"ഞാന്‍"എന്ന "സീറോ"..........
==============================
അക്ഷര കൂട്ടങ്ങള്‍ വര്ണമായി കണ്ടു ഞാന്‍
ഉള്ളരി കൊണ്ടൊരു കഞ്ഞി വെച്ചു
പദ സമ്പത്തിന്‍ വറുതിയാലന്നന്റെ
വാക്കുകള്‍ ധൂളിയായ് ഉയര്‍ന്നു പോയി
വരികള്‍ക്കിടയില്‍ കല്ല് കടിക്കുവാന്‍
അക്ഷര പിശാചുകള്‍ കൂടെ നിന്നു
വായനക്കാരന്റെ പരിഹാസ ശരമേറ്റ്
വസ്ത്രം ധരിച്ചു ഞാന്‍ നഗ്നനായി..
"കടല്‍ ഗര്ജനങ്ങള്‍" കേട്ട് നടക്കവേ
വാചാലനാവാന്‍ മോഹമായി
വാചക കളരിയില്‍ പൂജക്കിരിക്കവേ
കൂകി വിളിച്ചെന്നെ ഖിന്നനാക്കി
ചിത്രം വരക്കുവാന്‍ ശിഷ്യനായ് ചെന്നു ഞാന്‍
വിറയുന്ന കൈകളാല്‍ വരകള്‍ പിടയവേ
ഗുരുനാഥനന്നോട് മന്ദ്രമോതി
പൂച്ചയെ കൊന്നവന്‍ ചിത്രം വരച്ചാല്‍
.............
മോഹങ്ങളോക്കയും ലോക്കറില്‍ വെച്ചു ഞാന്‍
കാലത്തിനൊപ്പം നടന്നീടവേ
മുഖ പുസ്തകത്തിന്റെ കളി മുറ്റമെന്നെ
മാടി വിളിചിന്നു കൂട്ട് കൂടാന്‍
സ്നേഹവും നന്ദിയുമോതിടുന്നു
വിദ്യതന്‍ സദ്യയില്‍ ഒരു പിടി ചോറുണ്ട്
ഞാനും കൃതാര്‍ത്ഥനായി ഇറങ്ങിടട്ടെ
പുതിയൊരു പുലരിയില്‍ കണ്ടുമുട്ടാന്‍
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ