മരണം വിളിച്ചാൽ ......
----------------------------------------
മരണമിരിപ്പുണ്ട് ജാലക പടിയിലായ്
"റൂഹിനെ" നോക്കി ചിരിക്കയാണിപ്പഴും
കല്പന കാഹളം വന്നാലൊരനക്കവും
നീട്ടിത്തരില്ല നിന്‍ മോഹക്കിതപ്പും ..
അഹങ്കാര വസ്ത്രം നിലത്തോട്ടിഴച്ച്
നിതംഭ പ്രകാശിയായ് കളസും ധരിച്ച്
നരകം ഗമിക്കുന്നു കൗമാര കൂട്ടങ്ങള്‍
നഗ്നത വസ്ത്രമായ് അണിയും നാരികള്‍
കാമാസ്ത്ര രൂപിയായ് ചന്തകള്‍ ചുറ്റുന്നു
അയലത്തെ ജീവന്റെ രോദനം കേള്‍കാതെ
പലിശതന്‍ മെത്തയില്‍ സുകമായുറങ്ങു നീ
താടികള്‍ ബന്ധിച്ച് സര്‍പ്പം പിണഞ്ഞൊരു
ശാശ്വത സിക്ഷകള്‍ പകരമായി വാങ്ങുക
പരസ്ത്രീ ഗമനത്തില്‍ മധുരം നുണഞ്ഞു നീ
ശാശ്വത സ്വര്‍ഗത്തിന്‍ സുഗന്ധം മറക്കുക
നിന്‍ പാദ ചലനങ്ങള്‍ "ഖബറോ"ടടുക്കുന്നു
ഓരോ ഇലയിലും നിന്‍ ദിനം ചേര്‍ക്കണം
മൂന്ന് മുറി തുണിയില്‍ നിന്നെ പൊതിഞ്ഞു
ചേലായ് കിടത്തും ആറടി കുഴിയിലായ്
ചുംബനം കൊണ്ട് ചുമന്നോരാ കവിളുകള്‍
മണ്ണിനെ ചുംബിച്ചു കിടത്തിടും നിന്നിഷ്ട്ടര്‍
തൌബകള്‍ മൂടുന്ന സമയമുണ്ടോര്‍ക്കുക
കര്‍മ്മാതി കര്‍മ്മങ്ങള്‍ നന്മയില്‍ ചാലിച്
നിര്‍ദോഷിയാവുക, മോക്ഷം വരിക്കുക...
അഷ്‌റഫ്.എസ്സം.വരിക്കോളി
----------------------------------------
മരണമിരിപ്പുണ്ട് ജാലക പടിയിലായ്
"റൂഹിനെ" നോക്കി ചിരിക്കയാണിപ്പഴും
കല്പന കാഹളം വന്നാലൊരനക്കവും
നീട്ടിത്തരില്ല നിന്‍ മോഹക്കിതപ്പും ..
അഹങ്കാര വസ്ത്രം നിലത്തോട്ടിഴച്ച്
നിതംഭ പ്രകാശിയായ് കളസും ധരിച്ച്
നരകം ഗമിക്കുന്നു കൗമാര കൂട്ടങ്ങള്‍
നഗ്നത വസ്ത്രമായ് അണിയും നാരികള്‍
കാമാസ്ത്ര രൂപിയായ് ചന്തകള്‍ ചുറ്റുന്നു
അയലത്തെ ജീവന്റെ രോദനം കേള്‍കാതെ
പലിശതന്‍ മെത്തയില്‍ സുകമായുറങ്ങു നീ
താടികള്‍ ബന്ധിച്ച് സര്‍പ്പം പിണഞ്ഞൊരു
ശാശ്വത സിക്ഷകള്‍ പകരമായി വാങ്ങുക
പരസ്ത്രീ ഗമനത്തില്‍ മധുരം നുണഞ്ഞു നീ
ശാശ്വത സ്വര്‍ഗത്തിന്‍ സുഗന്ധം മറക്കുക
നിന്‍ പാദ ചലനങ്ങള്‍ "ഖബറോ"ടടുക്കുന്നു
ഓരോ ഇലയിലും നിന്‍ ദിനം ചേര്‍ക്കണം
മൂന്ന് മുറി തുണിയില്‍ നിന്നെ പൊതിഞ്ഞു
ചേലായ് കിടത്തും ആറടി കുഴിയിലായ്
ചുംബനം കൊണ്ട് ചുമന്നോരാ കവിളുകള്‍
മണ്ണിനെ ചുംബിച്ചു കിടത്തിടും നിന്നിഷ്ട്ടര്‍
തൌബകള്‍ മൂടുന്ന സമയമുണ്ടോര്‍ക്കുക
കര്‍മ്മാതി കര്‍മ്മങ്ങള്‍ നന്മയില്‍ ചാലിച്
നിര്‍ദോഷിയാവുക, മോക്ഷം വരിക്കുക...
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ