ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 14, തിങ്കളാഴ്‌ച

ഹുബ്ബു റസൂല്‍ ...............................



"റബീഇന്‍" നിലാവേ പന്ത്രണ്ടിന്‍ നിറവേ 
സ്നേഹത്തിന്‍ വിത്തിട്ട് കാരുണ്യം മുളപ്പിച് 
സത്യത്തിന്‍ പാടം ലോകര്‍ക്ക് കാട്ടിയ 
മുത്ത് പിറവിയാല്‍  ധന്യ മായോ ?

കാട്ടാള വര്‍ഗങ്ങള്‍ ചൂതാട്ട കേമന്‍ മാര്‍ 
മദ്യവും ഭോഗവും കൈ മുതലായവര്‍ 
അന്ധത മൂടിയ ജനതക്ക് മുന്നില്‍ 
ജീവിതം കൊണ്ടൊരു ചരിത്രം കുറിയിട്ട 
മക്കത്തെ മണ്ണിന്റെ പൊന്‍ കുളിര്‍ കാറ്റായ് 
ദൂതന്‍ പിറന്നതന്നോര്‍മ്മയില്ലേ ...?

അവിടുത്തെ സ്നേഹവും "ശഫാഅത്തും" കിട്ടുവാന്‍ 
ത്യാഗങ്ങള്‍ ഏറെ സഹിചീടനം 
ജീവിതം മറാത്ത കോലാഹളങ്ങള്‍
കള്ളമാം ഏടിന്റെ ചര്‍വണങ്ങള്‍ ..

മുത്ത്‌ റസൂലിന്റെ മൊഴി മുത്തുകള്‍ 
ജീവിതം കൊണ്ട് രചിചീടണം 
ധര്‍മ്മം മറന്നുള്ള കര്‍മ്മങ്ങളൊന്നും 
ദീനിന്‍ വിധി യായ് കുറിചിടല്ലേ    

സ്വലാത്തുകള്‍ നാവില്‍ മുഴങ്ങിടട്ടെ
ഹുബ്ബുകള്‍ മനസ്സില്‍ നിറഞ്ഞിടട്ടെ 
പ്രാര്‍ത്ഥന കുത്തരം നല്‍കുന്നവന്‍ 
റബ്ബ് എന്ന കാര്യം മറന്നീടല്ലേ.......

യാ നബീ സലാം അലൈകും 
യാ റസൂല്‍ സലാം അലൈകും.. 
..........................................  

അഷ്‌റഫ്‌.എസ്സം.വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ