"കച്ചവടം".............................
-------------------------------------------
ഒരു പായ വാങ്ങാന്‍ വേണ്ടിയാണ് നാദാപുരത്ത് പോയത് എന്റെ പഴയ ഒരു കൂട്ടുകാരന്‍ അബ്ദുള്ളയുടെ കട ലക്ഷ്യ മാക്കി ഞാന്‍ നടന്നു അവിടെ എത്തിയപ്പോള്‍ 10 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയാണ് ഉള്ളത്
"മോനെ അവുള്ള ഏട പോയീ"
"ഉപ്പ പള്ളീ പോയിക്ക"
"ഹോ ഇഞ്ഞി ഓന്റെ മോനാ ? എന്താ ഇന്റെ പേര് ?"
"അമീദ്........ ഇങ്ങക്ക് എന്നാ മാണ്ട്യെ ?"
"എനക്ക് ഒരു പായി മാണം"
"എടുതോളീ ഏതാ മാണ്ട്യെ ?"
അവന്‍ ഒന്ന് രണ്ടു പായ എനിക്ക് കാട്ടി തന്നു അതില്‍ ഒരു വിതം തരക്കേടില്ലാത്ത ഒന്നെടുത് ഞാന്‍ ചോതിച്ചു..
"ഈന്റെ വെല എത്തിരായാ"
"അത് പതിമൂന്നു ഉറുപ്പിയെക്കാ വിക്കുന്നത് ...."
എന്ത് വാങ്ങുംബോളും വില പേശുന്ന എന്റെ സ്വഭാവം അവിടെയും എടുത്തു
"ഞി എന്തെങ്കിലും കുറക്കാന്‍ ഉണ്ടോ എന്ന് നോക്ക്"
"ആയിക്കോട്ടെ... ഞള് ഒരി പതുരുപ്പിയക്ക് എടുത്തോ പക്കേങ്കില്‍ ഉപ്പാനോട് പറയണ്ട ഞാന്‍ പത്തിന് തന്നത്"
ഞാന്‍ പത്തു രൂപ കൊടുത്ത് പായ വാങ്ങി വീട്ടിലേക്ക് നടന്നു മോയിലോത്ത് മുക്കില്‍ എത്തിയപ്പോള്‍ എനിക്ക് തോന്നി.. ഹോ... മോശമായി പ്പോയോ എന്റെ കൂട്ടുകാരന്റെ കടയില്‍ നിന്നും അവന്‍ പതിമൂന്നു ഉരുപ്പിയക്ക് വില്കുന്ന പായ അവനില്ലാത്തപ്പോള്‍ അവന്റെ മകനോട് ..........അതും ബാപ്പ അറിയണ്ടാ എന്നും പറഞ്ഞു ....എന്തോ ഒരു ശരിയില്ലാത്ത പോലെ തോന്നി ഞാന്‍ തിരിച്ചു നടന്നു കടയില്‍ എത്തിയപ്പോള്‍ അവിടെ അബ്ദുല്ല ഉണ്ട് മകന്‍ പോയിരിക്കുന്നു..
"അല്ല ഇതാരാ ഇനിക്കിപ്പോ എന്നെല്ലം ഓര്‍മ്മ ഇണ്ടോ എന്തെനു ബന്നേ ?"
"ഞാന്‍ കുറച്ചു നേരത്തെ ഇബ്ടെ ബന്നുക്കെനു ഇന്റെ മോനാ ഉള്ളത് ഞാനൊരു പായി ബാങ്ങി എന്റെ ബുദ്ദിമൊഷം കൊണ്ട് ഇനിക്കറിയാലോ എന്റെ "പേഞ്ഞു മാങ്ങല്" ഞാന്‍ പത്തു ഉറുപ്പിയ കൊടുത്ത് ഈ പായി വാങ്ങി അങ്ങ് എത്യെരെ എനക്ക് തോന്നി മോശായോ എന്ന്."
"എന്ത് പായോ"..
"അല്ലാന്ന് ഇന്റെ മോന്‍ പറഞ്ഞു ഇങ്ങള് പതുരുപ്പിയ തന്നേക്ക് ഉപ്പനോട് പറയണ്ട എന്ന്"
"ഓഹോ.... അങ്ങനെ.. ഈ പായിക്കാ ഇങ്ങള് പത്ത് കൊടുത്തത് ഇതു ഞാന്‍ സാദാരണ ഏഴുറുപ്പിയെക്ക് വിക്കുന്നതല്ലേ ഒനിക്ക് അറിയാലോ ഇന്നലെയും ഓന്‍ വിറ്റതല്ലേ ...?"
ഓ........... എന്റെ ഹമീദേ........ എന്നെ തന്നെ നീ .........................
ഇന്നു "ഇന്നോവാകാറില്‍" ചീറി പാഞ്ഞു പോകുന്ന ഹമീദിനെ കാണുമ്പോള്‍ അന്നത്തെ "കച്ചവടം" ഓര്‍ത്തു പോകും
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ