ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 26, ശനിയാഴ്‌ച

എന്റെ നാട് ..........................


========================
ഭാരതം വെറും "കാവലില്ലാ ലെവല്‍ ക്രോസ്സ്"
മണ്ടി വരും തീവണ്ടിയായ് ജീവിത ചിലവുകള്‍ 
അധികാരികള്‍ വെറും "ബണ്ടീചോറുകള്‍"
"കൂട്ടിക്കുറക്കുന്ന" അടവുകള്‍ തേടി 
കോര്‍പ്രേറ്റ് ഭീമനില്‍ ശരണം വിളിച്ചവര്‍ 
മാറ്റത്തിനായ് മാറും "തല"കളികളത്രയും 
"തുക്ലക്കി"ന്‍ പിന്‍ മുറക്കാര്‍   
പൊട്ടുന്ന വയറിന്റെ അട്ടഹാസങ്ങള്‍ 
വോട്ടിനായ് കേള്‍കുന്ന "കൊടിക്കോമരങ്ങള്‍"
അധികാരക്കസേരയില്‍ അള്ളി പിടിക്കുവാന്‍ 
വര്‍ഗ്ഗസമരങ്ങളെ ഒറ്റു കൊടുത്തവര്‍ 
ഉണ്ണാതെ ഉറങ്ങാതെ ജയ് വിളിചീടുവാന്‍ 
ചിത്തം നശിചോരാരനുയായി വൃന്ദവും 
ഇല്ലില്ല കൂട്ടരേ നിങ്ങള്‍ തന്‍ നന്മക്കായ് 
"ക" "മ" മൊഴിയില്ല "ജീര്‍ണിച്ച" കൂട്ടങ്ങള്‍
കോടികള്‍ ചിലവിട്ടു ശതകോടി മുക്കുവാന്‍
"സുഷിരം" തിരയുമീ "മേലാളവര്‍ഗങ്ങള്‍"
തിന്മതന്‍ തീ മഴ പെയ്യിന്നിടത്ത് 
നന്മതന്‍ തേന്‍ മഴ പെയ്തിറങ്ങാന്‍ 
നാമെത്ര കാലം കാത്തിടേണം...? 

അഷ്‌റഫ്‌ എസ്സം.വരിക്കോളി 
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ