ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 19, ശനിയാഴ്‌ച

ഞാനും ഉപ്പൂപയും




എന്റെ വല്യൂപ്പ
-------------------------
നാദാപുരത്ത് തുണി കച്ചറായിൽ  സി ടി റായിരുവിന്റെ  ഇപ്പോളത്തെ തുണിക്കടയുടെ അപ്പുറം മൂലയിലായി ഒരു തയ്യൽ കട ഉണ്ടായിരുന്നു കളരികണ്ടി അബ്ദുല്ലക്ക ആയിരുന്നു അതിന്റെ ഉടമ എന്നാണു എന്റെ ഓര്മ്മ അവിടെ "മാറുവെച്ച കുപ്പായവും" "കള്ളി കിടക്കയും" തുന്നുന്ന ഒരു തയ്യൽ കാരൻ ഉണ്ടായിരുന്നു ചെരിയനടക്കൽ അമ്മദ്ക്ക (മിഷീൻ കുനിയിൽ താമസം ) അതാണ്‌ എന്റെ വലിയുപ്പ സ്കൂൾ വിട്ടാൽ അവിടെയാണ് എന്റെ കളി നാരങ്ങ മുട്ടായിയും ചില്ലറ പൈസയും കിട്ടും അതിലേറെ എനിക്കിഷ്ട്ടം ഉപ്പാപ്പന്റെ ടൈലറിംഗ് മിഷ്യൻ  ചവിട്ടി കളിക്കലാണ് ഉപ്പൂപ്പ പുറത്ത് പോകുമ്പോൾ എന്നാലാവുന്ന വേഗത്തിൽ ഞാൻ ചവിട്ടി തിരിക്കും നൂലുകൾ പിരിഞ്ഞു കിടക്കുന്നത് കണ്ടാൽ അവർ എന്നെ വഴക്ക് പറയും പക്ഷെ അതിലും ഒരു സ്നേഹത്തിന്റെ ഈണം ഉണ്ടായിരുന്നു

ഒരു ദിവസം ഉപ്പാപ്പ പറഞ്ഞു

അസര്‍പേ...ഞി ആ കഞ്ഞിപ്രാക്കിന്റെ കീസേന്നു രണ്ടുറുപിയ  എടുക്ക്
കട്ടിന്റെ അടീലുണ്ട് "ചിമ്മിണിതെനക്ക്"  "മാപ്പിടിയെ"മ്മന്നു "കൌപ്പനും" എടുത്തിറ്റ് "കണ്ട്രോള്" പീടിയെലേക്ക് നടക്ക്.

ഞി ബേം പോണെ , ഞാന്‍ ബയ്യ ബെര.
ആട എത്തിയാല് രണ്ടെസ്തെ അരിയും, പവുതി ചിമ്മിണിയും ചേര്‍പ്പിക്ക്.
ഇക്കുറിയത്തെ പഞ്ചാര മന്നുക്കൊളീ..?
അല്ലെ മാണ്ട പയിസ തെയൂല ..

ഉപ്പൂപാന്റെ വാക്കുകള്‍ പാതി മനസ്സിലായും ബാക്കി മനസ്സിലാക്കിയും ഞാന്‍ അവിടെ തന്നെ നിന്നു., എന്റെ നില്‌പ്പ് കണ്ടപ്പോള്‍ ഉപ്പൂപ വീണ്ടും തുടങ്ങി ..

ഞി ന്താഞ്ഞാ കുറുക്കന്‍ നോക്കുമ്പോലെ നോക്കുന്നത്..? ആ കൊട്ട അരൂലെങ്ങാന്‍ ബെക്ക്.. മീന്  ഞമ്മക്ക് മന്നിറ്റ് മാങ്ങ..

എന്റെ കയ്യിൽ തെങ്ങോല കൊണ്ട് മടഞ്ഞ മീങ്കൊട്ട ഉണ്ടായിരുന്നു
ഞാന്‍ കയ്യിലെ മീന്‍ കൊട്ട പീടികയുടെ മൂലയില്‍ വെച്ച് പോകാന്‍ ഒരുങ്ങി., വീണ്ടും ബാപ്പയുടെ ഉപദേശം ...

നോക്ക്.. ഞി എടെലൂട്ടെ പോണ്ടേ "പെരാന്നായി" ഇളളതാ..
ഇന്നലെ ഞാന്‍ പീടിയ അടചു പോവുമ്മൊ
രണ്ട് നായിക്കള്‍ ബയീന്ന്  തിരീന്നു
ഞാനോരി കല്ലിങ്ങ് എടുത്തെരെ രണ്ടും "ചിപ്പീംകണാര"..

ഒരു പാട് സ്നേഹവും അതിലേറെ ഉപദേശവും തന്ന എന്റെ വല്യുപ്പ ഇന്ന് ജീവിച്ചിരിപ്പില്ല വറുതിയുടെ കാലത്തും മറക്കാതെ എനിക്ക് വേണ്ടി കരുതി വെക്കാറുള്ള നാരങ്ങ മുട്ടായിയുടെ ഓര്‍മ്മക്ക് മുമ്പില്‍ ഈ ടയലോഗ് സമര്‍പ്പിക്കട്ടെ.... വല്യുപ്പാക്ക്  മഗ്ഫിരത് നല്കണേ നാഥാ എന്നാ പ്രാര്‍ത്ഥനയോടെ... ഇന്നലയുടെ ഈ ഓര്‍മ്മകള്‍ ....

അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ