ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 7, തിങ്കളാഴ്‌ച

മോഹം .................................



=====================================
എന്തെന്തു വേഷങ്ങള്‍ ആടീടണം ഞാന്‍
ജീവിത നാടകം തട്ടിലേറാന്‍ 
സ്വപ്നങ്ങളൊക്കയും ഭാന്ധമായ് പേറിഞ്ഞാന്‍ 
സ്വര്‍ണം വിളയുന്ന നാട്ടിലെത്തി ..

ആടാത്ത വേഷങ്ങള്‍ എണ്ണം കുറയുന്നു 
ആടി തളര്ന്നതോ നൂറായിരം  
ആശിച്ച വേഷങ്ങള്‍ "പിണ" മായ് കിടക്കുന്നു 
മോഹ കിടക്കയില്‍ കൂംബാരമായ് 

ഇന്നലെ ഞാനൊരു "കോമര"നെങ്കില്‍ 
ഇന്നു ഞാന്‍ വെറുമൊരു "കുചേലന്‍"  
"കാളിയ" വേഷവും പഞ്ഞമില്ലിവിടെ 
"കഷായ" വേഷവും തേടിയെത്തും 

ഓണം പിറന്നതും മാവേലി വന്നതും 
കൂടെ പിറപ്പുകള്‍ ആസ്വതിച്ചു 
ഇന്നലെ "ഉറങ്ങിയ" മീന്‍ കറി ചട്ടിയില്‍ 
റൊട്ടികള്‍ മുക്കിഞ്ഞാന്‍ ഓണ മുണ്ടു 

നാളെ ഉദിക്കുന്ന മോഹ നിലാവിനായ് 
കണ്ണ് തിരുമ്മി ഞാന്‍ കാത്തിരുന്നു 
"രുദ്ര"നുതിച്ചതും "നൈല്‍" നിറഞ്ഞതും
"വേഷപകര്‍ച്ച" യിലായിരുന്നു...

വേഷങ്ങളോക്കയും ഊരിവെച് 
എന്നിലെ ഞാനായ് മാറിടെണം 
താരാട്ട് പാടാത്ത മക്കളോടോന്നിച്ചു
സ്വപ്നഗേഹത്തിന്റെ പൂമുഖ പടിയിലായ്   
ശിശിരവും വസന്തവും ഒരുമിച്ചു കാണണം  
ഒരു വേളയെങ്കിലും...........................    

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
07/01/2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ