അമേരിക്ക
വിഷാദ രോഗിക്ക് ഇരട്ട തോക്ക്
20 വയസ്സില്‍ 28 ജീവനെടുക്കാം
"അയിലയും" "കത്രീനയും" നല്‍കാത്ത
വേധനകള്‍ സമ്മാനിക്കാം .....
മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍
വാര്‍ത്ത കേട്ട് കരഞ്ഞ "നേതാവിന്"
പലസ്തീനിലെ കരയുന്ന അമ്മമാരുടെ
ദുഃഖത്തിലേക്ക് സ്വാഗതം...................
ലണ്ടന്‍
കെയ്റ്റ് രാജ കുമാരിക്ക്
"വയറ്റിലായാല്‍" അരമന രഹസ്യം
പാപ്പരാസിക്ക് ഗോസ്സിപ്പ്
പാവം "ജസിന്ത"ക്ക്
പറയാന്‍ ഒരു "സത്യം"
ആര്‍. ജെ. യുടെ ചതിയറിഞ്ഞ ജസിന്ത
കൊടുത്ത വാക്കിനൊപ്പം "ജീവനും" ചേര്‍ത്ത് വെച്ചു
ആര്‍.ജെ.ക്ക് ഇതും വാര്‍ത്തയാക്കാം
ജസിന്തക്ക് ആദരാഞ്ജലികള്‍ ...
ഭാരതം
"ചോളീകെ പീച്ചേ ക്യാഹെ"
എന്നാരും ഇനി ചോതിക്കരുത്
തന്റേ തല്ലാം കണ്ടു രസിച്ച ജനത്തിന്
"കുഞ്ഞു വരുന്ന വഴി" കൂടി സമ്മാനിച്
മാതൃതത്തിന്റെ വില പേശി വാങ്ങി
ശ്വേതക്കും സംതൃപ്ത യാവാം ...
"കളി മണ്ണായ" "മാതൃത്ത"ത്തിനും ആദരാഞ്ജലികള്‍
അഷ്‌റഫ്.എസ്സം.വരിക്കോളി
17/12/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ