ആകെ പേജ്‌കാഴ്‌ചകള്‍

2012 ഡിസംബർ 31, തിങ്കളാഴ്‌ച

അവളുടെ നൊമ്പരം ..........

അവളുടെ നൊമ്പരങ്ങൾ 
-----------------------------------
അവന്റെ പുഞ്ചിരി പയക്കങ്ങളിൽ 
വഞ്ചനയറിഞ്ഞീല 
സ്നേഹ നോട്ടങ്ങളിൽ ഒളിക്കും 
കാമനെയും കണ്ടീല 

സൌകുമാരികം കഥ പറഞ്ഞു 
അവനെൻ കന്യകാത്വം കവര്‍ന്നെടുത്തു 
അമ്മ തന്‍ ജാരനെ കാണാതിരിക്കാന്‍ 
അമ്മയു മന്ധയായെന്റെ മുന്നില്‍

ജീവിതം തോറ്റരീ കന്യകക്ക്
പറയാനോരോത്തിരി കഥ കളുണ്ട്
തെരുവിന്റെ മക്കളെ കാമ ദാഹങ്ങള്‍
സ്നേഹമായ് തീര്‍ത്തു ഞാന്‍ കൂലി വാങ്ങും

ഭസ്മ കുറിയിട്ട യോഗ്യനാം സ്വാമിയും
ധര്‍മ്മം പറയുന്ന ഭക്താനാം മുല്ലയും
അത്തായ മുണ്ണാന്‍ ബെല്ലടിക്കും..
ഉപദേശ വാക്കുകള്‍ കിന്നരിക്കും..
വരധാന മൊന്നും ലഭിക്കയില്ല

പേറ്റു നോവേന്തെന്നരിഞ്ഞില്ല ഞാന്‍
അമ്മായി യമ്മ പോരു മില്ല
ദിനവു മഥിതിയായ് വന്നു ചേരും
രാത്രിജ്ഞരാണെന്റെ വാലിയക്കാര്‍ 

ബാല്യം പിഴച്ചതും കൗമാരം തകര്‍ന്നതും
കുടുംബം പിഴച്ചതാണെന്ന സത്യം 
ഉറക്കെ പറയുവാന്‍ മോഹ മുണ്ടെങ്കിലും
വേശ്യതന്‍ വാക്കുകള്‍ തള്ളി കളയുവാന്‍
ആയിരം നാവുകള്‍ കൊടി പിടിക്കും

അരുതരുത് മക്കളെ നിങ്ങളേ നിങ്ങളായ്
കാത്തു കൊള്ളേണം യവ്വനത്തില്‍
കളിയായ്‌ പറഞ്ഞും കളവായ് പറഞ്ഞും
മന: മൊന്നിളക്കും കാമുകൻമാർ ..
ഒരുനാള്‍ പിഴച്ചാല്‍ പല നാള്‍ പിഴച്ചു നീ
വേശ്യയായ് തീരും ജീവിതത്തില്‍ ...

അഷ്‌റഫ്‌.എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ