ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 27, ഞായറാഴ്‌ച

നാദാപുരം എന്ന് കേട്ടാല്‍ ............



========================
"നാട്ടില്‍ എവിടെയാ"? "നാദാപുരം".. പിന്നെ അവന്റെ ജോലി ചോതികണ്ട "കഫ്തെരിയ" തന്നെ അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു
85,90 കാല ഘട്ടത്തില്‍ അബുദാബിയില്‍ എത്തുന്ന ചില നാദാപുരത്ത് കാര്‍, പാര്‍ക്കുകളില്‍ "കടല" വിറ്റും, വഴിയോരങ്ങളില്‍ "മുര്‍ക്കാന്‍പൊതി" വിറ്റും, പാര്കിങ്ങില്‍ "കാര്‍ കഴുകിയും" ജീവിതം തുലച്ചപ്പോള്‍ ..അവിടെ നിന്നും  നാദാപുരത്ത് കാരന്‍ കഫ്തെരിയ കാരനായത് അവന്റെ ജീവിത നിലവാരം തന്നെ മാറ്റി മറികുകയുണ്ടായി. അന്ന് പുതിയ മാര്‍കെറ്റില്‍ ഒരു സംസം കൂള്ബാരും, പഴയ മാര്‍കെറ്റില്‍ കേരളാകൂള്‍ബാറ് മാണ് ഉണ്ടായിരുന്നത്.. നാദാപുരത്ത് നിന്നും തൊഴില്‍ തേടി വരുന്നവര്‍ക്ക് ഒരു താങ്ങും തണലുമായിരുന്നു ഈ രണ്ടു സ്ഥാപനങ്ങള്‍. ഹൃസ്വ സന്ദര്‍ശനങ്ങല്ക് വരുന്ന മൗലവി മാരും പള്ളി, മദ്രസ്സാ ആവശ്യങ്ങള്‍ക്ക് വരുന്ന നേതാകള്‍ക്കും  താമസ സൗകര്യം നല്‍കിയിരുന്നത് ഇവരുടെ റൂമുകളില്‍ ആയിരുന്നു.സാംസ്കാരിക യോഗങ്ങളും അനുശോചന യോഗങ്ങള്‍കും നാദാപുരത്ത് കാരന്‍ ഒത്തു ചേര്‍ന്നിരുന്നത് ഇവിടങ്ങളിലായിരുന്നു  "അടിയന്തിരം" മുതല്‍ "നികാഹ്" വരെ ഈ റുമുകളില്‍ നടക്കുമായിരുന്നു. തങ്ങളുടെ സ്ഥാപനങ്ങള്‍ ലാഭെഛയില്ലാതെ ഒരു തൊഴിലായ് കണ്ടു നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ പോലും അവിടെ ജോലി ചെയ്യുന്ന തൊഴിലാളിയുടെ "കുടുംബം പുലരുന്നല്ലോ" എന്നാ ചിന്തയില്‍ പൂട്ടാതെ കൊണ്ട് പോയ ചരിത്രവും ഉണ്ട്. ആ മഹാ മസ്കതയെ സ്മരിക്കാതെ വയ്യ. കേരളാ കൂള്‍ബാര്‍ഉടമ..പാലോള്ളതില്‍ അമ്മദ് ഹാജിയും, "സംസം" കൂള്‍ബാര്‍ ഉടമ, മാതോട്ടത്തില്‍ അബ്ദുള്ള ഹാജിയും, അല്ലാഹു അവര്‍ക്ക് ദീര്ഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ.. 
നാദിഷായിലെ തൌഫീക്ക് കൂള്‍ബാര്‍ ,റഫീക്ക് കൂള്‍ബാര്‍, മുരൂരിലെ മറിയം കൂള്‍ബാര്‍ മുശ്രിഫിലെ ഗോള്ടെന്‍ ബോള്‍ കഫിതെരിയായും ,അവാഫിയും അദ്നാനും ബതീനിലെ ഷീഷെല്ലും, കഫ്തെരിയായിലേക്കുള്ള നാദാപുരത്ത് കാരന്റെ കുതിപ്പിന്റെ ചവിട്ടു പടികളായിരുന്നു .
            "മസ്കാ സ്ലൈസും" "സദാചായയും" വിറ്റു നടന്ന മലയാളിക്ക് "അസീറി"ന്റെ ലോകം തുറന്നു കൊടുത്തത് നാദാപുരത്ത് കാരാണ്.., ഒറഞ്ചു ജൂസില്‍ തുടങ്ങി,.. വിവിത തരം പഴങ്ങള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് അരിച്ചെടുത്ത് ബഹു വര്‍ണത്താല്‍ ക്ലാസ്സില്‍ കുറിയിട്ട് അതിനു "കൊക്ക്തൈല്‍" എന്ന് പേരിട്ടു വിളിച്ചതും അറബികളെ കൊണ്ട് "ഫന്നാന്‍" പറയിച്ചതും നാദാപുരത്ത് കാര്‍ തന്നെ..
ജുസുകള്‍ വിവിതങ്ങളാവുകയും ജൂസ് കടകള്‍ കൂടുകയും ചെയ്തപ്പോള്‍ നാദാപുരത്ത് കാരന്‍ അടങ്ങി നിന്നില്ല "അബ്ബൂദും", "അഹലാമും" "മറിയവും" ജൂസുകലായ് മാറി പലജൂസുകള്‍ ഒരു ഗ്ലാസ്സില്‍ തീര്‍ത്തു അതിനു "തബകാത്ത്" എന്ന് പേരുനല്‍കി."ഫാലൂദയും" "ഫ്രൂട്ട് സലാഡും" "ടൂട്ടി ഫ്രൂട്ടി"വരെ നാദാപുരത്ത് കാരന്റെ കയ്യാലെ വിരിഞ്ഞു..ലബനാനിയില്‍ നിന്നും പഠിച്ചെടുത്ത "ഫിലാഫില്‍" ഫലസ്തീനിയില്‍ നിന്നും ചോര്‍ത്തിയ "ഷവര്‍മ്മ"യും നാദാപുരത്ത് കാരന്‍ നാട്ടില്‍ വരെ കൊണ്ട് പോയതും ചരിത്രം തന്നെ.
ഇന്ന് ബര്‍ഗര്‍ ഫ്രീസറില്‍ നിന്നും എണ്ണയില്‍  എടുത്തിട്ട് പോരിചെടുകുമ്പോള്‍ അന്ന് ഇറച്ചി അരച്ച് കട് ലറ്റ്  രൂപത്തില്‍ ഉണ്ടാക്കി പെരിച്ചു ബന്നില്‍ വെച്ച് കൊടുക്കുകയായിരുന്നു ചെയ്തത്, നാല് കിലോ ഷവര്‍മ്മ  കുത്തുവാന്‍ അഞ്ചു കോഴിയെ വെട്ടി പൊളിച് എല്ലുകള്‍ വേര്‍തിരിച്ചു മസാലകള്‍ തേച്ചു കുത്തി ചെത്തി മിനുക്കി വേണമായിരുന്നു, ഇന്നു ബോണ്‍ ലെസ്സ് ചിക്ക്കെന്‍ വാങ്ങി അര മണികൂര്‍ കൊണ്ട് ശോവര്‍മ തൂക്കാം  ഐസ് മിഷ്യനില്‌ നിന്നും ഐസ് ക്യൂബു കള്‍ കോരിയെടുക്കുന്നത് വിഷമമായി തോന്നുന്നവര്‍ ഐസ്ക്രീം ബോക്സില്‍ വെള്ളം നിറച്ചു ഫ്രീസറില്‍ വെച്ച് കട്ടയാക്കി മൈദ മാവിന്റെ കാലിചാക്കില്‌ ഇട്ടു അടിച്ചു പൊടിയാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 
ആരോടും പരിഭവം ഇല്ലാതെ കുടുംബത്തിന്റെ സന്തോഷം മനസ്സിലുറപ്പിച് കച്ച കെട്ടി ഇറങ്ങിയ നാദാപുരത്ത് കാരന്‍
 ഇന്ന് "ജിന്‍ജെര്‍കോമ്പോ" "ക്ലബ്ബ്" മുതല്‍ "കോഫ്ത" വരെ എത്തിച്ചു ഭക്ഷണ ലോകത്ത് വിപ്ലവം സ്ര്ഷിടിച്ച നാദാപുരത്ത് കാരന്‍. അവന്റെ സ്വന്തം നാട്ടില്‍ പണിതുയര്‍ത്തിയ കൊട്ടാരങ്ങല്‍ക് വെള്ളം ചേര്കാത്ത "പഴചാറി"ന്റെ മണമുണ്ടാവണം...
ഒരാളുടെ ലാഭം എന്നതില്‍ കവിഞ്ഞു ഒരു കൂട്ടത്തിന്റെ "രക്ഷ" ആയിരുന്നു പണ്ടത്തെ ഓരോ കഫ്തെരിയയും മുതലാളിയും തൊഴിലാളിയും ഒരുപോലെപണിയെടുക്കുന്നിടം..
വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ "രക്ഷ" പെട്ടങ്കിലും കാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഇന്നും പ്രവാസി ആയി കഴിയുന്ന കുറെ പേരെ നമുക്ക് കാണാം...നദാപുരത്തിന്റെ വളര്‍ച്ചയിലും പള്ളി മദ്രസകളുടെ തിളക്കത്തിലും ഇത്തരക്കാരുടെ കയ്യൊപ്പ് കാണാം.. നാഥാ നദാപുരത്തിന്റെ നല്ല മനസ്സുകള്‍ക്ക് നീ കരുണ നല്‍കേണമേ എന്ന പ്രാര്‍ത്ഥനയില്‍ ........

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
         

1 അഭിപ്രായം: