ആകെ പേജ്‌കാഴ്‌ചകള്‍

2012 ഡിസംബർ 31, തിങ്കളാഴ്‌ച

ഞാന്‍ ഉറങ്ങട്ടെ ...........

===================================
ഈ രാത്രി നീ എനിക്ക് തന്നു 
പ്രാണനു പകരമായ് ഗാഡമാം നിദ്ര തന്നു 
നാളെ എനിക്കുണ്ടെങ്കില്‍...
നിന്റെ കാരുണ്യ മുണ്ടാവണം 
ഇതാണെന്റെ മരണമെങ്കില്‍ 
നിന്റെ ഔദാര്യ മുണ്ടാവണം 
ജനി മൃതികള്‍ കിടയിലെന്റെ വാസം 
നേരരിഞ്ഞോ വഴി പിഴച്ചോ ..?
നീ യറിയാതൊരു കര്‌മ്മമില്ല
നീ പോറുക്കത്തൊരു കുറ്റമില്ല
പാപവും ഭാരവുമിറക്കി വെച്ച്
എന്നുടല്‍ മാത്രം നീ എടുത്തുകൊള്‍ക
പാമ്പുകള്‍ കൊത്താത്ത "ഖബ്റാ"വണം
ഞെക്കി ഞെരുക്കാത്ത മണ്ണാവണം
സ്വര്‍ഗ്ഗ പടം കണ്ടു കിടന്നിടെണം
നിന്‍ നാമം ജപിച്ചു ഞാനുറങ്ങിടട്ടെ.....

ശുഭ രാത്രി ...
അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ