======================================
കാത്തു കാത്തിട്ടിരിപ്പാണ് ഞാന്‍.
വിണ്ണിലേക്ക് വിരുന്നുവരും
പ്രതീക്ഷതന്‍ നിലാവിനെ ..
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മനസ്സിലുരുവിട്ട്
കണ്ണും കാതും തുറന്നു വെച്
"ജനന മുറിയുടെ" വാതിലുകള്‍ "ഖിബില"യാക്കി
ശുഭ്ര വസ്ത്ര മലാഘമാര്‍ മൊഴിയും മുത്തുകള്‍
കാതുകളിലേറ്റ് വാങ്ങാന്‍....
മുറിയുടെ ഓരം പറ്റി നിന്നു .....................
ഒരു പാട് മുഖങ്ങളുണ്ടവിടെ.
കാത്തിരിപ്പിന്റെ പേറ്റുനോവും പേറി
വാതിലില്‍ "മലാഘ" തല വിരിച്ചാല്‍
നാവില്‍ "അല്ലാഹു അക്ബര്‍" കരുതി വെക്കും
തുണിയും തൂവാലയു മായി ഓടിയെത്തും
ആതിയുള്ളമ്മമാരുടെ കൂടെ ഞാനും
ആണിനും പെണ്ണിനും മാറി മാറി പ്രാര്‍ത്ഥിച്ച വര്‍ക്ക്
ഒരേ പ്രാര്‍ത്ഥന മാത്രം
"സലാമത്താകണേ റബ്ബേ" ............
പ്രാതലിച്ചില്ലിന്നു ഞാൻ
സമയം ഉച്ചകഴിഞ്ഞന്തിയായ്
വിശപ്പില്ലെനിക്ക് പേരറിയാത്ത നൊമ്പരം മാത്രം
അമ്മയില്‍ നിന്നു മമ്മൂമയിലെക്കുള്ള
മാറ്റത്തിന്റെ പേറ്റു നോവോ.?
എന്‍ ഗര്‍ഭ പാത്രം വിട്ടൊഴിഞ്ഞ
പൊന്നുമോളെ ഉദരത്തിൽ കിടക്കും
തലമുറ കണ്ണിയുടെ മുഖ ദര്‍ശന ത്തിനായുള്ള
വ്യാകുലതയോ ?.......................
അഷ്‌റഫ് എസ്സം.വരിക്കോളി
11/12/12
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ