==============================
ഖുര്‍ആനിന്റെ വെളിച്ചം ജീവിതം കൊണ്ട് വരച്ചു കാണിച്ച പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ ത്യാഗ മനസ്സോടു കൂടി സ്വജീവിതത്തില്‍ പകര്തലാണ് പ്രവാചക സ്നേഹം, കര്‍മ്മങ്ങളില്‍ "ഇഖ് ലാസും തൗഹീദും" വേണം, തൗഹീദില്ലാത പ്രവര്‍ത്തനങ്ങള്‍ റൂ ഹില്ലാത്ത ശരീരം പോലയാണ്., എണ്ണി പറയപ്പെട്ട സുന്നത്തുകള്‍ മറന്നു "നല്ല ബിദ്അത്തുകള്‍ക്"
തെളിവ് തേടി പോകുന്നവര്‍ സ്വര്‍ഗ്ഗ ലബ്ദിക്കുല്ല കുറക്കു വഴികള്‍ തേടുകയാണ്. മുസ്ലിം അവന്റെ ജീവിതത്തില്‍ ചൂടികൊണ്ട് നടക്കുന്ന ജീര്‍ണതകള്‍ മാറ്റാതെ, സ്വയം ചെയ്തു തീര്കേണ്ട അമലുകള്‍ ബാക്കി നിര്‍ത്തി അന്യായ മായി സമ്പാദിച്ചു കൂട്ടിയ പണത്തിന്റെ വിഹിതം കൊടുത്ത് ഉടലോടെ സ്വര്‍ഗത്തില്‍ പോകാം എന്ന് വ്യാമോഹികുകയാണ്..അവരുടെ പണം കൈ പറ്റി പള്ളി മന്ദിരങ്ങള്‍ പണിത്.അവര്‍ക്ക് വേണ്ടി സ്വലാത്തും പ്രാര്‍ത്ഥനയും നടത്തുകയാണ് "പണ്ഡിതന്‍" മാര്‍...
ശിര്ക്കിന്റെ പ്രചാരകര്‍ മറയാക്കുന്ന പ്രവാചക സ്നേഹം കണ്ടില്ലാന്നു നടിക്കരുത്
സ്നേഹവും പ്രാര്‍ത്ഥനയും പ്രവാചകനില്‍ സന്നിവേശിപ്പിച് അതിലൂടെ പ്രാര്‍ത്ഥന മഹാന്‍ മാറിലേക്ക് കുടിയിരുത്താന്‍ ശ്രമിക്കുന്ന ആത്മീയ വ്യാപാരികള്‍.., പണത്തിന്റെ വഴിയിലേക്ക് വിശ്വാസത്തെ പറിച്ചു നടുന്നു. പേരറിഞ്ഞതും അറിയാത്തത് മായ ഒരു പാട് "മഹാന്‍മാരുടെ" മഖ്ബറകള്‍ക്ക് "പേറ്റന്റ്" തേടുന്നവരും കുറവല്ല...യതീം ഖാനകളും അഗതി മന്തിരങ്ങളും മുന്‍ നിര്‍ത്തി പണം സ്വരൂപികുന്നവര്‍ അതിനുപയോഗിക്കുന്ന മാര്‍ഗവും വിശകലനം ചെയ്യണം. പ്രവാചകന്റെ തിരുശേഷിപ്പ് പോലും പണാഗമന മാര്‍ഗമായി കാണുന്നതിനെ എന്ത് പേരിട്ടു വിളിക്കും? "ബര്കത്ത് വിതരണവും", വിലനിലവാരം രേഖ പെടുത്തിയ "സ്വലാത്ത് സദസ്സുകളും". ഏതു നൂറ്റാണ്ടിന്റെ പിന്തുടര്‍ച്ചയാണ്..പ്രാവച്ചകള്‍ വിട്ടേച്ചു പോയ "രണ്ടുകാര്യങ്ങള്‍" മുറുകെ പിടിക്കാനുള്ള പ്രതിജ്ഞയാവട്ടെ ഇന്നത്തെ നബിദിന ചിന്തയില്‍...
സര്‍വ്വ ശക്തന്‍ നമ്മെ എല്ലാവരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ , മുത്ത് നബിയേ സസന്തോഷം കണ്ടു മുട്ടാന്‍ ഇടയാവട്ടെ...
അസ്സലാമു അലൈകും
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ