============================
കാഴ്ചകള്‍ കാണാന്‍ കണ്ണ് തന്നു
കേള്‍വികള്‍ അറിയാന്‍ കാതു തന്നു
ചലിക്കുന്ന കാലും മിടിക്കുന്ന നെഞ്ചും
രുചിക്കുന്ന നാവും നിനക്ക് സ്വന്തം
പറഞ്ഞില്ലൊരു വാക്ക് നന്ദി യായ് ഞാനേ
കുതിക്കും ദുനിയാവിന്‍ പള പളപ്പില്‍
നീ തന്ന ജന്മവും നീ തന്ന ദ്രവ്യവും
സ്വാര്‍ത്ഥമാം വഴിയെ വിറ്റഴിച്ചു
മുതലുകള്‍ കുന്നായ് കുമിഞ്ഞു കൂടി
പാപിയായ് കാലം കഴിച്ചു കൂട്ടി
വേത വാക്യങ്ങള്‍ ഇരുട്ടിലായി
നഗ്നത കണ്ണിനു ശോഭ നല്‍കി
"ബാങ്കൊലി"ക്കുത്തരം നല്കീല ഞാന്‍
"കിളിമൊഴി"കള്‍ക്കെന്നും കാതോര്‍ത്തു ഞാന്‍
നന്ദി മറന്നൊരു ജനതക്കുമേല്‍
ആപത്ത് പേമാരി പെയ്തിറങ്ങും
നിത്യവും കേള്‍കു മീ കലികാല വാര്‍ത്തകള്‍
ദൈവ കോപത്തിന്റെ മറ്റൊലിയോ ..?
മരണം കഴിഞ്ഞു ഞാന്‍ നിന്നിടം പൂകുമ്പോള്‍
"അന്ധ"നായ് എന്നെ നീ മാറ്റിടല്ലെ
"സജത"കള്‍ കൂട്ടിഞ്ഞാന്‍ വിനയനാവാം
സഫലമായ് തീരാന്‍ കരുണ വേണം
കര്‍മ്മളോക്കയും വിഹിതമായി നല്‍കി നീ
"പാപ്പരായ്" എന്നെ കൈ വിടല്ലേ...
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ