ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 23, ബുധനാഴ്‌ച

മാമാങ്കം ...................


============================
സ്കൂളില്‍ പഠിക്കുന്ന ചേച്ചിയെ കണ്ടുഞ്ഞാന്‍ 
കൂടെ പഠിക്കുവാന്‍ മോഹമായി 
പോപ്പിയും ബേഗുമായി സ്കൂളില്‍ നടക്കവേ 
പോകാതിരിക്കാനും മോഹമായി
ടീച്ചറിന്‍ ചൂരലും അമ്മതന്‍ ചീറ്റലും
കണ്ണ് തുടചെന്നെ യാത്രയാക്കി

മോഹങ്ങളോക്കയും അമ്മയില്‍ പൂവിട്ടു..,
എണ്ണി പറഞ്ഞൊരാ മോഹ ഗണങ്ങളില്‍,
അയലത്തെ "അപ്പൂ"നെ ചാടി കടക്കണം
"അപ്പീല്" സാറിനു മുത്തം കൊടുക്കണം
ചെമ്മുള്ള ട്രോഫികള്‍ കൈ മുതലാക്കണം
ഇല്ലാത്ത മേനി പറഞ്ഞു നടക്കണം.

ചേലുള്ള മേനിയില്‍ ചായം പുരട്ടി ഞാന്‍
ഭിക്ഷുവായ്‌, കൃഷണനായി ആടിടെണം
വേദി വെളിച്ചത്തില്‍ സമ്മിശ്രമായെന്റെ
കൃഷണനും, ഭിക്ഷുവും അരൂപിയായി

ജഡ്ജസ് ഉറങ്ങിയോ "പണ"മായി പിറന്നതോ
ഒന്നാമനായി ഞാന്‍ മുന്നിലെത്തി..
ആടുന്ന കുട്ടികള്‍ കഥയറിയാതിന്നു
മാതാപിതാക്കളെ "ഡമ്മിയായോ".?

കോടികള്‍ കത്തുന്ന മാമാങ്ക മെന്തിനു
കലയോടിതെന്നും "കൊല"യായിടാന്‍..?
"തിലകവും" "രത്നവും"കഴിവാലെ നേടുവാന്‍
"കുട്ടിക്കളി"യായി മാറിടെണം .................

അഷ്‌റഫ്‌.എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ