ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 22, ചൊവ്വാഴ്ച

ഉമ്മാമ ..............................



എനിക്ക് ഒരു ചെറിയ ജലദോഷം വന്നാല്‍ ഉമ്മമാക് പേടിയാണ്, 
 ചൂട് പുതപ്പില്‍ പൊതിഞ്ഞു വെച്ചും  മൂക്കിലും നെഞ്ചിലും അമ്രുതാഞ്ചനും തടവി അടുത്ത് തന്നെ ഇരിക്കും 
ഉമ്മാമയുടെ സാമിപ്യം വല്ലാത്ത ആശ്വാസം തരുമായിരുന്നു  ഉമ്മാമ എഴുനേറ്റ് പോകാതിരിക്കാന്‍ ഞാന്‍ ഇടക് മൂളികൊണ്ടിരിക്കും ഞാന്‍ ഉറങ്ങീറ്റ്  വേണം ഉമ്മമാക് ഉറങ്ങാന്‍ എന്റെ മുടിയിലൂടെ കൈ ഓടിച്ചു "പേന്‍" തപ്പുകയാന്നു., ഉമ്മാമ എന്നും അങ്ങിനെയ അടുത്ത് ചെന്നാല്‍ തുടങ്ങും തലയില്‍ തപ്പാന്‍ എന്തോ വലിയ നിധി കിട്ടിയ പോലെ നുള്ളി പറിച്ചെടുത് പെരു വിരളില്‍ വെച്ച് പൊട്ടികും ഷൂൂൂൂ എന്നൊരു ശബ്ദവും ഉണ്ടാക്കും."ന്റെ മോനെ ഇഞ്ചെ തലേല് "നങ്കലം ഈരാന്നല്ലൊ" ഒരു കമെന്റും പാസ്സാക്കും. ഞാന്‍ ശ്വാസം കിട്ടാതെ         ഉരുണ്ട്ക ളികുമ്പോള്‍ ഉമ്മാമ ഒരു പാട്ട് പാടി..................

"ന്റെ മോന് തീരെ ബയ്യെ ബയിചേറെ 
കൊമ്പന്‍ ജാതി കുളിയ ബേണം ബയിചെറെ 
ഇഞ്ചിനീറ്റില്‍ തയച്ചു കുടിക്കണം ബയിചെറെ" ..

പാട്ട് ഏതുവരെ എത്തി എന്ന് കേട്ടില്ല പിറ്റേ ദിവസം ഉമ്മാമ കാച്ചി മുണ്ടും അടികുപ്പയവും അതിനു മേലെ ഒരു കുപ്പായവും തട്ടവും അതിനെ മൊത്തം മൂടുന്ന വലിപ്പമുള്ള മറ്റൊരു കസവു പുള്ളി തട്ടവും പുതച് എന്റെ അടുത്ത് വന്നു 
"മോനെ എണീക്ക്... മ്മക്ക് കൊപാലന്‍ ബൈച്ചനെ പോയി കാണിക്കാലോ"എനക്കും രണ്ടീസായിറ്റ് തീരെ ബയ്യ തല പൊളക്ക്ന്നു" 
ഞാന്‍ ഇറങ്ങി ഉമ്മാമ ഒരു വലിയ കുടയുമായാ ഇറങ്ങുന്നത് ഞാന്‍ ചോതിച്ചു മഴ ഇല്ലാലൊ പിന്നെന്തിനാ കുട?
"ഹും അങ്ങാടീ കീയ്യണ്ടാടാ..."
എല്ലാവരും കുട തലയില്‍ ചൂടുമ്പോള്‍ ഉമ്മാമ കുടയെ മറയായി പിടിച്ചാണ് നടക്കുന്നത് ആളുകള്‍ കണ്ടാല്‍ ഒരു കുട നടന്നു പോകുന്നത് പോലെ ഉണ്ടാവും..,അന്നത്തെ സ്ത്രീകള്‍ കുടയില്ലാതെ പുറത്തിറങ്ങു മായിരുന്നില്ല മഴയോ വെയിലോ കൊള്ളാതിരിക്കാനല്ല കുടയാണ് അവരുടെ "ഹിജാബ് ",... വഴിയില്‍ ഞാന്‍ ഒരു പാട് ചോദ്യങ്ങള്‍ ചോതിച്ചു ഉമ്മാമ ഒന്നിനും മറുവടി പറഞ്ഞില്ല അങ്ങാടിയെ പേടിച്ചോ എന്തോ,.. ഉമ്മാമ ശ്വാസം പോലും കഴിക്കതെയാണോ പോകുന്നത് എന്നെനിക്ക് തോന്നിപ്പോയി 
ഗോപാലന്‍ വൈദ്യര്‍ ഞങ്ങളുടെ "ഫാമിലിഡോക്ടര്‍" നാദാപുരത്ത് അന്ന് രണ്ടു വൈദ്യന്‍മാരാ ഉള്ളത് ഒന്ന് വലിയ ഗോപാലനും ഒരു ചെറിയ ഗോപാലനും ഉമ്മാമ സ്ഥിരമായി പോകുന്നത് ബലിയ ഗോപാലന്‍ വൈദ്യരുടെ അടുത്താണ് 

"ബൈചെറെ  ഈ "ചിമിട്ടിനു" മേനഞാന്നു മൊതല്‌ മോന്തി ആയാല് ബീര്പ് കയീന്നില്ല". 
"മയ പെയീമ്മം ചെറിയോന്‍ തൊടങ്ങും കൊനായീലു ചള്ളേടുവാന്‍, ചീതൊ അടിക്കൂന്നു പറഞ്ഞാ കേക്കണ്ടേ ഓനിക്  കുംബോത്തം പിടിച്ചതാ"."ഒതിയാര്‍ക്ക കേടുന്നല്ലാണ്ട്  എന്ത് പറയോനാ"
"എനക്കും ഇത്തിന തലേതേക്കുന്നതും" ബേണം,.. ഒന്ന് ബേം തരീന്‍ "മോന്റുപ്പ" എത്തുന്നെന്റെ മുമ്പേ പൊരേല് എത്തണം ,ഉപ്പൂപാനെ  ഉമ്മാമ പറയുന്ന പേരാ "മോന്റുപ്പ" നേരിട്ട് വിളികുമ്പോള്‍ "ദൊക്കീന്നു" എന്നാവും..,  ഉമ്മാമ പറയാറുള്ള "തലേതേക്കുന്നത്"... "കഞ്ഞന്ന്യാതി വെളിച്ചണ്ണ"യായിരുന്നു എന്നറിയാന്‍ എനിക്ക് കാലം കുറെ കഴിയേണ്ടി വന്നു. ഞങ്ങള്‍ തിരിച്ചു വീട്ടില്‍ എത്തിയപ്പോളാണ് ഉമ്മാമ ശെരിക്കും ശ്വാസം വിട്ടത്  പെണ്ണുങ്ങള്‍ അങ്ങാടിയില്‍ ഇറങ്ങിയാല്‍ "കിയാമത്ത്നാള്‍"  വേകം വരും എന്നാ ഉമ്മാമ പറയുക ഞാനായിറ്റ് കിയാമം വേകം വരുത്തല്ലേ പടച്ചോനേ എന്ന് പ്രാര്‍ത്ഥിക്കും...,ചോറ് വെക്കാന്‍ അരി ഇടുമ്പോള്‍ ഒരു നുള്ള് വേറെ മണ്കലത്തില്‍ ഇട്ടു വെക്കുമായിരുന്നു ? "അത് മോനെ നാളേക്കാ" എന്ന് പറയുമ്പോള്‍ ഞാന്‍ കരുതിയത് അരി തീര്‍ന്നു പോകുമ്പോള്‍ എടുക്കാനായിരിക്കും... എന്നാല്‍ മാസം തികയുമ്പോള്‍ നിസ്കാര പള്ളിയിലെ മമ്മദ്ക്ക കൊണ്ട് വരുന്ന സഞ്ചിയിലേക്ക് അരി ഇട്ടു കൊടുകുമ്പോള്‍ ഉമ്മാമ പറയുമായിരുന്നു
"സലാത്ത് കഴിഞ്ഞു ദുആരക്കുമ്മം എന്റെ മോനും മാണ്ടി ദുആരക്കാന്‍  മൊയിലിയാരൊട് പറയണെ "
എന്റെ തലയില്‍ തടവി  "എന്റെ മോന്‍ ബലിയ ആളാവും" എന്ന പൊരുത്തവും.....ഇല്ലായ്മക്ക് നടുവിലും വല്ലായ്മ ഇല്ലാതെ മാസ തുടക്കത്തിലും ആണ്ടറുതിയിലും മുല്ലാക്കയെ വിളിച് "മങ്കൂസും" "മാലപ്പാട്ടും" ചൊല്ലി കഴിക്കുമായിരുന്നു..എവിടെയെങ്കിലും കാലൊന്നു വഴുതിയാല്‍ അപ്പോള്‍ വിളിക്കും "മൊയിദീഷേഹേ..കാക്കണേ" വീഴ്ചയില്‍ നിന്ന് രക്ഷ പെട്ടാല്‍ പറയും "തങ്ങള്‍ കാത്തു" ആരാണ് ഷൈഹെന്നൊ എവിടെയാണ് തങ്ങളെന്നോ അന്നെനിക്ക് അറിഞ്ഞില്ല.. പേര മരത്തിലെ മുഴുത്ത പേരക്ക കല്ലെറിഞ്ഞു വീഴാതിരിക്കുമ്പോള്‍ ഞാനും വിളിക്കും മൊയിദീ ഷെഹിനെ പക്ഷെ പേരക്ക മാത്രം വീണില്ല അന്ന് ഞാന്‍ കരുതി വീഴുന്നത് "തടയാന്‍" മാത്രേ ഷെഹിനു കഴിയു മായിരിക്കൂ എന്ന്...ഉമ്മാമ കൊടുത്ത നേര്‍ച്ചയും ഓതി തീര്‍ത്ത "മാലപാട്ടും" റബ്ബേ "അപരാധ മെങ്കില്‍" അറിവില്ലായ്മയായി കരുതി പൊറുത്ത് പുണ്യമാക്കി കൊടുക്കണമേ.. ...   
വറുതിയുടെ കാലത്തും പ്രയാസങ്ങളെ ദൈവ പരീക്ഷണമായി കണ്ടു പരാതിയോ പരിഭവമോ ഇല്ലാതെ.............

ഞാന്‍ കൊടുത്ത ഒരു ഇറക്ക് വെള്ളം കുടിച്ചു ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ ഞാന്‍ "വലിയ" ആളായിരുന്നു ഇമ്മിണി വലിയ ആള്.............. 
         
ഭിരിയാണി കാണാത്ത (ഉമ്മാമയും കണ്ടിട്ടില്ല )എനിക്ക് "മോതാക്കര പള്ളിയിലെ" "മൗലൂദിന്റെ" "ഇറച്ചിചോറ്" വാരി വായില്‍ വെച്ച് തരുമ്പോള്‍ ഇതാ മോനെ "ബിരിയാണീ" എന്ന് ആദ്യമായി എന്നെ പറഞ്ഞു "പറ്റിച്ച" എന്റെ സ്നേഹമുള്ള ഉമ്മാമ യുടെ ഒര്‍മ്മക്ക് മുമ്പില്‍ ......... ഒപ്പം  മഗ്ഫിരത്തും മര്‌ഹമതും നല്‍കണേ നാഥാ എന്ന് പ്രാര്‍ത്ഥന യോടെ ....

അഷ്‌റഫ്‌.എസ്സം.വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ