പാചക വാതകം
---------------------------
മടലും കൊതുമ്പും ദൂരെ കളഞ്ഞു ഞാന്‍
"കുറ്റികള്‍" ഒന്നൊന്നായ് നിറച്ചു വെച്ചു ..
ചേലുള്ളടുപ്പുകള്‍ തല്ലി പൊളിച്ചു ഞാന്‍
"പൊങ്കാല" മാത്രമടുപ്പിലാക്കി
നിത്യവും പൊന്തുന്ന വാതക ചര്‍ച്ചകള്‍
തലയില്‍ മിന്നായം ചേര്‍ത്തുവെച്ചു
മഴയില്‍ കുതിര്‍ത്ത യാ കുരുത്തോല തുമ്പുകള്‍
മാടി ഒതുക്കുവാന്‍ നേരമായി
ദൂര കളഞ്ഞ എന്‍ "ഊത്ത്കുഴല്‍"
മാറാല തട്ടി എടുത്തിടെണം ..........
പവര്‍ ഹോളിഡയസ്..............
--------------------------------------------
മഞ്ഞ വിളക്കിന്റെ ഇരുട്ടകറ്റാന്‍
വൈദുതി ആശാന്‍ വീട് കേറി
"ചിമ്മിണി" തട്ടുകള്‍ ദൂരെയാക്കി
"നീണ്ടവിളക്കുകള്‍" കേമനായി
ചുറ്റുന്ന "പങ്ക"കള്‍ കൂടെ വന്നെന്റെ
കൂമ്പാള "വിഷറി"കള്‍ അന്യമാക്കി
കുടു കൂടെ കോരുന്ന മോട്ടോര്‍ വന്നു
"കപ്പികരച്ചിലും" ഓര്‍മ്മയായി
തൊട്ടിയും കയറും ദൂരെ കളഞ്ഞു ഞാന്‍
തല മേലെ വെള്ളം നിറച്ചു വെച്ചു
ദേഹം ഇളകാതെ അരി മാവ് കൂട്ടുവാന്‍
മിക്സിയും ഗ്രയ്ന്റരും ദാസിയായി ..
കിച്ചണില്‍ അവള്‍കൊരു "തിണ"യോരുക്കി
മുത്തക്ഷി "അമ്മി"യെ പടിയടച്ചു
അന്യന്റെ വീടിനോടപ്പം പിടിക്കുവാന്‍
വേണ്ടാത്ത തോക്കയും വീട്ടിലേറി
വെപ്പും ,കുടിയും അലക്കലും കരണ്ടിലായ്
"ആശാ"ന്‍ തളര്‍ന്നു വിഷണ്ണനായ്..
പനിച്ചും ചുമച്ചും അവധികള്‍ പലതരം
സ്ഥിരമായ് ഒരു ദിനം അവധി വേണം
കുളിക്കാതിരിക്കാം അലക്കാതിരിക്കാം
ജീവിതഗന്ധിയാം സീരിയല്‍..........?
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ