സമയം തെറ്റി ഓടുന്ന ജീവിത വണ്ടി
പാളം വലിക്കുന്ന സമരക്കാര്‍
"പങ്കാളി"യല്ലാത്ത പങ്കാളിത്ത പെന്ഷനുവേണ്ടി
നായ് കൊരണയും ,കരി ഓയിലുംമായുധം
"ക്ലഷ്ടര്‍"ല്‍ സമരിച്ചവര്‍ തീ കളിച്ചതും
തല്ലി കൊന്നതും "വ്യാജ" വാര്‍ത്തകള്‍
എവിടെയോ എറിഞ്ഞ കല്ലുകള്‍
സമരത്തോട് ചേര്‍ത്ത് വെച്ചതും
പിഞ്ചു മക്കള്‍ ചോറിയടങ്ങാതെ
പൊട്ടി കരയുന്നതും "സത്യ" വാര്‍ത്തകള്‍
വിവരവും വിദ്യയും കൈമുതലുള്ളവര്‍
നാടോടി "ചെല്ലമ്മ"യെ കണ്ടു പഠിക്കണം
നികുതി പണം കൊണ്ട് ഭക്ഷിച്ചു ഭക്ഷിച്ചു
നികുതി തായകരെ തന്നെ കടിക്കണം
മുടങ്ങി കിടക്കുന്ന പെന്ഷനോന്നു കിട്ടുവാന്‍
പുരുഷന്‍ മരിച്ചന്ന കടലാസ് കിട്ടുവാന്‍
ചോരുന്ന വീടിന്റെ "കര"മോന്നടക്കുവാന്‍
ഇനിയെത്ര "വൃത്തം" വരചീടണം....?
സമരിക്കു സമരിക്കു സമര സഖാക്കളെ
കര്‍ത്തവ്യ ബോധം മറന്നു കൊണ്ട്
ജോലിയും കൂലിയും മാനദണ്‍ഡം.........
അഷ്‌റഫ്.എസ്സം.വരിക്കോളി
11/01/2013
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ