ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 17, വ്യാഴാഴ്‌ച

സുഹറ

സുഹറ 
---------------------------------------------------
സൂറേ.. സൂര്‍..
ഹോ! ഏട പോയോളീ ഈ പഹചി ..?
ബെഡ് റൂമില്‍ നിന്നും നീണ്ട നിലവിളി പാത്തുമ്മ യാണ് സൂറയുടെ ഭര്‍ത്താവിന്റെ ഉമ്മ 
അടുക്കളയിലെ സര്‍കസ് കളിക്കിടെ സുഹറ ഓടിവന്നു
'എന്താ ഉമ്മാ" 
"യ്യ് ആ പയ്യ് എന്തിനാ കരേന്നു നോക്കിയാ"
"എന്റുമ്മാ അത് ഇവിടുത്തെ പയ്യ് അല്ല " "വേണ്ടാത്തദേ ഈ ഉമ്മ കേള്‍ക്കൂ അവള്‍ മനസ്സില്‍ പിറുപിറുത്തു" 
സുഹറ വീണ്ടും അടുക്കളയിലേക്ക് ഓടി സുഹറയുടെ ദിവസം തുടങ്ങുന്നത് സുബഹിക്ക് തന്നെ എഴുനേറ്റ് ഉമ്മാനെ തോളില്‍ താങ്ങി പ്രഭാത കാര്യങ്ങള്‍ നിറവേറ്റി, ചുടു ചായയും കൊടുത്ത് ജനാലകള്‍ തുറന്നിട്ട് അടുക്കളയിലേക്ക് ചേക്കേറും അഞ്ചിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ ഉണ്ട് അവരെ നേരത്തെ ഒരുക്കണം അടുക്കളയില്‍ കുക്കറിന്റെ നിലവിളിയും മിക്സിയുടെ കരചലിനും ഇടയില്‍ "മിനിഫോ മിനിഫോ" കളിക്കണം എന്നാലെ നേരത്തിനു കുട്ടികളെ ഒരുക്കാന്‍ കഴിയൂ. ഓരോ പണികള്‍ക്കിടയിലും അവള്‍ വിളിച്ചു കൊണ്ടേ ഇരുന്നു 
പാച്ചൂ (ഫാസില്‍)ഇച്ചൂ (ഇര്‍ഷാദ്)...
വിളികള്‍ അടുക്കളയില്‍ ചുറ്റി തിരിഞ്ഞതല്ലാതെ അവരാരും വന്നില്ല ഒടുവില്‍ അവരെ തട്ടി വിളിച്ചു ബ്രഷില്‍ പേസ്റ്റു തേച്ചു കയ്യിൽ കൊടുത്ത് സ്നേഹത്തോടെ അവരെ ശാസിച്ചു കാരണം കുറച്ചു ഒച്ചത്തില്‍ പറഞ്ഞാല്‍ അത് മതി അന്നത്തെ നേരം കളയാന്‍. ഈ സര്‍കസ്സി നിടായിലാണ് ഉമ്മാന്റെ വിളി അറ്റന്‍ഡ് ചെയ്തില്ലങ്കില്‍ തെറിയുടെ പോടീ പൂരം.മക്കളെ സ്കൂളില്‍ പറഞ്ഞയച്ചു ഉമ്മാക് ചായയും കൊടുത്ത് അലക്കാന്‍ പോയതാ വീണ്ടും വിളി
"സൂറാ" ....
സൂറ ഓടിച്ചെന്നു അരികത്ത് അയലത്തെ "മഹിതേച്ചി" ഇരിപ്പുണ്ട് അവരോടു ഉമ്മ പറയുന്നു 
"ഇബടെ എന്ത് പത്രാസ് ഇണ്ടേറ്റെന്താ എനക്ക് ഒരു പിഞ്ഞാണം ചായ കിട്ടണെങ്കില്‍ ഞാന്‍ ഇബ്ട കെടന്നു അട്ടായിക്കണം". 
മഹിതെച്ചിക്ക് എന്നോട് വല്ലായ്മ തോന്നിയോ എന്തോ.....? 
"ചേച്ചി ഞാന്‍ ഇപ്പൊള്‍ ചായ കൊടുത്ത് പാത്രം എടുതിറ്റെ ഉള്ളൂ". 
ചേച്ചി ചിരിക്കുക മാത്രം ചെയ്തു. മൂന്ന് നേരം മരുന്നും നടക്കാനും ഇരിക്കാനും തന്റെ "കൈ" താങ്ങായ് കൊടുത്തും സുഹറ ഉമ്മയെ സുശ്രൂഷിച്ചു. നാളെ ഞാനും ഈ അവസ്ഥയില്‍ ആവുമെന്നും പ്രായ മുള്ളവരോട് കരുണ കാണിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നും അവള്‍ വിശ്വസിച്ചു 
ഒരു ദിവസം "മറിയം" വന്നു സുഹറയുടെ ഭര്‍ത്താവിന്റെ സഹോദേരി. ഉമ്മയുടെ മുറിയില്‍ കയറിയ അവര്‍ പിറുപിറുക്കാന്‍ തുടങ്ങി 
"ഹും ബെഡ് ഷീറ്റ് നോക്ക് അലകീറ്റ് എത്ര കാലമായി ? ഉമ്മാന്റെ കോലം നോക്ക് ഭക്ഷണം കഴിക്കുന്ന വീടാന്നു പറയുമോ ? മൂന്നു നേരം നീയും മക്കളും വെട്ടി മുനുങ്ങുനുണ്ടല്ലോ എന്റെ ആങ്ങള സമ്പാദിക്കുന്നത് ? ഇങ്ങക്ക് ആവൂലെ പറ എനിക്കുമുണ്ട് വീട് ഞാന്‍ അങ്ങോട്ട കൂട്ടും" സുഹറക്ക് ചൊറിഞ്ഞു വന്നു അവള്‍ മെല്ലെ പറഞ്ഞു 
"എന്നാ അതാ നല്ലത്" വേണ്ടത് ഒന്നും കേള്‍കാത്ത കാത് അത് വെക്തമായ് കേട്ടു. 
"ഹും അസത്ത് നീ ഒക്കെ വന്നു കേറിയതാ ഈ വീടിന്റെ ബര്കത്ത് തന്നെ പോയത്. കയ്യും കാലും കാട്ടി എന്റെ ആങ്ങളെയെ മയക്കി എടുതിറ്റ് ഇപ്പൊ തോന്നിയാസം പറയുന്നു"
ഞാന്‍ എന്നാ ഇത്താ പറഞ്ഞത് സുഹറക്ക് കരയാനാണ് തോന്നിയത്.
"ഓക്ക് ഓളെ കുട്ടിയെള നോകാനല്ലേ നേരം" എന്ന് 
ഉമ്മ കൂടി പറഞ്ഞപ്പോ സുഹറക്ക് സഹിച്ചില്ല. ഒരു ദിവസം മക്കളുടെ പി. ടി. എ. മീറ്റിങ്ങിനു പോയി മടങ്ങി വരുമ്പോള്‍ അല്പം വൈകിയിരുന്നു ഉമ്മാക് കഞ്ഞി കൊടുത്തിടാണ് പോയത് അന്ന് ചോറ് മായി ഉമ്മാന്റെ മുറിയെലെതിയ സുഹറയോട് പാത്തുമ്മ പറഞ്ഞു 
"ചോറ് ഇന്റെ ബാപ്പാക് കൊണ്ട കൊടുക്ക്" ഉമ്മയുടെ വായിലെക്ക് ചോറുരുള യുമായ്‌ നീട്ടിയ സുഹറയുടെ കൈ തട്ടി തെറിപ്പിച്ചു കൊണ്ട് പറഞ്ഞു. 
"അല്ല "പോലിയാട്ചി" നീ ഏട്യാ തുള്ളി കൊണിച്ചു പോയത് എന്നെ പട്ടിണികിടണ മെന്നാ ഇന്റെ ബിജാരം? 
നാളിതു വരെ ഉമ്മ പറഞ്ഞ എല്ലാ വാകുകളും സഹിച്ച സുഹറക്ക് "പോലിയാട്ചി" എന്ന് വിളിച്ചത് സഹിച്ചില്ല അവളന്ന് ആദ്യ മായി ഉമ്മാനോട് മറുവടി പറഞ്ഞു "എല്ലുമ്മാ നിങ്ങളെന്തിനാ ഇങ്ങനെ വേണ്ടാതരം പറയുന്നത് "
നിലത്ത് ചിതറിയ ചോറ് മണികള്‍ കൊപ്പം അവളുടെ കണ്ണ് നീരും വീണു നനഞ്ഞു. 
"ഹും.. ഇഞ്ഞി എന്നോട് എതിര് പറയാന്‍ ആയോ ഇനി ഒരു ദെവസം ഞാനീട നിക്കൂല". 
പ്രഭാത കൃത്യങ്ങള്‍ക്ക് സുഹറയുടെ തോളില്‍ തൂങ്ങി നടക്കാറുള്ള പാത്തുമ്മ 
കട്ടിലില്‍ നിന്നും എഴുനേറ്റ് പുതപ്പും തലയണയും എടുത്ത് ചുമരിനെ താങ്ങായ് പിടിച്ചു പുറത്തേക്ക നടന്നു. അടുക്കള ഭാകത്ത് 
കെട്ടിയ വിറക് കൂടയുടെ കൊലായിയില്‍ പോയി കിടന്നു പുലഭ്യം തുടങ്ങി. സുഹറയുടെ വീട്ടിലെ കൌതുകങ്ങള്‍ക്ക് എന്നും കാതോര്‍ക്കുന്ന അയല്കാര്‍ക്ക് കിട്ടിയ ഒരു "ചാകര" അവര്‍ കൂട്ടമായ്‌ വന്നു പാത്തുമ്മയുടെ വാക്കുകള്‍ കേട്ട് അവര്‍ അമ്പരന്നു 
സത്യമറിയാന്‍ ഒരു വാക്ക് പോലും സുഹറ യോട് ആരും ചോതിച്ചില്ല. വന്നവരില്‍ കേമന്‍ മറിയത്തിനു ഫോണ്‍ ചെയ്തു 
അങ്ങേ തലക്കല്‍ മറുവടി ഉണ്ടായി
"എനക്ക് വരാനൊന്നും പറ്റൂല എന്റെ പയീനെ കോയീനെ ആരാ നോക്കുവ ?. ആട ഉണ്ടല്ലോ ഒരു കെട്ടിലമ്മ ഓളോട് തന്നെ നോക്കാന്‍ പറ" 
മറിയവും യും കൈ ഒഴിഞ്ഞു.സുഹറ നെഞ്ജ് പൊട്ടി കരയുകയാണ് 
പാത്തുമ്മ പുലഭ്യവും നിലവിളിയും തുടര്‍ന്നു, കൂടി നിന്നവര്‍ ഓരോരുത്തരായ് പിരിഞ്ഞു തുടങ്ങി. സുഹറ യുടെ ടെലഫോണ്‍ ബെല്ലടിച്ചു. അബ്ബാസാണ് വിളിക്കുന്നത് സുഹറയുടെ ഭര്‍ത്താവ്, തന്റെ ദുഃഖങ്ങള്‍ മനസ്സിലൊതുക്കി സന്തോഷം മാത്രം ഷെയര്‍ ചെയ്യുന്ന സുഹറ കരച്ചില്‍ ഒതുക്കി ചിരി വരുത്തിയാണ് ഫോണ്‍ എടുത്തത്. "എടീ നിനക്ക് മാസാമാസം കിട്ടുന്ന പണത്തിന്റെ നന്ദിയാണോ ഇത്? എന്റെ വൃദ്ദയായ ഉമ്മ അവര്‍ എത്ര കാലം ഇനി ജീവിക്കും അത് വരെ യെങ്കിലും നിനക്ക് ..... ...സുഹറയുടെ നെഞ്ചിടിപ്പ്‌ കൂടി തലയില്‍ കടലിരമ്പി, കണ്ണുകളില്‍ ഇരുട്ട് കയറി............... "അബ്ബാസ്കാ ..............നിങ്ങളും ...

അഷ്‌റഫ്‌.എസ്സം.വരിക്കോളി

1 അഭിപ്രായം: