======================================
യാതൊന്നു മുരിയാടാതെ എങ്ങു പോയ് മറയുന്നു നീ
ഇന്നലയുമവര്‍ വന്നു ബൂട്ടിട്ട കാലുകൊണ്ട്
നിന്‍ ബാപ്പ തന്‍ നെഞ്ചകം പൊളിക്കുവാന്‍
നിന്നുടല്‍ മാത്രം വെണ മവര്‍ക്ക് ..
തെളിയാത്ത കേസുകള്‍ തെളിയിചെടുക്കാന്‍ ...
വാര്‌ദക്യ വേദനകള്‍ മതിയോള മുണ്ടെനിക്ക്
നീ തന്ന വേദനകള്‍ ക്കകമ്പടി പൂകുവാന്‍....
ഈ കരം കൊണ്ട് ഞാന്‍ പിച്ച നടപ്പിച്ചു
ഈ മുഖം ചേര്‍ത്ത് ഞാന്‍ താരാട്ട് പാടി
എവിടെ പിഴചെന്റെ താരാട്ട് പാട്ടുകള്‍
ഉമ്മതന് വാക്കുകള്‍ തള്ളി കളയുവാന്‍
നിന്നെ പഠിപ്പിച്ച മത മേത് ? വേദ മേത് ?
അന്യ രാജ്യത്തിന്റെ കൈപ്പണം പറ്റിയ
മുല്ല മാരോതുന്ന കള്ള വാക്യങ്ങളോ ?
കൂടെ പിറപ്പിന്റെ കൈ കാലു വെട്ടുവാന്‍
കൂട്ട് നില്‍കില്ലൊരു പ്രത്യയശാസ്ത്രവും
അമ്മ രാജ്യത്തോട് സ്നേഹം ജനിക്കണം
വിശ്വാസ കാര്യം പൂര്‍ണത യെത്തുവാന്‍
രാജ്യ ദ്രോഹത്തിന്റെ പട്ടിക കോളത്തില്‍
എന്‍ ചോര തുടിപ്പുകള്‍ മുദ്ര യാകുമ്പോള്‍
വേദനയോടെ ശപിചീടുന്നു ഞാന്‍ ...
കുഞ്ഞായ് ചുമന്നയെന്‍ ഗര്‍ഭപാത്രത്തെയും
അഷ്‌റഫ്.എസ്സം. വരിക്കോളി
04/01/2013
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ