വസീയത്ത്
=======================
നിങ്ങളെന്റെ പോന്നു മക്കള്‍
തൈ തോപ്പും റബ്ബറും നിങ്ങള്‍
പങ്ക് വെച്ച് "മുറിച്ചെ"ടുക്കുക
സ്നേഹ ബന്ധങ്ങൾ മുറിയാതിരിക്കട്ടെ.
അഞ്ചു മക്കള്‍ അഞ്ചിടത്ത് വീട് വെക്കുക
അമ്മ യുടെ അങ്കണത്തില്‍ ദര്‍ശിതരാവണം നിത്യം
അനിയനില്ലാതോരാഘോഷ മരുത് ..
പെങ്ങളില്ലാത്ത വിരുന്നുമരുത് .....
"ഭാഗങ്ങ"ള്‍ ഭാഗമായ് തീരുന്നതിന്‍ മുംബ്
ഈ "തറയും" ഈ കൊച്ചു മാവും മെനിക്ക് വേണം
കൂട്ടമായ് ചേര്‍ന്ന് കൊണ്ടെന്‍ പോന്നു മക്കള്‍
ഈ മാവിന്‍ തുണ്ടുകള്‍ ചേര്‍ത്ത് വെച്ച്
ശാന്തമായ് എന്നെ ഉറക്കിടെണം.............
അഷ്‌റഫ് എസ്സം. വരിക്കോളി
18/12/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ