ചെക്കന്‍ പെണ്ണിനെ ഒന്ന് കാണട്ടെ രണ്ടാള്‍കും അങ്ങോട്ടു മിങ്ങോട്ടും ഇഷ്ടായാല്‍ പിന്നെ അങ്ങ് നടത്താന്നെ ..
കാരണവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരു മഴ പെയ്തു ചോര്‍ന്നത് പോലെ ...എന്റെ ഒഴിവു കാലത്തിന്റെ കോളങ്ങള്‍ "ശൂന്യ" മായി മറിക്ക പെടുമ്പോള്‍ ആതി ഇല്ലാതല്ല...
അടുത്ത ദിവസം കാലത്ത് തന്നെ ഉള്ളതില്‍ "ചെത്ത്" ഷര്‍ട്ടും ജീന്‍സ് പെന്റും അണിഞ്ഞു കണ്ണാടിയെ ചെരിഞ്ഞും മറിഞ്ഞും നോക്കി ഷൌക്കത്ത്ന്റെ വരവും കാത്ത് കോലായില്‍ "അടി" അളന്നു നടന്നു. ഷൌക്കത്ത് വേണം ബൈക്ക് ഓടിക്കാന്‍ അവന്റ പുറകിലാണ് യാത്ര നാട്ടില്‍ ഒരു വിദം ഗള്‍ഫ് കാര്കൊക്കെ കൊടുക്കുന്ന "തടി" അവന്റെതെ ഉള്ളൂ കല്ല്യാണം കഴിചില്ലങ്കിലും ഇത്തരം കാര്യങ്ങളില്‍ പി എച് ഡി എടുത്ത ആളാ..
ഞാന്‍ ഷൌകതിന്റെ പിന്നില്‍ കയറി ഇരുന്നു ബൈക്ക് സ്ടാര്ട്ട് ചെയ്തില്ല പുറകില്‍ നിന്നും വിളി
"മോനെ ഷൌകൂ സൂഷിച്ചു പോണേ കുണ്ടും കുയ്യും ഇള്ള റോഡാ"... ഉമ്മാന്റെ ഉപദേശ കുറി... ഞങ്ങള്‍ കണ്ണും ചിമ്മിയാ വണ്ടി ഓടികുകാന്നാ ഉമ്മാന്റെ ബിജാരം... ഉപദേശം വരവ് വെച്ച് ഷൌക്കത്ത് നീട്ടി ഒന്ന് മൂളി..
യാത്ര തുടങ്ങിയപ്പോള്‍ ഷൌക്കത്ത് എന്നോട് ചോതിച്ചു
"എടാ നിസാറെ നീ ആട എത്തിയാല് പെണ്ണിനെ കാണാന്‍ നിന്നെ അകത്ത് വിളിക്കും നീ എന്താ ചെയ്യാ .?"
"എന്താ ചെയ്യാ ...?"
ഞാന്‍ പറഞ്ഞു തരാം ആദ്യായിറ്റ് ഓളോട് പേര് ചോതിക്കണം, പിന്നെ ഏതു വരെ പഠിച്ചു എന്ന് ചോതിക്കണം ഓളെ ഡിഗ്രീ അറിയാനല്ല..മ്മക്ക് ഒളെ കൂറ്റ് ഒന്ന് കേക്കണ്ടേ കിളി കൂറ്റാണോ ആണിന്റെ കൂറ്റാണോ എന്നറിയാനാ
"ങാ എന്നിറ്റ്"..........
ഇതിനു രണ്ടിനും ഓള് മറുവടി പറഞ്ഞാല്‍ ഓളോട് പോയിക്കോള്ളാന്‍ പറയണം.. ഓള മണ്ടാഞ്ഞിട്ടല്ല ഓള് നടന്നു പോകുമ്പം ഞമ്മക്ക് കാണാലോ ഓക്ക് ചട്ടയോ മുടന്തോ ഒക്കെ ഉണ്ടോ എന്ന്....എങ്ങനെ ഐടിയ ..?
മുമൂൂ.. കൊള്ളാം..ഞി പെണ്ണ് കെട്ടീക്കില്ലങ്കിലും ...............
ഞങ്ങള്‍ ആ വീട്ടില്‍ എത്തി കുറച് പ്രായം തോന്നിക്കുന്ന ഒരാള്‍ "ബടാപ്രത്ത്" ഇരിക്കുന്നുണ്ട് കണ്ടിറ്റ് കുട്ടിയുടെ ഉപ്പയാകും ....
ഞങ്ങളെ കണ്ട മാത്രയില്‍ വളരെ ഭവ്യതയോടെ അയാള്‍ സ്വീകരിച്ചിരുത്തി സലാം ചെല്ലലും പേര് പറച്ചിലും കഴിഞ്ഞു
"എന്നാ പിന്നെ പെണ്ണിനെ കാണണ്ടേ ഇങ്ങോട്ട് പോനോളീ...അദ്ദേഹം ഞാങ്ങളെ അകത്തേക്ക് വിളിച്ചു ഞാന്‍ ഷൌകത്തിന്റെ കൈ പിടിച്ചു പറഞ്ഞു "നീയും വാ........."
"എന്ത് ....നീ യല്ലേ കെട്ടുന്നത് നീ മാത്രം കണ്ടാ മതി അതാ നടപ്പ്"
അകത്തേക്ക് നടകുമ്പോള്‍ തന്നെ ഹൃദയ താളം എനിക്ക് കേള്‍കുമാറുച്ചത്തില്‍ "കച്ചേരി" തുടങ്ങിയിരുന്നു അകത്തു കയറി അവളെ കണ്ടതും ഒരു കൊള്ളി മീന്‍ കാലിന്റെ ചെറു വിരളില്‍ കയറി തലയിലൂടെ എങ്ങോ പറന്നു പോയി...ഒരു പുഞ്ചിരിയുമായി അവള്‍ അടുത്ത വന്നപ്പോള്‍ പണ്ട് സാഹിത്യ സമാചത്തിനു പ്രസംഗിക്കാന്‍ നിന്നതാണ് ഓര്‍മ്മ വന്നത് അന്ന് "മുട്ട്ടി" കാണാതിരിക്കാന്‍ പ്രസംഗ പീഠമെങ്കിലും ഉണ്ടായിരുന്നു ഇവിടെ ......... അവളുടെ നോട്ടം എന്റെ കാലിലൊട്ട് ആവല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ഷൌക്കത്ത് പറഞ്ഞു വെച്ച ചോദ്യങ്ങളിലേക്ക് ചിന്ത ഓടിച്ചു. ഒരു ദൈര്യത്തിനു കൈ രണ്ടും ചേര്‍ത്ത് പിടിച്ചു ഉരച്ചു നെഞ്ചോടടുപ്പിച്ചു പിന്നെ പാന്റിന്റെ പോക്കറ്റിലോട്ടിട്ടു .. ചോദ്യത്തിലേക്ക് കടന്നു തുടക്കം തന്നെ പാളി.. "പേ ..ബെ ..പെരന്താ ................." അവള്‍ ചിരിച്ചു കൊണ്ട് മറുവടി പറഞ്ഞു "സലീന" ........... ഞാന്‍ തല ഉയര്‍ത്തി അവളെ ഒന്ന് നോക്കി അവളുടെ നോട്ടം എന്റെ വിറയ്ക്കുന്ന കാലിലെക്കണോ എന്നറിയാന്‍.. ഭാഗ്യം അവളും തല താഴ്തിയാണിരിക്കുന്നത്.. എന്റെ അടുത്ത ചോദ്യത്തിനായി രണ്ടു വട്ടം മുരടിയും നാലു വട്ടം ഉമി നീര് കൊണ്ട് തൊണ്ട നനച്ചും ഞാന്‍ ദൈര്യ മെടുത്തു പക്ഷെ ശബ്ദം പുറത്ത് വന്നപ്പോള്‍ പ്രേതത്തെ കണ്ട ഹരിശ്രീ അശോകന്റെ ശബ്ദം പോലയാണ് ചോദ്യം പോയത് "എന്ത്... എത്രയാ.... പഠിക്കുന്നത്".. "പത്താം ക്ലാസ് കഴിഞ്ഞു" അവളുടെ ഉത്തരത്തിലും വിറയല്‍ ഉണ്ടായിരുന്നു... മുന്നാമത്തെ പറയലിന് ശബ്ദം കൊണ്ട് ഒരു പരീക്ഷണത്തിന് മുതിരാതെ ഞാന്‍ ആങ്ങ്യ ഭാഷയില്‍ അഭയം തേടി..... അവള്‍ നടന്നു തീരുന്നതിനു മുമ്പ് തന്നെ ഞാന്‍ പുറത്തേക്ക ചാടി. ജിമ്മ് കയിഞ്ഞു വരുന്നവനെ പോലെ വിയര്‍പ്പില്‍ കുളിച്ച എനിക്ക് ..ചാരു വടിയില്‍ വെച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളം മൊത്തമായി കുടിക്കാനുള്ള ദാഹ മുണ്ടായിരുന്നു പക്ഷെ ........
അമ്മദ്ക്കാനൊട് സലാം പറഞ്ഞു ഷൌകത്തിന്റെ പിന്നില്‍ കയറി ഇരിക്കുമ്പോള്‍ നൂറായിരം ചോദ്യങ്ങളായിരുന്നു മനസ്സില്‍
എന്റെ ഈ പരവേശം കണ്ടു ഷൌക്കത്ത് ചോതിച്ചു
"അല്ലടാ.. ഇഞ്ഞി കോളേജിലൊക്കെ എത്തിര പെണ്‍ പിള്ളേരെ പഞ്ചാര അടിചതാ എന്നിറ്റ് ഇപ്പോ ഇങ്ങനെ ...?"
"ന്റെ മോനെ പഞ്ചാരടി വേറെ "പെണ്ണ്കാണല്‍" വേറെ അതൊന്നു അനുഭവിച്ചറിയുക തന്നെ വേണം ....'
അഷ്‌റഫ്.എസ്സം.വരിക്കോളി
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ