക്കാരുടെ കാശിനു മുന്നിൽ
മുട്ട് വിറച്ചു പിൻഗാമി

നാണയ വിത്തുകൾ വണ്ടിയിലാക്കി
നാട് കടത്തി വെള്ളക്കാർ
നാടിൻ സ്വത്തുകൾ കീസയിലാക്കി
മേനി പറഞ്ഞു നേതാക്കൾ

മണി സൗധങ്ങളിലന്തിയുറങ്ങും
നാട് ഭരിക്കും നേതാക്കൾ
നാടിൻ മക്കൾ തെരുവിൻ മാറിൽ
പട്ടിണി തിന്നു മയങ്ങുന്നു

ആണ്ടുകൾ തോറും സ്വാതന്ത്ര്യത്തിൻ
കൊടികളുയര്ത്തി വിളിക്കുന്നു
പട്ടിണിയിന്നും പട്ടിണിയായി
തെരുവിൽ തല്ലി മരിക്കുന്നു

വർഗീയതയുടെ നിലവിളി കേട്ട്
ത്രിവർണ പതാക വിറക്കുന്നു
ഇസവും മതവും തമ്മിൽ തല്ലി 
നാടിൻ ശാന്തി കെടുത്തുന്നു

തലയും മുതലും അമ്മ മനസ്സും
വേലികളറ്റു കിടക്കുന്നു
വിതയും മെതിയും ഭീമൻ കയ്യിൽ
ചേതനയറ്റ് നശിക്കുന്നു

എങ്കിലുമെന്റെ നാടിനു വേണ്ടി
മുഷ്ടി ചുരുട്ടി വിളിക്കുന്നു
ജയ് ഭാരത് , ജയ് ജയ്‌ ഭാരത്‌
ജയ ജയ ജയ ജയ ഹേ ..................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ലൈലയുടെ ദുഃഖം

ലൈലയുടെ ദുഃഖം
---------------------------
മൈലാഞ്ചി മൊഞ്ചും കുപ്പി വളപ്പൊട്ടും
കൗതുകം തീരാത്ത കുഞ്ഞു കാലം
കൗമാര മെന്നിൽ മൊട്ടിടുമ്പോൾ
കൈ പിടിച്ചെന്നെ ബന്ദിയാക്കി
മൊഞ്ചുള്ള കിനാവുകൾ കാണും കാലം
നെഞ്ചിൽ കിടന്നു നീ വേദമോതി
അറിയാത്ത നോവിന്റെ വിത്ത് പാകി
കണ്ണെത്താ ദൂരത്ത് യാത്രയായി
കഞ്ഞിയും പയറും പാകമായി
ഇലയിട്ടു ഞാനും കാത്തിരുന്നു
ഇമ വെട്ടാതെ നോക്കി നിന്നു
കോഴികൾ കൂവുന്ന പുലർകാലവും
തവളകൾ കരയുന്ന സായാഹ്നവും
ചീവീട് മോങ്ങുന്ന പാതിരാവും
കാലങ്ങളെത്രയോ കടന്നു പോയി
തിരികെ പറക്കുന്ന പറവകളും
ഇണയെ വിളിക്കുന്ന കുരുവികളും
മുട്ടകളെത്രയോ പെറ്റു കൂട്ടി
വഴി തെറ്റി വന്നവർ കണ്ണിറുക്കി
വഴി തെറ്റാതെ ഞാൻ നോമ്പെടുത്തു
കുഞ്ഞിളം ചുണ്ടിലെൻ
പാൽകുടം വെക്കുവാൻ
നേര്ച്ചകളത്രയോ നേർന്നു നോക്കി
അടയിരിക്കതൊരു മുട്ടയുമിതുവരെ
കുഞ്ഞായ് വിരിഞ്ഞ കഥയുമില്ല
കൊല്ലങ്ങളോളം കാത്തിരുന്നാൽ
നിമിഷങ്ങളോളം കൂടെ നിൽകാം
മണിയറ കട്ടിലിൽ വിരുന്നു കൂടാൻ
ഇനിയുമീ ജീവിതം ബാക്കിയാണോ
ആകാശ ചോപ്പുകൾ മാഞ്ഞിടും മുന്നേ
തിരികെയെത്തീടുമോ ഖൽബിലെ കിളി ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

തണുത്ത മാലാഖ

തണുത്ത മാലാഖ
---------------------------
അതി ശക്തമായ ശബദം കേട്ടു വീടും പരിസരവും വിറച്ചു, ആളുകൾ പുറത്തേക്ക് ഓടി , അവർ ചെറു സംഘങ്ങളായ് നിന്നു കാര്യമായി എന്തോ ചർച്ച ചെയ്യുകയാണ് . ഭയ വിഹ്വലരായ അവരുടെ മുഖങ്ങളിൽ ഒരിക്കലും കാണാത്ത ഭാവമായിരുന്നു സംസാരങ്ങളിൽ പതിവില്ലാത്ത പതിഞ്ഞ സ്വരങ്ങൾ കണ്ണുകളിൽ പ്രതീക്ഷ അസ്തമിച്ച ചെൻചോപ്പുകൾ, അവർ എല്ലാവരും അവരവരിലേക്ക്‌ ചുരുങ്ങുകയാണ്, പെട്ടാന്നാണ് അതി ഘടോരമായ ശബ്ദം ഉയരുകയും പടിഞ്ഞാറ് ഭാഗത്തെ കൂറ്റൻ മലയിലെ ഉരുളൻ കല്ലുകൾ പ്രളയമായി , സംഹാരിയായ് ഒഴുകാൻ തുടങ്ങിയത് , ജനം ഛിന്നഭിന്നമായ് ഓടാൻ തുടങ്ങി .
ഭൂമിയിൽ മറവു ചെയ്യപ്പെട്ടതല്ലാം ചർദ്ദിക്കപ്പെട്ടു എല്ലാവരും പിന്തിരിഞ്ഞു നോക്കാതെ ഓടുകയാണ് മക്കളെയോ കുടുംബത്തെയോ നോക്കാതെ തന്നിലേക്ക് മാത്രം സ്വാര്‍ഥമായ ഓട്ടം, മരണ ഭയം എന്നെയും ഓടാൻ പ്രേരിപ്പിച്ചു ഞാനും ഓടി കുറച്ച ദൂരം ഓടിയപ്പോൾ ശക്തമായ ദാഹം പലരുടെയും കയ്യിൽ ചെറു കീസകളും വെള്ളവും ഉണ്ട് എല്ലാം അവനിലേക്ക് ചേര്ത്ത് പിടിച്ചവയായിരുന്നു . കരുതി വെച്ച വെള്ളവും വസ്ത്രവും യാത്രയിൽ ഉപകരിക്കാതെ വീട്ടിൽ ഉപേക്ഷിക്കേണ്ടി വന്നതിൽ ഞാൻ എന്നെ തന്നെ ശപിച്ചു , ഈ യാത്രയിലും നിറയെ ഭാണ്ഡങ്ങളുമായി പോകുന്നവരെ കണ്ടു എനിക്ക് അസൂയയും ദുഖവും തോന്നി , എനിക്ക് പിന്നിൽ വന്ന വികലാംഗനും ഞോണ്ടിയും, കണ്ണ് പൊട്ടനും, അതിവേഗം പോവുകയാണ് എന്റെ കാലുകൾ എന്നെ അനുസരിക്കാതായിരിക്കുന്നു അവരല്ലാം രക്ഷയുടെ മാർഗം തേടി കുതിക്കുകയാണ്. പ്രകൃതിയുടെ സംഹാര ശബ്ദം പിന്തുടർന്ന് കൊണ്ടേയിരുന്നു .
അപ്പോളാണ് സുസ്മേര വദനനായ് ഒരാൾ എതിരെ വന്നത് അയാളുടെ വാക്ക് സാമർത്യവും ദൈര്യവും കണ്ടു ഞാൻ അയാളെ നോക്കി നിന്നു , പേടിക്കാനില്ലന്നും ഇതൊക്കെ നിസ്സരമാണെന്നും അയാൾ പറഞ്ഞു , അയാളുടെ കയ്യിൽ വെള്ളമുണ്ടായിരുന്നു എന്റെ ദാഹം തിരിച്ചറിഞ്ഞു അയാൾ കയ്യിലെ വെള്ളം ഞാൻ കാണെ പിടിച്ചു എന്നിലേക്ക് നീട്ടിയ വെള്ളം അയാൾ തിരികെ എടുത്തു എന്നിട്ട്ഞ്ഞു .
"നീ ഞാൻ ദൈവമാണെന്ന് വിശ്വസിക്കണം, നിന്റെ മാതാപിതാക്കളെ തള്ളി പറയണം"
ഞാൻ നിഷേധത്തിൽ തലയാട്ടി അയാളുടെ മുഖം ചുവന്നു ശബ്ദം കനത്തു ഞാൻ ചുറ്റുപാടും നോക്കി എല്ലാവരും വളരെ ദൂരത്ത് എത്തിയിരിക്കുന്നു രക്ഷാ കേന്ദ്രത്തിലേക്കുള്ള കപ്പൽ ചൂളം വിളി തുടങ്ങിയിരിക്കുന്നു. അയാളുടെ സംസാരം ശ്രവിക്കാൻ നിന്ന ഞാൻ വളരെ പിന്നിലാണ്.. ഞാൻ അയാളിൽ നിന്നും കുതറി ഓടി കാലുകൾ വേച്ചു വേച്ചു പോകുന്നു മുന്നിലേക്ക് ആഞ്ഞ ചവുട്ടിയ ഒരടി രണ്ടടി പിന്നിലേക്ക് വലിയുന്നു ഞാൻ സകല ശക്തിയും എടുത്തു ഓടാൻ ശ്രമിച്ചു
കപ്പലിൽ അവസാനത്തെ മനുഷ്യനും കയറിയിരിക്കുന്നു എന്നെ എന്നെ മാത്രം ഈ പ്രളയ ഭൂമിയിൽ വിട്ടു കപ്പൽ പോവുകയാണ്, എനിക്ക് പിന്നിൽ രാക്ഷസ രൂപം പൂണ്ട എതിരാളി, കുതിച്ചു വരുന്ന പ്രളയം എന്റെ കാലുകൾ വിറച്ചു ശ്വാസം കിട്ടാക്കനിയായി ശരീരം വിയർത്തു ഉറക്കെ നിലവിളിച്ചു, ശബ്ദം പുറത്ത് വരാതെ ഞാൻ നിരാശനായി
പെട്ടെന്നാണ് എന്റെ കയ്യിൽ ഒരു തണുത്ത സ്പർശം അനുഭവപെട്ടത്
കണ്ണ് തുറന്നപ്പോൾ ഒരു കൈ എന്റെ കൈ തണ്ടയിലും കണ്ണുകൾ ചെരിഞ്ഞ കുപ്പിയിലുമായി നിൽകുന്ന വെള്ള വസ്ത്രക്കാരി മാലാഖയെയാണ് കണ്ടത് . അവർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
"രാത്രി ഉറങ്ങിയോ.."
ഉറങ്ങിയെന്നോ ഇല്ലന്നോ പറയാൻ കഴിയാതെ ഞാൻ ...


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

അര്ത്ഥം

അർത്ഥം
---------------------------
അര്ത്ഥം തേടി അലയുന്ന മർത്യൻ
നിരര്‍ത്ഥം ചുമന്നു നടുവൊടിയുന്നു
ജനമെന്തിനു ജനനമെന്തിനു
മരമെന്തിനു മരണമെന്തിനു
പകലെന്തിനു പാതിരാവെന്തിനു
അർത്ഥമറിയാത്ത യാത്രയിൽ
വ്യർത്ഥ മോഹങ്ങളും കൂട്ടിനായ്
പൊരുളറിഞ്ഞവൻ ഉരുളുന്നു വിണ്ണിൽ
പൊരുത്തപെടാത്ത ജല്പനങ്ങളാൽ
വേലികെട്ടിയ നേരിന്റെ വഴിയിൽ
ശുഭ്രവസ്ത്ര പാറാവുകാർ
കണ്ണ് കെട്ടിയ നീതിക്ക് പിന്നിൽ
കരുണയില്ലാത്ത കിങ്കരൻമാർ
ഇരുള് മൂടിയ കാനന യാത്രയിൽ
വിരല് പോയൊരു വില്ലാളി ഞാൻ
കരളുരുകും കാഴ്ചകൾക്ക്  മുന്നിൽ
നാവു കെട്ടിയ നാക്കാലിയായ്
നീരു വറ്റിയ കായലിൽ
കിനിവ് തേടുന്ന ചെറുമീനു പോൽ
അർത്ഥമാവാതെ ...........




അഷ്‌റഫ്‌ എസ്സം വരിക്കോളി