=============================
വൈധവ്യം തീര്‍ത്ത ഏകാന്തത തന്റെ മകനിലൂടെ സന്തോഷ മാക്കാനാണ് സഫിയ ശ്രമിച്ചു കൊണ്ടിരുന്നത് 14 വര്‍ഷം മുമ്പ് വേറൊരു ഗ്രാമത്തില്‍ നിന്നും കുടിയേറി വന്നതാണ് സഫിയയും ആലിയും അഫ്സല്‍ ജനിച്ചു അതികം കഴിയാതെ ആലി മരിച്ചു...സംഭവ ബഹുലമായ ജീവിത മായിരുന്നു അവരുടേത്, സഫിയയോടുള്ള സ്നേഹം കൊണ്ട് തന്നെ ആലിയെ "പെങ്കൊന്തന്‍" എന്ന് വിളിച്ചവരും ഉണ്ട്.. മറ്റൊരു വിവാഹത്തിന് അവസരവും പ്രലോഭനവും ഉണ്ടായിട്ടും അതിനു മുതിരാതിരുന്നത് തന്റെ മകന്റെ ഭാവി ഒര്‍ത്താണെന്നു സഫിയ പറയുമായിരുന്നു. "അഫ്സല്‍" സഫിയയുടെ മോന്‍, വളരെ സ്നേഹത്തില്‍ കഴിയുന്ന ഉമ്മയും മോനും.
"ജബ്ബാരെ ഞീ ആ അഫുസുനെ കണ്ടു പടിക്ക് ഒന് ഉമ്മനെ എങ്ങനെയാ നോക്കുന്നതുന്നു പോയി കാണ് "
അപ്പുറത്തെ വീട്ടിലെ കദീജ എന്നും അവരുടെ മോനോട് പറയുമായിരുന്നു......... .
തന്റെ ജീവിതം മകന് വേണ്ടി ഉഴിഞ്ഞ് വെച്ചതാണെന്നു സഫിയ എന്നും പറയും. അയലത്തെ കദീജ ഒഴികെ മറ്റാരും സഫിയാക്ക് കൂട്ടുണ്ടായിരുന്നില്ല ചുറ്റും വേലി കെട്ടിയ തന്റെ തൊടിയിലേക്ക് മാറ്റാരും കടക്കുന്നത് സഫിയാക്ക് ഇഷ്ടമായിരുന്നില്ല..,അഫ്സല്‍ ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഒരു മരണ വീട്ടിന്റെ പ്രതീതി ആയിരുന്നു സഫിയയുടെ വീട്ടില്‍.
തന്റെ ജീവിതം മകന് വേണ്ടി ഉഴിഞ്ഞ് വെച്ചതാണെന്നു സഫിയ എന്നും പറയും. അയലത്തെ കദീജ ഒഴികെ മറ്റാരും സഫിയാക്ക് കൂട്ടുണ്ടായിരുന്നില്ല ചുറ്റും വേലി കെട്ടിയ തന്റെ തൊടിയിലേക്ക് മാറ്റാരും കടക്കുന്നത് സഫിയാക്ക് ഇഷ്ടമായിരുന്നില്ല..,അഫ്സല്‍ ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഒരു മരണ വീട്ടിന്റെ പ്രതീതി ആയിരുന്നു സഫിയയുടെ വീട്ടില്‍.
"ന്റെ മോന്‍ ഏടായാലും ഈ ഉമ്മാനെ മറകല്ലേ "നേരത്തിനു എന്തേലും കയിക്കണേ മോനേ" നിറ കണ്ണുകളുമായി നെറ്റിയില്‍ ഒരു മുത്തം കൊടുത്ത് സഫിയ പൊട്ടി കരഞ്ഞു ..., അഫ്സല്‍ പോയി അവന്റെ കത്ത് വരുന്നത് വരെ സഫിയാക്ക് ദണ്ണമായിരുന്നു.മാസത്തില്‍ ഒരു കത്തും ഉമ്മയുടെ ആവശ്യ മറിഞ്ഞു പൈസയും അഫ്സല്‍ അയച്ചു തുടങ്ങി. ആ ഇടക്കാണ് സഫിയയുടെ അകന്ന ഒരു കുടുംബാംഗം ഒരു ആലോചനയു മായി വരുന്നത് പഠിപ്പും സൌന്ദര്യവും ഉള്ള പെണ്ണ് തെറ്റില്ലാത്ത സ്ത്രീധനവും കിട്ടും എല്ലാം കൂടി കേട്ടപ്പോള്‍ സഫിയാകും തോന്നു സംഗതി കൊള്ളാമെന്നു അങ്ങിനെ വളയിടലും കാര്യം പറചിലുമൊക്കെ കഴിഞ്ഞു വിവാഹം വരെ എത്തി മകന്‍ വന്നാല്‍ ഉടന്‍ കല്ല്യാണം...അഫസലിനു സന്തോഷം തന്നെ അവന്‍ ആ സന്തോഷം പങ്കു വെച്ചത് മൊബൈല്‍ ഫോണ കൊടുത്തയച്ചു കൊണ്ടായിരുന്നു ഒന്ന് ഉമ്മാകും മോറ്റൊന്നു സല്മാക്കും, "സല്‍മ" അതായിരുന്നു പ്രതിശുത വധു വിന്റെ പേര്, തുടക്കത്തില്‍ ഒന്ന് ഉമ്മനെ വിളിക്കും പിന്നെ സല്‍മാനെ... വിളികളുടെ ദൈര്‍ഗ്യം കൂടിയപ്പോള്‍ ഉമ്മനെ വിളി കുറഞ്ഞു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മാനെ വിളി നിലച്ച മട്ടായി. അത് സഫിയാനെ വല്ലാതെ വേദനിപ്പിച്ചു. വിവാഹത്തിന് മുമ്പ് തന്നെ ഇങ്ങനെ ആയാല്‍ ...... അവള്‍ ആലോചിക്കാതയല്ല പക്ഷെ "ന്റെ മോനങ്ങനെയൊന്നും ചെയ്യൂല" അതായിരുന്നു അവരുടെ വിശ്വാസം............
മാസങ്ങള്‍ നീണ്ട ഫോണ്‍ വിളിയും പരിഭവത്തിനു മൊടുവില്‍ അഫ്സലിന്റെ ലീവ് പാസ്സായി. നാടിലെത്തിയ അഫ്സല്‍ തന്റെ പ്രിയതമയെ കാണാന്‍ അവസരം ചോതിച്ചു വിവാഹ തലേന്ന് ഒരു പെണ്ണ് കാണല്‍ മാസങ്ങളോളം ടെലഫോണ്‍ കമ്പനിയെ തീറ്റി പോറ്റിയവര്‍ നേരില്‍ കണ്ടപ്പോള്‍ മുട്ട് വിറക്കാതിരുന്നില്ല "ഹേയ് വെക്കല്ലാന്നു" എന്ന് നാഴികക്ക് നാല് വട്ടം പറയുന്നവള്‍ക്ക് മിണ്ടാന്‍ വാക്ക് കിട്ടാത്ത അവസ്ഥ... ഒടുവില്‍ എവിടെയും എത്താത്ത ചോദ്യങ്ങളും "ഉത്തരങ്ങള"ല്ലാത്ത മറുവടിയും പറഞ്ഞു അവര്‍ പിരിഞ്ഞു.................. വിവാഹം ദിവസം തോരാത്ത മഴ ..............
"ല്ല മോനെ ഞി അമ്മീമന്നു തേങ്ങ എടുത്ത് തിന്നലുണ്ടോ എന്താ ഒരി ചോരാത്ത മയ"... കദീസൊമ്മന്റെ വക കമെന്റ്സ്
"ഒനല്ലായിരിക്കും കദീസൊമ ചെലപ്പോള്‍ ഒളായിരിക്കും തിന്നത്"....... മാമി യുടെ വക..
"ഞള് കിന്നാരം പറയാണ്ട് ബെരുന്നൊലിക്ക് പഞ്ചാര വെള്ളം കൊടുകീന്‍...........ഹമീദിന്റെ വകെ വേറെ ...
വിവാഹം കഴിഞ്ഞു ആദ്യ ദിവസം തന്നെ മണവാട്ടിയ്ടെ കയ്യില്‍ നിന്നും ചായ പാത്രം താഴെ വീണു. ഒരു പാട് വാക്കുകള്‍ നാവില്‍ വന്നെങ്കിലും സഫിയ ഒന്നും പറഞ്ഞില്ല..എവിടെ തുടങ്ങണം എന്തെടുക്കണം എന്നറിയാതെ സല്‍മ.., കേട്ടറിഞ്ഞ കഥകളിലെ ഏതു "അടുക്കള"യാണപ്പാ ഞമ്മക്ക് വിധിചിരിക്കുന്നത് എന്ന ചിന്ത മനസ്സ് പോലെ സല്‍മയുടെ കൈ കാലുകളെയും വിറപ്പിക്കുന്നു...
എണ്ണ പ്പെട്ട ലീവ് ദിനങ്ങള്‍ മാത്രമുള്ള അഫ്സല്‍ക്കാക് എന്നാലാവുന്നത്ര സന്തോഷം കൊടുക്കണം എന്ന് കരുതി സല്‍മ കൂടുതല്‍ സമയവും അഫ്സലിന്റെ കൂടെ തന്നെ ചിലവഴിച്ചു .... എന്നും ഉമ്മാന്റെ കൂടെ അടുക്കളയില്‍ വന്നിരിക്കാറുള്ള മോനെ കാണാഞ്ഞു സഫിയക്ക് അല്പം സങ്കടം തോന്നി.ദിവസങ്ങള്‍ കഴിയുന്തോറും തന്റെ മകന്‍ തന്നില്‍ നിന്നും അകലുന്നു എന്നാ ചിന്ത സഫിയെയെ അലട്ടി കൊണ്ടിരുന്നു...അകാല വൈധവ്യമൊ മകനോടുള്ള സ്വാര്‍ത്ഥതയോ സഫിയയില്‍ ഒരു ഇബിലീസ് മുളയെടുത്ത്.., തന്റെ മോന്റെ മനസ്സില്‍ നിന്നും സല്‍മയെ കുറച്ചു അകറ്റണം അതിനുള്ള വഴിയായി സല്‍മയുടെ കുറ്റങ്ങള്‍ അഫ്സലിനോട് പറയാന്‍ തുടങ്ങി പറഞ്ഞതും പറയാത്തതും.....
എണ്ണ പ്പെട്ട ലീവ് ദിനങ്ങള്‍ മാത്രമുള്ള അഫ്സല്‍ക്കാക് എന്നാലാവുന്നത്ര സന്തോഷം കൊടുക്കണം എന്ന് കരുതി സല്‍മ കൂടുതല്‍ സമയവും അഫ്സലിന്റെ കൂടെ തന്നെ ചിലവഴിച്ചു .... എന്നും ഉമ്മാന്റെ കൂടെ അടുക്കളയില്‍ വന്നിരിക്കാറുള്ള മോനെ കാണാഞ്ഞു സഫിയക്ക് അല്പം സങ്കടം തോന്നി.ദിവസങ്ങള്‍ കഴിയുന്തോറും തന്റെ മകന്‍ തന്നില്‍ നിന്നും അകലുന്നു എന്നാ ചിന്ത സഫിയെയെ അലട്ടി കൊണ്ടിരുന്നു...അകാല വൈധവ്യമൊ മകനോടുള്ള സ്വാര്‍ത്ഥതയോ സഫിയയില്‍ ഒരു ഇബിലീസ് മുളയെടുത്ത്.., തന്റെ മോന്റെ മനസ്സില്‍ നിന്നും സല്‍മയെ കുറച്ചു അകറ്റണം അതിനുള്ള വഴിയായി സല്‍മയുടെ കുറ്റങ്ങള്‍ അഫ്സലിനോട് പറയാന്‍ തുടങ്ങി പറഞ്ഞതും പറയാത്തതും.....
അഫ്സലാകട്ടെ അപ്പ പ്പോള്‍ തന്നെ സല്മയോട് ചോതിച്ചു കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യുമായിരുന്നു എന്നാലും ആരാണ് ശരി എന്ന് കണ്ടത്താന്‍ സല്മയോടുള്ള സ്നേഹവും ഉമ്മയോടുള്ള വിശ്വാസവും അവനെ അശക്തനാക്കി.. സല്മാക്കാവട്ടെ.... ഉമ്മയോട് ദിനം പ്രതി എന്നോണം വെറുപ്പ് കൂടി വന്നു. അഫ്സലിന്റെ ജീവിതം ഭാര്യക്കും ഉമ്മകും മിടയില്‍ "കോപ്പിവര"യായി ഇതു വരെ തന്നേ പോന്നു പോലെ നോക്കിയാ ഉമ്മയും തന്റെ എല്ലാമെല്ലാമായ ഭാര്യയും........... 60 ദിവസത്തെ അവതി കഴിഞ്ഞു അഫ്സല്‍ വിമാനം കയറി.എല്ലാം നേരെയാവും എന്ന പ്രതീക്ഷയോടെ ..............
പിറ്റേ ദിവസം അമ്മദ് ഹാജി വന്നു,.. സല്‍മയുടെ ബാപ്പ,..
"അല്ല സഫിയാ ചിലതൊക്കെ കേള്‍കുന്നല്ലോ എന്താ അയിന്റെ സത്യോ ...?"
"അത് ഞാനും മോനും തമ്മിലുള്ളതല്ലേ അയില്ല് ഇങ്ങള് കയ്യിന്ടെകീ ... മണ്ട്യെരം ഞാനങ്ങ് പറയും" അതും പറഞ്ഞു സഫിയ അടുക്കളയിലേക്ക് പോയി..,അടുക്കള ഭാഗത്ത് നില്‍കുന്ന കദീജയോടായി കൊണ്ട് സഫിയ തന്റെ സങ്കടം പറഞ്ഞു
"എന്റെ മോന് പഹെമ്മാര്‍ പള്ളേല് മരുന്നാറ്റം കൊടുത്തുകൂന്തോന്നു ഇപ്പോ ഒനും ഒളോടിയാണ് അറിവില്ലത്യോന്‍"
"അമ്മായിയമ്മപ്പൊര്" ഇനിയെങ്കിലും അവസാനിക്കും എന്ന് അഫ്സല്‍ കരുതിയത് തെറ്റായിരുന്നു എന്ന് തെളീച്ചു കൊണ്ട് വീണ്ടും അവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങി. തന്റെ മകനെ തന്നില്‍ നിന്നും അകറ്റാന് വന്നവള്‍ എന്നാ ബോധം സഫിയയെ വിട്ടു മാറിയില്ല ഒടുക്കം അങ്കം കയ്യാങ്കളിയിലെത്തി അഫസലിനും ഉമ്മാനെ മടുത്തു തുടങ്ങി. ഒരു ദിവസം അഫ്സല്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടിലേക്ക് സല്‍മ താമസം മാറുകയാന്നു . സല്‍മയുടെ സാദനങ്ങള്‍ എടുക്കാന്‍ നേരത്ത്..,ഇവള്‍ പോയാല്‍ തന്റെ മകന്‍ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് കണ്ടു , സഫിയ ശാന്തമായി പറഞ്ഞു..
"നീ ഇപ്പോ എന്തിനാ വാടകക്ക് ഒക്കെ പാര്‍കാന്‍ പോന്നത് ഇബടെ ഇനിക്ക് എന്താ ഒരി കൊറവ്"
പക്ഷെ സല്‍മ കൂട്ടാക്കിയില്ല.."അഫ്സല്‍ വരുന്നത് വരെ എങ്കിലും" ....സല്‍മാക്ക് ക്ഷമ നശിച്ചിരുന്നു...
"നീ ഇപ്പോ എന്തിനാ വാടകക്ക് ഒക്കെ പാര്‍കാന്‍ പോന്നത് ഇബടെ ഇനിക്ക് എന്താ ഒരി കൊറവ്"
പക്ഷെ സല്‍മ കൂട്ടാക്കിയില്ല.."അഫ്സല്‍ വരുന്നത് വരെ എങ്കിലും" ....സല്‍മാക്ക് ക്ഷമ നശിച്ചിരുന്നു...
"ഹും തള്ളെ അഫ്സലിന്റെ ഉമ്മ ആയി പോയി അല്ലങ്കില്‍ ......................ബാഗ് പിടിച്ചു വെച്ച സഫിയയെ വലിച്ചു തള്ളികൊണ്ട് സല്‍മ പടി കടന്നു പോവുക യായിരുന്നു ..
ഇതു കേട്ട് കൊണ്ട് വന്ന കദീജയാണ് മറുവടി പറഞ്ഞത്
"അല്ലങ്കില്‍ ഞി എന്താക്കുവാന സഫിയാനെ മൂകില് വലിക്കുവോ ...#$%&% മോളെ ."
"മാണ്ട കദീഷാ മാണ്ട ഒളിത്തിരയെല്ലേ ചെയ്തുക്കുള്ളൂ ആലീക്കന്റെ ഉമ്മനെ "ചെര" കൊണ്ടടിച്ചി കീഞ്ഞി പൊരുമ്മം ഓര്‍ പറഞ്ഞതാ ഇപ്പോ എനക്ക് ഓര്‍മ്മ വരുന്നത്..." ഞാന്‍ ചെയ്ത കുറ്റത്തിന്റെ സിശ്ഷ ആയിരിക്കും ഇത്.... അന്നോറു പറഞ്ഞിക്ക് ഈനുള്ള സിശ്ഷ ഇനിക്ക് ദുനിയാവ്ന്നു തന്നെ കിട്ടൂന്ന്...... പകെങ്കില് ഇത്തിര ബേകത്തില് കിട്ടൂന്ന് ഞാന്‍ ബിജാരിച്ചില്ല കദീസ്സാ ................... സഫിയ തറയില്‍ കിടന്നു തേങ്ങി കരഞ്ഞു ...താന്‍ ചെയ്ത "ശെരി" കള്‍ "തെറ്റു"കളായിരുന്നു എന്ന ബോധ്യത്തില്‍..................
തന്റെ ഭര്‍ത്താവിനെ ഉമ്മയില്‍ നിന്നും പിരിക്കാന്‍ സഫിയ നടത്തിയ "പേക്കൂത്തു"കള്‍ അവളുടെ ജീവിത സന്തോഷത്തെ മരണം വരെ പിന്തുടരുകയായിരുന്നു അകാല വൈധവ്യവും അതിലൊരു ഭാഗ മാവാം...
"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും"
അഷ്‌റഫ്.എസ്സം.വരിക്കോളി
"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും"
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ