================================
ഓടികിതച്ചു വരുന്ന തീവണ്ടി
നിന്‍ തലയെ ചതച്ച് കൂകി പോകുന്നതും
മുവാണ്ടന്‍ മാവില്‍ നിന്റെ ചെതനയറ്റ
ശരീരം തൂങ്ങിയാടുന്നതും
മരണത്തെക്കാള്‍ ഭയാനകം
കാരണം
"ഞാന്‍" നിന്നെ പ്രണയിക്കുന്നു
ജീവിക്കാന്‍..............
മരണയമാണ് പ്രണയമെങ്കില്‍
നിനക്ക് വേണ്ടി "ഞാന്‍" മരിക്കാം
നീയില്ലാതെ
ഒരു താജ്മഹല്‍ പണിതു
തീരുന്നതല്ല എന്റെ പ്രണയം
നക്ഷത്രങ്ങളെക്കാളേറെ
സമുദ്രേത്തെക്കാളാഴത്തില്‍
സൂര്യനെ പോലെ സത്യവും
ചന്ദ്രനെപ്പോലെ ഭംഗിയും
നിന്നെ പോലെ നിര്മലതയു മുണ്ടതിന്നു.
പെണ്ണേ മടങ്ങുക., മരണമല്ല
വിവേകമാണ് പ്രണയം
മരണം ഭീരുവിനുള്ളത്
നീ ഭീരുവല്ല
കാരണം
ഞാന്‍ നിന്നെ പ്രണയിക്കുന്നു..
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ